മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതിപക്ഷത്തേക്ക് കടന്നുവരുന്ന സമൂഹമാധ്യമ ഇടപെടലുകളില്‍ ഒരു കാവ്യ നീതിയുണ്ട്. ഈശ്വരന്‍ തെറ്റു ചെയ്താലും റിപ്പോര്‍ട്ട് ചെയ്യും എന്ന നിലയില്‍നിന്ന് ഈശ്വരന്റെ തെറ്റായ റിപ്പോര്‍ട്ടുകള്‍ ഓഡിറ്റ് ചെയ്യും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍. മുഖ്യധാരാ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്താനിര്‍മ്മിതികളെ നേരിടാന്‍ നാം ആശ്രയിക്കുന്ന സമൂഹമാധ്യമങ്ങള്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിരിക്കുന്നു. ഒരേയൊരു വഴി ഈ മാധ്യമങ്ങളിലെ ക്രിട്ടിക്കല്‍ റാഷണല്‍ ഇടങ്ങള്‍ തിരികെ കൊണ്ടു വരിക എന്നതാണ്. വലതുവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പൊതുസമൂഹത്തില്‍ അതാകട്ടെ ശ്രമകരവുമാണ്
16 Aug 2020, 02:06 PM
ഓടുന്ന കാളവണ്ടിക്ക് ഒപ്പം നടക്കുന്ന നായ്ക്കുട്ടിയുടെ ഈഗോയാണ് ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ളത് എന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ പറഞ്ഞത് ശരിവെക്കുന്നുണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ മാധ്യമപ്രവര്‍ത്തന ചരിത്രം. ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' പുറത്തുവിട്ട 2020ലെ പത്രസ്വാതന്ത്ര്യ സൂചികയില്‍ രണ്ടു പോയിന്റുകൂടി ഇടിഞ്ഞ് 142 ല്‍ എത്തിനില്‍ക്കുമ്പോള്‍, അതും നമുക്ക് പിന്നില്‍ 38 രാഷ്ട്രങ്ങളേ ഉള്ളു എന്നറിയുമ്പോഴും, ഈ രാഷ്ട്രത്തിലെ പൊതുബോധത്തിന് ഒരു കുലുക്കവും സംഭവിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
2014ല്‍ നരേന്ദ്രമോദി സാമൂഹ്യമാധ്യമങ്ങളുടെയും പ്രൊഫഷണല്‍ പ്രൊപ്പഗാന്‍ഡ മെഷിനറിയുടേയും കരുത്തില്‍, 2002 മുതല്‍ മുഖ്യധാരാമാധ്യമങ്ങള്‍ (അഹമ്മദാബാദ് കലാപത്തിലും തുടര്‍ന്നുള്ള വംശഹത്യയിലും ഒരു കോടതിയും മോദിയെ കുറ്റക്കാരനാക്കില്ലെങ്കിലും) പ്രചരിപ്പിച്ച് നോര്‍മലൈസ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട വില്ലന്‍ പ്രതിച്ഛായയെ അതിജീവിച്ച് എത്തിയതുമുതല്‍ ഇന്ത്യന്‍ രാഷ്ട്രീയശരീരത്തിലെ മേദസ്സു മാത്രമുള്ള പരിണാമനാശം സംഭവിച്ച അവയവമായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു എന്നതാണ് വസ്തുത. 2019 ആകുമ്പോഴേക്കും മോദിയുടെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് മോദിയുടെ പ്രൊപ്പഗാന്‍ഡ മെഷീനറിയായി ഇതേ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞിരുന്നു. പ്രധാന മുഖ്യധാരാമാധ്യമങ്ങള്‍ എതിര്‍ പാളയത്തായിരുന്നിട്ടും അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചുവന്നത്
ക്രിട്ടിക്കല്‍ റാഷണല്‍ സംവാദ ഇടങ്ങള്‍ എന്ന നിലയില്‍ ആണോ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടുകള്‍ എന്ന ചോദ്യമുയര്‍ന്നാല്‍ അല്ല എന്നാണ് ഉത്തരം
ഓര്‍മിക്കുമല്ലോ. പൊതുണ്ഡലത്തിലെ യുക്തിപരവും വിമര്‍ശനാത്മകവും ആയ (റാഷണല്‍ ക്രിട്ടിക്കല്‍) പൊതുഅഭിപ്രായ നിര്‍മ്മിതിക്കാര്‍ എന്ന നില വിട്ട് ആക്‌സസ് ജേര്‍ണലിസ്റ്റുകളായി രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരില്‍ പലരും മാറിക്കഴിഞ്ഞിരുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ സ്വാധീനശക്തിയായി, കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടെ ഇടനിലക്കാരായി മാധ്യമ പ്രവര്‍ത്തകര്‍ മാറിയ കഥ പറയുന്ന റാഡിയ ടേപ്പുകള്‍ എത്രയോ നമ്മള്‍ കാണാതെ പോയി.
‘ചിലര്‍ക്കു മാത്രമായി, ആരാലും സ്വാധീനിക്കപ്പെടാവുന്നത്'
‘എല്ലാവര്‍ക്കുമായി, ആരാലും സ്വാധീനിക്കപ്പെടാത്തത്' എന്ന ടാഗ്‌ലൈനില്‍ തുടങ്ങിയ അഗസ്റ്റസ് ഹിക്കിയുടെ ബംഗാള്‍ ഗസറ്റില്‍ നിന്ന് ‘ചിലര്‍ക്കു മാത്രമായി, ആരാലും സ്വാധീനിക്കപ്പെടാവുന്നത്' എന്ന നിലയിലേക്ക് മാധ്യമങ്ങള്‍ മാറി. ഈ മാറ്റം അവ പ്രവര്‍ത്തിക്കുന്ന സമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങള്‍ക്കു സംഭവിച്ച രാഷ്ട്രീയമാറ്റവുമായി അഥവാ വലതുപക്ഷവല്‍ക്കരണവുമായി കൂട്ടി വായിക്കണം. ജ്ഞാനോദയാനന്തര കാലത്തെ വിമര്‍ശന യുക്തിയില്‍ നിന്ന് സത്യാനന്തര കാലത്തെ മൂലധന താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള സാംസ്‌ക്കാരിക വ്യവസായത്തിന്റെ വൈകാരിക വ്യവഹാരങ്ങളിലേക്ക് മാധ്യമ സംസ്‌ക്കാരം പരിവര്‍ത്തനം ചെയ്യപ്പെട്ടു. അതേസമയം, ടെക്‌നോളജിയുടെ കരുത്തില്‍ ഓരോരുത്തരും മാധ്യമ പ്രവര്‍ത്തകരായി വിനിമയം നടത്തുന്ന സാമൂഹ്യമാധ്യമങ്ങള്‍ മുഖ്യധാരാ ബഹുജന മാധ്യമങ്ങളുടെ ഇടങ്ങളിലേക്ക് പരന്നൊഴുകിയെത്തി. ഇന്ററാക്ടീവ് മീഡിയത്തിന്റെ കരുത്തില്‍ പടര്‍ന്നു കയറിയ സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരം തെല്ലൊന്നുമല്ല ആക്‌സസ് ജേര്‍ണലിസ്റ്റുകളുടെ നെഞ്ചിടിപ്പുകൂട്ടിയത്.

പക്ഷേ അപ്പോഴൊന്നും അവര്‍ മുഖ്യധാരയെ ഉപേക്ഷിച്ചില്ല. വാര്‍ത്താ വായനക്കാരുടേയും ടെലിവിഷന്‍ -ഓണ്‍ലൈന്‍ പ്രേക്ഷകരുടേയും എണ്ണം കൂടി തന്നെ നിന്നു. പക്ഷെ, അതുവരെയും ആരോപണങ്ങളിലൂടെ രാഷ്ട്രീയ മണ്ഡലങ്ങളിലും സെന്‍സറിങ്ങിലൂടെ സ്റ്റേറ്റ് ഇടപെടലുകളിലും മാത്രം ഒതുങ്ങിയ മുഖ്യധാരാ മാധ്യമ വിമര്‍ശനങ്ങളില്‍ പൊതുസമൂഹത്തിലെ മധ്യവര്‍ഗ്ഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇടപെട്ടു തുടങ്ങി. ഇവിടെ ഹേബര്‍ മാസ് സൂചിപ്പിച്ച ക്രിട്ടിക്കല്‍ റാഷണല്‍ സംവാദ ഇടങ്ങള്‍ എന്ന നിലയില്‍ ആണോ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടുകള്‍ എന്ന ചോദ്യമുയര്‍ന്നാല്‍ അല്ല എന്നാണ് ഉത്തരം.
കാരണം സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളില്‍ പലപ്പോഴും പ്രകടമാവുക ആള്‍ക്കൂട്ടങ്ങളുടെ മനഃശാസ്ത്ര രീതിയാണ്. അവിടെയാകട്ടെ റാഷണലോ ക്രിട്ടിക്കലോ ആയ സംവാദത്തിന് സാധ്യത ഇല്ല താനും. ഗുസ്താവ് ലീ ബോണ്‍ എന്ന മനഃശാസ്ത്ര വിദഗ്ധന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ലീനമായ തോ പകര്‍ച്ചവ്യാധി പോലെ ആശയപടര്‍ച്ചയുള്ളതോ വംശീയബോധ നിര്‍മ്മിതങ്ങളായ തീരുമാനത്തിന്റെയോ ഘട്ടങ്ങളയാണ് ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെടുക. സാമുഹ്യമാധ്യമങ്ങളിലെ വ്യക്തിഹത്യകള്‍ ഇത്തരം ആള്‍ക്കൂട്ടങ്ങളുടെ മനഃശാസ്ത്ര രീതി പിന്‍പറ്റുന്നതായി കാണാം. ഉദാഹരണത്തിന് ഏറെക്കുറെ യുക്തിസഹമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്ന ഒരു യുവ എം. എല്‍. എ പ്രശസ്തയായ എഴുത്തുകാരിയുടെ
2019 ആകുമ്പോഴേക്കും മോദിയുടെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് മോദിയുടെ പ്രൊപ്പഗാന്‍ഡ മെഷീനറിയായി ഇതേ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞിരുന്നു
കമന്റിനോട് ഒരു തെറിവാക്ക് ഭംഗ്യന്തരേണ സൂചിപ്പിച്ച് പ്രതികരിക്കുമ്പോള്‍, തനിക്കൊപ്പമുള്ള സൈബര്‍ സമൂഹത്തില്‍ ഒരാളായി (ലീനമായി) കാട്ടുതീ പടര്‍ച്ചപോല്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഒരു മാധ്യമത്തില്‍, ആ സമൂഹത്തിന്റെ യുക്തിനിലവാരത്തില്‍ (ഒരുതരം പ്രാകൃത വംശീയ യുക്തിയില്‍) വിശ്വസിച്ചാണ് പോസ്റ്റിടുന്നത്. അത് പടരുന്നത് ആ സൈബര്‍ സമൂഹത്തിന്റെ പൊതു ആശയമെന്ന നിലയ്ക്കുമാണ്. അതിനെ സ്വാധീനിച്ചുകൊണ്ട് നായകനോടുള്ള അമിതാരാധന, അന്ധമായ ചേരിചേര്‍ച്ചകള്‍ തുടങ്ങിയ ഗോത്രീയരീതികളും കാണാം. ഇതേരീതിയില്‍ തന്നെയാണ് ഭരണപക്ഷത്തെ വിമര്‍ശിക്കുകയും അഹിതമായ ചോദ്യങ്ങള്‍ അയുക്തികമായി പക്ഷം ചേര്‍ന്ന് ചോദിക്കുന്നു എന്നും ആരോപിച്ച് മാധ്യമ പ്രവര്‍ത്തകരെ വ്യക്തിപരമായി അവഹേളിച്ച് പോസ്റ്റിടുന്നതും അത് ഷെയര്‍ ചെയ്യപ്പെടുന്നതും.
അത് പൊട്ടന്‍ഷ്യല്‍ റൈറ്റ് വിംഗ് വൊളന്റിയേഴ്‌സാണ്
ഇത്തരം സൈബര്‍ ആക്രമണങ്ങളില്‍ ഉയരുന്നത് ആള്‍ക്കൂട്ടങ്ങളുടെ ആര്‍പ്പുവിളികളാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കില്ലാത്തത് യുക്തിയും സര്‍ഗ്ഗവാസനയുമാണ്. ലീബോണിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നശീകരണ ക്ഷമതയാണ് ആള്‍ക്കൂട്ടത്തിന്റെ മുഖമുദ്ര. ഇത് ഹേബര്‍ മാസ് സൂചിപ്പിച്ച പൊതുമണ്ഡലമേ അല്ല.
ഇവിടെയാണ് മുഖ്യമന്ത്രിയുടെ ആഹാ -ഓഹോ പ്രയോഗത്തിന്റെ പ്രാധാന്യം. മുഖ്യധാരാ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിക്കുമ്പോള്‍ ‘ആഹാ' പറയുന്നവര്‍ തങ്ങളെക്കുറിച്ച് അധിക്ഷേപം പറയുമ്പോള്‍ ‘ഓഹോ' പറയുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പക്ഷെ ഇതിലൊരു പ്രശ്‌നമുള്ളത് ആദ്യത്തേത് മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയുള്ള അസത്യമോ അര്‍ദ്ധസത്യമോ ആയ വാര്‍ത്താ
ഫെയ്‌സ് ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അംഖി ദാസ് പറഞ്ഞത്, ഈ ബി. ജെ.പി നേതാക്കള്‍ക്കെതിരെ കരിമ്പട്ടികയില്‍പെടുത്തി നടപടി എടുത്താല്‍ അത് കമ്പനിയുടെ ബിസിനസ്സ് താല്‍പര്യങ്ങളെ ബാധിക്കും എന്നാണ്
പ്രചാരണത്തെക്കുറിച്ചാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് നേരത്തേ സൂചിപ്പിച്ച സത്യാനന്തരകാലത്തെ മാധ്യമ അപചയത്തിന്റെ തുടര്‍ച്ചയാണ്. മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് മുറിയും വാര്‍ത്താമുറിയും തമ്മിലുള്ള ചില്ലുമറ തകരുമ്പോള്‍ സംഭവിക്കുന്നതാണ്. മാനേജ്‌മെന്റിന്റെ രാഷ്ട്രീയതാല്‍പര്യങ്ങളെ പ്രതിരോധിച്ച് വാര്‍ത്താ പരിശുദ്ധി സൂക്ഷിക്കാന്‍ കഴിയാതെ കീഴടങ്ങിയ എഡിറ്റോറിയല്‍ ടീമിന്റെ മുട്ടുകാലിലിഴയലാണ്. പ്രതിപക്ഷത്തായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷത്തായിരിക്കാന്‍ കഴിയാതെ വരുമ്പോഴാണ് അത് സംഭവിക്കുന്നത്. ഇവിടെയുള്ള വാര്‍ത്തകളുടെ വ്യാജനിര്‍മ്മിതികള്‍ കുറേക്കൂടി ഗുരുതര രാഷ്ട്രീയപ്രശ്‌നമാണ്. അതിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധത്തിനായിട്ടാവണം സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്. അതിനെ സമൂഹമാധ്യമങ്ങളിലെ ആള്‍ക്കൂട്ട സ്വഭാവമുള്ള ആക്രമണങ്ങളുമായി തുലനപ്പെടുത്തുന്നത് ശരിയല്ല.

രണ്ടാമത്തേത്, യുക്തിരഹിതവും ഗോത്രീയവും തദ്വാരാ വലതുപക്ഷ സ്വഭാവമുള്ളതുമാണ്. ഇതിനെ ഒരു ഇടതുപക്ഷ രാഷ്ട്രീയപാര്‍ട്ടിക്കും അംഗീകരിക്കാനോ നിസ്സാരവല്‍ക്കരിക്കാനോ കഴിയില്ല. ഇവിടെയാണ് ചോദ്യത്തെ വിട്ട് ചോദ്യകര്‍ത്താവിനെ തിരഞ്ഞ് പടയാളികള്‍ ഇറങ്ങുന്നതിനെ വ്യാജവാര്‍ത്തകളുമായി തുലനപ്പെടുത്തി നിസ്സാരവത്ക്കരിക്കാന്‍ ശ്രമിച്ചത്. യുക്തിദാരിദ്യമുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആഘോഷിക്കുന്നവര്‍ ഇടതുപക്ഷമല്ല. അത് പൊട്ടന്‍ഷ്യല്‍ റൈറ്റ് വിംഗ് വൊളന്റിയേഴ്‌സാണ്. അവരിലുള്ളത് ജ്ഞാനോദയാനന്തരയുക്തി ബോധമല്ല, ഗോത്രീയമായ വംശബോധവും അന്ധമായ ആരാധനയുമാണ്. കാറ്റ് മാറിയാല്‍ തിരികെ വീശിപ്പടരുന്ന കാട്ടുതീയാണ്.
ഈശ്വരന്റെ തെറ്റായ റിപ്പോര്‍ട്ടുകള്‍ ഓഡിറ്റ് ചെയ്യും
മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതിപക്ഷത്തേക്ക് കടന്നുവരുന്ന സമൂഹമാധ്യമ ഇടപെടലുകളില്‍ ഒരു കാവ്യനീതിയുണ്ട്. ഈശ്വരന്‍ തെറ്റുചെയ്താലും റിപ്പോര്‍ട്ട് ചെയ്യും എന്ന നിലയില്‍നിന്ന് ഈശ്വരന്റെ തെറ്റായ റിപ്പോര്‍ട്ടുകള്‍ ഓഡിറ്റ് ചെയ്യും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍. മിനുട്ടുകള്‍ക്കുള്ളില്‍ തെറ്റായ വാദങ്ങള്‍ പൊളിച്ചു കാട്ടപ്പെടുന്നു, വ്യാജവാര്‍ത്തകള്‍ വിചാരണ ചെയ്യപ്പെടുന്നു. പക്ഷെ അപ്പോഴും ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമ സ്ഥാപനങ്ങള്‍ മുഖ്യധാരാമാധ്യമങ്ങളുടെ പരിവര്‍ത്തനത്തിനു തുല്യമായ അപചയത്തിലേക്ക് നീങ്ങുന്നു എന്ന സൂചനകളും വരുന്നുണ്ട്. ബി. ജെ. പിയുടെ നാലുനേതാക്കള്‍ ഫെയ്‌സ്ബുക്കില്‍ നടത്തിന്‍ നടത്തിയ
യുക്തിദാരിദ്യമുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആഘോഷിക്കുന്നവര്‍ ഇടതുപക്ഷമല്ല. അത് പൊട്ടന്‍ഷ്യല്‍ റൈറ്റ് വിംഗ് വൊളന്റിയേഴ്‌സാണ്
ആക്രമണോത്സുകമായ പ്രകോപന ആഹ്വാനത്തെ തുടര്‍ന്ന് റെഡ് ഫ്‌ളാഗ് ചെയ്തിട്ടും അവരെ ‘അപായ വ്യക്തികള്‍' എന്ന കരിമ്പട്ടികയില്‍ പെടുത്താന്‍ ഫെയ്‌സ്ബുക്ക് തയ്യാറാകുന്നില്ല എന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അംഖി ദാസ് സഹപ്രവര്‍ത്തകരോട് പറഞ്ഞത്, ഈ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കരിമ്പട്ടികയില്‍പെടുത്തി നടപടി എടുത്താല്‍ അത് കമ്പനിയുടെ ബിസിനസ്സ് താല്‍പര്യങ്ങളെ ബാധിക്കും എന്നാണ്. അതായത്, മുഖ്യധാരാ മാധ്യമങ്ങളിലെ വ്യാജവാര്‍ത്താനിര്‍മ്മിതികളെ നേരിടാന്‍ നാം ആശ്രയിക്കുന്ന സമൂഹമാധ്യമങ്ങള്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിരിക്കുന്നു. ഒരേയൊരു വഴി ഈ മാധ്യമങ്ങളിലെ ക്രിട്ടിക്കല്‍ റാഷണല്‍ ഇടങ്ങള്‍ തിരികെ കൊണ്ടു വരിക എന്നതാണ്. വലതുവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പൊതുസമൂഹത്തില്‍ അതാകട്ടെ ശ്രമകരവുമാണ്.
കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അസി. പ്രഫസറായ ഡോ. അരുൺകുമാർ 24 ന്യൂസിൽ അസോ. എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു
ജോമോൻ സ്റ്റീഫൻ
16 Aug 2020, 09:02 PM
നല്ല വിശകലനം..
സതീഷ് കുമാർ ck
16 Aug 2020, 04:19 PM
ആഴത്തിലുള്ള വിശകലനം
Abubakar Pathamkulam
16 Aug 2020, 03:45 PM
Very powerful observations !!
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
കെ.എം. സീതി
Jan 01, 2021
10 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
സി.പി. ജോൺ
Dec 30, 2020
14 Minutes Read
പ്രസന്‍ജീത് ബോസ്/ എന്‍. കെ. ഭൂപേഷ്
Dec 29, 2020
10 Minutes Read
Asok Raj
17 Aug 2020, 07:51 PM
നല്ല വിശകലനം, സമയോചിതമായ ഇടപെടൽ (എല്ലാ അർത്ഥത്തിലും)