എഴുത്തും പൊതുജീവിതവും
എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനമാണ് :
അശോകൻ ചരുവിൽ
എഴുത്തും പൊതുജീവിതവും എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനമാണ് : അശോകൻ ചരുവിൽ
കാട്ടൂർക്കടവ് നോവലിൽ ഇടതുപക്ഷ വിമർശനമുണ്ടോ?. എഴുതിക്കഴിഞ്ഞ നോവലിനെ അപഗ്രഥിക്കാനും വിലയിരുത്താനും തയ്യാറല്ല. അത് എഴുത്തുകാരൻ്റെ ഉത്തരവാദിത്തമല്ല. ഒരു കാര്യം മാത്രം പറയാം: എഴുത്തിലും പൊതുജീവിതത്തിലും ഒരേ സാമൂഹ്യവീക്ഷണമാണ് ഞാൻ പുലർത്തുന്നത്. രണ്ടും എനിക്കു രാഷ്ട്രീയപ്രവർത്തനം തന്നെയാണ്
26 Oct 2022, 03:04 PM
എഴുത്തിലും പൊതുജീവിതത്തിലും ഒരേ സാമൂഹ്യവീക്ഷണമാണ് പുലര്‍ത്തുന്നതെന്നും, രണ്ടും ഒരു പോലെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണെന്നും അശോകന്‍ ചരുവില്‍. "കാട്ടൂര്‍ക്കടവ്' എന്ന നോവലില്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തേയും വിശേഷിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടിയേയും വിമര്‍ശിക്കുന്നതായി വായനക്കാരില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ക്കുള്ള അശോകന്‍ ചരുവിലിന്റെ മറുപടി .
എഴുത്ത് എന്നത് ആത്മസംഘര്‍ഷത്തിന്റെ ഉല്‍പ്പന്നമാണ്. അത് എന്നെ സംബന്ധിച്ചു മാത്രമല്ല; എല്ലാ എഴുത്തുകാര്‍ക്കും ബാധകമായ കാര്യമാണ്. അതിന്റെ ഭാഗമായ അസ്വസ്ഥതയും ആത്മവേദനയും എല്ലാവര്‍ക്കും ഉണ്ടാവും. എന്നാല്‍ അതുവിട്ടുള്ള ഒരു ആത്മസംഘര്‍ഷം എഴുതുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നുണ്ടോ? എനിക്കു തോന്നിയിട്ടില്ല.
"എഴുതുമ്പോള്‍ ഞാന്‍ മറ്റൊരാളാവുന്നുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. എഴുത്ത് മറ്റൊരു പ്രവര്‍ത്തനമാണ് എന്ന കാര്യത്തില്‍ സംശയമില്ല. കാട്ടൂര്‍ക്കടവ് നോവലില്‍ ഇടതുപക്ഷ വിമര്‍ശനമുണ്ടോ?. (വി.കെ.എന്നിനെപ്പോലെ "എഴുതുമ്പോള്‍ ഉണ്ടായിരുന്നില്ല' എന്നുവാദിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല.) എഴുതിക്കഴിഞ്ഞ നോവലിനെ അപഗ്രഥിക്കാനും വിലയിരുത്താനും ഞാന്‍ തയ്യാറല്ല. അത് എഴുത്തുകാരന്റെ ഉത്തരവാദിത്തമല്ല. ഒരു കാര്യം മാത്രം പറയാം: എഴുത്തിലും പൊതുജീവിതത്തിലും ഒരേ സാമൂഹ്യവീക്ഷണമാണ് ഞാന്‍ പുലര്‍ത്തുന്നത്. രണ്ടും എനിക്കു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. അതിന്റെ രീതികള്‍ വ്യത്യസ്ഥമാകാം. എഴുത്ത് കുറേക്കൂടി സൂക്ഷ്മമായ രാഷ്ട്രീയപ്രവര്‍ത്തനമാണ്.
കാലങ്ങള്‍ക്കനുസരിച്ച് എഴുത്തിന്റെ രീതികള്‍ മാറുന്നു. അല്ലെങ്കില്‍ മാറേണ്ടതുണ്ട്. നിരന്തരമായി അഴിച്ചു പരിശോധിക്കാതെ വ്യക്തിക്കും പ്രസ്ഥാനങ്ങള്‍ക്കും ഈ സത്യാനന്തര കാലത്ത് നിലനില്‍ക്കാനാവില്ല. മെഗഫോണാവുകയല്ല ഇന്നു സാഹിത്യത്തിന്റെ ദൗത്യം. ആത്മപരിശോധനയും സ്വയം വിമര്‍ശനവുമാവണം പുതിയ കാലത്തെ പുരോഗമന സാഹിത്യത്തിന്റെ സമീപനമെന്ന് ഞാന്‍ കരുതുന്നു. നോവല്‍ തികച്ചും ജനാധിപത്യപരമായ ഒരു സാഹിത്യരൂപമാണ്. വ്യക്തിയേയും സമൂഹത്തെയും അപഗ്രഥിക്കാനും രേഖപ്പെടുത്താനുമാണ് ആ മാധ്യമം ഉപയോഗിച്ച് ശ്രമിക്കുന്നത്. ഒരുപാട് ചരിത്രത്തില്‍ നിന്നാണ് ഒരുപിടി സാഹിത്യമുണ്ടാവുന്നതെന്ന് എം.എന്‍.വിജയന്‍ മാഷ് നിരീക്ഷിച്ചിട്ടുണ്ട്. സ്വഭാവികമായും ആ ചരിത്രാപഗ്രഥനം സംവാദാത്മകമായിരിക്കണം. വിമര്‍ശനങ്ങള്‍ക്ക് ഇടമില്ലാത്ത ഒന്നിനെ സംവാദം എന്നു വിളിക്കാനാവില്ലല്ലോ.'

""ഒരു വര്‍ഷം മുമ്പ് ട്രൂ കോപ്പി വെബ്സിനില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന 'കാട്ടൂര്‍ക്കടവ്' എന്ന നോവല്‍ ഈയിടെ ഡി.സി.ബുക്സ് പുസ്തകമാക്കിയിട്ടുണ്ട്. അതുവായിച്ച സുഹൃത്തുക്കളും,
ഞാന്‍ മറ്റൊരാളായി മാറുന്നതായി ആശ്ചര്യപ്പെടുന്നു. ആ നോവലില്‍ ഞാന്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തേയും വിശേഷിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടിയേയും വിമര്‍ശിക്കുന്നതായി അവര്‍ കണ്ടെത്തുന്നു. പതിവുപോലെ ആശ്ചര്യപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും പുറത്തും പ്രസ്ഥാനത്തിന്റെ 'വക്താവായി പ്രവര്‍ത്തിക്കുന്ന ആള്‍ക്ക്' ഇതെങ്ങനെ സാധിക്കുന്നു എന്നതാണത്രെ അതിശയം.''
ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാം
എഴുത്തിലെആത്മവിമര്‍ശനങ്ങള്‍ | അശോകൻ ചരുവിൽ
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
കെ. വേണു
Jan 31, 2023
23 Minutes Watch
വി.കെ. ബാബു
Jan 28, 2023
8 minutes read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read