20 Apr 2020, 11:00 AM
ഡല്‍ഹിയില്‍ നിന്ന് ടി.വി ഷാമിലിന്റെ റിപ്പോര്‍ട്ട്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് നൂറു കണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് കുട്ടികളേയും കൂട്ടി നടന്ന് പോകാനിറങ്ങിയ മനുഷ്യരെ നമ്മള്‍ കണ്ടതാണ്. പോകാനാവാതെ തെരുവുകളില്‍ ശേഷിച്ച ആയിരങ്ങള്‍ ഡല്‍ഹിയില്‍ എന്തു ചെയ്യണമെന്നറിയാതെ കുടുങ്ങിക്കിടപ്പുണ്ട്.
രാപ്പകല്‍ അധ്വാനത്തിന് 20 രൂപ ദിവസക്കൂലിയുള്ള ബിഹാറില്‍ നിന്നും, മനുഷ്യരെക്കാള്‍ പശുവിന് പ്രിവില്ലേജുള്ള ഉത്തര്‍ പ്രദേശില്‍ നിന്നും ഉപജീവനത്തിനായി നാടുപേക്ഷിച്ചു വന്നവരാണ് അതില്‍ ഭൂരിപക്ഷവും . പട്ടിണി മാത്രം പകരം തന്ന കൃഷിയിടങ്ങള്‍ ഉപേക്ഷിച്ചു വന്ന കര്‍ഷകര്‍. ദിവസക്കൂലിക്കാര്‍
രാജ്യം അടച്ചിടുമ്പോള്‍ തെരുവിലെ ഈ മനുഷ്യര്‍ക്ക് എന്ത് സംഭവിക്കും എന്നത് ഒരിക്കല്‍ പോലും ഭരണകൂടത്തിന്റെ പരിഗണനാ വിഷയമായില്ല. ഇവരുടെ വിശപ്പ് ഒരിക്കലും ഭരണ നേതൃത്വത്തിലുള്ളവരെ അസ്വസ്ഥരാക്കിയില്ല. കയ്യകലത്തില്‍ ഇത്രനാള്‍ ഉണ്ടായിട്ടും കാണാതിരുന്നവരോടാണ് ഭരണകൂടം ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും സാമൂഹിക ഐക്യം വേണമെന്നും പറയുന്നത്. ഇന്നേവരെ കൂടെനിന്നിട്ടില്ലാത്ത ഭരണകൂടങ്ങള്‍ക്ക് ഒപ്പം തന്നെയാണ് കൊടും പട്ടിണിക്ക് മുന്നിലും അവര്‍ പ്രതീക്ഷയോടെ നില്‍ക്കുന്നത്.
സൈക്കിള്‍ റിക്ഷ ഓടിക്കുന്നവരും പച്ചക്കറി വില്‍ക്കുന്നവരും തെരുവുകളിലെ മാലിന്യം നീക്കം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഇവര്‍ക്കു കിട്ടുന്ന പൈസ കൊണ്ട് ആഹാരം കഴിക്കാമെന്ന് കരുതി വീടുകളില്‍ കാത്തിരിക്കുന്നവര്‍ വേറെയുമുണ്ട്.
നിങ്ങള്‍ എവിടെയാണോ അവിടെത്തന്നെ നില്‍ക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിളക്കു കത്തിച്ചും മണിയടിച്ചും അഭിനന്ദനം അറിയിക്കണമെന്നും എന്റര്‍ടെയിന്‍മെന്റിനായി രാമായണം സീരിയല്‍ കാണാമെന്നും പറയുന്ന ഭരിക്കുന്നവരോട് തലസ്ഥാന നഗരിയിലെ തെരുവില്‍ നിന്ന് ദാരിദ്ര്യം കൊണ്ട് വളഞ്ഞ ശരീരവും പേറി തൊഴിലാളികള്‍ ഞങ്ങള്‍ക്ക് വിശക്കുന്നു എന്ന് പറയുന്നുണ്ട്. വിശപ്പിനേക്കാള്‍ വലിയ വേദനയില്ലെന്നും.
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.സ്മിത പി. കുമാര്‍ / നീതു ദാസ്
Jan 12, 2021
35 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
രാകേഷ് കെ.പി
Dec 16, 2020
10 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Muhamed Basheer K K
20 Apr 2020, 09:51 PM
Perfect interaction with time