ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീക്ക് ഭര്‍ത്താവുമായി താമസിച്ചിരുന്ന വീട്ടില്‍ സുരക്ഷിതമായി തുടര്‍ന്നു ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടുവാനുള്ള അവകാശം ഉറപ്പുനല്‍കുന്ന നിയമമുണ്ട്. എന്നാല്‍, ഭര്‍ത്താവുമായി താമസിച്ചിരുന്ന വീട് എന്ന ടേമിന്റെ പരിധിയില്‍ ഭര്‍ത്താവിന് അവകാശപ്പെട്ടതോ അല്ലെങ്കില്‍ ഭര്‍ത്താവ് വാടകയ്ക്ക് എടുത്തതോ അല്ലെങ്കില്‍ ഭര്‍ത്താവ് അംഗമായ ജോയിന്റ് ഫാമിലിയ്ക്ക് അവകാശപ്പെട്ടതോ ആയ വീട് എന്നായിരുന്നു ഇതുവരെ സുപ്രീംകോടതി നിലപാട്. എന്നാല്‍, ഭര്‍ത്താവിന്റെ അച്ഛനമ്മമാരുടെയോ ബന്ധുക്കളുടെയോ അവകാശത്തിലുള്ളതാണ് എന്ന ഒറ്റക്കാരണത്താല്‍ സ്ത്രീകളുടെ ഈ അവകാശം അസാധുവാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. പുതിയ വിധിയുടെ സവിശേഷതകള്‍ വിശകലനം ചെയ്യുകയാണ് അഡ്വ. സൗമ്യ ബിജു
20 Oct 2020, 03:36 PM
കേസ്: സതീഷ് ചന്ദ്ര അഹൂജ വേഴ്സസ് സ്നേഹ അഹൂജ ക്രിമിനല്‍ അപ്പീല്‍ നമ്പര്‍ 2483/2020.
വിധി പ്രഖ്യാപിച്ചത് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഢി, എം.ആര്‍. ഷാ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ച്.
ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീക്ക് ഭര്‍ത്താവുമായി താമസിച്ചിരുന്ന വീട്ടില്‍ സുരക്ഷിതമായി തുടര്‍ന്നു ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 15നാണ് പുതിയ വിധി പുറപ്പെടുവിച്ചത്. 151 പേജുള്ള വിധിന്യായം. സിവില്‍ നിയമം, ക്രിമിനല്‍ നടപടി നിയമം, എവിഡന്റ്സ് ആക്ട്, സെക്ഷന്‍ 26, സെക്ഷന്‍ 2(9), സെക്ഷന്‍ 17 (2), സെക്ഷന്‍ 12 തുടങ്ങി ഡൊമസ്റ്റിക് വയലന്‍സ് ആക്ട് അല്ലെങ്കില്‍ ഡി.വി ആക്ട് എന്ന് പ്രശസ്തമായ The Protection of women from Violence Act 2005 ല്‍ ഉള്‍പ്പെട്ട പ്രസക്തമായ സെക്ഷനുകള്‍, വിചാരണ കോടതികള്‍ കേസുകളില്‍ വിധി പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വശങ്ങള്‍, അങ്ങനെ പല കാറ്റഗറിയില്‍പ്പെട്ട low and questions of act ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്ത പ്രധാനപ്പെട്ട വിധിയാണിത്.
കൃത്യമായി പറയുകയാണെങ്കില്‍, സുപ്രീംകോടതി ഈ അപ്പീല്‍ പരിഗണിക്കുമ്പോള്‍ എട്ട് ചോദ്യങ്ങള്‍ ഫ്രെയിം ചെയ്തിട്ടുണ്ടായിരുന്നു. ഇവയുമായി ബന്ധപ്പെട്ട് വസ്തുതാപരവും നിയമപരവുമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ നിഗമനങ്ങളിലും എത്തിയിട്ടുണ്ടായിരുന്നു. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുമ്പേയുള്ള ഒരുപാട് വിധിന്യായങ്ങള്‍ ഇതില്‍ quote ചെയ്തിട്ടുമുണ്ട്.
നിയമപരവും വസ്തുതാപരവുമായ വശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കപ്പെട്ട ഒരു വിധി. അതിനെ ഒരു പോഡ്കാസ്റ്റിന്റെ ഫോര്‍മാറ്റില്‍ വിനിമയം ചെയ്യാനുള്ള ശേഷി എനിക്കില്ലെന്ന് മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്.
നിലവിലുണ്ടായിരുന്ന ഒരു ലീഗല്‍ പ്രൊവിന്‍ഷ്യനെക്കുറിച്ച് പറയാം. പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ട് 2005 ന്റെ സെക്ഷന്‍ 2(s)ല്‍ പറഞ്ഞ Share household എന്ന ടേം, അതായത് ഭര്‍ത്താവിനൊപ്പം വിവാഹശേഷം ഭാര്യ താമസിച്ചിരുന്ന വീട് എന്ന ടേമിന്റെ സ്‌കോപ്പില്‍ വരണമെങ്കില്‍ എന്തൊക്കെ സ്റ്റാറ്റസ് വേണമെന്ന് പല കേസുകളിലും ഡിസ്‌കസ് ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഷെയര്‍ ഹൗസ്ഹോള്‍ഡ്’ എന്ന ടേമിന്റെ സ്‌കോപ്പിനെക്കുറിച്ച് നിലവിലുണ്ടായിരുന്ന ലീഗല്‍ പൊസിഷന്‍, അതായത് ഇപ്പോഴത്തെ വിധി വരുന്നതിനുമുമ്പുണ്ടായിരുന്ന ലീഗല്‍ പൊസിഷന്‍, എസ്.ആര്‍ ബാത്ര വേഴ്സസ് തരുണ ബാത്ര കേസില്‍, 2006 ഡിസംബറില്‍ ജസ്റ്റിസ് എസ്.ബി സിന്‍ഹ, ജസ്റ്റിസ് എം. കട്ജു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കൊടുത്ത വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ നിലനിന്നിരുന്നതാണ്. ഒക്ടോബര്‍ 15ന് പുറപ്പെടുവിച്ച വിധിയിലൂടെ അത് overule ചെയ്യപ്പെട്ടു, എന്നതായിരിക്കും ഈയൊരു വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിച്ച ഒരു ഘടകം എന്നെനിക്കു തോന്നുന്നു.
2006ലെ കേസില്‍ സുപ്രീം കോടതി എടുത്ത നിലപാട് ആദ്യം വിശദീകരിക്കാം. ഡൊമസ്റ്റിക് വയലന്‍സിനിരയായ സ്ത്രീക്ക് (aggrieved woman) അവര്‍ ഭര്‍ത്താവുമായി താമസിച്ചിരുന്ന വീട്ടില്‍ സുരക്ഷിതമായി തുടര്‍ന്നു ജീവിക്കാനുള്ള അവകാശം (Right to residence) ആരെങ്കിലും നിയമവിരുദ്ധമായി (ഭര്‍ത്താവാണെങ്കിലും മറ്റു വ്യക്തികളാണെങ്കിലും) നിഷേധിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ക്ക് അത് നിയമപരമായി സ്ഥാപിച്ചുകിട്ടുവാനുള്ള അവകാശം, അതായത് Right to residence, പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ട് 2005 അവര്‍ക്ക് ഗ്യാരണ്ടി ചെയ്യുന്നുണ്ട്.
ഭര്‍ത്താവുമായി താമസിച്ചിരുന്ന വീട് എന്ന ടേമിന്റെ പരിധിയില്‍ ഭര്‍ത്താവിന് അവകാശപ്പെട്ടതോ അല്ലെങ്കില്‍ ഭര്‍ത്താവ് വാടകയ്ക്ക് എടുത്തതോ അല്ലെങ്കില്‍ ഭര്‍ത്താവ് അംഗമായ ജോയിന്റ് ഫാമിലിയ്ക്ക് അവകാശപ്പെട്ടതോ ആയ വീട് എന്നാണ് എസ്.ആര്‍ ബാത്ര വേഴ്സസ് തരുണ ബാത്ര എന്ന കേസില്‍ സുപ്രീംകോടതി എടുത്ത നിലപാട്. Share household എന്നതാണ് ആ ടേം.
കോടതി പറഞ്ഞത്; Wife is only entitled to claim a right to residence in a shared household, a shared household would only mean the house belonging to, or taken on rent, by the husband or the house with which belongs to the joint family of which husband is a member. ഒപ്പം ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു. Alternative accomodation നുള്ള ക്ലെയിം ഭര്‍ത്താവിനെതിരെ മാത്രമേ നിലനില്‍ക്കുകയുള്ളൂ, ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ക്കെതിരെയോ ഭര്‍ത്താവിന്റെ മറ്റു ബന്ധുക്കള്‍ക്കെതിരെയോ ക്ലെയിം ഫോര്‍ ഓള്‍ട്ടര്‍നേറ്റീവ് അക്കൊമൊഡേഷന്‍ ആവശ്യപ്പെടാന്‍ സാധിക്കില്ല എന്നും വിധിയില്‍ പറഞ്ഞിരുന്നു. അതായിരുന്നു 2020 ഒക്ടോബര്‍ 15 വരെയുള്ള ലീഗല്‍ പൊസിഷന്‍.
എന്നാല്‍, ഒക്ടോബര്‍ 15ലെ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധിയില്‍, എസ്.ആര്‍ ബാത്ര കേസില്‍ സുപ്രീം കോടതിയെടുത്ത നിലപാടുകളും വ്യാഖ്യാനങ്ങളും മാത്രമല്ല, പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് 2005 എന്ന നിയമം പാസാക്കാനുണ്ടായ സാഹചര്യം, നിലനില്‍ക്കുന്ന സാഹചര്യം, നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, സ്ത്രീകളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമ-സാമൂഹിക സാഹചര്യം, ഇന്ത്യയില്‍ ഇപ്പോള്‍ സ്ത്രീകളുടെ അവസ്ഥ എന്നിവയെല്ലാം പരിശോധിച്ചിരുന്നു.
അതുപോലെ ആക്ടിലെ മറ്റുവകുപ്പുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, എന്തുകൊണ്ടായിരുന്നു 2005ല്‍ ഇങ്ങനെയൊരു നിയമം പാസാക്കേണ്ടിവന്നത്, എന്തൊക്കെയായിരുന്നു സാമൂഹികവും നിയമപരവുമായ സാഹചര്യങ്ങള്‍ ഇതൊക്കെ വിശദമായി വിശകലനം ചെയ്യുകയും തുടര്‍ന്ന് ഈ ആസ്പെക്ടില്‍ എസ്.ആര്‍ ബാത്ര കേസില്‍ സുപ്രീംകോടതി സ്വീകരിച്ച വ്യാഖ്യാനത്തോട് വിയോജിക്കുകയും ചെയ്തു. കൂടാതെ ഭര്‍ത്താവിനെതിരെ മാത്രമല്ല, ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ക്കും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെയും നിയമപരമായി ‘റൈറ്റ് ടു റസിഡന്‍സ്' ക്ലെയിം ചെയ്യാന്‍ ഡൊമസ്റ്റിക് വയലന്‍സിന് ഇരയായ സ്ത്രീയ്ക്ക് അവകാശമുണ്ട് എന്ന് തീരുമാനിക്കുകയും ചെയ്തു.
സതീഷ് ചന്ദ്ര അഹൂജ വേഴ്സസ് സ്നേഹ അഹൂജ എന്ന കേസില്‍ പറയുന്നു: simply means that she can seek a residence order with respect to property belongs to their in-laws, other relatives of her husband, if she and her husband has lived there with some permenance after marriage. അവര്‍ ഒറ്റയ്ക്കോ ഭര്‍ത്താവിന് ഒപ്പമോ താമസിച്ചുകൊണ്ടിരിക്കുന്നതോ താമസിച്ചിരുന്നതോ ആയ വീട് എന്നാണ്. അപ്പോള്‍ താമസിച്ചുകൊണ്ടിരിക്കുന്നത് തന്നെയാവണമെന്നില്ല. സമീപകാലത്ത് താമസിച്ചിരുന്ന വീട് എന്നാണ്. ഭര്‍ത്താവിന്റെ അച്ഛനമ്മമാരുടെയോ മറ്റ് ബന്ധുക്കളുടെയോ അവകാശത്തിലോ കൈവശത്തിലോ ഉള്ളതാണ് എന്ന ഒറ്റക്കാരണം പറഞ്ഞ് അവര്‍ക്ക് 2005ലെ പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് എന്ന നിയമം ഗ്യാരണ്ടി ചെയ്തിട്ടുള്ള അവകാശം (ക്ലെയിം ഓഫ് റൈറ്റ് ടു റസിഡന്‍സ്) അസാധുവാക്കാന്‍ സാധിക്കില്ല.
എസ്.ആര്‍ ബാത്ര കേസില്‍, ഭര്‍ത്താവിനെതിരെ മാത്രമേ ആ ക്ലെയിം നിലനില്‍ക്കൂ എന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ഇവരുടെ ആരുടെയെങ്കിലും പേരിലാണ് വീട് എങ്കില്‍ പോലും ഈ സ്റ്റാറ്റ്യൂട്ടറി റൈറ്റ്, അതായത് ‘റൈറ്റ് ടു റസിഡന്‍സ്’ ആവശ്യപ്പെടാനുള്ള അവകാശം നിലനില്‍ക്കും. Even Though the property belongs to her in laws or other relatives of her husband. ഇതാണ് ഈയൊരു കേസില്‍ സുപ്രീംകോടതി എടുത്ത നിലപാട്.
ഒരുപാട് കാര്യങ്ങള്‍ വിശകലനം ചെയ്താണ് ഈയൊരു നിഗമനത്തില്‍ സുപ്രീംകോടതി എത്തിച്ചേര്‍ന്നത്. പക്ഷേ ആ നിഗമനത്തില്‍ എത്തിച്ചേര്‍ന്നശേഷം ഇതേ ആസ്പെക്ടില്‍ ഒരു note of caution കൂടി കോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന് എന്തുകൊണ്ടോ വലിയ മാധ്യമശ്രദ്ധ കിട്ടിയില്ല. ആ പോയിന്റും വളരെ പ്രധാനമാണെന്നാണ് എനിക്കു തോന്നുന്നത്. ഗാര്‍ഹിക പീഡനത്തിനിരകളാകുന്ന സ്ത്രീകളുടെ പരിപൂര്‍ണ സംരക്ഷണം ഉദ്ദേശിച്ച് കര്‍ശന നിലപാട് എടുത്ത സുപ്രീം കോടതി, ആ നിലപാട് ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതകൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്.
പലപ്പോഴും, അവകാശങ്ങള്‍ ലഭിക്കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണതയുണ്ടാകാറുണ്ട്. The right to residence under Section 19 is not an indefeasible right of residence in shared household especially when the daughter-in-law is pitted against aged father-in-law and mother-in-law. ഇതാണ് കോടതി നിരീക്ഷണം. അതായത് 2005ലെ പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ടിന്റെ 19ാം വകുപ്പ് ഗ്യാരണ്ടി ചെയ്യുന്ന ‘റൈറ്റ് ടു റസിഡന്‍സ്’ എന്ന അവകാശം ദുരുപയോഗം ചെയ്ത് ഭര്‍ത്താവിന്റെ വയോധികരായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുകയോ ഹരാസ് ചെയ്യുകയോ ചെയ്യരുത് എന്ന ഒരു note of caution കൂടി സുപ്രീംകോടതി ഈ വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ കേസിലെ സുപ്രീംകോടതി പരാമര്‍ശം ഇതാണ്: The senior citizens in the evening of their life are also entitled to live peacefully not haunted by marital discord between their son and daughter-in-law.While granting relief both in application under Section 12 of Act, 2005 or in any civil proceedings, the Court has to balance the rights of both the parties. അതായത്, ഏത് അവകാശമെടുത്താലും അതിനൊപ്പം ചില ഉത്തരവാദിത്തങ്ങള്‍കൂടിയുണ്ട് എന്ന jurisprudence principle കൂടി emphatically മുന്നോട്ടുവെക്കുന്നുണ്ട് ഈയൊരു വിധിന്യായത്തില്‍.
National Desk
Mar 10, 2021
4 minutes read
National Desk
Mar 03, 2021
8 Minutes Read
ജിന്‍സി ബാലകൃഷ്ണന്‍
Mar 02, 2021
6 Minutes Read
ജെ. ദേവിക
Feb 22, 2021
39 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening