മനോരമ, മാതൃഭൂമി, ദേശാഭിമാനി,
മാധ്യമം, ജന്മഭൂമി
എഴുത്തുകാര്‍ എവിടെ എഴുതണം / എഴുതരുത്
മനോരമ, മാതൃഭൂമി, ദേശാഭിമാനി, മാധ്യമം, ജന്മഭൂമി എഴുത്തുകാര്‍ എവിടെ എഴുതണം / എഴുതരുത്
ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള പ്രസിദ്ധീകരണമായ 'മാധ്യമ'ത്തില്‍ സച്ചിദാനന്ദന്‍ എഴുതുന്നതിനെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര ചില വാദങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. പ്രമുഖ എഴുത്തുകാര്‍ ട്രൂ കോപ്പി വെബ്‌സീനിലൂടെ ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കുന്നു.
10 Oct 2021, 06:00 PM
എഴുതുന്ന മാധ്യമങ്ങളുടെ നിലപാടുതന്നെയായിരിക്കണോ അവയില്‍ എഴുതുന്ന എഴുത്തുകാരുടേതും? മലയാളത്തിലെ പ്രസിദ്ധീകരണങ്ങളുടെ വ്യത്യസ്ത രാഷ്ട്രീയ, സാംസ്‌കാരിക ഐഡന്റിറ്റികള്‍ എഴുത്തുകാരന്‍ ഒരു ബാധ്യതയായി ഏറ്റെടുക്കേണ്ടതുണ്ടോ? ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള പ്രസിദ്ധീകരണമായ ‘മാധ്യമ'ത്തില്‍ സച്ചിദാനന്ദന്‍ എഴുതുന്നതിനെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര ചില വാദങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. പ്രമുഖ എഴുത്തുകാര്‍ ട്രൂ കോപ്പി വെബ്‌സീനിലൂടെ ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കുന്നു.
ആനന്ദ്: കുറച്ചു കാലം മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പ്, ഞാനും കെ. അരവിന്ദാക്ഷനും തമ്മിലുള്ള ഒരു സംഭാഷണം പ്രസിദ്ധീകരിക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. എനിക്ക് വേണ്ടെന്ന് തോന്നിയെങ്കിലും അരവിന്ദാക്ഷന്‍ പരീക്ഷിക്കാമെന്ന് പറഞ്ഞു. ഒട്ടും വിടാതെ ചെയ്യാമെന്ന് അവര്‍ ഉറപ്പു പറഞ്ഞു. മൂന്നു നാല് ലക്കം കഴിഞ്ഞപ്പോള്‍ അവര്‍ പെട്ടെന്ന് അത് നിര്‍ത്തി. ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ബാക്കി ഭാഗം അവരുടെ പോളിസിക്ക് യോജിക്കില്ലെന്ന്. പര്‍ദ്ദയായിരുന്നു വിഷയമെന്നാണ് ഓര്‍മ. ധാരണ അങ്ങനെയായിരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഉത്തരമൊന്നും പറഞ്ഞില്ല.
പർദ്ദയിൽ ഉടക്കിയ ഒരു സംഭാഷണം | ആനന്ദ്
സച്ചിദാനന്ദന്‍: ഈ വിചിത്രയുക്തി പിന്തുടര്‍ന്നാല്‍ എഴുത്തുകാര്‍ക്ക് എവിടെയെങ്കിലും എഴുതാന്‍ കഴിയുമോ? ‘ചന്ദ്രിക'യില്‍ എഴുതാന്‍ മുസ്ലിം ലീഗ് ആകണം, ‘ദേശാഭിമാനി'യില്‍ എഴുതാന്‍ സി.പി.ഐ(എം) ആകണം, ‘ജനയുഗ'ത്തില്‍ എഴുതാന്‍ സി.പി.ഐ ആകണം, ‘മാതൃഭൂമി'യില്‍ എഴുതാന്‍ കോണ്‍ഗ്രസ് ആകണമോ ബി.ജെ.പി ആകണമോ എന്ന് പിടിയില്ലാത്ത അവസ്ഥയാണ്. പിന്നെയുള്ളതാകട്ടെ രാഷ്ട്രീയം എന്തെന്ന് തന്നെ നിശ്ചയമില്ലാത്ത ചില പ്രസിദ്ധീകരണങ്ങളാണ്.
എഴുത്തുകാരുടെ നിലപാടും മാധ്യമങ്ങളും; ഋജുരേഖാവാദികളോട് ചില കാര്യങ്ങള്‍ | സച്ചിദാനന്ദൻ
ഷാജഹാന്‍ മാടമ്പാട്ട്: ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കൃത്യമായി മനസ്സിലാക്കിത്തന്നെയാണ് ഞാന്‍ ‘മാധ്യമ'ത്തില്‍ എഴുതിക്കൊണ്ടിരുന്നത്. ഒരിക്കല്‍ പോലും അവരെന്നെ സെന്‍സര്‍ ചെയ്തിട്ടില്ല. ‘മാധ്യമ'ത്തെത്തന്നെ വിമര്‍ശിച്ചിട്ടുണ്ട് ഒരിക്കല്‍ ഞാനൊരു ലേഖനത്തില്‍. കത്രിക വയ്ക്കാതെ വളച്ചൊടിക്കാതെ പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ ‘മാധ്യമം' എന്നെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. 'തപസ്യ' എന്നെ ഒരു പരിപാടിയ്ക്ക് ക്ഷണിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ സ്വീകരിച്ചെന്നിരിക്കും. പക്ഷെ അവിടെച്ചെന്ന് ഞാന്‍ ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ചല്ല, സംഘ്പരിവാര ഫാസിസത്തെക്കുറിച്ചായിരിക്കും സംസാരിക്കുക. ലേഖനമെഴുതാന്‍ ജന്മഭൂമി ആവശ്യപ്പെട്ടാലും ഇതുതന്നെയാണ് നിലപാട്.
നൈതിക ബോധമുള്ള മലയാളി എഴുത്തുകാർ എവിടെ എഴുതണം? | ഷാജഹാൻ മാടമ്പാട്ട്
പ്രമോദ് പുഴങ്കര: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പ്രസിദ്ധീകരണത്തിനു വേണ്ടി തീര്‍ത്തും മതേതര, ജനാധിപത്യ നിലപാടുകളുള്ള മലയാളത്തിന്റെ മികച്ച രാഷ്ട്രീയ കവികളിലൊരാള്‍ വാദിക്കുന്നു എന്നതാണ് അവര്‍ ഇത്രയും കാലം കൊണ്ട് ‘നേടിയെടുത്ത രാഷ്ട്രീയാസ്തിത്വ സാധുതയുടെ' വിജയം.
കശാപ്പുശാലയിലെ ആട്ടിന്‍കുട്ടികളുടെ സംവാദമാണത്, അതിനെ എഴുതിപ്പോറ്റരുത് | പ്രമോദ് പുഴങ്കര
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
സി.എല്‍. തോമസ്
Jun 22, 2022
5 Minutes Read
എം.പി. ബഷീർ
Jun 21, 2022
9 Minutes Read
എം.ജി.രാധാകൃഷ്ണന്‍
Jun 20, 2022
7 Minutes Read
പ്രമോദ് രാമൻ
Jun 20, 2022
6 Minutes Read
രാംദാസ് കടവല്ലൂര്‍
Jun 11, 2022
4 Minutes Read