44 നദികളുടെ നാട്ടില്‍
45ാമത്തെ നദിയായി
ഗോപിനാഥ പിള്ള
44 നദികളുടെ നാട്ടില്‍, 45ാമത്തെ നദിയായി ഗോപിനാഥ പിള്ള
29 Jun 2021, 03:54 PM
""1985-ലാണ്, അന്ന് നമ്മുടെ തൂക്കുപാലം കടവില്‍ നിരവധി പേര്‍ കുളിക്കാന്‍ വരാറുണ്ട്. അധികവും സ്ത്രീകളാണ്. യാദൃച്ഛികമായാണ് അതില്‍ രണ്ടു പേര്‍ എന്റടുത്തെത്തി കടവില്‍ മണലുവാരുന്നതിനെ പറ്റി പരാതി പറഞ്ഞത്. ഞാനന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചോണ്ടിരുന്ന സമയമാണ്. ചെന്നപാടെ കൊട്ടയെല്ലാമെടുത്ത് ദൂരെ കളഞ്ഞ്, കേറി പോയീനെടായെന്ന് പറഞ്ഞു. മണല് വേണമെങ്കില്‍ താഴെ കിടപ്പുണ്ട്, കടവില്‍ നിന്ന് മണലെടുക്കുന്നത് ശരിയല്ല. ഇതിനൊക്കെ ഒരു ക്രമീകരണം ഇനിയും ചെയ്തില്ലെങ്കില്‍ ശരിയാവില്ലെന്ന് മനസിലാക്കി, അന്നാണ് എന്റെ തുടക്കം.''
പ്രാദേശികമായ ഒരിടപെടലില്‍ നിന്നാരംഭിച്ച്, തനിക്ക് പ്രധാനപ്പെട്ടതെന്ന് തോന്നിയ ഒരു കാര്യത്തിന് വേണ്ടി ജുഡീഷ്യറിയുടേയും, എക്‌സിക്യുട്ടീവിന്റേയും സാധ്യതകള്‍ ഉപയോഗിച്ച് നിരന്തരം പ്രവര്‍ത്തിച്ച വി.എന്‍. ഗോപിനാഥ പിള്ളയുടെ ആക്ടിവിസത്തെ ഡോക്യുമെന്റ് ചെയ്യുകയാണ് നാല്‍പത്തഞ്ചാമത്തെ നദിയിലൂടെ (A River Unknown) ജി. രാഗേഷ്.
തന്റെ ആക്ടിവിസത്തെക്കുറിച്ചുള്ള ഗോപിനാഥ പിള്ളയുടേയും, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും വിവരണങ്ങളിലൂടെയാണ് അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പുരോഗമിക്കുന്നത്.
സുപ്രധാനമായ "കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും ആക്ട്, 2001'-ന്റെ രൂപീകരണം ഉള്‍പ്പടെ, നിയമപരമായ ഇടപെടലുകള്‍ നടത്തി സര്‍ക്കാര്‍ തലത്തില്‍ നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് ഗോപിനാഥ പിള്ളയുടെ പ്രസക്തിയെന്ന് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ദ ഹിന്ദു സീനിയര്‍ കറസ്‌പോന്‍ഡന്റ് രാധാകൃഷ്ണന്‍ കുറ്റൂര്‍, മടിക്കുത്തഴിച്ച് തന്റെ ഡിജിറ്റല്‍ ക്യാമറ പുറത്തെടുത്ത് പാരിസ്ഥിതിക വിഷയങ്ങളില്‍ ഇടപെടുന്ന ഗോപിനാഥ പിള്ളയെക്കുറിച്ചാണ് പറയുന്നത്.

പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കാളുപരി, പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുന്നവരുടെ ജീവിതത്തെയാണ് ഗോപിനാഥ പിള്ളയെ മുന്‍നിര്‍ത്തി നാല്‍പത്തഞ്ചാമത്തെ നദിയിലൂടെ മാധ്യമപ്രവര്‍ത്തകനായ ജി. രാഗേഷ് രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത്.
""മണിമലയാറിന്റെ തീരത്ത് ജനിച്ച് വളര്‍ന്ന എനിക്ക് ഈ വിഷയം വ്യക്തിപരം കൂടിയാണ്. 2010ല്‍ ഡിഗ്രി പഠനകാലത്താണ് ഈ ഡോക്യുമെന്റിയെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നത്. പിന്നീട് ഷൂട്ടിങ്ങ് തുടങ്ങിയെങ്കിലും ഒരു ഘട്ടത്തിലത് നിലച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഗോപിനാഥ പിള്ളയെ വീണ്ടും കാണുമ്പോള്‍, മുമ്പ് കണ്ട അതേ പ്രസരിപ്പോടെ പരിസ്ഥിതി വിഷയങ്ങളില്‍ അദ്ദേഹം ഇടപെടുന്നുണ്ട്. അപ്പോള്‍ തോന്നിയ ഒരു കുറ്റബോധം കൂടിയാണ് ഒരു തരത്തില്‍ ഡോക്യുമെന്ററി പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചത്. അടയാളപ്പെടുത്തേണ്ട വ്യക്തിയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഗോപിനാഥ പിള്ള. അതിനാണ് ഞാന്‍ ഡോക്യുമെന്ററിയിലൂടെ ശ്രമിച്ചതും.'' സംവിധായകന്‍ ജി. രാഗേഷ് തിങ്കിനോട് പറഞ്ഞു.
ഡോക്യുമെന്ററിയുടെ ക്യാമറ കൈകാര്യം ചെയ്ത ജിജോ എബ്രഹാമാണ്. എഡിറ്റിങ്: പിന്റോ വര്‍ക്കി, ശബ്ദം: ധനേഷ്.
നാല്‍പത്തഞ്ചാമത്തെ നദി റൂട്‌സ് വീഡിയോയില്‍ ലഭ്യമാണ്.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
ദില്‍ഷ ഡി.
Jul 28, 2022
8 Minutes Watch
കരോൾ ത്രേസ്യാമ്മ അബ്രഹാം
Jul 23, 2022
6 Minutes Read
മുഹമ്മദ് ജദീര്‍
Jul 22, 2022
5 Minutes Read
മുഹമ്മദ് ജദീര്‍
Jul 22, 2022
3 Minutes Read
റിദാ നാസര്‍
Jul 19, 2022
6 Minutes Watch