28 Feb 2022, 06:23 PM
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ മലബാറിലെ ചരക്കു നീക്കം ഈ കനാലിലെ തെളിഞ്ഞ നീരൊഴിക്കിലൂടെ ആയിരുന്നു. 1848 ല്‍ മലബാര്‍ ജില്ലാ കളക്ടറായിരുന്ന എച്ച് വി കനോലി മുന്‍കയ്യെടുത്താണ് പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ കനാലുകള്‍ നിര്‍മ്മിച്ചത്. മലബാറിലെ ജലഗതാഗതം സുഖമമാക്കാന്‍ വേണ്ടിയാണ് പുഴകളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് ഒരു ജലപാത എന്ന പദ്ധതയിലേക്ക് കനോലി സായിപ്പ് എത്തുന്നത്. ഭൂവുടമകളും സാമൂദിരി രാജാവും ഒപ്പം നിന്നതോടെ കനോലി സായിപ്പിന് കനാല്‍ നിര്‍മ്മാണം എളുപ്പമാക്കി. നിര്‍മ്മാണത്തിന് മുന്‍കയ്യെടുത്ത കനോലിയുടെ പേര് ചേര്‍ത്ത് പിന്നീട് ഇത് കനോലി കനാല്‍ എന്ന് അറിയപ്പെട്ടു.
അക്കാലത്തെ വിശാലമായ ജലഗതാഗത മാര്‍ഗമായി ഇത് മാറിയെങ്കിലും കാലക്രമേണ കനാല്‍ ഉപയോഗശൂന്യമായി. കയ്യേറ്റങ്ങളും മാലിന്യനിക്ഷേപവും കാരണം കനാലിന്റെ നീരൊഴുക്കും ജലവാഹക ശേഷിയും കുറഞ്ഞു. മഴക്കാലത്ത് കോഴിക്കോട് നഗരത്തിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളില്‍ ഒന്നായി ഈ കനാല്‍ മാറി.
ഇപ്പോള്‍ കനോലി കനാല്‍ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ 1118 കോടി മുടക്കി കനോലി കനാലിനെ ആധുനിക നിലവാരത്തില്‍ ടൂറിസത്തിനും ഗതാഗതത്തിനും അനുയോജ്യമായ രീതിയില്‍ വികസിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റര്‍സെപ്റ്റര്‍ സ്വീവറുകളും ട്രിറ്റ്‌മെന്റ് സിസ്റ്റവും സ്ഥാപിക്കും. കനാല്‍തീരങ്ങളുടെ സൗന്ദര്യവല്‍കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരവും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. കനോലി കനാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ ഒഴുകും. മലബാറിന്റെ മുഖച്ഛായ മാറും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോട് ഒരു കനാല്‍സിറ്റിയായി അറിയപ്പെടും.
വികസന പദ്ധതികള്‍ നാടിന്റെ മുഖച്ഛായ മാറ്റിമറിക്കും. പക്ഷേ എല്ലാ വികസന പദ്ധതികളും ഒരു കൂട്ടം അഭയാര്‍ത്ഥികളെ സൃഷ്ടിക്കും. ജീവിതം കെട്ടിപ്പടുത്തയിടങ്ങളില്‍ നിന്ന് കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാവുന്ന ദരിദ്രരും സാധാരണക്കാരും. കനോലി കനാലിന്റെ വികസനം പൂര്‍ത്തിയാവുമ്പോഴും കനാലിനോട് ചേര്‍ന്ന് താമസിക്കുന്ന അനേക കുടുംബങ്ങള്‍ കുടിയറക്കപ്പെടുമോ എന്നൊരു ആശങ്ക അവര്‍ക്കുണ്ട്. തങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യാതെ തങ്ങള്‍ക്ക് കൂടി അനുഭവിക്കാനും ആസ്വദിക്കാനും കഴിയും വിധത്തിലായിരിക്കണം ഈ പദ്ധതി നടപ്പിലാക്കേണ്ടത് എന്ന ആവശ്യവും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിന്റുജ ജോണ്‍
Mar 31, 2023
10 Minutes Read
കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
Truecopy Webzine
Mar 20, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch