Deconstructing the Macho:
തുറന്നുപറച്ചിലുകള്‍,
സ്വയം വിചാരണകള്‍
Deconstructing the Macho: തുറന്നുപറച്ചിലുകള്‍, സ്വയം വിചാരണകള്‍
25 Jan 2021, 11:30 AM
Deconstructing the Macho
ആണ്‍ബോധം ഭരിക്കുന്ന ലോകങ്ങള്‍, ആ ലോകങ്ങളെ സ്വന്തം ബോധ്യങ്ങളാല്‍ പൊരുതിത്തോല്‍പ്പിച്ച ജീവിതങ്ങള്‍...
നാം ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് തികച്ചും വിക്ഷുബ്ദമായ വെളിപ്പെടുത്തലുകളും തീക്ഷ്ണമായ ആര്‍ഗ്യുമെന്റുകളും നിറഞ്ഞ ഒരു സംവാദമൊരുക്കുന്നു ട്രൂ കോപ്പി വെബ്‌സീന്‍ ഒമ്പതാം പാക്കറ്റ്. വ്യക്തിയിലും സാമൂഹിക സ്ഥാപനങ്ങളിലും അനിവാര്യമായും ഉണ്ടാകേണ്ട തുല്യതയുടെയും ജനാധിപത്യത്തിന്റെയും അവകാശബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും രാഷ്ട്രീയ സന്ദര്‍ഭങ്ങളെ രേഖപ്പെടുത്തുന്ന, അവയെ റദ്ദാക്കിക്കളയുന്ന മനുഷ്യവിരുദ്ധതകളെ വിചാരണ ചെയ്യുന്ന എഴുത്തുകളും ആത്മപ്രകാശനങ്ങളുമടങ്ങിയ വേറിട്ട പാക്കറ്റ്.
തുറന്നുപറച്ചിലുകള്‍
യമ: ""വെള്ളത്തില്‍ കിടന്ന നേരം എനിക്കെന്റെ ഉള്ളിലെ ഭാരങ്ങളെല്ലാം പുറത്തേക്കൊഴുകുന്നതായി തോന്നി. ഞാന്‍ വെറുതെ വിരലുകള്‍ കൊണ്ടെന്റെ തുടകള്‍ക്കിടയില്‍ തൊട്ടു നോക്കി. വഴുവഴുത്ത ദ്രാവകം സൗപര്‍ണ്ണികയിലേക്കു കലരുന്നു. എനിക്ക് ചുറ്റും വെള്ളത്തില്‍ മുങ്ങിക്കിടന്ന പുരുഷന്മാരെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. ഭക്തിയില്‍ മുങ്ങി നിന്ന അവരാരും എന്നെക്കണ്ടില്ല.
"ഞാനാണ് ദേവി.' എന്ന് പറഞ്ഞതവര്‍ കേട്ടില്ല.''
പെണ്‍ജിപ്‌സികളുടെ ജീവിതകാലം
ആണ്‍ബോധങ്ങളാല്‍ ചിട്ടപ്പെടുത്തിയ സകല "പ്രപഞ്ച നിയമ'ങ്ങളെയും ലംഘിച്ച് ഒരു പെണ്ണ് നടത്തുന്ന നൈസര്‍ഗിക സഞ്ചാരങ്ങള്‍

പുഷ്പവതി: ""മലയാളികളെല്ലാം ഏറ്റെടുത്തൊരു ഗാനമായിരുന്നു 'ചെമ്പാവ് പുന്നെല്ലിന്‍' എന്ന ഗാനം. എന്നിട്ടും സ്റ്റേറ്റിന്റെ സ്പെഷ്യല്‍ മെന്‍ഷന്‍ ലഭിച്ചില്ല. അതിനുശേഷം അതെ ജോണറിലുള്ള പല ഗാനങ്ങള്‍ക്കും സ്റ്റേറ്റിന്റെ അംഗീകാരങ്ങള്‍ കിട്ടി. മലയാളികള്‍ക്കെല്ലാം എന്റെ ഈ പാട്ട് അറിയാം, എന്നാല്‍ അത് പാടിയ എന്നെ അറിയില്ല. കാരണം visual മീഡിയയുടെ സൗന്ദര്യ സങ്കല്‍പത്തിന് പുറത്താണ് ഞാനുള്ളത്. കോര്‍പ്പറേറ്റ് മൂലധന ശക്തികളെല്ലാം ഉപരി വര്‍ഗ്ഗത്തിന്റെയാകുമ്പോള്‍ സാമൂഹികമായി താഴെത്തട്ടിലുള്ള എനിക്ക് സ്പേസ് തരാന്‍ അവര്‍ മടിക്കുന്നു.''
സ്പീഡില്‍ ഓടിച്ചുകയറ്റിയ എന്റെ ജീവിതം
റ്റിസി മറിയം തോമസ്: "" "അമ്മേടെയീ ലിംഗമെഴുത്തൊന്നു നിര്‍ത്താവോ ...കണ്ടു കണ്ടു മടുത്തു.' ആണ്‍ബോധത്തെക്കുറിച്ചെഴുതാന്‍ ലഭിച്ച ഡെഡ്‌ലൈനിനുമുന്നില്‍ ഉറക്കം തൂങ്ങിയ കണ്ണുകഴുകി തുറന്നിരിക്കുമ്പോള്‍, ഉറങ്ങാന്‍ പോകും മുന്നേ കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് എത്തിനോക്കി വായിച്ച പതിനൊന്നു വയസ്സുകാരന്റെ പ്രതികരണമാണിത്. രണ്ടു മൂന്നു ദിവസമായി മക്കള്‍ ഉറങ്ങിക്കഴിഞ്ഞും എഴുത്താണ്. ജന്‍ഡര്‍ സംബന്ധമായ എഴുത്തുകളാണ് ഒട്ടുമിക്കതും എന്റേത്. അനിയത്തിയാണ് "ലിംഗം സ്പെഷ്യലിസ്റ്റ്' എന്ന സ്റ്റാറ്റസ് എനിക്ക് കുടുംബത്തിനുള്ളില്‍ ചാര്‍ത്തി തുടങ്ങിയത്. ഇതുകേട്ട മൂത്ത മകന്‍, എന്തുവാമ്മേ ഈ ലിംഗമെന്നു നേരിട്ട് ചോദിച്ചു. അത് പിന്നെ മോനേ, ഇതൊന്നു എഴുതി തീരട്ടെ, വിശദമായി പറഞ്ഞു തരാമെന്നു പറഞ്ഞു അവനെ ഒഴിവാക്കി.''
‘അമ്മേടെയീ ലിംഗമെഴുത്തൊന്നു നിര്‍ത്താവോ ...കണ്ടു കണ്ടു മടുത്തു'
സ്മിത നെരവത്ത്: ""ഒരു പതിനാറുകാരന്റെ വളര്‍ച്ചയെ കൗതുകത്തോടെ നിരീക്ഷിക്കുന്ന ഒരമ്മയാണ് ഞാന്‍.അവന്‍ കുഞ്ഞായിരിക്കുമ്പോഴെ 'ആണ്' ആക്കാനുള്ള പരിശീലനക്കളരി വീട്ടില്‍ ഒരുക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടും ഭാഗികമായി പരാജയപ്പെട്ടു പോയ ഒരമ്മ.''
പതിനാറുവയസ്സുകാരന്റെ അമ്മ
അലീന: ""അഞ്ചു വയസ്സുള്ളപ്പോഴാണ് ആദ്യമായി ലൈംഗീകാതിക്രമം നേരിടുന്നത്. അന്ന് പതിമൂന്ന് വയസ്സുണ്ടായിരുന്ന ഒരു കസിനാണ് ആ കൃത്യം ചെയ്തത്. കുഞ്ഞനിയത്തിയെ ഗ്രൂം ചെയ്യാനും നടന്നത് ആരോടും പറയാതെ മറച്ചു വെക്കാന്‍ പഠിപ്പിക്കാനും അന്ന് ആ കുറ്റവാളിക്ക് കഴിഞ്ഞു.''
പിതൃമേധാവിത്വത്തിന് പതിവ്രതകളെ മാത്രമല്ല, ‘പിഴച്ചവരെയും’ ആവശ്യമുണ്ട്

ഹെറീന ആലിസ് ഫെര്‍ണാണ്ടസ്: ""ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളില്‍ പോയി വരുന്ന വഴി ബസില്‍ വെച്ച് അപ്പൂപ്പന്റെ പ്രായമുളള ഒരാള്‍ മോശമായി പെരുമാറുന്നത്. കൊല്ലങ്ങളോളം മനസ്സില്‍ ഭയമായി കൊണ്ടുനടന്ന അനുഭവമാണത്. എന്റെ എന്തോ തെറ്റ് ആണെന്ന ബോധമായിരുന്നു അന്നൊക്കെ മനസ്സില്‍. വളര്‍ന്നുവരുന്ന മുലകള്‍ അമര്‍ത്തി ബാത്ത്റൂമില്‍ നിന്ന് കരഞ്ഞ അന്നത്തെ എന്നെക്കുറിച്ച് ഓര്‍ക്കുമ്പോഴെനിക്ക് ഇന്നും ചങ്ക് പിടയ്ക്കും.''
ആണാവാനെളുപ്പമാണ്, മനുഷ്യനാവാനാണ് ബുദ്ധിമുട്ട്
ജോയ്‌സി ജോയ്: ""ഞങ്ങള്‍ക്ക് ആദ്യത്തെ പെണ്‍കുഞ്ഞുണ്ടായപ്പോള്‍ എന്റെ അമ്മച്ചി ചെവിയില്‍ വന്ന് ആദ്യം പറഞ്ഞത് വിഷമിക്കേണ്ട എന്നാണ്. എന്താണ് പുള്ളിക്കാരി ഉദ്ദേശിച്ചതെന്നു മനസിലായത് ഇനീം പ്രസവിക്കാലോ, അത് ആണ്‍കുട്ടി തന്നെയാവും എന്നു പറഞ്ഞപ്പോഴാണ്.''
പെണ്ണുങ്ങള്‍ ഉപേക്ഷിക്കേണ്ട പരട്ടുചിന്തകള്‍

ഫെബിന്‍ കെ.എം.: "" "പൊരിച്ച മീന്‍' ബാല്യം തന്നെയായിരുന്നു എന്റേതും. ചിലപ്പോള്‍ പങ്കുവെക്കലിന്റെ വലുപ്പചെറുപ്പത്തേക്കാള്‍ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒന്ന്. നിനക്കൊരു ആണ്‍കുഞ്ഞായി ജനിച്ചു കൂടായിരുന്നോ എന്ന ചോദ്യം കേട്ട് അമ്പരന്ന് നിന്നിട്ടുണ്ട്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആണ്‍കുട്ടികളെ അസൂയയോടെ നോക്കിയിട്ടുണ്ട്. ജനനം മുതല്‍ ഒരു പെണ്‍കുട്ടിയെ കുടുംബത്തിന് ബാധ്യതയാക്കി മാറ്റാന്‍ ശേഷിയുള്ളതാണ് ആണ്‍ബോധം. അതിന്റെ ആദ്യ സ്വരം നമ്മളറിയുന്നത് മിക്കപ്പോഴും അമ്മമാരിലൂടെയെന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന സത്യം.''
തിരുത്തലുകള്‍ അസാധ്യമാക്കുന്ന "സന്തുഷ്ട കുടുംബങ്ങള്‍''
പി. പ്രേമചന്ദ്രന്‍: ""അക്കാലത്തെ ഞങ്ങളുടെ സ്‌കൂള്‍ നാടകങ്ങളില്‍ പോലും പെണ്‍വേഷം കെട്ടിയിരുന്നത് ആണ്‍കുട്ടികളാണ്. കലാപരിപാടികളില്‍, പഠനത്തില്‍ മുന്നോക്കം നിന്ന പെണ്‍കുട്ടികള്‍ ഓര്‍മ്മയിലെ ഇല്ല. അതേസമയം കളികളില്‍, കലോത്സവങ്ങളില്‍, പഠനത്തില്‍ മുന്നില്‍ നിന്ന എത്രയോ ആണ്‍കുട്ടികളെ ഇപ്പോഴും ഓര്‍ക്കുന്നു. സ്‌കൂള്‍ നിരന്തരം പെണ്‍കുട്ടികളെ പഠിപ്പിച്ചിരുന്നത് അടക്കവും ഒതുക്കവും വിധേയത്വവും ആയിരുന്നു.''
ആണ്‍തരികളുടെ ഊട്ടുപുരകള്‍

ജി.ആര്‍. ഇന്ദുഗോപന്‍: "" സ്ത്രീയെ ഭയപ്പെടുക എന്ന നിലയില്‍ നിന്ന് പുതിയ തലമുറ ഒരുപാട് മുന്നോട്ടുപോയെന്ന് ഞാന്‍ കരുതി. എങ്കിലും അടുത്ത നാളിലെ ഒരു സംഭവം ആശങ്കപ്പെടുത്തി. സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുത്ത ഒരു ലേഡിയോട്, യാത്രാമധ്യേ, പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥി, മാറത്ത് പിടിച്ചോട്ടെ എന്ന് ചോദ്യം ചോദിച്ചതാണ് അത്.''
മനുഷ്യര്‍ തമ്മിലുള്ള ഇടപെടലിനെ കുറിച്ച് എന്താ ആരും ഒന്നും പഠിപ്പിക്കാത്തത്?
Truecopy Webzine
Mar 22, 2021
2 minutes read
Truecopy Webzine
Mar 22, 2021
2 Minutes Read
Truecopy Webzine
Mar 15, 2021
2 Minutes Read
National Desk
Mar 10, 2021
4 minutes read
Truecopy Webzine
Mar 09, 2021
1 minute read
National Desk
Mar 03, 2021
8 Minutes Read