തൊഴിൽരഹിത യുവാക്കൾക്കുമുന്നിലെ ഭരണകൂട അജണ്ട

രാഷ്ട്രീയപരമോ, ജനാധിപത്യപരമോ ആയ വിയോജിപ്പ് ഇന്ന് രേഖപ്പെടുത്തുന്നത് നശീകരണത്തിലൂടെ മാത്രമാണ്. ജനാധിപത്യത്തിന്റെ സംവാദമര്യാദകൾ നമ്മുടെ പൊതുബോധം മറന്നുകൊണ്ടിരിക്കുന്നു. ഹിംസ ജനാധിപത്യത്തിൽ ‘ബുൾഡോസറി'ന്റെ രൂപം കൊള്ളുമ്പോൾ പ്രതിഷേധങ്ങളും അതേ നശീകരണത്തിന്റെ ദിശയിൽ സഞ്ചരിക്കുന്നവയാവും. ഭരണകൂടം ഒരു നശീകരണായുധമായി മാറുന്ന പുതിയ സാഹചര്യങ്ങളെ ട്രൂകോപ്പി വെബ്‌സീൻ വിലയിരുത്തുന്നു.

Truecopy Webzine

ഗ്നിപഥിനെതിരെയുള്ള പ്രതിഷേധങ്ങൾ വളരെ വേഗം അക്രമോത്സുകമാകുന്നതും ഉദ്യോഗാർത്ഥികൾ പൊതുമുതലുകൾ നശിപ്പിക്കുന്നതും നമ്മൾ കണ്ടു. രാഷ്ട്രീയപരമോ, ജനാധിപത്യപരമോ ആയ വിയോജിപ്പ് ഇന്ന് രേഖപ്പെടുത്തുന്നത് നശീകരണത്തിലൂടെ മാത്രമാണ്. ജനാധിപത്യത്തിന്റെ സംവാദമര്യാദകൾ നമ്മുടെ പൊതുബോധം മറന്നുകൊണ്ടിരിക്കുന്നു. ഹിംസ ജനാധിപത്യത്തിൽ ‘ബുൾഡോസറി'ന്റെ രൂപം കൊള്ളുമ്പോൾ പ്രതിഷേധങ്ങളും അതേ നശീകരണത്തിന്റെ ദിശയിൽ സഞ്ചരിക്കുന്നവയാവും. നശീകരണരാഷ്ട്രീയം പൊതുബോധമാകുന്ന കാലത്ത് അസമത്വവും, ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയും കൂടിച്ചേരുമ്പോൾ ഇന്ത്യയുടെ ഭാവി ശോഭനമല്ല എന്ന് വ്യക്തമാണ്. ഭരണകൂടം ഒരു നശീകരണായുധമായി മാറുന്ന പുതിയ സാഹചര്യങ്ങളെ ട്രൂകോപ്പി വെബ്‌സീൻ വിലയിരുത്തുന്നു.


കുഞ്ഞുണ്ണി സജീവ്
തൊഴിൽരഹിത ‘അഗ്‌നിവീര'ന്മാർക്കുമുന്നിലിതാ
നശീകരണത്തിന്റെ രാഷ്ട്രീയം

ബുൾഡോസറുകൾ ഹിന്ദുത്വ അജണ്ടകളുടെ ഉപകരണമാകുമ്പോൾ അന്ത്യമില്ലാത്ത രാഷ്ട്രീയനശീകരണത്തിന്റെ പദ്ധതിക്കാണ് ഭരണകൂടം തുടക്കം കുറിക്കുന്നത്. വർധിച്ചുവരുന്ന ഭക്ഷ്യക്ഷാമവും, തൊഴിലില്ലായ്മയും എത്രനാൾ ഈ നശീകരണപ്രവർത്തനത്തിലൂടെ മൂടിവെക്കാനാകും?. പ്രതിരോധമേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിക്കുപകരം സേനയിലേക്ക് കരാർ അടിസ്ഥാനത്തിൽ യുവാക്കളെ നാലുവർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതി ഒരുതരത്തിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കില്ല എന്നുമാത്രമല്ല, സൈനികസേവനം ലഭിച്ച യുവാക്കൾ ഓരോ വർഷവും പുറത്തിറങ്ങുമ്പോൾ സാധ്യമാകുന്നത് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും പ്രാവർത്തികമാക്കാനും കഴിവുള്ള ‘അഗ്നിവീര'ന്മാരാകും.


പി. കൃഷ്ണപ്രസാദ് / കെ. കണ്ണൻ
യുവാക്കൾ തിരിച്ചറിയുന്നു, ഇത് ഞങ്ങളെ
വലിച്ചെറിയാനുള്ള പദ്ധതിയാണ്

‘അഗ്‌നിവീരൻമാർ' എന്നുപറയുന്നവർ നാലുവർഷത്തെ പരിശീലനം കിട്ടി പത്തോ പന്ത്രണ്ടോ ലക്ഷം രൂപയുമായി തിരിച്ച് ഗ്രാമങ്ങളിലേക്ക് വരുന്നവരാണ്?. ഇന്ന് പത്തോ പന്ത്രണ്ടോ ലക്ഷം രൂപ എന്നത് ഒരു ജീവിതം സുരക്ഷിതമാക്കാനുള്ള ന്യായമായൊരു തുകയാണെന്ന് പറയാൻ കഴയില്ല. അത്രയും കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്കാണ് രാജ്യം പോകുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമെല്ലാം അതിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോൾ, കൃത്യമായ ഒരു രാഷ്ട്രീയ അജണ്ട ആർ.എസ്.എസ്. മുന്നോട്ടുവെക്കുന്നു എന്നത് വ്യക്തമാണ്.


എസ്. മുഹമ്മദ് ഇർഷാദ്
ഇനിയുള്ള സമരങ്ങൾ പ്രാഥമിക
ജനാധിപത്യത്തിനു വേണ്ടിയാവും

സംഘടിതവൽക്കരണം പ്രതിസന്ധി സൃഷ്ടിച്ചത് തൊഴിലാളികൾക്കാണ്. സ്ഥിര വേതനമോ സാമൂഹിക ക്ഷേമപദ്ധതി സംരക്ഷണമോ ഇല്ലാതെ തൊഴിലാളികൾക്ക് പണിയെടുക്കേണ്ടിവരുന്നു. മൂലധനച്ചെലവ് കുറക്കാനുള്ള ഒരു പദ്ധതി കൂടിയാണ് അസംഘടിതവൽക്കരണം. ഇതുമൂലം തൊഴിലാളികൾ വലിയ തോതിൽ നിയന്ത്രണത്തിന് വിധേയമാകും, കുറഞ്ഞകൂലിക്ക് തൊഴിൽ ചെയ്യേണ്ടിവരുന്ന തൊഴിലാളികളുടെ എണ്ണം കൂടിവരുന്നതിന്റെ ഒരു കാരണം, ഇത്തരം അസംഘടിതവൽക്കരമാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി ഒരുതരത്തിൽ പട്ടാളത്തിലെ അസംഘടിതവൽക്കരണമാണ്. നാലുവർഷത്തെ പട്ടാളസേവനം ഒരു വ്യക്തിക്ക് പരിമിതമായ തൊഴിൽസ്വാതന്ത്ര്യമാണ് നൽകുന്നത്?. കൂടാതെ, ഇത്തരം പട്ടാളക്കാർ ഏതെങ്കിലും തരത്തിൽ മനുഷ്യാവകാശലംഘനം നടത്തിയാൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമോ എന്നത് ഒരു സാമൂഹിക പ്രശ്നം കൂടിയാണ്.


വായിക്കൂ, കേൾക്കൂ
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 83

Comments