ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള ഡിജിപബിന്റെ കത്ത്

ഇതാദ്യമായല്ല സുബൈറിനെതിരെ സർക്കാറിൻറെ ഭാഗത്ത് നിന്ന് നിയമനടപടികളുണ്ടാവുന്നത്. നേരത്തെ ട്വിറ്റീലൂടെ മൂന്ന് തീവ്രഹിന്ദുത്വ വാദികളെ 'വിദ്വേഷപ്രചാരകർ' എന്ന് വിളിച്ചതിന് ഉത്തർ പ്രദേശ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സുബൈറിനെതിരെ രജിസ്റ്റർ ചെയ്യുന്ന ആറാമത്തെ എഫ്.ഐ.ആർ ആണിത്.

ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിനെ ഡിജിറ്റൽ വാർത്താമാധ്യമങ്ങളുടെ സംഘടനയായ ഡിജിപബ് അപലപിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ വകുപ്പ് പ്രകാരം രാജ്യത്തെ മത സൗഹാർദ്ധം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനും മതവിശ്വാസങ്ങളെ അവഹേളിച്ചതിനുമാണ് അദ്ദേഹത്തെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതാദ്യമായല്ല സുബൈറിനെതിരെ സർക്കാറിൻറെ ഭാഗത്ത് നിന്ന് നിയമനടപടികളുണ്ടാവുന്നത്. നേരത്തെ ട്വിറ്റീലൂടെ മൂന്ന് തീവ്രഹിന്ദുത്വ വാദികളെ 'വിദ്വേഷപ്രചാരകർ' എന്ന് വിളിച്ചതിന് ഉത്തർ പ്രദേശ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സുബൈറിനെതിരെ രജിസ്റ്റർ ചെയ്യുന്ന ആറാമത്തെ എഫ്.ഐ.ആർ ആണിത്.

2020ലെ ഒരു കേസിലെ അറസ്റ്റിൽ നിന്ന് സുബൈറിന് സംരക്ഷണം ലഭിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന പേരിലാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ തിങ്കളാഴ്ച ബെംഗളൂരുവിൽ നിന്ന് അദ്ദേഹത്തെ വിളിച്ചത്. എന്നാൽ സുബൈർ മറ്റൊരു കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. നിയമപരമായ നടപടികളുടെ പേരിൽ പോലീസ് അദ്ദേഹത്തിനെതിരെയുള്ള എഫ്.ഐ.ആർ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

മുഹമ്മദ് സുബൈറിൻറെ പെരുമാറ്റം സംശയാസ്പദമാണെന്നും അദ്ദേഹത്തിൻറെ ഗൂഢാലോചനകൾ കണ്ടെത്തുന്നതിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നുമാണ് പോലീസ് പത്രക്കുറിപ്പിൽ പറയുന്നത്.

സുബൈർ പലതവണ ആവശ്യപ്പെട്ടിട്ടും പോലീസ് അദ്ദേഹത്തിന് എഫ്.ഐ.ആറിൻറെ കോപ്പി നൽകിയില്ല. പകരം സുബൈർ നേരത്തെ പോസ്റ്റ് ചെയ്ത ട്വീറ്റുകളെക്കുറിച്ച് മാത്രമാണ് അവർ അവ്യക്തമായി പരാമർശിച്ചുകൊണ്ടിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്രവും ആവിഷ്കാര സ്വാതന്ത്രവും വിനിയോഗിക്കാൻ ഓരോ വ്യക്തിക്കും അവകാശമുള്ള ജനാധിപത്യസംവിധാനത്തിൽ ഇത്തരം കർക്കശമായ നിയമങ്ങൾ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ല.ഭരണകൂടം നിയമങ്ങളുടെ ദുരുപയോഗങ്ങൾ നടത്തുന്നതിനെതിരെ പ്രതികരിക്കാൻ കെൽപ്പുള്ള കാവൽക്കാരായാണ് മാധ്യമപ്രവർത്തകർ സമൂഹത്തിൽ പ്രവർത്തിക്കുന്നത്.

എത്രയും പെട്ടെന്ന് തന്നെ സൂബൈറിനെതിരെയുള്ള കേസ് പിൻവലിക്കണമന്ന് ഡിജിപബ് ഡൽഹി പോലീസിനോട് ആവശ്യപ്പെടുകയാണ്. ജനാധിപത്യത്തിൻറെ നാലാംതൂണായി പരിഗണിക്കപ്പെടുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഇത്തരം കർക്കശമായ നിയമങ്ങൾ ഉപയോഗിക്കപ്പെടുന്നത് അവസാനിപ്പിക്കണം. ഞങ്ങൾ സുബൈറിനൊപ്പം ഉറച്ചു നിൽക്കുന്നു.

Comments