truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 18 January 2021

truecoppy
Truecopy Logo
Readers are Thinkers

Monday, 18 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Youtube
ജനകഥ
sapho

Second Reading

പത്താമത്തെ മ്യൂസ്
സാഫോയുടെ 2500 വര്‍ഷം

പത്താമത്തെ മ്യൂസ് സാഫോയുടെ 2500 വര്‍ഷം

യൂറോപ്യന്‍ കവിതയിലെ ആദ്യ സ്ത്രീശബ്ദമായ സാഫോ ഗേ-ലെസ്ബിയന്‍ രാഷ്ട്രീയത്തിന്റെ കാലത്ത് വീണ്ടെടുക്കപ്പെടുന്നു

22 Mar 2020, 02:42 PM

സി.ബി മോഹന്‍ദാസ്‌

Without a warning
As a whirlwind
swoops on an oak
Love shakes my heart
(Sappho/Barnard 67)

ഇന്നത്തെ ധാരണയനുസരിച്ച്, യൂറോപ്യന്‍ കവിതയില്‍ കേള്‍ക്കുന്ന ആദ്യ സ്ത്രീശബ്ദമാണ് സാഫോയുടെ എഴുത്തിലുള്ളത്. എന്നാല്‍, ആദ്യകാല ലിറിക് കവി എന്ന നിലയിലോ എഴുത്തുകാരി എന്ന നിലയിലോ ഒരു ഇളവും അവരുടെ രചനകള്‍ ആവശ്യപ്പെടുന്നുമില്ല. പരിഷ്‌കൃതവും ഇന്നും പുതുമ നിലനിര്‍ത്തുന്നതുമായ രചനാരീതി അവയില്‍ കാണാം; അവിടെ പ്രകടമാകുന്ന ചിന്താ-വികാരങ്ങളില്‍ പലതും ഇന്നും തീവ്രതയോടെ തന്നെ മനസ്സിലാക്കപ്പെടുന്നു.

എല്ലാക്കാലത്തേയും മികച്ച കവിതകള്‍ക്കൊപ്പം നില്‍ക്കുന്നതിനുള്ള ഉള്‍ബലവും ശില്‍പഭംഗിയും അവരുടെ കവിതള്‍ക്കുണ്ട് എന്ന് ഇപ്പോള്‍ അവശേഷിക്കുന്ന കാവ്യശകലങ്ങള്‍ തന്നെ കാണിച്ചുതരികയും ചെയ്യുന്നു.  
എഴുത്തുകാരി എന്ന നിലയില്‍ തനിക്കു തുടര്‍ച്ചയുണ്ട് എന്നതിനെപ്പറ്റി  സാഫോക്ക് ധാരണയുണ്ടായിരുന്നു എന്ന് ചില കവിതകള്‍ സൂചിപ്പിക്കുന്നുണ്ട്. എഴുത്തില്‍ സ്വന്തം വികാരങ്ങളില്‍നിന്ന് കാണിച്ചിരുന്ന അതേ അകലം ഈ ധാരണയുടെ കാര്യത്തിലും അവര്‍ പുലര്‍ത്തിയിരുന്നുതാനും.

സാഫോ പ്രതീക്ഷിച്ചതിലും എത്രയോ അധികം വായനക്കാരാണ് പിന്നീട് അവര്‍ക്കുണ്ടായത്. പുരാതന ഗ്രീസിലും റോമിലും ഹോമറിനൊപ്പം സ്വീകാര്യതയും അംഗീകാരവും അവര്‍ക്കു ലഭിച്ചിരുന്നു. ആര്‍ക്കിലോക്കസ്, ആല്‍കയോസ്, (ആല്‍സീയൂസ് എന്നും ഉച്ചാരണമുണ്ട്) പിന്‍ഡാര്‍ തുടങ്ങി അക്കാലത്തെ ചുരുക്കം എഴുത്തുകാര്‍ മാത്രമാണ് തുടര്‍ച്ചയായി വായനക്കാരെ കണ്ടെത്തിയിട്ടുള്ളത്.

സാഫോ പ്രതീക്ഷിച്ചതിലും എത്രയോ അധികം വായനക്കാരാണ് പിന്നീട് അവര്‍ക്കുണ്ടായത്. പുരാതന ഗ്രീസിലും റോമിലും ഹോമറിനൊപ്പം സ്വീകാര്യതയും അംഗീകാരവും അവര്‍ക്കു ലഭിച്ചിരുന്നു.

ഒരു കവിക്ക് പില്‍ക്കാലം തുടര്‍ച്ച കിട്ടുന്നത് വായനക്കാരിലൂടെ മാത്രമല്ല; പിന്നീടുവരുന്ന എഴുത്തുകാര്‍ അവരെ സ്വന്തം കാലത്തില്‍ പുനര്‍നിര്‍മിക്കുന്നതിലും അവര്‍ സാധ്യമാക്കിയ കാവ്യപ്രക്രിയകളില്‍ ചിലത് തുടരുന്നതിലും കൂടിയാണ്.

 റോമന്‍ കവിതയുടെ 'സുവര്‍ണ'കാലമായിരുന്ന ബി.സി ഒന്നാം ശതകത്തിലെ നാലു പ്രധാനകവികള്‍, (കറ്റാലസ്, ഹോറെസ്, ഓവിഡ്, വെര്‍ജില്‍) സാഫോയെ സ്വന്തം രചനകളില്‍ പുനര്‍നിര്‍മിക്കുകയുണ്ടായി. ഇവയില്‍ ശ്രദ്ധിക്കപ്പെട്ട പ്രതികരണങ്ങളിലൊന്ന്, സാഫോയുടെ Fragment 31 പുനരാവിഷ്‌കരിച്ചെഴുതിയ കറ്റാലസ്സിന്റെ 'Poem 51' എന്ന കവിതയാണ്.

സാഫോയുടെ കവിതയുടെ സ്വതന്ത്ര വിവര്‍ത്തനമായിരിക്കുമ്പോള്‍ തന്നെ കറ്റാലസിന്റെ അനുഭവവിവരണം കൂടിയാകുന്ന രീതിയിലാണ് ഇതെഴുതിയിട്ടുള്ളത്.  കറ്റാലസ്സ് കവിതകളിലെ കാമുകീ കഥാപാത്രമായ ലെസ്ബിയയാണ്, സാഫോയുടെ കാമുകിയല്ല, 'Poem 51ല്‍' വിഷയം.

ഈ കഥാപാത്രത്തിന് ലെസ്ബിയ എന്ന പേരുകൊടുത്തതു തന്നെ ലെസ്ബോസിലെ കവിയായ സാഫോയോടുള്ള ആദരം സൂചിപ്പിക്കുന്നു. (അക്കാലത്ത് 'ലെസ്ബിയന്‍' എന്ന വാക്കിന് ലെസ്ബോസുമായി ബന്ധപ്പെട്ടത്, ലെസ്ബോസില്‍ ജനിച്ചത് തുടങ്ങിയ അര്‍ത്ഥങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.)

അക്കാലത്ത് 'ലെസ്ബിയന്‍' എന്ന വാക്കിന് ലെസ്ബോസുമായി ബന്ധപ്പെട്ടത്, ലെസ്ബോസില്‍ ജനിച്ചത് തുടങ്ങിയ അര്‍ത്ഥങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഹോറെസിന്റെയും ഓവിഡിന്റെയും കവിതകളില്‍ സാഫോ പല സന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.  അതിലുമുപരി, കറ്റാലസ്സിന്റെ കാര്യത്തിലെന്നപോലെ ഇവരുടെ രചനകളിലും സാഫോ എപ്പോഴും പ്രത്യക്ഷമാകാവുന്ന സാന്നിദ്ധ്യവുമാണ്. കൂടുതല്‍ ക്ലാസിക്കല്‍ സ്വഭാവമുള്ള വെര്‍ജിലില്‍ തന്നെ സാഫോയുടെ കവിതാലോകത്തിലേക്ക് സൂചന നല്‍കുന്ന സന്ദര്‍ഭങ്ങള്‍ കാണാം.

അടുത്ത കാലത്തായി, 19, 20 ശതാബ്ദങ്ങളില്‍ ചാള്‍സ് ബോദ്‌ലെയര്‍, എ.സി സ്വിന്‍ബേണ്‍, പോള്‍ വെര്‍ലെയ്ന്‍, റെയ്‌നര്‍ മാറിയ റില്‍കെ, റെനേ വിവിയാന്‍, എസ്രാ പൗണ്ട്, ടി. എസ് എലിയറ്റ്, അഡ്രിയെന്‍ റിച് തുടങ്ങി നിരവധി കവികളാണ് സാഫോയുടെ രചനകളുമായി പ്രതിപ്രവര്‍ത്തിച്ചിട്ടുള്ളത്.  

Alcaeus and Sappho
Alcaeus and Sappho an ancient vase                      courtesy:Wikimedia Commons

ക്രിസ്തുവിന് പിമ്പ് മൂന്നാം നൂറ്റാണ്ടില്‍ അലക്സാന്‍ഡ്രിയായിലെ ലൈബ്രറിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് ഒന്‍പതു പുസ്തകങ്ങളില്‍ സമാഹരിച്ച സാഫോയുടെ മുഴുവന്‍ രചനകളും വായിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഈ സൗകര്യം അധികനാള്‍ നിലനിന്നില്ല; നാലാം നൂറ്റാണ്ടോടെ സാഫോയുടെ രചനകള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി.

സ്വവര്‍ഗാനുരാഗത്തെപ്പറ്റി എഴുതിയതുകൊണ്ട് ഗ്രിഗറി എന്നു പേരുള്ള ഒരു ആര്‍ച്ബിഷപ്പിന്റെയും, അതേ പേരുള്ള പോപ്പിന്റെയും നേതൃത്വത്തില്‍ സാഫോയുടെ കവിതകള്‍ തീയിട്ടും അല്ലാതെയും നശിപ്പിക്കപ്പെട്ടു.  

റോമന്‍ പള്ളിയിലുള്‍പെട്ട ചില അധികാരകേന്ദ്രങ്ങളായിരുന്നു ഇതിനുപിന്നില്‍. സ്വവര്‍ഗാനുരാഗത്തെപ്പറ്റി എഴുതിയതുകൊണ്ട് ഗ്രിഗറി എന്നു പേരുള്ള ഒരു ആര്‍ച്ബിഷപ്പിന്റെയും, (പിന്നീട്) അതേ പേരുതന്നെയുള്ള പോപ്പിന്റെയും നേതൃത്വത്തില്‍ അവരുടെ കവിതകള്‍ തീയിട്ടും അല്ലാതെയും വ്യവസ്ഥാപിതരീതികളുപയോഗിച്ച് നശിപ്പിക്കപ്പെട്ടു. 

എങ്കിലും, അവശേഷിക്കുന്ന രചനകളിലൂടെ സാഫോ തുടര്‍ന്നും വായിക്കപ്പെടുകയും യൂറോപ്പിലെ പല പ്രധാന കവികളുടെയും വിമര്‍ശകരുടെയും ശ്രദ്ധയില്‍ വരികയും ചെയ്തു.  

മദ്ധ്യകാലം മുതല്‍ കഴിഞ്ഞ നൂറ്റാണ്ടുവരെ പലരുടെയും രചനകളിലുള്ള ഉദ്ധരണികളിലൂടെയാണ് ഈ ശേഷിപ്പുകള്‍ പ്രധാനമായും നിലനിന്നത്.  

ഇതില്‍ പ്രധാനം ലോഞ്ജൈനസ്സിന്റെ 'On Sublimity' (Fragment 31), Dionysius of Halicarnassus എഴുതിയ 'On Literary Composition' (Fragment 1) എന്നീ പ്രബന്ധങ്ങളാണ്. മദ്ധ്യകാലത്തിനുശേഷം, ലോഞ്ജൈനസ് കൂടുതല്‍ വായിക്കപ്പെടാനാരംഭിച്ചത് ഒരു പ്രധാനകവിയെന്ന നിലയില്‍ സാഫോയെ വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവന്നു.

സബ്ലൈം എന്ന ആശയം ചര്‍ച്ച ചെയ്യുന്ന കാന്റിന്റെ Critique of Judgement (1790) പുറത്തുവന്നതിനു ശേഷം ലോഞ്ജൈനസ്സിന്റെ പ്രബന്ധത്തിന് വായനക്കാര്‍ കൂടി.  സാഫോയുടെ ഏറെക്കുറെ പൂര്‍ണമായും അവശേഷിക്കുന്ന Fragment 31 അങ്ങനെ വ്യാപകമായി വായിക്കപ്പെട്ടു.

sappho's texts
Sappho's texts

പത്തൊന്‍പതാം നൂറ്റാണ്ടായപ്പോഴേക്കും എഴുത്തുകാര്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു കൃതി എന്ന നിലയിലേക്ക് On Sublimity എന്ന ലോഞ്ജൈനസ് പ്രബന്ധം മാറിയിരുന്നു. ഇതിന്റെ തുടര്‍ച്ച എന്ന നിലയില്‍ സാഫോയും ലെസ്ബോസും ബോദ്‌ലെയര്‍, സ്വിന്‍ബേണ്‍ തുടങ്ങിയവരെഴുതിയ കവിതകള്‍ക്കു വിഷയമായി.  വ്യക്തികള്‍ എന്ന നിലക്കും കവികള്‍ എന്ന നിലക്കും സ്വന്തം ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ കവികള്‍ സാഫോയെ പുനഃസൃഷ്ടിച്ചത് എങ്കിലും യൂറോപ്പിലെ ഒരു പ്രധാന കവി എന്ന നിലയില്‍ നൂറ്റാണ്ടുകള്‍ക്കുശേഷവും സാഫോ മറ്റു കവികള്‍ക്കു പ്രചോദനമായതെങ്ങനെ എന്ന് ഈ സന്ദര്‍ഭങ്ങള്‍ സൂചിപ്പിക്കുന്നു.  

'Love's priestess, mad with pain and joy of song, / Song's priestess, mad with joy and pain of love' എന്നു തുടങ്ങുന്ന സ്വിന്‍ബേണിന്റെ വരികള്‍ ഈ പ്രചോദനത്തിന്റെ സങ്കീര്‍ണ ഉദാഹരണങ്ങളിലൊന്നാണ്.

'Love's priestess, mad with pain and joy of song, / Song's priestess, mad with joy and pain of love'  

  1904ല്‍ ഈജിപ്ഷ്യന്‍ പട്ടണമായ ഓക്സിറിങ്കസിനു (Oxyrhynchus) സമീപം ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയ പപൈറസ് കഷണങ്ങളില്‍ നിന്ന് വായിച്ചെടുത്ത നൂറോളം കവിതാശകലങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ സാഫോ കൂടുതല്‍ വായനക്കാരിലേക്കെത്തി.  (തുടര്‍ന്ന്, 2004, 2014 വര്‍ഷങ്ങളില്‍ ഏതാനും കാവ്യഭാഗങ്ങള്‍ കൂടി കണ്ടെത്തി ). 

1922ല്‍ (യൂലിസിസിന്റെയും ദ് വെയ്സ്റ്റ് ലാന്‍ഡിന്റെയും പ്രസിദ്ധീകരണവര്‍ഷം) J.M. Edmonsd എഡിറ്റ് ചെയ്ത് William Heinemann പ്രസിദ്ധീകരിച്ച Lyra Graeca Volume I അതുവരെ ലഭ്യമായിരുന്ന സാഫോയുടെ കവിതളെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.
ഗ്രീക്ക് പാഠത്തോടൊപ്പം കൃത്യത പാലിക്കുന്ന ഗദ്യത്തിലുള്ള ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ ഈ സമാഹരത്തിന് സ്വീകാര്യത നല്‍കി.  1982ല്‍ David A Campbell എഡിറ്റ് ചെയ്ത Greek Lyric I പുറത്തിറങ്ങുന്നതു വരെ ഇംഗ്ലീഷ് വായനാലോകത്ത് സാഫോയുടെ കൃതികള്‍ക്കുള്ള ആധികാരിക സ്രോതസ്സ് Lyra Graeca I ആയിരുന്നു.  ഇപ്പോള്‍ സാഫോയുടെ ഏതു വിവര്‍ത്തനം വായിക്കുമ്പോഴും താരതമ്യത്തിന് ഉപയോഗിക്കാവുന്ന പുസ്തകങ്ങളാണ് ഇവ രണ്ടും.  1922നുശേഷം നിരവധിപേര്‍ സാഫോയെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി.  ഇവയില്‍ Willis Barnstone, Mary Barnard, Anne Carson, Diane J. Rayor എന്നിവരുടെ വിവര്‍ത്തനം എടുത്തുപറയാവുന്നതാണ്.  

സാഫോയുടെ ഇപ്പോള്‍ കിട്ടാനുള്ള രചനകളില്‍ പൂര്‍ണരൂപത്തിലുള്ളത് 'Fragment 1' എന്നറിയപ്പെടുന്ന അഫ്രൊഡൈറ്റിയെപ്പറ്റിയുള്ള ഒരു കവിത മാത്രമേയുള്ളു. മറ്റുള്ളവയെല്ലാം കാവ്യശകലങ്ങളായി നിലനില്‍ക്കുന്നു. ഇവയില്‍ ചിലത് ഏകദേശം പൂര്‍ണമാണ്; ചിലതില്‍ ഒന്നോ രണ്ടോ വാക്കുമാത്രമേ അവശേഷിക്കുന്നുള്ളൂ.

പതിനായിരത്തിനടുത്ത് വരികളുടെ ദൈര്‍ഘ്യമുണ്ടായിരുന്നു എന്ന് അനുമാനിക്കപ്പെടുന്ന രചനകളില്‍ എഴുന്നൂറോളം വരികളാണ് ഇന്ന് അവശേഷിക്കുന്നത്

ഒന്‍പതു പുസ്തകങ്ങളിലായി (ഒന്‍പത് പപൈറസ് ചുരുളുകള്‍) സമാഹരിച്ചിരുന്നതും ഏകദേശം പതിനായിരത്തിനടുത്ത് വരികളുടെ ദൈര്‍ഘ്യമുണ്ടായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നതുമായ രചനകളില്‍ എഴുന്നൂറോളം വരികളാണ് ഇന്ന് അവശേഷിക്കുന്നത് എന്നുപറഞ്ഞാല്‍ ചിത്രം വ്യക്തമായി. അതേസമയം, ഇവര്‍ക്ക് പുരാതനഗ്രീസില്‍ ഹോമറിനോടൊപ്പമായിരുന്നു സ്ഥാനം എന്നത് ബോദ്ധ്യപ്പെടാന്‍ ഇത്രയും വരികള്‍ ധാരാളവുമാണ്.

Mary Barnard
Mary Barnard book cover

സ്വകാര്യ യുദ്ധങ്ങള്‍, തൃഷ്ണകള്‍

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് (ബി.സി എട്ടും ഏഴും നൂറ്റാണ്ടുകളില്‍) ഹോമറിന്റെയും ഹെസിയോഡിന്റെയും ഇതിഹാസരചനാരീതി വിട്ട് വ്യക്ത്യനുഭവങ്ങളും വികാരങ്ങളും പ്രകാശിപ്പിക്കാനെളുപ്പമുള്ള ലിറിക് രൂപത്തിലേക്ക് ഗ്രീക്ക് കവികള്‍ മാറുന്നത്.

(ലിറിക്കിന് നിരവധി ഉപവിഭാഗങ്ങളുണ്ട്; ഒരാളുടെ ശബ്ദത്തിനുവേണ്ടി എഴുതപ്പെട്ടതും (monody) വ്യക്തിപരമായ പ്രമേയങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നതുമായ വിഭാഗങ്ങള്‍ മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്). 

അറിയപ്പെടുന്ന ആദ്യ ലിറിക് കവിയായ ആര്‍ക്കിലോക്കസ് (680645 ബി.സി) ജനിച്ച കാലത്ത് ഹോമര്‍ ജീവിച്ചിരുന്നിരിക്കാന്‍ തന്നെ സാധ്യതയുണ്ട്. പദോപയോഗത്തിന്റെയും പദ്യരൂപത്തിന്റെയും കാര്യത്തില്‍ എപിക് കവിതയുമായി ആര്‍ക്കിലോക്കസിന്റെ ശൈലിക്ക് സാദൃശ്യമുണ്ടെങ്കിലും ഭാവനയുടെ പുതിയൊരു ലോകമാണ് അദ്ദേഹത്തിന്റെ രചനകളില്‍ തെളിയുന്നത്.

നൂറ്റാണ്ടുകള്‍ക്കുമുന്‍പു നടന്ന യുദ്ധമല്ല ഇവിടെ കവിതയുടെ പ്രമേയം; അത് 'ഇന്ന'ത്തെ വ്യക്തിയുടെ സ്വകാര്യയുദ്ധങ്ങളും അനുഭവങ്ങളും നിരീക്ഷണങ്ങളും തൃഷ്ണകളുമാണ്. പ്രേമത്തിന്റെ സങ്കീര്‍ണവേദനകള്‍ മുതല്‍ രാഷ്ട്രീയ പ്രതിഷേധം വരെ ഇക്കാലത്തെ ലിറിക് കവിതകള്‍ വിഷയമാക്കുന്നു:  

Love
I live here miserable and broken with desire,
pierced through to the bones by the bitterness
of this god-given painful love.
O comrade, this passion makes my limbs limp
and tramples over me.  
(Archilochos, in Barnstone 12)

മോഹം കൊണ്ടു തളര്‍ന്ന്
ആധിയില്‍, വേദനയില്‍
ഞാനിവിടെ കഴിയുന്നു;
കയ്പുറ്റ ഒരു പ്രേമം
തുടര്‍ന്നും
അസ്ഥിയില്‍
തുളകള്‍ വീഴ്ത്തുമ്പോള്‍
സുഹൃത്തേ, ഈ ജ്വരം
എന്നെ തളര്‍ത്തുന്നു, എന്നെ
ചവിട്ടിമെതിച്ച് നടന്നു പോകുന്നു.

Archilochus
ആര്‍ക്കിലോക്കസ്
courtesy:Wikimedia Commons

ഏകാന്തത, മരണം, സമൂഹത്തില്‍ നിന്നുള്ള തിരസ്‌കാരം ('കുടുംബ'ത്തില്‍ ജനിക്കാത്തതുകൊണ്ട് സമൂഹം പുറംതള്ളിയ ഒരാളായിരുന്നു ആര്‍ക്കിലോക്കസ്; ഇരുപതാം നൂറ്റാണ്ടില്‍ ഷോങ് ഷെനെ [Jean Genet] ചെയ്തതുപോലെ സമൂഹത്തിന്റെ മൂല്യങ്ങളെ തിരസ്‌കരിച്ചാണ് അദ്ദേഹം ജീവിച്ചത്).

പരിഹാസം, സാമൂഹ്യവിമര്‍ശനം, (സ്വവര്‍ഗ്ഗനുരാഗമുള്‍പ്പെടുന്ന) ലൈംഗികത, കവിത, മദ്യലഹരി തുടങ്ങി മറ്റു നിരവധി പ്രമേയങ്ങള്‍ ആര്‍ക്കിലോക്കസ് കവിതകളില്‍ അവതരിപ്പിച്ചു.  സുഹൃദ്സംഗമങ്ങളിലും മദ്യപാനസദസുകളിലും മറ്റും സംഗീതത്തോടൊപ്പം അവതരിപ്പിക്കുന്നതിനാണ് ഇവയിലധികവും എഴുതപ്പെട്ടത്. അടുത്ത തലമുറയില്‍ ആല്‍കായോസ് ഈ പാരമ്പര്യം തുടരുന്നുണ്ട്.

(സ്വവര്‍ഗ്ഗനുരാഗമുള്‍പ്പെടുന്ന) ലൈംഗികത, കവിത, മദ്യലഹരി തുടങ്ങിയ പ്രമേയങ്ങള്‍ ആര്‍ക്കിലോക്കസ് കവിതകളില്‍ അവതരിപ്പിച്ചു.  സുഹൃദ്സംഗമങ്ങളിലും മദ്യപാനസദസുകളിലും സംഗീതത്തോടൊപ്പം അവതരിപ്പിക്കുന്നതിനാണ് ഇവയിലധികവും എഴുതപ്പെട്ടത്.

ഹോമറില്‍ നിന്നും ഹെസിയോഡില്‍ നിന്നും വളരെ ദൂരെയുള്ള ലോകമാണിത്. ഈ അന്തരീക്ഷത്തിലാണ് തുടര്‍ന്നുവന്ന വര്‍ഷങ്ങളിലെഴുതിയ ആല്‍കായോസ്, സാഫോ, ഇബിക്യൂസ് തുടങ്ങിയ നിരവധി കവികള്‍ അവരുടെ ലിറിക് ഭാവനയും രചനാരീതിയും വികസിപ്പിക്കുന്നത്.

നേര്‍മ്മയുള്ള വികാരങ്ങള്‍ മുതല്‍ തീഷ്ണമായ രാഷ്ട്രീയരോഷം വരെ വിഷയമാക്കുവാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അലങ്കാരങ്ങളും മറ്റു കാവ്യസങ്കേതങ്ങളും ഉപയോഗിക്കുമ്പോള്‍ തന്നെ ദൈനംദിന സംസാരഭാഷയുടെ ഘടനയും താളങ്ങളും അവരുടെ രചനകള്‍ നിലനിര്‍ത്തുന്നു.

വിവര്‍ത്തനത്തില്‍ വായിക്കുമ്പോഴും കവിതയെഴുത്തിലെ വൈദഗ്ദ്ധ്യമെന്താണെന്ന് സൂചിപ്പിക്കുവാനും അവയില്‍ ചിലതിനു കഴിയുന്നു.
സമൂഹത്തിന്റെ കഥയുടെ ആഖ്യാനം എന്ന എപിക് നിലയില്‍ നിന്ന് ആത്മനിഷ്ഠമായ രചനയിലേക്കുള്ള മാറ്റമാണ് ഹോമറില്‍ നിന്ന് സാഫോയിലും ആല്‍കായോസിലും എത്തുമ്പോള്‍ കാണുന്നത്.

എന്നാല്‍, ഇപ്പോള്‍ നോക്കുമ്പോള്‍ തോന്നുന്നത്ര വിപ്ലവകരമായ പരിവര്‍ത്തനമായിരുന്നില്ല ഇത്. ഹോമറിനുമുന്‍പ് ഇതിഹാസകാവ്യങ്ങളുണ്ടായിരുന്നതുപോലെ, ആര്‍ക്കിലോക്കസ്സിനു മുന്‍പ് ലിറിക് കവിതകളുമുണ്ടായിരുന്നു.

ഒരു മുന്‍ചരിത്രമില്ലാതെ ഇലിയഡ് പോലെ പരിഷ്‌കൃതമായ രചനാശില്‍പമുള്ള ഒരു കൃതി സങ്കല്‍പിക്കുകതന്നെ എളുപ്പമല്ല. ട്രോജന്‍ യുദ്ധത്തിന്റെ ആഖ്യാനങ്ങള്‍ മുമ്പുനടത്തിയിരുന്ന കൃതികള്‍ നഷ്ടമായതുകൊണ്ടാണ് ഇലിയഡ് ഇന്ന് ആദികാവ്യമായി പരിഗണിക്കുന്നത്.

ബി.സി ഏഴാം നൂറ്റാണ്ടിനു മുന്‍പുള്ള ലിറിക് സൃഷ്ടികളെക്കുറിച്ചും ഇതുതന്നെ പറയാവുന്നതാണ്. പലതരം ഗാനരൂപങ്ങളെപ്പറ്റി ഹോമര്‍ തന്നെ പരാമര്‍ശിക്കുന്നുമുണ്ട്. വായ്മൊഴിയായി ഒരു ലിറിക് പാരമ്പര്യം മുന്‍പുതന്നെ നിലനിന്നിരുന്നു എന്നും ആര്‍ക്കിലോക്കസ്സിന്റെ കവിത ഇതിന്റെ തുടര്‍ച്ചയായിരുന്നു എന്നുമാണ് മനസ്സിലാക്കേണ്ടത്.

ട്രോജന്‍ യുദ്ധത്തിന്റെ ആഖ്യാനങ്ങള്‍ മുമ്പുനടത്തിയിരുന്ന കൃതികള്‍ നഷ്ടമായതുകൊണ്ടാണ് ഇലിയഡ് ഇന്ന് ആദികാവ്യമായി പരിഗണിക്കുന്നത്.  

ഇവിടെ ചര്‍ച്ച ചെയ്യുന്ന ഗ്രീക്ക് സന്ദര്‍ഭത്തില്‍ 'ഭാവഗീതം' എന്ന അര്‍ത്ഥം മാത്രമല്ല ലിറിക് എന്ന പദത്തിനുള്ളത്. Lyre എന്ന സംഗീതോപകരണത്തിന്റെ അകമ്പടിയോടുകൂടി പാടുന്നതിന് എഴുതിയ കൃതികളാണ് ലിറിക്കുകള്‍. Lyre വായിക്കുന്നതിലും പാടുന്നതിലും സാഫോക്ക് വൈദഗ്ദ്ധ്യമുണ്ടായിരുന്നു; Lyre വായിക്കുന്നതിനുപയോഗിക്കുന്ന plectrum കണ്ടുപിടിച്ചതുതന്നെ സാഫോയാണെന്ന് കരുതപ്പെടുന്നു.
ദേവവര്‍ഗം    

john william
"In the Days of Sappho"  ജോണ്‍ വില്ല്യം ഗോഡ്‌വാര്‍ഡിന്റെ പെയിന്റിങ്‌               courtesy:Wikimedia Commons

ഗ്രീസില്‍ ഫിലോസഫി തുടങ്ങുന്നത് സാഫോയുടെ സമകാലികനായിരുന്ന ഥേയ്‌ലീസ് (ബി.സി 624-545) മുതലാണ്. പൈതഗോറസ്, ഹെറക്ലൈറ്റസ്, പാര്‍മനിഡീസ് തുടങ്ങിയവരിലൂടെ സോക്രറ്റീസിലും പ്ലെയ്റ്റോയിലുമെത്തുമ്പോഴേക്കും (ബി.സി നാലാം നൂറ്റാണ്ട്) ഒരു ലോകചിത്രം നിര്‍മിക്കുന്നതില്‍ തത്വചിന്ത ആളുകളെ സ്വാധീനിക്കാന്‍ തുടങ്ങി.

ചുറ്റുമുള്ള ലോകത്തെപ്പറ്റി മിത്തോളജിയെ അടിസ്ഥാനപ്പെടുത്തിയ വീക്ഷണങ്ങളാണ് അതിനുമുന്‍പുണ്ടായിരുന്നത്. ഹോമറിന്റെ ഇതിഹാസങ്ങളില്‍ ഗ്രീക് ദൈവങ്ങള്‍ നേരിട്ടിടപെടുന്ന സന്ദര്‍ഭങ്ങള്‍ സാധാരണമായിരുന്നു.

ഇലിയഡും ഓഡിസിയും നിര്‍മിക്കുന്ന ലോകചിത്രത്തിന്റെ ചട്ടക്കൂട് ഈ ദൈവങ്ങളെയും അവരെയുള്‍ക്കൊള്ളുന്ന മിത്തോളജിയെയും അടിസ്ഥാനപ്പെടുത്തിയതാണ്; ചരിത്രത്തെയും ദൈനംദിന ജീവിതാനുഭവത്തെയും വ്യാഖ്യാനിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ മിത്തിന്റെ മേഖലയിലാണ് അക്കാലത്തെ മനുഷ്യര്‍ കണ്ടെത്തിയിരുന്നത്. പ്രകൃതിയിലെയും അനുഭവത്തിലെയും ഓരോ പ്രതിഭാസവും ദേവതകളുടെ പ്രീതി-അപ്രീതി ദ്വന്ദമുപയോഗിച്ച് വ്യാഖ്യാനിക്കപ്പെട്ടു. 

ഭാവനയിലധിഷ്ഠിതമായ ഈ ലോകചിത്രനിര്‍മിതിയില്‍ നിന്ന് പുറത്തുകടക്കുക ഗ്രീക് ലോകത്ത് ആദ്യമായി മുഖ്യലക്ഷ്യമാക്കുന്നത് പ്ലേറ്റോയുടെ ചിന്താപദ്ധതിയാണ്.


ഭാവനയിലധിഷ്ഠിതമായ ഈ ലോകചിത്രനിര്‍മിതിയില്‍ നിന്ന് പുറത്തുകടക്കുക ഗ്രീക് ലോകത്ത് ആദ്യമായി മുഖ്യലക്ഷ്യമാക്കുന്നത് പ്ലേറ്റോയുടെ ചിന്താപദ്ധതിയാണ്. മിത്തോളജിയാവശ്യപ്പെടുന്ന അന്ധമായ വിശ്വാസം, അതുളവാക്കുന്ന ഭാവന എന്ന സമീപനത്തിനു പകരം, സൂക്ഷ്മവും നിരന്തരവുമായ ചോദ്യം ചെയ്യലിലൂടെ യാഥാര്‍ത്ഥ്യം എന്തെന്നന്വേഷിക്കുക എന്ന കര്‍ക്കശമായ ചിന്താരീതി അവതരിപ്പിക്കുക വഴി, ഥേയ്‌ലീസ് തുടക്കമിട്ട പ്രക്രിയയുടെ അടുത്ത ഘട്ടം ആരംഭിക്കുകയാണ് പ്ലേറ്റോ ചെയ്യുന്നത്.

ഒരു പ്രത്യേക മിത്തോളജി അടിസ്ഥാനമാക്കിയ ലോകചിത്രനിര്‍മ്മിതിയുടെ അവസാനം കുറിക്കുന്നതുകൊണ്ട് ചിന്താരീതികളിലുള്ള അടിസ്ഥാനപരമായ (radical) മാറ്റം ഇത് സാദ്ധ്യമാക്കിത്തീര്‍ത്തു.  

'Death of sappho'
'Death of Sappho' മിഗ്വല്‍ കോര്‍ബണല്‍ സെല്‍വയുടെ പെയിന്റിങ്‌

അലൗകിക സാന്നിദ്ധ്യങ്ങളുടെ കാര്യത്തില്‍ ഹോമറിന്റെയും പ്ലേറ്റോയുടെയും നിലകള്‍ക്കിടയില്‍ വരുന്ന ഒരിടത്താണ് സാഫോയുടെ സ്ഥാനം. ഹോമറിന്റെ കവിതകളില്‍ കാണുന്നതുപോലെ മനുഷ്യജീവിതം പൂര്‍ണമായി നിയന്ത്രിക്കുന്ന ദൈവങ്ങള്‍ സാഫോയുടെ കവിതകളിലില്ല; പ്രേമത്തിന്റെ ദേവതകളായ അഫ്രൊഡൈറ്റിയും ഇറോസും മാത്രമാണ് അവിടെയുള്ളത്.

അതിശക്തരായാണ് സങ്കല്‍പിക്കപ്പെടുന്നതെങ്കിലും, ഇവരോട് സംഭാഷണത്തിലേര്‍പ്പെടാന്‍ കഴിയുന്ന വ്യക്തിബന്ധം സാഫോയുടെ കവിതകളില്‍ സംസാരിക്കുന്നയാള്‍ നിലനിര്‍ത്തുന്നുമുണ്ട്. ദേവവര്‍ഗവുമായി ഹോമര്‍ പാലിക്കുന്ന അകലം ഇവിടെയില്ല.

അഫ്രോഡൈറ്റിയുടെ സാന്നിദ്ധ്യം സാഫോയുടെ കവിതകളെ അവരുടെ കാലത്ത് ഉറപ്പിച്ചുനിര്‍ത്തുന്ന പ്രധാന ഘടകമാണ്. ആധുനിക മനസ്സുള്ള സമകാലീനകവിയായി സാഫോയെ പുനര്‍നിര്‍മ്മിക്കാന്‍ നോക്കുമ്പോള്‍ അതിലേക്കു പ്രശ്നങ്ങള്‍ കൊണ്ടുവരാന്‍ ഈ സാന്നിദ്ധ്യം തന്നെ ധാരാളമാകും.

തികച്ചും വിഭിന്നമായ തന്റെ ജീവിതലോകത്തുനിന്നും കാലത്തില്‍ നിന്ന് വേര്‍പടുത്തി, ആധുനിക ജീവിതത്തിന്റെ ഘടനയില്‍ സാഫോയെ വിലയിപ്പിക്കാന്‍ ശ്രമിക്കുന്നത് പല ചേര്‍ച്ചയില്ലായ്മകളെയും പുറത്തുകൊണ്ടുവരും.  

ഒരു തലത്തില്‍ ലളിതമായിരിക്കുമ്പോള്‍ പോലും സഫോയുടെ കവിതകള്‍ ചിലപ്പോള്‍ ഒരു അഭേദ്യത നിലനിര്‍ത്തുന്നു.  താഴെയുള്ള കവിതയില്‍ എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാക്കാന്‍ വിഷമമില്ല; എന്നാല്‍ അതുള്‍ക്കൊള്ളുന്ന വിലാപത്തിന്റെ തീവ്രത, വായിക്കുന്നയാള്‍ക്ക് അജ്ഞാതമായി നിലകൊള്ളുന്നു:

FIRST VOICE:
Young Adonis is
dying! O Cytherea
What shall we do now?
     
SECOND VOICE:
Batter your breasts!
With your fists, girls-
tatter your dresses!  


ശബ്ദം ഒന്ന്:
  അഡൊണിസ് മരിച്ചു-
  കൊണ്ടിരിക്കുന്നു; സിതേറിയാ,
  നമ്മള്‍ ഇപ്പോള്‍ എന്തുചെയ്യും?

  ശബ്ദം രണ്ട്:
  കൈ ചുരുട്ടി
  നെഞ്ചത്തടിക്കുക, പെണ്ണുങ്ങളേ,
  വസ്ത്രങ്ങള്‍ വലിച്ചു കീറുക!

അഫ്രൊഡൈറ്റി (സിതേറിയ)യുടെ കാമുകനായിരുന്ന അഡോണിസിന്റെ മരണമാണ് കവിതയുടെ സന്ദര്‍ഭം.  ആധുനിക നരവംശശാസ്ത്രവുമായി പരിചയമുള്ളവര്‍ക്ക് അഡോണിസ്സിന്റെ മരണകഥയുടെ fertility myth പശ്ചാത്തലം എളുപ്പത്തില്‍ മനസ്സിലാകും. അതിനപ്പുറത്ത്, നെഞ്ചത്തടിച്ചും വസ്ത്രം കീറിയും നടത്തുന്ന വിലാപം എന്താണെന്ന് പരാവര്‍ത്തനം ചെയ്ത് ധാരണയുണ്ടാക്കാനല്ലാതെ, അതിന്റെ അനുഭവതലം എന്തെന്നറിയാനുള്ള ഒരുപാധിയും ഇന്നത്തെ വായനക്കാരുടെ കൈവശമില്ല.

എഴുത്തിന്റെ പരിമിതികൊണ്ടു സംഭവിക്കുന്നതല്ല ഇത്, ഭാവനയില്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത കഠിനവസ്തുക്കള്‍ ചരിത്രത്തില്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട് എന്നതാണ് ഇവിടെ വായന ദുഷ്‌കരമാക്കുന്നത്.
 സ്നേഹിക്കുന്നവരുടെ അഭാവം

sappho
'Sappho Inspired by Love' painting by Angelica Kauffmann

പൂര്‍ണരൂപത്തില്‍ അവശേഷിക്കുന്ന സാഫോയുടെ രണ്ടു കവിതകളിലൊന്ന് അഫ്രോഡൈറ്റിക്കുള്ള പ്രാര്‍ത്ഥനാഗീതമാണ്. (2014ല്‍ കണ്ടെടുത്ത 'Brothers Song' ആണ് രണ്ടാമത്തേത്) ഹോമറിനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ അഫ്രൊഡൈറ്റിയെ പുകഴ്ത്തിക്കൊണ്ടാണ് തുടങ്ങുന്നത് എങ്കിലും ഏതാനും വരികളുടെ സമയത്തിനുള്ളില്‍ സംഭാഷണരീതി തികച്ചും വ്യക്തിപരമായി മാറുന്നു.

പൂര്‍ണരൂപത്തില്‍ അവശേഷിക്കുന്ന സാഫോയുടെ രണ്ടു കവിതകളിലൊന്ന് അഫ്രോഡൈറ്റിക്കുള്ള പ്രാര്‍ത്ഥനാഗീതമാണ്.

 തുടര്‍ന്ന് സാഫോയുടെ ദുഃഖങ്ങളുമായി അടുത്തുപരിചയമുള്ള ഒരാളായാണ് അഫ്രൊഡൈറ്റി സംസാരിക്കുന്നത്:

''Who, Sappho, is
unfair to you? For, let her
run, she will soon run after'';

''if she won't accept gifts, she
will one day give them; and if
she won't love you-she soon will''

'love although unwillingly. . . .'
(Barnard 57-58)

സാഫോ, ആരാണ്
നിന്നെ വേദനിപ്പിക്കുന്നത്?
അവള്‍ പോയ്മറയട്ടെ, പിന്തുടരരുത്;
അധികദിവസങ്ങള്‍ക്കുമുന്‍പ്
മറയുന്ന ഒരാളെ അവള്‍
പിന്‍തുടന്നതു നീ കാണും;

നിന്റെ സമ്മാനങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍
ഒരുദിവസം അവള്‍
സമ്മാനങ്ങള്‍ നല്‍കും; നിന്നെ സ്നേഹിക്കുന്നില്ലെങ്കില്‍
ഒരുദിവസം അവള്‍ സ്നേഹിക്കും

ഇഷ്ടമില്ലാതെ പോലും. 

തൃഷ്ണ വീണ്ടും വീണ്ടും മാറ്റിവയ്ക്കപ്പെടുന്ന അവസ്ഥയും ഈ വരികള്‍ സൂചിപ്പിക്കുന്നു; ഇന്ന് സാഫോ അനുഭവിക്കുന്നത് ഒരിക്കല്‍ അടുത്തയാള്‍ അനുഭവിക്കും; രണ്ടുപേരും നേരിടുന്നത് ഒരേ ശുന്യതയാണ്. ഇതുതന്നെയാണ് കവിതയുടെ കേന്ദ്രപ്രമേയവും.

ഒരാള്‍ വിട്ടുപോയതുകൊണ്ട് ഉണ്ടാകുന്ന ശൂന്യതയിലേക്കാണ് അഫ്രോഡൈറ്റിയെ ഇവിടെ വിളിച്ചു വരുത്തുന്നത്. അഫ്രൊഡൈറ്റി ഇതില്‍ ഒരു കാവ്യപ്രമേയമല്ല, സങ്കേതമാണ്; അഫ്രൊഡൈറ്റിയോടല്ലാതെ മറ്റാരോടും പറയാനാവാത്ത കാര്യങ്ങളാണ് കവിതയിലുള്ളത് എന്നതുകൊണ്ടാണ് ഈ സങ്കേതം ഉപയോഗിക്കുന്നതും.    

BIRTH OF  VENUS
'The Birth of Venus' അലക്‌സാണ്ട്രെ കാബ്‌നലിന്റെ പെയിന്റിങ്

പ്രേമത്തെക്കുറിച്ചുള്ള സാഫോയുടെ പല കവിതകളിലും വേര്‍പാടിന്റെ രൂപകങ്ങള്‍ സാധാരണമാണ്; സ്‌നേഹിക്കുന്നയാളുടെ അഭാവമാണ് അവയുടെ പശ്ചാത്തലം. വിവാഹശേഷം ദൂരദേശങ്ങളിലേക്കും (സാഫോയെ ഉപേക്ഷിച്ച്) മറ്റു സൗഹൃദങ്ങളിലേക്കും പോയ കൂട്ടുകാരികളാണ് ഇവിടെ അഭാവങ്ങളായി വരുന്നത്.

ഒരു പരിഹാരവുമില്ലാത്ത അഭാവങ്ങളാണ് ഇവ.  സാന്നിദ്ധ്യം കൊണ്ടുതന്നെ ശൂന്യസ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന ഈ രൂപകങ്ങള്‍, ഈ കവിതകള്‍ പ്രധാനമായും പറയാന്‍ ശ്രമിക്കുന്നത് എന്താണ് എന്ന് സൂചിപ്പിക്കുന്നുമുണ്ട്.  

ഒരിക്കലും സഫലീകരിക്കാനകാത്ത തൃഷ്ണയാണ് സാഫോയുടെ കേന്ദ്ര-പ്രമേയം എന്ന് വ്യക്തമാക്കുന്ന കവിതകള്‍ നിരവധിയുണ്ട്.

ഒരിക്കലും സഫലീകരിക്കാനകാത്ത തൃഷ്ണയാണ് സാഫോയുടെ കേന്ദ്ര-പ്രമേയം എന്ന് വ്യക്തമാക്കുന്ന കവിതകള്‍ നിരവധിയുണ്ട്.  തൃഷ്ണയുടെ നിര്‍മ്മിതിയും പരിണിതിയും നിരീക്ഷിച്ച്, അതിനെ കാവ്യപ്രമേയമാക്കി എന്നതാണ് സാഫോയെ വലിയ കവിയാക്കുന്നതില്‍ പ്രധാനമായ ഘടകങ്ങളിലൊന്ന്. തൃഷ്ണ പല തലങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നു. ചിലപ്പോള്‍ ഇത് ഒരാളുടെ അഭാവം കൊണ്ടുണ്ടാകുന്ന ഏകാന്തതയാണ്:

Tonight I've watched

The moon and then
the Pleiades
go down

The night is now
half-gone; youth
goes; I am

in bed alone
(Barnard 83)

നിലാവും, പിന്നീട്
കാര്‍ത്തികയും
താഴ്ന്നുപോകുന്നത്
ഞാന്‍ നോക്കിയിരുന്നു

രാത്രി പകുതിയും
കഴിഞ്ഞിരിക്കുന്നു; യൗവനം
കഴിയുന്നു; കിടക്കയില്‍
ഞാന്‍ തനിച്ചുമാണ്.

മറ്റു ചിലപ്പോള്‍ ഈ അനുഭവം നിശ്ശബ്ദമായ ദാഹവും സമരവുമായി മാറുന്നു:

Day in, day out
I hunger and
I struggle (Barnard 74).

പകല്‍ മുഴുവന്‍, രാത്രിമുഴുവന്‍
ഞാന്‍ ദാഹിക്കുന്നു
ഞാന്‍ പൊരുതുന്നു

പലപ്പോഴും അതിസങ്കീര്‍ണരൂപങ്ങളിലാണ് ഇത്തരം ചിന്ത-അനുഭവങ്ങള്‍ സങ്കല്‍പിക്കപ്പെടുന്നതുതന്നെ.  വിവാഹിതയായി ലിഡിയന്‍ നഗരമായ സാര്‍ഡിസ്സിലേക്കു പോയ ഒരു സുഹൃത്തിനെപ്പറ്റിയുള്ള കവിതയില്‍ സ്വന്തം വികാരങ്ങള്‍ മറ്റൊരാളിലേക്ക് സ്ഥാനമാറ്റം ചെയ്താണ് കവി സംസാരിക്കുന്നത്:

she wanders

aimlessly thinking of gentle
Atthis, her heart hanging
heavy with longing in her little breast

She shouts aloud, Come! we know it;
thousand-eared night repeats that cry
across the sea shining between us
(Barnard 61)

മൃദുഭാവങ്ങളുള്ള ആറ്റിസ്സിനെ-
യോര്‍ത്ത്, ലക്ഷ്യമില്ലാതെ
അവള്‍ അലഞ്ഞുതിരിയുന്നു;
അവളുടെ ചെറിയ ശരീരത്തില്‍
മോഹത്തിന്റെ ഭാരം കൊണ്ട്
ഹൃദയം താഴ്ന്നിരിക്കുന്നു

അവള്‍ ഉറക്കെ പറയുന്നു: വരൂ!
നമുക്കിടയില്‍ തിളങ്ങുന്ന കടലിനപ്പുറം
ആയിരം ചെവികളുള്ള രാത്രി
അവള്‍ പറയുന്നത് ആവര്‍ത്തിക്കുന്നു.

Sahpo embrassant
Sahpo embrassant sa lyre  painting by  Jules Elie Delaunay 

ഇതു പറയുന്നത് കൂടെ നില്‍ക്കുന്ന ആറ്റിസ്സിനോടാണ്; കവിതയുടെ തുടക്കത്തില്‍ ആറ്റിസ്സും സാഫോ-കഥാപാത്രവും പങ്കിടുന്നതായി പറയുന്ന വികാരം ('Yes, Atthis, you may be sure / Even in Sardis / Anactoria will think often of us'/ 'ആറ്റിസ്, ഉറപ്പുണ്ട്/സാര്‍ഡിസ്സിലായിരിക്കുമ്പോള്‍ പോലും/അനക്റ്റോറിയ/പലപ്പോഴും/ നമ്മളെയോര്‍ക്കും') ആറ്റിസ്സിനെയേല്‍പ്പിച്ച് പിന്‍വാങ്ങുകയാണ് കവി ഇവിടെ ചെയ്യുന്നത്.

വൈകാരികമായ ഒരു പിന്‍മാറ്റമല്ല ഇത്, കലാപരമായ ഒന്നാണ്. സാര്‍ഡിസ്സിലുള്ളയാള്‍ തന്നെ ആഗ്രഹിക്കണമെന്ന് സാഫോയും ആഗ്രഹിക്കുന്നുണ്ട്; അതിനപ്പുറം, കലാപരമായ ഒരു അകലം സൃഷ്ടിച്ചെടുക്കുന്നതിനാണ് വായിക്കുന്നവര്‍ക്ക് കാണാവുന്ന രീതിയില്‍ തന്നെ സാഫോ ഇവിടെ പിന്നോട്ടുനീങ്ങുന്നത്.

പത്താമത്തെ മ്യൂസ്

വേര്‍പാടിന്റെ വേദനയനുഭവിക്കുന്ന ഒരാള്‍ എഴുതുന്ന / ഉച്ചരിക്കുന്ന വരികളായിട്ടും ഈ കവിതകളൊന്നും അതിവൈകാരികതയില്‍ മുഴുകാതിരിക്കുന്നതിന്റെ ഒരു കാരണം, ഇത്തരം പിന്മാറ്റങ്ങളാണ്.

വികാരങ്ങള്‍ക്കു കീഴ്പ്പെടാതെ, കവിതയില്‍ അവയെ വസ്തുനിഷ്ഠമായി പുനഃസൃഷ്ടിക്കുകയെന്നതാണ് ഇവിടെ സാഫോയുടെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ, കവിയെയും കവിതകളില്‍ വരുന്ന സാഫോ എന്ന കഥാപാത്രത്തെയും വേറിട്ടുകാണുന്നത് പ്രധാനമാകുന്നു. കലാവസ്തു നിര്‍മ്മിച്ചെടുക്കുന്നതിനാവശ്യമായ സംയമനവും അകലവും കവി ഇവിടെ പാലിക്കുന്നുണ്ട്.

കൃത്യതയുള്ള ബിംബങ്ങള്‍ കരവിരുതോടെ വിന്യസിച്ച് നിര്‍മിച്ചെടുത്ത കാവ്യ-പ്രസ്താവങ്ങളാണ് അവര്‍ ലക്ഷ്യമാക്കിയിട്ടുള്ളത്. അങ്ങനെ പാലിക്കുന്ന കൃത്യതയും അകലവുമാണ് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വൈകാരികജല്‍പനങ്ങള്‍ എന്ന നിലയില്‍ നിന്ന് പുതുമ നിലനിര്‍ത്തുന്ന കവിതകള്‍ എന്ന നിലയിലേക്ക് സാഫോയുടെ രചനകളെ ഉയര്‍ത്തുന്നതും.  

അവരുടെ കൃതികള്‍ മുഴുവന്‍ ലഭ്യമായിരുന്ന കാലത്ത് (എ.ഡി മൂന്നാംനൂറ്റാണ്ടുവരെ) ഹോമര്‍ മാത്രമാണ് സാഫോയ്ക്ക് ഒപ്പം നില്‍ക്കുന്ന താരതമ്യമായി ഗ്രീക് കവിതയിലുണ്ടായിരുന്നത് എന്നതിന്റെ കാരണങ്ങളിലൊന്ന് കവിതയുടെ കലയിലുള്ള അവരുടെ ഇടപടലുകളാണ്.

 'On Sublimity' എന്ന പ്രബന്ധത്തില്‍ ലോഞ്ജൈനസ്സ് (എ.ഡി ഒന്നാം ശതകം) ഇത് എടുത്തുപറഞ്ഞിട്ടുണ്ട്. സാഫോയുടെ കവിത ഉത്തുംഗതയിലെത്തുന്നത് (sublimity) ശ്രദ്ധേയമായ വിശദാംശങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അവ അനുയോജ്യമായ ക്രമത്തില്‍ ചേര്‍ത്തുവച്ച് ഒരു പുതിയ ഏകരൂപം സൃഷ്ടിക്കുന്നതിലുമാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു (On Sublimity 10.110.3).  ഇതിന് ഉദാഹരണമായി ലോഞ്ജൈനസ് ഉദ്ധരിക്കുന്നത് താഴെയുള്ള കവിതയാണ് (Fr. 31):

He is a god in my eyes-
the man who is allowed
to sit beside you-he

who listens intimately
to the sweet murmur of
your voice, the enticing

laughter that makes my own
heart beat fast.  If I
meet you suddenly, I can't


speak-my tongue is broken;
a thin flame runs under
my skin; seeing nothing,

hearing only my own ears
drumming, I drip with sweat;
trembling shakes my body

and I turn paler than
dry grass.  At such times
death ins't far from me. (Barnard 60)

എന്റെ കണ്ണുകളില്‍ അയാള്‍ ഒരു ദേവനാണ്
നിന്റെ അടുത്തിരിക്കാന്‍ അനുവാദമുള്ളയാള്‍, നിന്റെ
മൃദുമന്ത്രണങ്ങളുടെ സ്വരങ്ങള്‍ അടുപ്പത്തോടെ
കേട്ടിരിക്കുന്നയാള്‍,

എന്റെ ഹൃദയമിടിപ്പുകൂട്ടുന്ന
നിന്റെ ചിരിയുടെ ശബ്ദം
ശാന്തനായി ശ്രദ്ധിക്കുന്നയാള്‍.

പെട്ടെന്ന് നീ കാഴ്ചയിലെത്തുമ്പോള്‍
എനിക്ക്
മിണ്ടാന്‍ കഴിയുന്നില്ല, എന്റെ നാവ്
തകര്‍ന്നിരിക്കുന്നു; എന്റെ ത്വക്കിനടിയില്‍
നേര്‍ത്ത ഒരു ജ്വാല
പടരാന്‍ തുടങ്ങുന്നു;

ഒന്നും കാണാന്‍ കഴിയാതെ
ചെവിയുടെ മുഴക്കം മാത്രം കേട്ട്, ഞാന്‍
വിയര്‍ത്തൊഴുകുന്നു;

വിറയലില്‍
എന്റെ ദേഹം കുലുങ്ങുന്നു; ഞാന്‍
ഉണങ്ങിയ പുല്ലിനേക്കാള്‍
വിളറിപ്പോകുന്നു; ഇത്തരം നിമിഷങ്ങളില്‍
മരണം
എന്റെ കൂടെത്തന്നെയുണ്ട്.

ഈ കവിതയിലെ സാഫോ-കഥാപാത്രം ഒരു പെണ്‍കുട്ടിയുമായി പ്രേമത്തിലാണ്; പക്ഷെ പെണ്‍കുട്ടിയോടൊപ്പം 'ദേവ'തുല്യനായ ഒരു പുരുഷനുമുണ്ട്. അയാളുടെ സാന്നിധ്യം കാമുകിയെ അപ്രാപ്യയാക്കുന്നു. അതോടെ സംസാരിക്കുന്നയാളുടെ ഹൃദയവേഗം കൂടുകയും സംസാരശേഷിയും കാഴ്ചശക്തിയും നഷ്ടപ്പെടുകയും ചെയ്യുന്നു.

വിയര്‍പ്പില്‍ കുളിച്ച്, ശരീരം വിറകൊണ്ട്, വിളറി വെളുത്ത്, അവള്‍ മരണത്തിനടുത്തുവരെ എത്തുന്നു.  മുന്നില്‍ തെളിയുന്ന ശൂന്യതയില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള വഴികളൊന്നും തന്നെ കവിതയില്‍ കാണുന്നില്ല.  ഈ ശൂന്യതയിലേക്കാണ് കവി പിന്മാറുന്നത്.

നാടകീയതയും എഴുത്തിന്റെ കലയും ഒത്തുചേര്‍ന്ന് അസാധാരണ ഉള്‍ബലം സൃഷ്ടിക്കുന്ന ഈ കവിതയില്‍ സാധാരണജീവിതത്തില്‍ നിന്നുള്ള വിശദാംശങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ആശയം വികസിക്കുന്നതിനനുസരിച്ച് അനുക്രമമായി ഉപയോഗിച്ച്, അവയുടെ പരസ്പരബന്ധത്തില്‍ ഒരു വൈകാരികാവസ്ഥയുടെ കൃത്യമായ നിര്‍വചനം സൃഷ്ടിക്കാനാണ് സാഫോ ശ്രമിക്കുന്നത്.

ഇതിലടങ്ങിയ കലാപാടവവും പ്രാവീണ്യവും അസാധാരണവുമാണെന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

സാഫോയെ 'പത്താമത്തെ മ്യൂസ്' എന്നു പ്ലേറ്റോ വിശേഷിപ്പിച്ചതായി The Greek Anthology എന്ന സമാഹാരത്തില്‍ കാണുന്നു.

ഇതുപോലെയുള്ള നിരവധി രചനകള്‍ പ്രചാരത്തിലുണ്ടായിരുന്ന പുരാതനഗ്രീസിലും റോമിലും അവര്‍ക്കു ലഭിച്ച അംഗീകാരം (ലോഞ്ജൈനസ് തന്നെ ഉദാഹരണം) അത്ഭുതപ്പെടുത്തുന്നതല്ല. സാഫോയെ 'പത്താമത്തെ മ്യൂസ്' (ക്ലിയോ, കാലിയോപി തുടങ്ങി എഴുത്തിനു പ്രചോദനം നല്‍കുന്ന ഒന്‍പത് ദേവതകള്‍ ഗ്രീക്ക് പുരാണങ്ങളിലുണ്ട്) എന്നു പ്ലേറ്റോ വിശേഷിപ്പിച്ചതായി The Greek Anthology എന്ന സമാഹാരത്തില്‍ കാണുന്നു.  

ഇത് പ്ലേറ്റോയുടെ അഭിപ്രായമായിരുന്നു എന്ന് ഉറപ്പൊന്നുമില്ല.  അതെന്തായാലും അന്ന് കവിത വായിച്ചിരുന്നവര്‍ക്കിടയില്‍ സാഫോയുടെ സ്ഥാനം എന്തായിരുന്നു എന്ന് ഈ വിശേഷണം സൂചിപ്പിക്കുന്നു.

സാഫോ ഇന്ന് വായിക്കുമ്പോള്‍

കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കുള്ളില്‍ സാഫോയെപ്പറ്റി നിരവധിപേര്‍ എഴുതിയിട്ടുണ്ട്.  പാഠസംശോധകരും വിമര്‍ശകരും മുതല്‍ കഥയെഴുത്തുകാര്‍ വരെ. ഗേ /ലെസ്ബിയന്‍ രാഷ്ട്രീയം ശക്തമായത് സാഫോക്ക് കൂടുതല്‍ വായനക്കാരെയുണ്ടാക്കി; ഈ രാഷ്ട്രീയത്താല്‍ പ്രേരിതമായും അല്ലാതെയും അവരുടെ കവിതകളെയും ജീവിതത്തെയും അവരെക്കുറിച്ചുള്ള കഥകളെയുമടിസ്ഥാനമാക്കി പല സ്വഭാവങ്ങളുള്ള രചനകള്‍ സമീപകാലത്തു നടന്നു.

സാഫോ കാവ്യവസ്തുവാകുന്ന കൃതികള്‍ (ഇതില്‍ കാവ്യേതരവസ്തുക്കളും പെടും) മുതല്‍ കവിതകളെയും പാഠങ്ങളെയും പറ്റിയുള്ള നിശിത പഠനങ്ങള്‍ വരെ ഇവിടെ കാണാം. വൈവിദ്ധ്യമുള്ള വായനാസാദ്ധ്യതകളാണ് ഇപ്പോള്‍ ഈ കവിയില്‍ താല്പര്യമുണ്ടാകുന്നവര്‍ക്കു മുന്നിലുള്ളത്.  
അടുത്ത കാലത്ത് സാഫോയുടെ കവിതകള്‍ക്ക് ഇംഗ്ലീഷിലേക്കുതന്നെ നിരവധി വിവര്‍ത്തനങ്ങളുണ്ടായി. അതനുസരിച്ച് വായനക്കാരുടെ എണ്ണവും കൂടി.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ, വായനയുമായി ബന്ധപ്പെട്ടും അല്ലാതെയും, കഥകളിലും നോവലുകളിലും കവിതകളിലും ഒരു കഥാപാത്രമായും, ലെസ്ബിയന്‍ സ്നേഹത്തിന്റെ രൂപകമായും സാഫോ കൂടുതലായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇത് പുതിയ പ്രതിഭാസമായിരുന്നില്ല. യൂറോപ്യന്‍ ചിത്രകലയുടെ നവോത്ഥാനകാലം മുതല്‍ അവരുടെ ജീവിതത്തെച്ചുറ്റി നിലവില്‍ വന്ന നിരവധി കെട്ടുകഥകളും അവയിലുള്ള സന്ദര്‍ഭങ്ങളും നിരവധി പെയിന്റിങ്ങുകള്‍ക്കാണ് ജന്മം നല്‍കിയത്.

1851ല്‍ Charles Gounod സംഗീതം രചിച്ച് Émile Augier എഴുതിയ librettoയോടുകൂടി അവതരിക്കപ്പെട്ട Sapho എന്ന opera ഈ ചരിത്രത്തില്‍ ഒരു പ്രധാന സംഭവമാണ്. സമീപകാലത്ത്, സാഫോയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ മൂന്നു നോവലുകള്‍ വിമര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി: The Laughter of Aphrodite (പീറ്റര്‍ ഗ്രീന്‍, 1965), Sappho: the Tenth Muse (നാന്‍സി ഫ്രീഡ്മന്‍, 1998), Sappho's Leap (എറിക ജോങ്, 2003). ഇവയിലെല്ലാം സാഫോ എന്ന കവിയെക്കാളുപരി, സാഫോ എന്ന സാങ്കല്‍പിക കഥാപാത്രമാണ് കാഴ്ചയില്‍ വരുന്നത് എന്ന വസ്തുത പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

ഈ കഥാപാത്രത്തെയാണ് പിന്നീട് ഫാഷന്‍, ടൂറിസം വ്യവസായങ്ങള്‍ വിപുലമായി ഏറ്റെടുത്തത്.

sappho
Victorian Sappho Book by Yopie Prins

ഇന്ന് സാഫോയുടെ പേരുള്ള നിരവധി ഫാഷന്‍ ഉല്‍പന്നങ്ങളും ഭക്ഷണശാലകളും ഹോട്ടലുകളുമുണ്ട്. സാഫോ ഇപ്പോള്‍ കവി മാത്രമായല്ല നിലനില്‍ക്കുന്നത്; ഒരു brand name എന്ന നിലയിലുമാണ്. ഒരു കവിയെ കൊമോഡിറ്റിയാക്കുന്നു എന്നതല്ല ഇതിലെ പ്രശ്നം. ഇപ്പോഴത്തെ മൂലധനവ്യവസ്ഥയില്‍ തികച്ചും സാധാരണമായതുകൊണ്ട് അതിനെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല.

കവിയുമായി കൃത്രിമപരിചയം സൃഷ്ടിച്ച് കവിതയുടെ ഭിന്നസ്വഭാവം കാണാതിരിക്കാന്‍ വായിക്കുന്നവരെ പ്രേരിപ്പിക്കുന്നു എന്നതാണ് കൊമോഡിറ്റി-വല്‍ക്കരണം കൊണ്ടുണ്ടാകുന്ന പ്രധാന അപകടം. ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കുക എന്നതാണ് ഇപ്പോള്‍ വായനകൊണ്ടുചെയ്യാവുന്ന പ്രതിരോധങ്ങളില്‍ മുഖ്യം.

ഇന്നത്തേതില്‍ നിന്ന് തികച്ചും ഭിന്നമായ ലോകത്താണ് സാഫോ ജീവിച്ചത്. ഇക്കാലത്തു മനസ്സിലാക്കാന്‍ വിഷമമുള്ള അനുഭവങ്ങളും ചിന്തകളും അവരുടെ കവിതകളിലുണ്ട്. വായനക്ക് ഭേദിക്കാന്‍ കഴിയാത്ത ഇത്തരം ഘടകങ്ങളോടൊപ്പമാണ് പലരും ആസ്വദിച്ചു വായിക്കുന്ന കവിതാഭാഗങ്ങള്‍ നിലകൊള്ളുന്നതു തന്നെ. ഇവ വേര്‍തിരിച്ചറിയുക പ്രധാനമാണ്.

തുടര്‍ന്നു വന്ന കാലത്ത് ഈ രചനകള്‍ നശിപ്പിച്ചു കളയാനുള്ള ശ്രമങ്ങള്‍ റോമന്‍ പള്ളിയുടെ ഭാഗത്തുനിന്നുണ്ടായി എന്നതുകൊണ്ട്, ഇതുമായി ബന്ധപ്പെട്ട ചരിത്രവും ഇന്ന് സാഫോ വായിക്കുമ്പോള്‍ മറക്കാന്‍ കഴിയില്ല.

ദുര്‍ഗ്രഹമായതെല്ലാം ആ നിലയില്‍ തിരിച്ചറിഞ്ഞുകൊണ്ടും, മനസ്സിലാക്കാന്‍ കഴിയുന്നതെല്ലാം തുടര്‍ന്നും ചോദ്യങ്ങള്‍ക്ക് വിധേയമാണ് എന്ന കരുതലോടെയുമാകുമ്പോള്‍ ഈ കവിതകളോടുള്ള സമീപനം ഒന്നുകൂടി നീതിപൂര്‍വ്വമായി മാറുന്നു. കിട്ടാനുള്ള പരിമിത അറിവുകളുടെ അടിസ്ഥാനത്തില്‍, കവിതകളെ അവ എഴുതപ്പെട്ട ചരിത്രഘട്ടവുമായി ബന്ധപ്പെടുത്തുകയെന്നതും പ്രധാനമാണ്.

തുടര്‍ന്നു വന്ന കാലത്ത് ഈ രചനകള്‍ നശിപ്പിച്ചു കളയാനുള്ള ശ്രമങ്ങള്‍ റോമന്‍ പള്ളിയുടെ ഭാഗത്തുനിന്നുണ്ടായി എന്നതുകൊണ്ട്, ഇതുമായി ബന്ധപ്പെട്ട ചരിത്രവും ഇന്ന് സാഫോ വായിക്കുമ്പോള്‍ മറക്കാന്‍ കഴിയില്ല. ഇന്നത്തേതുള്‍പ്പെടെ മൂന്ന് ചരിത്രഘട്ടങ്ങള്‍ ചേര്‍ത്തുവച്ചാണ്, അക്കാലത്തെ മറ്റു പല രചനകളുടെ കാര്യത്തിലും എന്ന പോലെ, സാഫോ എഴുതിയത് ഇന്ന് വായിക്കേണ്ടത്.  
കവിതകളുടെ മൂന്നോ നാലോ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ തിരഞ്ഞെടുത്ത്, ഓരോ കവിതയുടെയും പല വിവര്‍ത്തനങ്ങള്‍ ചേര്‍ത്തുവച്ചു വായിക്കുക എന്നതാണ് ഇപ്പോള്‍ അവര്‍ക്കു സ്വീകരിക്കാവുന്ന ഒരു നല്ല മാര്‍ഗ്ഗം.  വായനയ്ക്കിടയില്‍ David Campbell എഡിറ്റ് ചെയ്ത Greek Lyric I (1982) എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ള ഗദ്യവിവര്‍ത്തനങ്ങളുമായി ഇവയെ താരതമ്യം ചെയ്യുന്നത് കവിതകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കും.

ഇതോടൊപ്പം ആര്‍ക്കിലോക്കസ്, ആല്‍കയോസ്, ഇബിക്യൂസ് തുടങ്ങിയ സാഫോയുടെ സമകാലികരുടെയും, കറ്റാലസ്, ഹോറെസ് തുടങ്ങിയ റോമന്‍ പിന്‍ഗാമികളുടെയും ഏതാനും കവിതകള്‍കൂടി നോക്കുന്നത് വായനയുടെ പശ്ചാത്തലം വിപുലമാക്കാന്‍ സഹായിക്കും. ഓവിഡ് ആദ്യകാലത്തെഴുതിയ The Heroides (Letters of Heroines) എന്ന കൃതിയിലെ പതിനഞ്ചാമത്തെ കത്ത് ('Sappho to Phaon') സാഫോ എഴുതിയതായാണ് സങ്കല്പിക്കുന്നത്.  

അവരെപ്പറ്റിയുള്ള നിരവധി കെട്ടുകഥകള്‍ക്ക് അടിസ്ഥാനമായി മാറി എങ്കിലും, അഞ്ഞൂറോളം വര്‍ഷങ്ങള്‍ കൊണ്ട് സാഫോയെ ചുറ്റിയുള്ള കഥാനിര്‍മ്മാണം എത്രമാത്രം വളര്‍ന്നിരുന്നു എന്ന് 'Sappho to Phaon' വ്യക്തമാക്കുന്നു.

ഒരു കവിക്ക് തുടര്‍ച്ചയുണ്ടാകുന്നത് വായനക്കാരിലൂടെ മാത്രമല്ല, തുടര്‍ന്നു വരുന്ന കവികളിലൂടെയുമാണ്.

ആറ്റിസ്, അനക്റ്റോറിയ തുടങ്ങിയ തന്റെ മുന്‍കാല കാമുകിമാരെ മറന്ന്, തന്നെയുപേക്ഷിച്ച് സിസിലിയിലേക്കു പോയ Phaon എന്ന കാമുകനെ പ്രാപിക്കുന്നതിനു വേണ്ടി, ഒരു പാറക്കെട്ടിനു മുകളില്‍ നിന്ന് കടലിലേക്കു ചാടി ആത്മഹത്യ ചെയ്യുന്ന സാഫോയാണ് ഈ കവിതയിലുള്ളത്.  ഇത്തരം കഥകളുടെ നിര്‍മിതിയില്‍ gender രാഷ്ട്രീയം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും വായിച്ചെടുക്കാവുന്നതാണ്.

മുന്‍പു പറഞ്ഞതുപോലെ, ഒരു കവിക്ക് തുടര്‍ച്ചയുണ്ടാകുന്നത് വായനക്കാരിലൂടെ മാത്രമല്ല, തുടര്‍ന്നു വരുന്ന കവികളിലൂടെയുമാണ്. കവിതയെഴുത്തിന്റെ കല ഗൗരവമായി പഠിക്കുന്ന ഒരാള്‍ക്ക് തന്റെ ഉപകരണങ്ങള്‍ പുതുക്കുന്നതിനുള്ള നിരവധി സൂചനകള്‍ ഈ കവിതകളില്‍ ഇപ്പോഴുമുണ്ട് എന്നതാണ് സാഫോയെ ഇന്നത്തെ കവിയാക്കുന്നത്.  
 
References and Suggestions for Further Reading:

1.Texts and Translations
Barnard, Mary, translator.  Sappho: A New Translation.  Univ. of California Press, 1966.
Barnstone, Willis, translator.  The Complete Poems of Sappho.  Shambhala, 2011.
Barnstone, Willis, translator.  Ancient Greek Lyrics.  Indiana UP, 2010.
Campbell, David A., editor and translator.  Greek Lyric I: Sappho and Alcaeus.  Harvard UP, 1982.
Carson, Anne, translator.  If Not, Winter: Fragments of Sappho.  Vintage, 2003.
Edmonds, J M., editor and translator.  Lyra Graeca Vol. 1.  William Heinemann, 1922.
Rayor, Diane, J, translator.  Sappho: A New Translation of the Complete Works.  Cambridge UP, 2014.


2.Studies

Budelmann, Felix, editor. The Cambridge Companion to Greek Lyric. Cambridge UP, 2009.
Campbell, David A.  The Golden Lyre: The Themes of the Greek Lyric Poets. Duckworth, 1983.  
Gerber, Douglas, E, editor. A Companion to the Greek Lyric Poets.  Brill, 1997.
Greene, Ellen, editor. Women Poets in Ancient Greece and Rome. Univ. of Oklahoma Press, 2005.
Longinus. 'On Sublimity.' In Russell, D A and Winterbottom, editors.  Ancient Literary Criricism: The Principal Texts in New Translations. Oxford UP, 1972.
Reynolds, Margaret.  The Sappho Companion.  Palgrave, 2000.
Thorson, Thea S and Stephen Harrison, editors.  Roman Receptions of Sappho.  Oxford UP, 2019.
Tsantsanoglou, Kyriakos.  Studies in Sappho and Alcaeus.  De Gruyter, 2019.

  • Tags
  • #C.B.Mohandas
  • #Sappho
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Anto Padikkala Jose

11 Jul 2020, 09:16 PM

A Very interesting one. Really worth reading, thank you.

K. Gopinathan Nair

11 Jul 2020, 06:35 PM

Deceptively simple..... Deft n light2. Kudos Prayers!

-kg-georges-films

Truecopy Webzine

Truecopy Webzine

കുടുംബമാണ്​ വില്ലൻ​, ഈ സിനിമകളിൽ

Dec 03, 2020

1 Minutes Read

kumaranasan

Politics

സി.ബി മോഹന്‍ദാസ്‌

ദുരവസ്ഥയോട് ജാതി ചോദിക്കാമോ? കുമാരനാശാന്റെ വിവാദകാവ്യം ഇന്ന് വായിക്കുമ്പോള്‍

Jul 18, 2020

39 Minutes Read

Next Article

ഒസ്‌ലയിലെ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന സ്ത്രീകള്‍

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster