'നായന്മാരുടെ താല്‍പര്യം അപകടത്തില്‍'
എന്‍.എസ്.എസിന്റെ കമ്മ്യൂണിസ്റ്റ്-ഈഴവ
വിരുദ്ധ വിമോചനസമര തന്ത്രങ്ങള്‍
'നായന്മാരുടെ താല്‍പര്യം അപകടത്തില്‍' ; എന്‍.എസ്.എസിന്റെ കമ്മ്യൂണിസ്റ്റ്-ഈഴവ വിരുദ്ധ വിമോചനസമര തന്ത്രങ്ങള്‍
നായര്‍ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന ഭൂവുടമകളുടെ അവകാശമൊഴിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് കാർഷികബന്ധ ബില്‍ കൊണ്ടുവന്നതെന്നായിരുന്നു 'മലയാള രാജ്യ'ത്തിന്റെ കണ്ടെത്തല്‍. യഥാര്‍ത്ഥത്തില്‍ നായന്മാരില്‍ ഭൂരിഭാഗവും ഭൂവുടമകളായിരുന്നില്ല. അവര്‍ സാധാരണ കര്‍ഷകരോ ചെറുകിട ഭൂവുടമകളോ ആയിരുന്നു. നായര്‍ സമുദായത്തിലെ ഒരു ന്യൂനപക്ഷം (നായര്‍ പ്രമാണികള്‍) മാത്രമേ യഥാര്‍ത്ഥ ഭൂവുടമകളായിരുന്നുള്ളൂ (ജന്മികള്‍). എന്‍.എസ്.എസ് നേതൃത്വത്തില്‍ അവര്‍ വലിയ സ്വാധീനം ചെലുത്തി.
10 May 2022, 10:58 AM
കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ സാമ്പ്രദായിക ശത്രുക്കളെന്നാക്ഷേപിച്ച് ക്രൈസ്തവരെയും അവരുടെ അധികാരശ്രേണിയെയും മന്നത്ത് പത്മനാഭന്‍ കുറ്റപ്പെടുത്തിയിരുന്നു. പി.എസ്.സി തയ്യാറാക്കുന്ന ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍നിന്ന് എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസ ബില്ലിനെ അനുകൂലിക്കുന്ന വേളയില്‍ മന്നത്ത് പത്മനാഭന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കുറ്റമറ്റ രീതിയില്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നത്തില്‍ തല്‍പരരായ എല്ലാവരോടും കേരള വിദ്യാഭ്യാസ ബില്ലിനെ പിന്തുണക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു (മലയാളരാജ്യം, ജൂണ്‍ 5, 1957). എന്‍.എസ്.എസ്. കാര്യനിര്‍വ്വഹണ സമിതി ഇത്തരത്തില്‍ പ്രമേയവും പാസാക്കിയിരുന്നു. നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിശോധനക്കുശേഷം പരിഷ്‌കരിക്കപ്പെട്ട കേരള വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ അവതരിച്ചപ്പോള്‍, സര്‍വര്‍ക്കും സ്വീകാര്യമായ രീതിയില്‍ ഭേദഗതി വരുത്തിയതിന് മന്നത്ത് പത്മനാഭന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അഭിനന്ദിച്ചു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: ""ക്രൈസ്തവസഭയാണ് വിദ്യഭ്യാസബില്ലിനെതിരെ സമരം സംഘടിപ്പിക്കുന്നത്. മെത്രാന്മാരും പള്ളീലച്ചന്മാരുമാണ് സമരപ്രസ്ഥാനത്തിന്റെ ഹൃദയവും ആത്മാവും. ബില്ലിന് വലിയ തോതില്‍ ജനപിന്തുണയുണ്ട്. അതിനാല്‍ ബില്ല് നിയമമായതിനുശേഷം അത് നടപ്പിലാക്കുന്ന കാര്യത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ നിശ്ചയമായും വിജയിക്കും.'' (മലയാളരാജ്യം, ആഗസ്ത് 28, 1957).
1957 ഡിസംബര്‍ 18-ന് കേരള കാര്‍ഷികബന്ധ ബില്‍ പ്രസിദ്ധീകരിച്ചശേഷം അത് നായര്‍ സമുദായത്തിലെ ഉപരിവര്‍ഗ്ഗത്തിന്റെ അടിസ്ഥാനപരമായ സാമ്പത്തിക താല്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുകണ്ട് എന്‍.എസ്.എസ്. സര്‍ക്കാര്‍വിരുദ്ധ നിലപാട് സ്വീകരിച്ചു. അളവറ്റ് പിന്തുണച്ചിരുന്ന സ്ഥാനത്ത് അവര്‍ വിദ്യാഭ്യാസ ബില്ലിനെയും സര്‍ക്കാരിനെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുവാന്‍ തുടങ്ങി.
കേരള കാര്‍ഷികബന്ധ ബില്‍ പ്രസിദ്ധീകരിച്ചപ്പോള്‍, തങ്ങളുടെ താല്പര്യങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നുകണ്ട് എന്‍.എസ്.എസ് ശക്തമായ സര്‍ക്കാര്‍ വിരുദ്ധ നിലപാട് കൈകൊണ്ടു. നായന്മാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിച്ചിരുന്ന "മലയാള രാജ്യം' എന്ന പത്രം അതിന്റെ പത്രാധിപ ലേഖനത്തില്‍ "ബില്‍ തള്ളിക്കളയാന്‍' ആവശ്യപ്പെട്ടു. നായര്‍ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന ഭൂവുടമകളുടെ അവകാശമൊഴിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് പ്രസ്തുത ബില്‍ എന്നതായിരുന്ന മലയാള രാജ്യത്തിന്റെ കണ്ടെത്തല്‍. യഥാര്‍ത്ഥത്തില്‍ നായന്മാരില്‍ ഭൂരിഭാഗവും ഭൂവുടമകളായിരുന്നില്ല. അവര്‍ സാധാരണ കര്‍ഷകരോ ചെറുകിട ഭൂവുടമകളോ ആയിരുന്നു. നായര്‍ സമുദായത്തിലെ ഒരു ന്യൂനപക്ഷം (നായര്‍ പ്രമാണികള്‍) മാത്രമേ യഥാര്‍ത്ഥ ഭൂവുടമകളായിരുന്നുള്ളൂ (ജന്മികള്‍). എന്‍.എസ്.എസ് നേതൃത്വത്തില്‍ അവര്‍ വലിയ സ്വാധീനം ചെലുത്തി. (പുതുപ്പള്ളി രാഘവന്‍, "വിപ്ലവസ്മരണകള്‍', വാള്യം 5, പുറം 169; കെ.ദാമോദരന്‍, "വിദ്യാഭ്യാസത്തിനു നേരെ'- ലഘുലേഖ, എറണാകുളം 1959). എന്‍.എസ്.എസ് അതിനുശേഷം നിര്‍ദ്ദിഷ്ട ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ധാരാളം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. കേരള കാര്‍ഷിക ബന്ധബില്ലിനെ എതിര്‍ക്കുന്നവര്‍ മുഴുവനും ഒരു ഐക്യനിര കെട്ടിപ്പടുക്കണമെന്ന് ഈ യോഗങ്ങള്‍ ആഹ്വാനം ചെയ്തു. എന്‍.എസ്.എസിന്റെ പ്രതിഷേധം പ്രധാനമായും നായന്മാരിലെ ഉപരിവര്‍ഗ്ഗത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
സാമുദായിക വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്നതിന് മന്നത്ത് പത്മനാഭന്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തി. നിലവിലുള്ള സര്‍ക്കാര്‍ "ഈഴവര്‍ക്ക് അനുകൂലമാ'ണെന്നും "നായന്മാര്‍ക്ക് എതിരാ'ണെന്നും അദ്ദേഹം പ്രചരിപ്പിച്ചു ("മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍'; ചങ്ങനാശ്ശേരി, 1982, പുറം 132-164.). ഈഴവര്‍ക്കനുകൂലമാണെന്ന് അഖണ്ഠിതമായി പറയാന്‍ പറ്റുന്ന ഒരു കാര്യവും കേരള വിദ്യാഭ്യാസനിയമത്തിലുണ്ടായിരുന്നില്ല. ഒരു സമുദായമെന്ന നിലയില്‍ ഈഴവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ഈ നിയമം ശുപാര്‍ശ ചെയ്തിരുന്നില്ല. കമ്യൂണിസ്റ്റ് സര്‍ക്കാറിന് "ഈഴവാഭിമുഖ്യ സര്‍ക്കാര്‍' എന്ന നിന്ദാനാമം നല്‍കുമ്പോള്‍ മന്നത്ത് പത്മനാഭന്‍ ഉദ്ദേശിച്ചത് സംസ്ഥാനത്തെ ജനങ്ങളെ സമുദായത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ വിഭജിച്ച് നിര്‍ത്തുകയെന്നതാണ്. അതോടൊപ്പം, ഒരു പ്രബല വിഭാഗത്തിന്റെ വിദ്വേഷം സര്‍ക്കാറിനുനേരെ തിരിച്ചു വിടുകയെന്നതും അദ്ദേഹം ലക്ഷ്യമാക്കിയിരുന്നു (കെ.എം. ചാണ്ടി; "മന്നവും വിമോചനസമരവും- മന്നം ശതാഭിഷേകോപഹാരം' എന്ന കൃതിയില്‍, പന്തളം, 1960 , പുറം 173).
സര്‍ക്കാര്‍ ജോലിക്കുള്ള നിയമനത്തിലും പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തിലും സാമുദായിക സംവരണം ഏര്‍പ്പെടുത്തിയത് നായന്മാരുടെ ചെലവില്‍ ഈഴവരെ പ്രീണിപ്പിക്കാനുള്ള സര്‍ക്കാറിന്റെ മനഃപൂര്‍വ നടപടിയായി വ്യാഖ്യാനിക്കപ്പെട്ടു. കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കുന്നതിന് "നായന്മാരുടെ താല്‍പര്യം അപകടത്തില്‍' (മലയാളരാജ്യം, ആഗസ്റ്റ് 6, 1958.) എന്ന മുദ്രാവാക്യം ഉച്ചൈസ്തരം വിളിക്കപ്പെട്ടു.
കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിന് ക്രിസ്ത്യാനികളോടും മുസ്ലിംകളോടും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മന്നത്ത് പത്മനാഭന്‍ നായന്മാരോട് ആവശ്യപ്പെട്ടു. ""എല്ലാ ദൂഷ്യങ്ങളുടെയും മൂര്‍ത്തിമത്ഭാവമായ നിലവിലുള്ള സര്‍ക്കാറിനെ പൂര്‍ണമായും അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനുവേണ്ടിയുള്ള ഈ പോരാട്ടം നാം ഒറ്റയ്ക്കല്ല നടത്തേണ്ടത്. ഈ പ്രക്രിയയില്‍, നമ്മള്‍ തീര്‍ച്ചയായും, ക്രിസ്ത്യാനികളേയും മുസ്ലിംകളേയും പോലെയുള്ള സമുദായങ്ങളുമായി സഖ്യത്തിലേര്‍പ്പെടണം. എന്തുകൊണ്ടെന്നാല്‍ ദുഷ്ചിന്തകളാല്‍ വലയം ചെയ്യപ്പെട്ട ഈ സര്‍ക്കാറിനുകീഴില്‍ അവരുടെ താല്‍പര്യങ്ങളും അപകടത്തില്‍പെട്ടിരിക്കുകയാണ്. അതിനാല്‍ നാം വിഭാവനം ചെയ്യുന്ന "നായര്‍ സമുദായത്തിന്റെ ഭാവി സമ്മേളനങ്ങള്‍' സര്‍ക്കാറിനെതിരെയുള്ള പോരാട്ടത്തെ ഈര്‍ജ്ജിതമാക്കാനുള്ള യോഗങ്ങളായി പരിവര്‍ത്തിപ്പിക്കണം. പ്രസ്തുത പോരാട്ടം നായന്മാരുടേയും, ക്രൈസ്തവരുടേയും മുസ്ലിംകളുടേയും സംയുകതാഭിമുഖ്യത്തില്‍ ആയിരിക്കുകയും വേണം.''
ഡോ. പി.എം. സലിം എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം ട്രൂകോപ്പി വെബ്‌സീനില്‍ വായിക്കാം, കേള്‍ക്കാം:
Truecopy Webzine
May 07, 2022
3 Minutes Read
Truecopy Webzine
May 07, 2022
4 Minutes Read
ഡോ. പി.എം. സലിം
May 02, 2022
17 minutes read
Truecopy Webzine
Apr 29, 2022
2 Minutes Read
Truecopy Webzine
Apr 26, 2022
4 Minutes Read
Truecopy Webzine
Apr 25, 2022
4 Minutes Read
Truecopy Webzine
Apr 20, 2022
2 minutes read