150 Days of Journalistic Realism

Think

ഡിജിറ്റൽ മീഡിയ ഉള്ളടക്കത്തെയും വായനയെയും റീ ഡിസൈൻ ചെയ്താണ് ട്രൂ കോപ്പി തിങ്ക് 150 ദിനം പിന്നിടുന്നത്. പലതരം മനുഷ്യരും പ്രകൃതിയും വിഷയങ്ങളും ചേർന്ന് വായനയിലും കാഴ്ചയിലും കേൾവിയിലും സൃഷ്ടിച്ച പുതുഭാവുകത്വം. ആഴത്തിലുള്ള ചിന്ത സാധ്യമാക്കിയ മലയാളത്തിലെ ആദ്യത്തെ ഗ്ലോബൽ ഇ പ്ലാറ്റ്ഫോം. ഉള്ളടക്കത്തിന്റെയും ഉടമസ്ഥതയുടെയും കച്ചവടത്തിന്റെയും സെൻസേഷനൽ ലാബുകളായി മാധ്യമങ്ങൾ മാറുകയും അവ പൊതുസമൂഹത്തിന്റെ നിശിതവിചാരണക്ക് വിധേയമാകുകയും ചെയ്യുന്ന കാലത്ത് കൃത്യമായ രാഷ്ട്രീയവും ആഴമേറിയ ചിന്തയും കൂടിച്ചേരുന്ന പുതിയ മാധ്യമ ഇടപെടൽ എത്ര സാധ്യമാണ് എന്ന അന്വേഷണത്തിൽനിന്നായിരുന്നു ‘തിങ്കി’ന്റെ തുടക്കം. വെറും അഞ്ചുമാസം കൊണ്ട് അത്തരമൊരു ഉള്ളടക്കവും ബൗദ്ധിക റീഡർഷിപ്പും യാഥാർഥ്യമായിരിക്കുന്നു. വെറും 24 മണിക്കൂറിന്റെ ആനുകാലികതയിൽ ഒടുങ്ങുന്നില്ല ഒരു വാർത്തയും, അത് പലതരം വാസ്തവങ്ങളായി അടയാളപ്പെടുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ തീർത്തും വ്യത്യസ്തമായ അനുഭവം എന്ന് റീഡർ ക്ലാസും മാധ്യമപ്രവർത്തകരും എഴുത്തുകാരും, സാംസ്​കാരികപ്രവർത്തകരും ആക്റ്റിവിസ്റ്റുകളുമെല്ലാം രേഖപ്പെടുത്തിയ ഒരു മീഡിയ പരീക്ഷണത്തിന്റെ 150 ദിനങ്ങൾ...


Comments