കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്:
മന്ത്രിയുമായി നാളെ കൂടിക്കാഴ്ചക്കുശേഷം
അന്തിമ തീരുമാനമെന്ന് വിദ്യാർഥികൾ
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: മന്ത്രിയുമായി നാളെ കൂടിക്കാഴ്ചക്കുശേഷം അന്തിമ തീരുമാനമെന്ന് വിദ്യാർഥികൾ
ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമരത്തിന്റെ സമയത്ത് നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നും പദവിയില്‍ തുടരുന്ന അത്രയും കാലം വിദ്യാര്‍ഥികള്‍ അദ്ദേഹവുമായി നിസഹകരണം തുടരുമെന്നും സ്റ്റുഡന്റ് കൗണ്‍സില്‍
22 Jan 2023, 02:51 PM
കെ. ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതീയവിവേചനങ്ങളില്‍ ആരോപണ വിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചെങ്കിലും സമരം തുടരുമെന്ന് വിദ്യാർഥികൾ. പരാതികളില്‍ അന്വേഷണ കമീഷൻ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് ഡയറക്ടറുടെ രാജി. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമരത്തിന്റെ സമയത്ത് നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നും പദവിയില്‍ തുടരുന്ന അത്രയും കാലം വിദ്യാര്‍ഥികള്‍ അദ്ദേഹവുമായി നിസഹകരണം തുടരുമെന്നും സ്റ്റുഡന്റ് കൗണ്‍സില്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ അനിശ്ചിത കാല സമരം 49-ാം നാള്‍ പിന്നിടുകയാണ്. തങ്ങളുടെ പതിനാല് ആവശ്യങ്ങളിലും നടപടിയുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
അക്കാദമിക്കലായ അനിശ്ചിതത്വങ്ങള്‍, ഇ-ഗ്രാൻറ് നൽകുന്നതിലെ അനാസ്ഥ, സംവരണ അട്ടിമറി, ക്യാന്റിനിലെ അമിത നിരക്ക്, ശൂചീകരണ തൊഴിലാളികള്‍ നേരിട്ട മനുഷത്വ വിരുദ്ധമായ പെരുമാറ്റങ്ങള്‍, ദലിത് വിഭാഗക്കാരനായ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട പ്രശ്നം എന്നിവയിൽ സര്‍ക്കാറിന്റെ രേഖാമൂലമായ ഉറപ്പുകിട്ടുന്നതുവരെ സമരം തുടരുമെന്ന് സ്റ്റുഡൻറ്സ് കൗണ്‍സില്‍ ചെയര്‍മാൻ ശ്രീദേവ് സുപ്രകാശ് ട്രൂകോപ്പിയോട് പറഞ്ഞു. ജനുവരി 23ന് നടക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
സർക്കാർ നടപടിയെടുക്കാൻ തുടങ്ങുന്നതിനുമുമ്പാണ് ഡയറക്ടറുടെ രാജിയെന്നും അതുകൊണ്ടുതന്നെ, സത്യാവസ്ഥ ബോധ്യപ്പെടുത്താൻ രണ്ടംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് അടിയന്തിരമായി പുറത്തുവിടണമെന്നും ശ്രീദേവ് ആവശ്യപ്പെട്ടു.
അതിനിടെ, ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ ഡയറക്ടറെ കണ്ടെത്താൻ മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ. രാമചന്ദ്രന്‍ കണ്‍വീനറും കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണും സംവിധായകന്‍ ടി. വി. ചന്ദ്രനും ഉള്‍പ്പെടുന്നതാണ് മൂന്നംഗ കമ്മിറ്റി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിതാല്പര്യവും സാമാന്യനീതിയും ഉറപ്പാക്കണമെന്നതാണ് സര്‍ക്കാര്‍ സമീപനമെന്നും വിഷയങ്ങളില്‍ അന്വേഷണം നടത്തിയതായും മന്ത്രി ആര്‍.ബിന്ദു അറിയിച്ചു.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Mar 28, 2023
10 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Mar 24, 2023
3 Minutes Read
കെ.കെ. ബാബുരാജ്
Mar 22, 2023
5 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
ഷാജു വി. ജോസഫ്
Feb 23, 2023
5 Minutes Read
Think
Feb 20, 2023
19 Minutes Read
റിദാ നാസര്‍
Feb 20, 2023
7 Minutes Watch
ഷിബു മുഹമ്മദ്
Feb 08, 2023
17 Minutes Read