നരേന്ദ്രമോദിയും
ബി.ജെ.പി സര്‍ക്കാറും
ഇന്ത്യയോട് മാപ്പ് പറയണം
നരേന്ദ്രമോദിയും ബി.ജെ.പി സര്‍ക്കാറും ഇന്ത്യയോട് മാപ്പ് പറയണം
19 Nov 2021, 11:35 AM
മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഐക്യകര്‍ഷക സമരത്തിന്റെ ഐതിഹാസികവിജയമാണ്. നരേന്ദ്രമോദിയും ബി.ജെ.പി സര്‍ക്കാറും കര്‍ഷകസമരത്തെ അടിച്ചമര്‍ത്താനും കോര്‍പറേറ്റ് മീഡിയയെ കൂട്ടുപിടിച്ചു സമരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി അതെല്ലാം അതിജീവിച്ചാണ് കര്‍ഷകരുടെ ഈ സമരവിജയം.
കര്‍ഷക സമരത്തിനിടെ 700 ഓളം കര്‍ഷകര്‍ രക്തസാക്ഷികളായി, അതിന് ഉത്തരവാദികളായ നരേന്ദ്രമോദിയും ബിജെപി സർക്കാറും ഇന്ത്യയോട് മാപ്പ് പറയേണ്ടതുണ്ട്. എം.എസ്.പിക്ക് വേണ്ടി ഒരു നിയമം കൊണ്ട് വരണമെന്നും ഇലക്ട്രിസിറ്റി നിയമത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ പിന്‍വലിക്കണം എന്നുമുള്ള ആവശ്യങ്ങള്‍ കൂടി ഞങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ഈ സമരം ഇവിടെ അവസാനിക്കുന്നില്ല.
മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ കര്‍ഷകരും തൊഴിലാളികളും ഒരുവര്‍ഷത്തോളം ഒരുമിച്ച് ചേര്‍ന്ന് നടത്തിയ ഒരു സമരം കൂടിയാണിത്. തൊഴിലാളി വര്‍ഗത്തെ ദ്രോഹിക്കുന്ന നിയമങ്ങള്‍ കൂടി പിന്‍വലിക്കണം എന്നത് ഈ സമരത്തിന്റെ ഒരാവശ്യം കൂടിയാണ്. ഈ സമരം തീര്‍ച്ചയായും മുന്നോട്ട് പോകും. ഇന്ത്യയില്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ നവലിബറല്‍ നയങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് കര്‍ഷകരെ ഇത്രയും വലിയ ദുരിതത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ആ നയങ്ങള്‍ മാറ്റി കര്‍ഷകര്‍ക്ക് അനുകൂലമായ നയങ്ങള്‍ നടപ്പിലാക്കുന്നത് വരെ സമരം തുടരും.
അസമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. ഏറ്റവും ഒടുവിലായി രാജസ്ഥാനില്‍ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്ന് അടിഞ്ഞിരുന്നു. ഒരിടത്ത് മൂന്നാമതും മറ്റൊരുടത്ത് നാലാമതുമായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സ്ഥാനം. വരുംദിവസങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച മിഷന്‍ യുപി, മിഷന്‍ ഉത്തരാഖണ്ഡ്, മിഷന്‍ പഞ്ചാബ് എന്ന തീരുമാനം എടുത്ത്‌കൊണ്ട് വലിയ ക്യാംപയിന്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുമടക്കിയത്, നിയമം പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്.
Delhi Lens
Apr 21, 2022
4 minutes read
എം.ബി. രാജേഷ്
Feb 04, 2022
13 Minutes Read
എന്‍.ഇ. സുധീര്‍
Feb 02, 2022
9 Minutes Read
പ്രമോദ് രാമൻ
Jan 31, 2022
1 Minute Read
എം.ബി. രാജേഷ്
Jan 31, 2022
9 Minutes Read