ഗള്‍ഫിലെ മലയാളികള്‍ക്ക് വേണ്ടി
കേരളത്തിലെ മലയാളികള്‍
പ്രധാനമന്ത്രിക്ക് അയക്കുന്ന കത്ത്
ഗള്‍ഫിലെ മലയാളികള്‍ക്ക് വേണ്ടി കേരളത്തിലെ മലയാളികള്‍ പ്രധാനമന്ത്രിക്ക് അയക്കുന്ന കത്ത്
അതത് ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അവരുടെ ക്ഷേമത്തിനും രോഗബാധ തടയുന്നതിനും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, സ്ഥിരമായി മരുന്നുപയോഗിക്കുന്ന രോഗികള്‍, കേരളത്തില്‍ തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍, വിസ കലാവധി കഴിഞ്ഞവര്‍, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞ് വരുമാനമില്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ പ്രത്യേകമായ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്.
26 Apr 2020, 01:32 PM
പ്രധാനമന്ത്രിക്കുള്ള നിവേദനം
വിഷയം: ഗള്‍ഫില്‍ കഷ്ടതയനുഭവിക്കുന്ന പ്രവാസി മലയാളികളെ മുന്‍ഗണന ക്രമത്തില്‍ തിരിച്ചു കൊണ്ടുവരുന്നത് സംബന്ധിച്ച്
സര്‍,
ഇന്ത്യയിലെ തെക്കെ അറ്റത്തെ സ്റ്റേറ്റായ കേരളം Covid19 ബാധയെ തുടര്‍ന്ന് വലിയ ദുരിതം അനുഭവിക്കുന്ന പ്രദേശമാണ്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ മേന്മയും ഉയര്‍ന്ന സാക്ഷരതയും ശുചിത്വത്തെ കുറിച്ചുള്ള ഉയര്‍ന്ന ബോധവും പ്രകടിപ്പിക്കുന്ന ജനങ്ങള്‍ എന്ന നിലയില്‍ കോവിഡ് മരണ നിരക്ക് വലിയ തോതില്‍ കുറക്കാനായ ഒരു പ്രദേശവുമാണിത്. 0.6% മാത്രമാണ് കേരളത്തിലെ കോ വിഡ് മരണനിരക്ക്.
സംസ്ഥാനത്ത് കോവിഡ് ബാധയും മരണവും നിയന്ത്രണ വിധേയമാക്കുന്നതില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചുവെങ്കിലും 3. 32 കോടി ജനസംഖ്യയുള്ള ഈ സംസ്ഥാനത്തിലെ 60 ലക്ഷത്തോളം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്നുവെന്നതും നിരവധി പേര്‍ വിദേശ രാജ്യങ്ങളില്‍ കോവിഡ് മരണത്തിനിരയാകുന്നുവെന്നതും വലിയ ആശങ്കയാണ് കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലാണ് 25 ലക്ഷത്തോളം കേരളീയര്‍ ഉപജീവനാര്‍ഥം പ്രവാസികളായി കഴിയുന്നത് "ഭൂരിപക്ഷവും അവിദഗ്ധ തൊഴിലാളികളും താഴ്ന്ന വരുമാനക്കാരുമാണ്'. കൊവിഡ് 19 ബാധക്കെതിരെ വ്യക്തിപരമായ അകലം പാലിക്കാന്‍ പോലും പറ്റാത്ത താമസ ഇടങ്ങളിലാണ് മിക്കവരും കഴിയുന്നത്.
അതത് ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അവരുടെ ക്ഷേമത്തിനും രോഗബാധ തടയുന്നതിനും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, സ്ഥിരമായി മരുന്നുപയോഗിക്കുന്ന രോഗികള്‍, കേരളത്തില്‍ തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍, വിസ കലാവധി കഴിഞ്ഞവര്‍, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞ് വരുമാനമില്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ പ്രത്യേകമായ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്.
ഇവരെ മുന്‍ഗണനാക്രമത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ Lock down period ല്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളിലെ ഗവര്‍മെന്റുകളുമായി കൂടിയാലോചിച്ച് പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പാടാക്കണമെന്ന് കേരള സര്‍ക്കാരും ഗള്‍ഫിലെ വിവിധ പ്രവാസി സംഘടനകളും കേരളീയര്‍ മൊത്തവും കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കേന്ദ്ര ഗവ. ഇപ്പോഴും അനുകൂലമായ നിലയില്‍ പ്രതികരിച്ചിട്ടില്ല.
മിക്കവാറും ഏഷ്യന്‍ രാജ്യങ്ങള്‍ അവരുടെ പൗരരെ മുന്‍ഗണനാക്രമത്തില്‍ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്
താഴെ പറയുന്ന വിഭാഗത്തില്‍ പെട്ട കേരളീയരെ മുന്‍ഗണന ക്രമത്തില്‍ കേരളത്തില്‍ തിരിച്ചെത്തിക്കുകയാണെങ്കില്‍ അവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാനും അവരിലാരെങ്കിലും രോഗബാധിതരാവുകയാണെങ്കില്‍ ചികിത്സിക്കാനും ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും കേരളത്തില്‍ നടത്തിയിട്ടുണ്ടെന്ന് കേരള സര്‍ക്കാര്‍ പലതവണ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
1 - ഒരു സുരക്ഷയും ഉറപ്പിക്കാനാകാത്ത വിധം ഒരു മുറി നിരവധി പേര്‍ പങ്കിട്ട് ലേബര്‍ ക്യാമ്പുകളില്‍ പട്ടിണിയടക്കം നേരിടുന്ന തൊഴിലാളികള്‍
2 - മറ്റു രോഗങ്ങള്‍ നേരിടുകയും ചികിത്സയും മരുന്നും കിട്ടാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന സ്ത്രീകളും കുട്ടികളും വുദ്ധരും ഗര്‍ഭിണികളും
3 - തൊഴില്‍ തേടി വിസിറ്റിംഗ് വിസയില്‍ വന്ന് കാലാവധി കഴിഞ്ഞ് പ്രയാസങ്ങള്‍ നേരിടുന്നവര്‍
4 - വിസ കാലാവധി കഴിഞ്ഞ് വരുമാനമില്ലാത്തവര്‍
ഇവരെ തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ കേന്ദ്ര ഗവര്‍മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇവരെ തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ WHO-യുടേയും United Nations Organisation-ന്റെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നു.
(ഈ നിവേദനം കേരളത്തിലെ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ഒപ്പു ശേഖരണത്തിനായി അയച്ചിരിക്കുകയാണ്.)
Nazar
26 Apr 2020, 07:56 PM
True
Suresh kumar
26 Apr 2020, 06:59 PM
Please proceeds
E M Hashim
26 Apr 2020, 05:24 PM
ഈ നിവേദനം സന്ദര്‍ഭോചിതം. പ്രധാനമന്ത്രി എന്തു ചെയ്യും എന്ന് അന്വേഷിക്കണൺ. ഫോളോ അപ്പ് ആവശ്യം.
Ummer Kallarakkal
26 Apr 2020, 04:29 PM
I support
പി. പ്രേമചന്ദ്രന്‍
Apr 07, 2021
10 Minutes Read
Think International Desk
Mar 30, 2021
4 minutes read
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
പി. ജെ. ജെ. ആന്റണി
Feb 07, 2021
19 Minutes Read
രഘുനാഥ് കൽപത്തൂർ
27 Apr 2020, 07:39 PM
എത്രയും പെട്ടന്ന് പ്രവാസികളെ നാട്ടിൽ എത്തിക്കണം.അവർ സ്വന്തം കുടുംബങ്ങളെ ഒന്ന് കാണട്ടെ......... പ്രവാസികളുടെ വേദന പറയാൻ കഴിയില്ല.........