ജോസഫൈനു
വേണ്ടി ഒരു വക്കാലത്ത്:
പാര്‍ടിക്ക് കോടതിയും
പൊലീസ് സ്റ്റേഷനുമുണ്ടെങ്കിലെന്താ?
ജോസഫൈനു വേണ്ടി ഒരു വക്കാലത്ത്: പാര്‍ടിക്ക് കോടതിയും പൊലീസ് സ്റ്റേഷനുമുണ്ടെങ്കിലെന്താ?
"ക്രിസ്ത്യാനികള്‍ക്കിടയിലെ, മുസ്ലീങ്ങള്‍ക്കിടയിലെ, എസ് എന്‍ ഡി പി സഭയും എന്‍ എസ് എസും പുലയ മഹാസഭയും ഉള്ളിടങ്ങളിലേയും വഴക്കുകള്‍ തീരുന്നതെങ്ങനെയാണ് ?'' വനിതാകമ്മീഷൻ ചെയർ പേഴ്സൺ എം.സി. ജോസഫൈൻ, കഴിഞ്ഞ ദിവസം സി.പി. എമ്മിൽ പൊലീസ് സ്റ്റേഷനും കോടതിയും ഉണ്ട് എന്ന പരാമർശം നടത്തിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിൽ, ആ പരാമർശത്തിന് എന്താണ് കുഴപ്പം എന്ന, പ്രതിവാദങ്ങൾക്ക് സാധ്യതയുള്ള വാദം ഉന്നയിക്കുകയാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രൻ
10 Jun 2020, 04:09 PM
ആദ്യമേ മുന്‍കൂര്‍ ജാമ്യമെടുക്കട്ടെ .
എം. എ ജോണിന്റെ ജീവചരിത്രമെഴുതാന്‍ ശ്രമിക്കുന്നൊരാള്‍ക്ക് പഴയ പരിവര്‍ത്തനവാദിയായ, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. സി ജോസഫൈനോടുള്ള സോഫ്ട് കോര്‍ണറേ അല്ല, നേരെമറിച്ച് സമസ്ത ജീവിത സന്ദര്‍ഭങ്ങളും പൊലീസിനേയും കോടതിയേയും ഏല്പിച്ചു കൊടുക്കുന്നതിലേക്കുള്ള സാമൂഹ്യ പരിണാമത്തോടുള്ള രാഷ്ട്രീയ പ്രതികരണമാണീ ഇടപെടല്‍ .
കൊറോണക്കാലത്തെ തിരക്കിനിടയിലും കോഴിക്കോട്ടെ കസബ പൊലീസ് സ്റ്റേഷന്‍ ഒരു വാര്‍ത്ത ഉണ്ടാക്കിയത് ശ്രദ്ധയില്‍ പെട്ടിരുന്നല്ലോ. ചേച്ചി കളിക്കാന്‍ കൂടെ കൂട്ടാത്തതിന് പയ്യന്‍ പൊലീസില്‍ പരാതിപ്പെടുന്നു. കോവിഡ് പത്തൊമ്പതാമനെ (പ്രയോഗത്തിന് കടപ്പാട് ജമാല്‍ കൊച്ചങ്ങാടിയോട് ) നേരിടുന്ന കാര്യത്തിലും ലോകത്ത് നമ്പര്‍ വണ്ണാവാനുള്ള തിരക്കിനിടയില്‍ പോലും പൊലീസ് ഈ ബ്രഹ്മാണ്ഡ പ്രശ്‌നത്തിലിടപെടുകയും ചേച്ചിയെ കളിക്കളത്തിലേക്ക് ലാത്തി ചൂണ്ടി തിരിച്ചെത്തിക്കുകയും ചെയ്ത, വെറും കൗതുകത്തിനു വേണ്ടിയല്ലാത്ത വാര്‍ത്ത സമൂഹത്തില്‍ സംഭവിക്കുന്നതെന്ത് എന്നതിന്റെ ഉദാഹരണമാണ്. കുടുംബത്തിലൊരു വഴക്കുണ്ടായാല്‍ നേരെ പൊലീസ് സ്റ്റേഷനിലേക്കും കോടതി മുറിയിലേക്കും ഓടുകയാണോ വേണ്ടത്? പിന്നെ കുടുംബമെന്തിനാണ്, രക്ഷാകര്‍ത്താക്കള്‍ എന്തിനാണ്? കുടുംബത്തിലൊതുങ്ങില്ല പ്രശ്‌ന പരിഹാരമെങ്കില്‍, വാദിക്കോ പ്രതിക്കോ ഒറ്റക്കോ ഒരുമിച്ചോ കുടുംബ സദസില്‍ നിന്ന് നീതി കിട്ടുമെന്ന് വിശ്വാസമില്ലെങ്കില്‍ മാത്രമാണ് പ്രശ്‌നം പുറത്തേക്ക് പോകേണ്ടത്.
നമ്മുടെ ദാമ്പത്യങ്ങളിലെ വഴക്കുകളെല്ലാം നേരെ പൊലീസിലും കോടതിയിലുമെത്തുകയല്ലല്ലോ.
കുടുംബത്തിലൊരു വഴക്കുണ്ടായാല്‍ നേരെ പൊലീസ് സ്റ്റേഷനിലേക്കും കോടതി മുറിയിലേക്കും ഓടുകയാണോ വേണ്ടത്? പിന്നെ കുടുംബമെന്തിനാണ്, രക്ഷാകര്‍ത്താക്കള്‍ എന്തിനാണ്?
ഭാവിയുടെ ഭാരമില്ലാതെ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ അനുവദിക്കപ്പെട്ടാല്‍ നമ്മുടെ 90 ശതമാനം ദാമ്പത്യങ്ങളും 48 മണിക്കൂറിനുള്ളില്‍ തകര്‍ന്നു തരിപ്പണമാവുമെന്ന നിത്യചൈതന്യയതിയുടെ പ്രവചനം ഫലിച്ചുതുടങ്ങുന്ന കാലത്തും ഉഭയസമ്മതത്തോടെയുള്ള വിവാഹമോചന ഹരജികളില്‍ പോലും കുടുംബക്കോടതി തീരുമാനമെടുക്കുന്നത് കഴിയുന്നത്ര വൈകിക്കുന്നു. കൗണ്‍സിലിങ്ങിന്റെ സഹായത്തോടെ, പിരിയലല്ലാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ എന്നന്വേഷിക്കുന്നു.
ക്രിസ്ത്യാനികള്‍ക്കിടയിലെ, മുസ്ലീങ്ങള്‍ക്കിടയിലെ, എസ് എന്‍ ഡി പി സഭയും എന്‍ എസ് എസും പുലയ മഹാസഭയും ഉള്ളിടങ്ങളിലേയും വഴക്കുകള്‍ തീരുന്നതെങ്ങനെയാണ് ?
വീട്ടില്‍ തീര്‍ന്നില്ലെങ്കില്‍, തറവാട്ട് കാരണന്മാരുടെ മുമ്പില്‍, എന്നിട്ടും തീര്‍ന്നില്ലെങ്കില്‍ സമുദായ വേദികളില്‍. ഒരു നിവൃത്തിയില്ലാതാവുമ്പോഴേ പ്രശ്‌നം പൊലീസിലും കോടതിയിലുമെത്താറുള്ളു. കമ്യൂണിസ്റ്റ് പാര്‍ടികളില്‍ മാത്രമല്ല ഇതര രാഷ്ടീയ പാര്‍ടികളിലും ഇങ്ങനെത്തന്നെയല്ലേ സംഭവിക്കുന്നത് , അല്ലെങ്കില്‍ സംഭവിക്കേണ്ടത്? ഇത്തരം വേദികളില്‍ നീതി കിട്ടില്ലെന്ന് വാദിക്കോ പ്രതിക്കോ തോന്നിയാല്‍ നിശ്ചയമായും പൊലീസിനെ വിളിക്കണം. വക്കീലിന്റെ സഹായം തേടണം. അതൊരു തുടര്‍ നടപടി മാത്രം.
മലബാര്‍ തീരങ്ങളില്‍ നേരത്തെയുണ്ടായിരുന്ന കടല്‍ക്കോടതികളുടെ ഓര്‍മ മാറാട് സംഭവങ്ങളുടെ കാലത്ത് ഈ ലേഖകന്‍ തന്നെ വീണ്ടെടുക്കാന്‍ ശ്രമിക്കുകയുണ്ടായിട്ടുണ്ട്. തീരപ്രദേശങ്ങളിലെ കടല്‍ക്കോടതികളാണ് മീന്‍പിടുത്തക്കാര്‍ക്കിടയിലെ വഴക്കുകള്‍ വിചാരണ ചെയ്ത് തീര്‍പ്പാക്കിയിരുന്നത്. വാദിയും പ്രതിയും സാക്ഷികളും വക്കീലും ന്യായാധിപനുമുള്ള ജൈവ നീതി - നിയമ സംവിധാനമായിരുന്നവ. കാസര്‍കോട് മുതല്‍ ചാവക്കാട് വരെ നീണ്ടുകിടക്കുന്ന തീരപ്രദേശങ്ങളിലെ ഈ കോടതികള്‍ അപ്പീലിനു മേല്‍ക്കോടതിയില്‍ പോകാനുള്ള സൗകര്യങ്ങളും അനുവദിക്കപ്പെട്ടിരുന്നു. വെള്ളക്കാരുടെ കൊളോണിയല്‍ ഭരണവും തീരപ്രദേശത്തേയോ ആദിവാസിക്കുന്നുകളിലേയോ ഇത്തരം പ്രാദേശിക പ്രശ്‌നപരിഹാര പ്രക്രിയയിലിടപെട്ടിരുന്നില്ല.
വി. ടി ഭട്ടതിരിപ്പാട് മുതല്‍ ഡി. പങ്കജാക്ഷക്കുറുപ്പ് വരെ ഇത്തരം അയല്‍ക്കൂട്ടങ്ങള്‍ക്കു വേണ്ടിയാണ് വാദിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും. സ്വാതന്ത്ര്യാനന്തരം ലേബര്‍ ഓഫീസിലേക്കും പാര്‍ടി ആസ്ഥാനത്തേക്കും ഈ അധികാരം, ഉത്തരവാദിത്തം കൈമാറ്റം ചെയ്യപ്പെട്ടതോടെ അരയ സമാജവും മഹല്ല് കമ്മറ്റിയും ഇടപെടാന്‍ തുടങ്ങുന്നു. അങ്ങനെ മാറാടുകള്‍ സംഭവിക്കുകയായി .
സമൂഹ്യ ജീവിതത്തിലെ ഓരോ യൂണിറ്റുകളും സക്രിയമാവുകയും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമ്പോഴാണ് സമൂഹം അതിന്റെ ഡൈനാമിക്‌സ് വീണ്ടെടുക്കുന്നത്. സി പി എം ഒരു രാഷ്ടീയകക്ഷി എന്ന നിലയില്‍ ഇത്രയൊക്കെയുണ് ചെയ്യുന്നത് എന്ന് തുറന്നു പറയുക മാത്രമാണ് ജോസഫൈന്‍ ചെയ്തത്.
ഉറവിടത്തില്‍ തന്നെ മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള ഏര്‍പ്പാടുകള്‍ മറ്റു പാര്‍ടികളിലില്ലെങ്കില്‍ സി പി എം എന്ത് പിഴച്ചു ?
അശോകൻലീഫ്
12 Jun 2020, 07:14 AM
സിവിക് താങ്കൾ പറയുംപോലെ സമൂഹത്തിൽ വഴക്കുകൾ ഒരു മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കുന്ന ഏർപ്പാടുണ്ട് ,അത് ഏതെങ്കിലും ക്രിമിനൽ ഏർപ്പാടുകളല്ല ചർച്ച ചെയ്ത് പരിഹരിക്കുന്നത്,നാട്ടുമദ്ധ്യസ്തം കോടതി പോലും അംഗീകരിച്ചതാണ്,(കോടതിക്ക് പുറത്ത് ഒത്തുതീർക്കാവുന്ന കാര്യങ്ങളെ പ്പറ്റി കോടതിക്ക് പോലും ബോദ്ധ്യമുണ്ട് , സിപിഎം കോടതി ,പോലീസ് ,വിചാരണക്കും ശിക്ഷ വിധിക്കലിനും 38 കൊല്ലം മുമ്പ് വിധേയനാക്കപ്പെട്ട ഒരു വ്യക്തി എന്നനിലയിൽ എന്റെ അനുഭവം അത് അത്ര സുഖകരമായ ഒന്നായി എനിക്ക് തോന്നിയിട്ടില്ല, പിന്നെ സിവിക് അതിനെ ന്യായീകരിക്കുന്നത് അതിന്റെ പിന്നിൽ ചിലതാത്പര്യങ്ങളുണ്ടായിരിക്കും, സിവിക് എപ്പോഴും അത് നിർവ്വഹിച്ചിട്ടുണ്ട്.
Pradeeep
10 Jun 2020, 10:17 PM
കുടുംബബന്ധങ്ങളിൽ പണത്തിന്റെ ആധിപത്യം മൂലം വിശ്വാസം നഷ്ട്ട പെട്ടത് കൊണ്ടാണ് കുടുംബപ്രശ്നങ്ങളിൽ കോടതിയെ സമീപിക്കുന്നത്. അതു പോലെതന്നയ പാർട്ടിയും പ്രസ്ഥാനവും
മഞ്ജു
10 Jun 2020, 07:00 PM
ഏതു കാരണത്താലാണ് മാധ്യമസുഹൃത്തുക്കൾ ശ്രീമതി.ജോസഫൈനോട് ഇക്കാര്യം ചോദിച്ചതെന്ന് താങ്കൾക്ക് അറിയാവുന്നതാണ്. അതൊരു പാർട്ടി രഹസ്യകോടതിയുടെ ചുവരുകളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനെ ന്യായികരിക്കാൻ മാത്രം ഉതകുന്നതാകും ഈ പ്രസ്താവനയും.
Dr.shiras khan
10 Jun 2020, 06:48 PM
Correct comment ,discuss the opinion positively-we can change the social structure.the real revolutionary thinking.
Byju
10 Jun 2020, 04:25 PM
Totaly agreed mashe..
എം.ബി. രാജേഷ്
Jan 02, 2023
8 Minutes Read
കൃഷ്ണനുണ്ണി ഹരി
Dec 12, 2022
9 Minutes Read
സല്‍വ ഷെറിന്‍
Oct 21, 2022
10 Minutes Watch
താഹ മാടായി
Oct 09, 2022
6 Minutes Read
കെ. ടി. ദിനേശ്
Oct 08, 2022
5 Minutes Read
പത്മനാഭന്‍ ബ്ലാത്തൂര്‍
Oct 07, 2022
5 Minutes Read
Manav
12 Jun 2020, 10:12 AM
Good observations. Family, family head and community leaders...they are one who deliver justice in an unequal and oppressed society. Yes we need more Khap panchayats In Kerala.