ഭൂരിപക്ഷവര്‍ഗീയതയുടെ
അഹന്തയ്‌ക്കെതിരെ
സിനിമയും സമൂഹവും ഒന്നിക്കും
ഭൂരിപക്ഷവര്‍ഗീയതയുടെ അഹന്തയ്‌ക്കെതിരെ സിനിമയും സമൂഹവും ഒന്നിക്കും
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന 'മിന്നല്‍ മുരളി' എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടിയില്‍ നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് കഴിഞ്ഞ ദിവസം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഒരു ക്ഷേത്രത്തിന് സമീപം പള്ളി നിര്‍മ്മാണം അനുവദിക്കില്ല എന്നു പറഞ്ഞാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ കടന്നാക്രമണം നടന്നത്.
25 May 2020, 04:19 PM
മിന്നല്‍ മുരളിയെന്ന സിനിമയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 പോരാട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് കേരളം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ രീതിയിലുള്ള പ്രശംസയും അഭിനന്ദനവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. കോവിഡ് 19 നെ മാതൃകാപരമായി നമ്മള്‍ ചെറുത്തുതോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഈ സമൂഹത്തെ വീണ്ടും സമ്മര്‍ദ്ദത്തിലും ഭീതിയിലുമാഴ്ത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണ് ഇപ്പറയുന്ന ആളുകള്‍, അത് ഏത് പേരുകാരായാലും, പ്രവര്‍ത്തിക്കുന്നത്. സംഘപരിവാരത്തിലില്ലാത്ത ഒരു ഗ്രൂപ്പാണ് ഇതിനു പിന്നില്‍ എന്നൊക്കെയുള്ള വാദഗതികള്‍ അവരില്‍ നിന്നും വരുന്നുണ്ട്.
എന്തായാലും ഇതൊരു ചിന്താഗതിയാണ്. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ്. ഇന്ന് ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ അഹന്തയാണ് എല്ലാത്തിന്റേയും കാരണം. മാതൃകാപരമായ പ്രതികരണം കേരളത്തില്‍ ഉയരുന്നുണ്ട്. നിയമപരമായി, എല്ലാ അനുമതികളോടു കൂടിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ കലാകാരന്മാര്‍ക്കുനേരെ നടന്നിട്ടുള്ള ഈ അക്രമങ്ങള്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് എല്ലാവര്‍ക്കും പ്രതീക്ഷയുള്ളത്. ഞാനും അതുപോലെ തന്നെ പ്രതീക്ഷിക്കുന്നു. ഭയന്ന് പിന്നോട്ട് പോകുന്ന സാഹചര്യമുണ്ടാവില്ലായെന്നാണ് കരുതുന്നത്. മലയാള സിനിമയും കേരള സമൂഹവും മലയാളികള്‍ ഒന്നടങ്കവും ഈ ക്ഷുദ്രശക്തികള്‍ക്കെതിരെയുള്ള പോരാട്ടം കനപ്പിക്കുക തന്നെ ചെയ്യും.
അഡ്വ ഷാഹുൽ ഹമീദ് മേഴത്തൂർ
26 May 2020, 11:58 AM
ദുർബലമായ വകുപ്പുകളിട്ടു പ്രതികൾ രക്ഷപെടുന്ന സാഹചര്യം ഒഴിവാക്കി പോലീസ് കൃത്യമായ നിയമോപദേശം എടുക്കുന്നത് നല്ലതാണ് . ഈ 427/379 ഒന്നും ഒരു കാര്യവുമില്ലാത്ത വകുപ്പാണ് . 379 ഈ കേസിൽ നിൽക്കുമെന്നും തോന്നുന്നില്ല . ബന്ധപ്പെട്ടവർ ശ്രദ്ദിക്കണം . വളരെ ദുർബലമായ വകുപ്പുകളും ജാമ്യം കിട്ടാവുന്ന വകുപ്പുകളുമാണ് ചേർത്തിട്ടുള്ളത് എന്നാണ് മനസ്സിലാവുന്നത് . എന്റെ അഭിപ്രായത്തിൽ ഗുണ്ടാ ആക്റ്റും അതുപോലെ ഇതൊരു തീവ്രവാദ പ്രവത്തനമാണ് . UAPA ശരിക്കും നിൽക്കുന്ന കുറ്റമാണ് , പ്രതികളുടെ പശ്ചാത്തലവും അതിന്റെ പിന്നിലെ ഗൂഢലക്ഷ്യവും അന്വേഷിക്കണം മടിച്ചു നിൽക്കാതെ പ്രതികൾ പിടിക്കപ്പെട്ടാൽ നഷ്ട്ടം കണക്കാക്കി പ്രതികളുടെ പേരിൽ സിവിൽക്കേസ് ഫയൽ ചെയ്യുക അതുപോലെ ഇവന്മാരുടെ സ്വത്തു കണ്ടുകെട്ടുക.
Rasheed Arakkal
26 May 2020, 08:33 AM
Good message
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
ഉമ കെ.പി.
Dec 21, 2020
5 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
p a m rasheed.
28 Jun 2020, 06:05 PM
Let the people know the real history. Congratulations. Variankunmath was one of the torch bearers of freedom struggle. as NEthaji and Bagath Singh.