ഹോങ്കോംഗ്​ എന്തുകൊണ്ട്​ ഒരു കോവിഡ്​ പാഠമായി?

രാഷ്​ട്രീയമായി ഏറെ കലുഷിതമായ സന്ദർഭത്തിലാണ്​ കോവിഡ്​ ഹോങ്കോംഗിലെത്തിയത്​. അതുകൊണ്ടുതന്നെ രാഷ്​ട്രീയം കോവിഡിനെയും കോവിഡ്​ രാഷ്​ട്രീയത്തെയും പരസ്​പരം ബാധിച്ചു. extradition നിയമത്തിനെതിരെ
2019 അവസാനം കറുത്ത മാക്​സ്​ ധരിച്ച്​ ജനം തെരുവിലിറങ്ങിയപ്പോൾ ഒക്​ടോബറിൽ സർക്കാർ മാസ്​ക്​ നിരോധിച്ചു. കോവിഡ്​ വന്നപ്പോൾ അതേ സർക്കാറിന്​ മാസ്​ക്​ നിർബന്ധമാക്കേണ്ടിവന്നു. ഹോങ്കോംഗിലെ ഏഴുമാസത്തെ കോവിഡ്​ അനുഭവങ്ങൾ പങ്കുവെക്കുകയാണ്​ ഹോങ്കോംഗിലെ പ്രിൻസിസ്​ മാർഗരറ്റ്​ ഹോസ്​പിറ്റലിലെ മലയാളി ആരോഗ്യ പ്രവർത്തക ഡോ. മണിമാല.

Comments