ഇരുപത്തിയൊന്നായിരം പാട്ടുകളും
ആറായിരത്തിലധികം സിനിമകളും
m3db യുടെ പത്ത് വര്‍ഷങ്ങള്‍
ഇരുപത്തിയൊന്നായിരം പാട്ടുകളും ആറായിരത്തിലധികം സിനിമകളും; m3db യുടെ പത്ത് വര്‍ഷങ്ങള്‍
21 Dec 2020, 10:58 AM
പാട്ടുകള്‍ കേള്‍ക്കാനും ആലപിക്കാനും താല്പര്യമുള്ള ഒരു കൂട്ടം സംഗീതാദ്വാകര്‍ ഇന്റര്‍നെറ്റിലൂടെ പരിചയപ്പെടുന്നു... തങ്ങള്‍ക്ക് പാടാനിഷ്ടമുള്ള സിനിമാ ഗാനങ്ങളുടെ വരികള്‍ ശേഖരിച്ച് വെയ്ക്കാന്‍ തുടങ്ങിയ അവര്‍ക്കിടയില്‍ എന്തു കൊണ്ട് മലയാള സിനിമാ ഗാനങ്ങളെല്ലാം സമാഹരിച്ച് ഇന്റര്‍നെറ്റില്‍ സൂക്ഷിച്ചു കൂടാ എന്നൊരു ആശയം പൊന്തി വന്നു. ആ ആശയം പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയ കൂട്ടായ്മയാണ് ഇന്ന് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് എന്ന വിവരസഞ്ചയമായി വളര്‍ന്ന് നില്‍ക്കുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള സംഗീതാസ്വാദകര്‍ പഴയ പാട്ടുപുസ്തകങ്ങളില്‍ നിന്നും, പരിചയമുള്ള ഗാനശേഖകരുടെ പക്കല്‍ നിന്നും ഗാനങ്ങളുടെ വരികള്‍ ശേഖരിച്ചു. അതിന് പുറമേ തങ്ങളുടെ കൈവശമുള്ള സി ഡി, ഓഡിയോ കാസറ്റുകള്‍, എല്‍.പി.ആര്‍ റെക്കോര്‍ഡുകള്‍ എന്നിവ അതീവ ശ്രദ്ധയോടെ കേട്ട് സങ്കീര്‍ണ്ണമായ സ്വരങ്ങള്‍ ഉള്‍പ്പടെ പാട്ടുകള്‍ പകര്‍ത്തിയും ആ ശേഖരത്തിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരുന്നു. കിരണ്‍ എന്ന പേരിലറിയപ്പെടുന്ന അജു തോമസ് പാട്ടുകള്‍ സൂക്ഷിക്കാന്‍ ഓണ്‍ലൈന്‍ സ്റ്റോറേജെന്ന നിലയില്‍ തുടങ്ങിയ യാഹൂ ഗ്രൂപ്പായിരുന്നു ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ വിവരങ്ങളും ആശയങ്ങളും പങ്കു വച്ചിരുന്ന ആദ്യ വേദി. ശേഖരിച്ച പാട്ടുകളുടെ വരികള്‍ ലളിതമായി സേര്‍ച്ച് ചെയ്ത് കണ്ടെത്തുവാന്‍ മലയാളം സോങ് ലിറിക്‌സ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റും തുടങ്ങി.
2007-ന്റെ തുടക്കത്തില്‍ മലയാളം യൂണിക്കോഡിലേക്ക് ആ ഗാനശേഖരം വളര്‍ന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ളവര്‍ പരസ്പരം കാണാതെ ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഗാനങ്ങള്‍ തയ്യാറാക്കി അവ സംഗീതാസ്വാദകര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡിന് ലഭ്യമാക്കിയ സംരംഭമായ "ഈണം', മലയാള ഇന്റര്‍നെറ്റ് ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സിനിമാ-സംഗീത ക്വിസ് ആയ "എം.എസ്.എല്‍.ക്വിസ്' തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ആ കൂട്ടായ്മ ഗാനശേഖരത്തിനപ്പുറത്തേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

അതിന്റെ തുടര്‍ച്ചയായി മലയാള സിനിമയുടെയും അതിന്റെ മുന്നിലും പിന്നിലുമുള്ള നടീനടന്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, സംഗീതജ്ഞര്‍, രചയിതാക്കള്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഒരു ഡാറ്റാബേസിലൂടെ ലഭ്യമാക്കുക എന്ന നൂതനമായ ആശയം ഉടലെടുത്തു. ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള നൂറിലധികം മലയാളികളുടെ പരിശ്രമത്തോടെ മലയാള സിനിമയുടെ പ്രാരംഭ ഘട്ടം മുതലുള്ള വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസില്‍ ചേര്‍ക്കുക എന്ന ദൗത്യം ഒരേ മനസ്സോടെ അവര്‍ ഏറ്റെടുത്തു. 2010 ഡിസംബര്‍ 20-ന് സംഗീത സംവിധായകന്‍ ശ്രീ.ജോണ്‍സണും സംവിധായകന്‍ ശ്രീ.പി ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് പാലക്കാട് വച്ച് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (M3DB) എന്ന ചലച്ചിത്ര വിവര സഞ്ചയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിലും സിനിമാ സംഗീത മേഖലയിലും പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ജീവിതരേഖയും അവര്‍ ചെയ്തിട്ടുള്ള വര്‍ക്കുകളുടെ സമ്പൂര്‍ണ്ണ വിവരവും ഒരു ക്ലിക്കിലൂടെ ആര്‍ക്കും ലഭ്യമാകുന്ന സ്വതന്ത്ര ഡാറ്റാബേസാണ് ഇന്ന് m3db. ചലച്ചിത്രത്തെയും സംഗീതത്തെയും അക്കാദമിക് ആയി സമീപിക്കുന്ന വിദഗ്ധര്‍ അടങ്ങുന്ന ഒരു ടീം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പ് വരുത്തിയ ശേഷമാണ് ഡാറ്റാബേസില്‍ ചേര്‍ക്കുന്നത്. ചലച്ചിത്ര, സംഗീത ആസ്വാദകര്‍, സിനിമാ ഗവേഷകര്‍, ചരിത്രാന്വേഷികള്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവരൊക്കെ ഇതിന്റെ ഗുണഭോക്താക്കളാണ്.
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഈ ഡാറ്റാബേസില്‍ ഇരുപത്തൊന്നായിരം പാട്ടുകളുടെ വരികളും ആറായിരത്തിലധികം സിനിമകളുടെയും നാല്പതിനായിരത്തിലധികം സിനിമാ പ്രവര്‍ത്തകരുടെയും വിവരങ്ങളും രണ്ടായിരത്തി അഞ്ഞൂറോളം ഗാനങ്ങളുടെ രാഗങ്ങളും ചേര്‍ക്കപ്പെട്ടിട്ടുണ്ട്. സിനിമാ, സംഗീത മേഖലകളുമായി ബന്ധപ്പെട്ട സമസ്ത തൊഴില്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും അടയാളപ്പെടുത്തുക, അവരുടെ പ്രൊഫൈല്‍ പേജുകള്‍ പൂര്‍ണ്ണ വിവരങ്ങളോടെ തയ്യാറാക്കുക എന്നീ വിശാല ലക്ഷ്യങ്ങളാണ് M3DB-യ്ക്കുള്ളത്. ഇതിനായി ഒരു ഡാറ്റാ പ്രോജക്ട് ഗ്രൂപ്പ് സജ്ജമായി മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടരുന്നുണ്ട്. ഡിസംബര്‍ 20-ന് പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിവരശേഖരണത്തിലും ഡോക്കുമെന്റേഷനിലും താല്പര്യമുള്ള കൂടുതല്‍ ചലച്ചിത്രപ്രേമികളെ ഈ പദ്ധതിയുടെ ഭാഗമാക്കി M3DB-യെ എല്ലാ അര്‍ത്ഥത്തിലും ഒരു ജനകീയ ഡാറ്റാബേസാക്കി മുന്നോട്ട് കൊണ്ടുപോകാനാണ് ഇതിന്റെ അമരക്കാര്‍ ഉദ്ദേശിക്കുന്നത്.

ഇത് കൂടാതെ ഗാനങ്ങളിലെ രാഗങ്ങളെ തരം തിരിച്ച് രേഖപ്പെടുത്താനായി "രാഗ' എന്ന പ്രോജക്റ്റും, കേരളത്തിലെ തിയേറ്ററുകളുടെയും ഷൂട്ടിംഗ് ലൊക്കേഷനുകളുടെയും ചരിത്ര വിവരശേഖരണത്തിനായി ലൊക്കേഷന്‍ / തിയേറ്റര്‍ ലൈബ്രറി എന്ന പ്രോജക്റ്റും, സിനിമയിലെ ശബ്ദ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി അടയാളപ്പെടുത്തുന്ന "വോയ്‌സ് ലൈബ്രറി' എന്ന പ്രോജക്റ്റും M3DB തുടങ്ങിക്കഴിഞ്ഞു. M3DB-യുടെ ഡാറ്റാബേസ് ടീമിനൊപ്പം സിനിമാ, സംഗീത മേഖലയിലെ കലാകാരന്‍മാരും സാങ്കേതിക വിദഗ്ധരും ഈ പ്രോജക്റ്റുകളില്‍ സജീവമായി പങ്കു കൊള്ളുന്നു.
സിനിമാ സംബന്ധിയായ ചര്‍ച്ചകള്‍ക്കും വിവര ശേഖരണത്തിലൂന്നിയ ആശയ വിനിമയങ്ങള്‍ക്കുമായി M3DB-യുടെ ഫേസ്ബുക്ക് ഗ്രൂപ്പും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ സിനിമാസ്വാദകന് പോലും തനിയ്ക്ക് അറിയാവുന്ന സിനിമാ വിവരങ്ങളും തന്റെ സിനിമാ സംബന്ധിയായ സംശയങ്ങളും ഇവിടെ പങ്കുവയ്ക്കാം എന്നതു കൊണ്ടു തന്നെ ഡാറ്റാബേസിന്റെ ഒരു പൊതുമുഖമായി മാറിയിട്ടുണ്ട് ഈ ഫേസ്ബുക്ക് ഗ്രൂപ്പ്. കാലത്തിന്റെ ഒഴുക്കില്‍ മറവിയിലേക്കാണ്ടു പോയ പല കലാകാരന്‍മാരുടെയും വിവരങ്ങള്‍ വീണ്ടെടുത്ത് സിനിമാ ചരിത്രത്തില്‍ അവരെ വ്യക്തമായി അടയാളപ്പെടുത്തുക എന്ന കര്‍ത്തവ്യം സ്തുത്യര്‍ഹമായ രീതിയില്‍ ചെയ്തു പോരുന്നു എം3ഡിബി.

കൂടാതെ സിനിമയില്‍ ഏതെങ്കിലും ഒരു രംഗത്ത് മുഖം കാണിച്ചവരുടെ വിവരങ്ങള്‍ പോലും ഫേസ്ബുക്ക് ചര്‍ച്ചകളിലൂടെയും സിനിമാ പ്രവര്‍ത്തകരുമായുള്ള സമ്പര്‍ക്കത്തിലൂടെയും ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്. സിനിമാ മേഖലയിലുള്ളവരെയും സിനമാസ്വാദകരെയും ഒത്തൊരുമിപ്പിച്ച് മലയാള സിനിമയുടെ ചലനാത്മകമായ ഒരു എന്‍സൈക്ലോപീഡിയ ആയി മാറാനുള്ള ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് എം3ഡിബി.
Nipin Uthradam
21 Dec 2020, 01:19 PM
Congratulations people! 👏👏👏
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Vinodkumar
21 Dec 2020, 04:24 PM
Good initiative.