രാഹുല്‍ ഗാന്ധി
ബി.ജെ.പി. കുതന്ത്രങ്ങളെ തകര്‍ത്ത്
ഗോദി മീഡിയയെ നേരിട്ട വിധം
രാഹുല്‍ ഗാന്ധി ബി.ജെ.പി. കുതന്ത്രങ്ങളെ തകര്‍ത്ത് ഗോദി മീഡിയയെ നേരിട്ട വിധം
സ്വാഭാവികമായും രാജ്യസ്‌നേഹികളായ ആരിലും എല്ലാം കൈവിട്ടുപോയി എന്ന വേപഥു സൃഷ്ടിക്കാന്‍ മതിയായ ഒരവസ്ഥയാണ് ഇന്ത്യയില്‍. ഭീതിയാണ് രാജ്യത്തെ ചൂഴ്ന്നുനില്‍ക്കുന്ന പ്രബലവികാരമിന്ന്, വെറുപ്പും. ഗാന്ധിയുടെ നാട്ടില്‍ ഗോഡ്‌സേയുടെ ആശയങ്ങളും വികാരങ്ങളുമാണിന്ന് അധീശത്വം പുലര്‍ത്തുന്നത്. ഇത്രയൊക്കെയായിട്ടും നാടിനെ ഈ പരുവത്തിലാക്കിയ മനുഷ്യന്‍ ജനപ്രിയനും ഹിന്ദുഹൃദയസാമ്രാട്ടുമായി തുടരുകയാണ്. പൗരന്മാര്‍ കൂടുതല്‍ ദാരിദ്യത്തിലേക്ക് വീഴുന്നതും അംബാനിയുടെയും അദാനിയുടെയും സമ്പത്ത് രണ്ടും മൂന്നും ഇരട്ടിയായി വര്‍ഷാവര്‍ഷം വര്‍ധിക്കുന്നതുമൊന്നും വര്‍ഗീയാന്ധത ബാധിച്ച ജനസഞ്ചയത്തിന് ഒരു പുനശ്ചിന്തയ്ക്കും കാരണമാവുന്നില്ല.
10 Jan 2023, 03:34 PM
കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വങ്ങള്‍ക്കപ്പുറത്തേക്ക് വളരുന്ന, ഒരു രാജ്യതന്ത്രജ്ഞന്റെ പക്വതയോടെയും വിവേകത്തോടെയും, അതോടൊപ്പം മൂര്‍ച്ചയുള്ള രാഷ്ട്രീയബോധ്യത്തോടെയും ജനങ്ങളോടും മാധ്യമങ്ങളോടും സംസാരിക്കുന്ന, അതുവരെ കോണ്‍ഗ്രസില്‍ പലരും സ്വീകരിച്ചിരുന്ന മൃദുഹിന്ദുത്വനാട്യങ്ങളെ പൂര്‍ണമായും ഉപേക്ഷിച്ച് ഉള്ളത് ഉള്ളതുപോലെ പറയുന്ന, അപാരമായ ആത്മവിശ്വാസവും സ്വപ്രത്യയസ്ഥൈര്യവും പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ രാഹുല്‍ ഗാന്ധിയുടെ ഉദയവും വികാസ പരിണാമവുമാണ് നാം കണ്ടത്. ഭാരത് ജോഡോ യാത്ര ഡല്‍ഹിയിലെത്തിയപ്പോഴേക്കും ആര്‍ക്കും 'പപ്പു' എന്നു വിളിച്ച് കളിയാക്കാനാവാത്ത ഉന്നതമായ വ്യക്തിമേന്മയിലേക്ക് അദ്ദേഹം പരിവര്‍ത്തിച്ചിരുന്നു. അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്തിരുന്ന മടിത്തട്ട് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ഓരോ നീക്കവും മനസ്സില്ലാമനസ്സോടെയാണെങ്കിലും റിപ്പോര്‍ട്ടു ചെയ്യാന്‍ തുടങ്ങി. അതുവരെ കണ്ട ഭാവം നടിക്കാത്ത പല ചാനലുകളും യാത്ര ലൈവ് ആയിത്തന്നെ കൊടുക്കാന്‍ തുടങ്ങി. യാത്രയെയും രാഹുലിനെയും താറടിക്കാനുള്ള ബി.ജെ.പി കുതന്ത്രങ്ങളോരോന്നും മണിക്കൂറുകള്‍ക്കുള്ളില്‍ ത്തന്നെ പരാജയപ്പെട്ടു. ആക്രമണത്തില്‍നിന്ന് അവര്‍ പ്രതിരോധത്തിലേക്ക് പൊടുന്നനെ മാറാന്‍ തുടങ്ങി. യാത്ര കൊറോണ പടര്‍ത്തുമെന്ന ആരോഗ്യ മന്ത്രിയുടെ കത്ത് സര്‍ക്കാരിനെ പരിഹാസ്യമാക്കി. യാത്രയുടെ ജനപിന്തുണക്ക് കിട്ടിയ ഏറ്റവും വലിയ സാക്ഷ്യപത്രമായി ആ കത്ത് മാറി.
അതുപോലെ തന്നെ ശ്രദ്ധേയമാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയ പരിഹാസങ്ങളും വിമര്‍ശനങ്ങളും. പ്രതിപക്ഷത്തെ ഒരു നേതാവ് മാധ്യമങ്ങളെ അങ്ങനെ കടന്നാക്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പത്രപ്രവര്‍ത്തകരുടെ നിസ്സഹായത അദ്ദേഹം പലതവണ വിവരിച്ചു. 'കടിഞ്ഞാണ്‍ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന കുതിരകളെപ്പോലെയാണ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍. പലതും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അവര്‍ക്കാഗ്രഹമുണ്ട്. പക്ഷെ അവര്‍ക്കത് കഴിയില്ല. പത്ര ഉടമകള്‍ കടിഞ്ഞാണ്‍ വലിക്കും. ജോലിയില്‍ നിന്ന് പിരിച്ചുവിടും. മോദിയെ സ്തുതിക്കുക, അദ്ദേഹത്തിന്റെ യജമാനന്മാരായ അദാനിയേയും അംബാനിയെയും പ്രശംസിക്കുക. ഇത് മാത്രമേ അവര്‍ക്ക് ചെയ്യാനാവൂ,' അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്. വലിയൊരു വിഭാഗം സന്നദ്ധസംഘടനകളുടെ പങ്കാളിത്തം യാത്രയില്‍ ഉറപ്പുവരുത്താനായത് രാഹുല്‍ ഗാന്ധിയുടെ വലിയ വിജയമാണ്. ജീവിതം മുഴുവന്‍ കോണ്‍ഗ്രസ്? വിമര്‍ശകനായിരുന്ന യോഗേന്ദ്ര യാദവ് യാത്രയിലുടനീളം പങ്കെടുക്കുക മാത്രമല്ല, ഫേസ്ബുക്ക് ലൈവ് വഴി ഓരോ ദിവസവും യാത്രയുടെ വിവരണവും വിശകലനവും നല്കുന്നുണ്ടായിരുന്നു. ഇതൊരു വെറും കോണ്‍ഗ്രസ്സ് പാര്‍ട്ടി പരിപാടിയല്ല എന്ന് ആളുകളെ ബോധ്യപ്പെടുത്തുന്നതില്‍ യോഗേന്ദ്ര യാദവിന്റെ സാന്നിധ്യവും സംസാരവും വലിയ പങ്കുവഹിച്ചു.

യാത്രയിലെ രാഹുലിന്റെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും ഉള്ളടക്കത്തിന്റെ കാമ്പുകൊണ്ടും പ്രതിപാദനത്തിന്റെ മൂര്‍ച്ച കൊണ്ടും വേറിട്ടുനിന്നു. പലതരം വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ പത്രക്കാര്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം തന്റെ മൂന്ന് മര്‍മവിഷയങ്ങളില്‍ മാത്രം ഊന്നി - വെറുപ്പിന്റെ രാഷ്ട്രീയം, വിലക്കയറ്റം, തൊഴിലില്ലായ്മ. കൂടുതല്‍ അഭ്യാസം കാണിക്കാന്‍ വന്ന പത്രക്കാര്‍ക്ക് കണക്കിന് കൊടുക്കുകയും ചെയ്തു. എന്‍.ഡി.ടി.വിയിലെ ഒരു റിപ്പോര്‍ട്ടര്‍ കോണ്‍ഗ്രസ്സിലെ ആന്തരികപ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചപ്പോള്‍ രാഹുലിന്റെ മറുചോദ്യം ഇങ്ങനെ: 'നിങ്ങള്‍ക്ക് ഇപ്പോള്‍ പുതിയൊരു ഉടമസ്ഥനുണ്ടല്ലോ അല്ലേ.' അതും ചോദ്യവുമായി എന്ത് ബന്ധമെന്ന് അവര്‍ പ്രതിഷേധിച്ചെങ്കിലും അവരുടെ വൈക്ലബ്യം വ്യക്തമായിരുന്നു. മാത്രവുമല്ല, മുഖ്യധാരാമടിത്തട്ട് മാധ്യമങ്ങള്‍ക്കൊന്നും രാഹുല്‍ അഭിമുഖം കൊടുത്തില്ല. അതേസമയം, യൂട്യൂബേര്‍സിനും മറ്റും നീണ്ട സംഭാഷണങ്ങള്‍ അനുവദിക്കുകയും ചെയ്തു. ഇതിന്റെ തന്ത്രജ്ഞത പ്രധാനമാണ്.
മുഖ്യധാരാമാധ്യമങ്ങള്‍ ഏറെക്കുറെ മുഴുവനായിത്തന്നെ മോദിസ്തുതിയില്‍ മാത്രം അഭിരമിക്കുകയും പ്രതിപക്ഷകക്ഷികളെ വിമര്‍ശിക്കുകയും അപഹസിക്കുകയും മാത്രം ചെയ്യുന്ന ഒരു സാഹചര്യത്തില്‍ തന്റെ സന്ദേശം പ്രസാരണം ചെയ്യാന്‍ ബദല്‍വഴി കണ്ടെത്തുകയായിരുന്നു രാഹുലും കൂട്ടരും. ഒടുവില്‍, യാത്ര അവഗണിക്കാനാവില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ വരുകയും അവഗണിച്ച മാധ്യമങ്ങള്‍ തന്നെ രാഹുലിന്റെ തമാശകള്‍ പോലും വാര്‍ത്തയാക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്?തു. ജയറാം രമേശുമായുള്ള ഒരഭിമുഖത്തില്‍, ഇന്ത്യ ടുഡേ ഒട്ടൊരു പരിഭവത്തോടെ എന്താണ് രാഹുല്‍ ഞങ്ങളുമായി സംസാരിക്കാന്‍ ഒരവസരം തരാത്തത് എന്ന് വിഷമത്തോടെ ചോദിക്കുന്ന നില വരെയുണ്ടായി. ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് രാഹുലിനെ ഒരു 'കടിഞ്ഞൂല്‍ പൊട്ട'നായി ചിത്രീകരിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങളെല്ലാം പരാജയത്തില്‍ കലാശിച്ചു എന്നുമാത്രമല്ല, ഇദ്ദേഹം തങ്ങളെ പ്രതിരോധത്തിലാക്കിയെന്ന വസ്തുത മറച്ചുപിടിക്കാനാവാത്ത പരുവത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു.
ക്ലിക്ക് ചെയ്ത് ലേഖനത്തിന്‍റെ പൂർണ്ണ രൂപം വായിക്കൂ...

എഴുത്തുകാരന്‍
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
ഇ.കെ. ദിനേശന്‍
Mar 25, 2023
3 Minutes Read
പി.ബി. ജിജീഷ്
Mar 25, 2023
4 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read