ദൃശ്യം 2:
സിനിമാറ്റിക് ആയാൽ മതിയോ?
ലോജിക്കലും കൂടി ആകേണ്ടേ?
ദൃശ്യം 2: സിനിമാറ്റിക് ആയാൽ മതിയോ? ലോജിക്കലും കൂടി ആകേണ്ടേ?
ലോജിക്കല്‍ ചിന്തയെ തിയറ്ററിനുപുറത്തുവച്ചുവേണം സിനിമ കാണാൻ എന്നതാണ് മലയാള സിനിമ പൊതുവെ പിന്തുടരുന്ന സമീപനം. ദൃശ്യം 2 ഉം അത്തരമൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമയുടെ പ്രേക്ഷകര്‍ക്ക് ഇത്രയും മതി എന്നൊരു തോന്നല്‍ ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഇത്തരം സമീപനങ്ങള്‍.
19 Feb 2021, 02:02 PM
ദൃശ്യം പറഞ്ഞുവച്ച കഥാപശ്ചാത്തലത്തിന്റെ തുടര്‍ച്ച തന്നെയാണ് അതിന്റെ sequel ആയ ദൃശ്യം 2 ഉം കൈകാര്യം ചെയ്യുന്നത്. ഏകദേശം കഥ പറയുന്ന പാറ്റേണും അതുതന്നെയാണ്. ജോര്‍ജ് കുട്ടി സിനിമാ നിര്‍മാതാവ് ആകുന്നതും പുതിയതായി തിയറ്റര്‍ വാങ്ങുന്നതും കുട്ടികള്‍ വലുതാകുന്നതും അവരുടെ ജീവിതത്തിലുണ്ടായ ഒരു ഇന്‍സിഡന്റ് ട്രോമ അവരെ അലട്ടുന്നതും അഡ്രസ്സ് ചെയ്യുന്നുണ്ട് എന്നതൊഴിച്ചാല്‍ രണ്ടാം ഭാഗത്തില്‍ ജോര്‍ജ്കുട്ടിയുടെ കുടുംബ പശ്ചാത്തലത്തിനു മറ്റു മാറ്റമില്ല. മേക്കിങ്ങില്‍ ഒട്ടേറെ വിട്ടുവീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഒ.ടി.ടി റിലീസിന് എടുത്തതുകൊണ്ടോ, പ്രൊഡക്ഷന്‍ കോസ്റ്റ് കുറയ്ക്കുന്നതിനോ ചെയ്ത കോമ്പ്രമൈസുകള്‍ സിനിമയില്‍, പ്രത്യേകിച്ച് ആദ്യ പകുതിയില്‍ മുഴച്ചു നില്‍ക്കുന്നു.

എഡിറ്റിംഗ്, ആര്‍ട്ട്, ശബ്ദമിശ്രണം, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരല്ലാത്ത മറ്റു താരങ്ങളുടെ പെര്‍ഫോമന്‍സ് തുടങ്ങിയവ ഒരു ടെലിസീരിയലിന്റെ നിലവാരത്തിലുള്ളവ ആയിരുന്നു. അത് സിനിമയുടെ ആദ്യ ഒരുമണിക്കൂറില്‍ ചെറുതല്ലാത്ത ലാഗ് അനുഭവപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ തിയറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ അലോസരപ്പെടുത്തുന്ന ആ വിട്ടുവീഴ്ചകളെ തീരെ മൈന്‍ഡ് ചെയ്യാതെ സിനിമ കാണാന്‍ സാധിച്ചേനെ.

ഇനി സിനിമയിലേക്ക് വരാം. കഥാഗതിയെ ഒരുതരത്തിലും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. കാരണം സിനിമയുടെ പ്ലസ് പോയിന്റ് അതിന്റെ ത്രില്ലര്‍ എലമെന്റ് മാത്രമാണ്. അത് സ്‌പോയില്‍ ആവാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്. വരുണിന്റെ തിരോധാനത്തിന്റെയും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെയും തുടര്‍ച്ച തന്നെയാണ് സിനിമ. ദൃശ്യത്തിലുണ്ടായിരുന്ന ടെക്‌നിക്കല്‍ ഫോള്‍ട്ടുകള്‍ പലപ്പോഴും ചര്‍ച്ചയായതാണ്. അത്തരം മിസ്സിംഗ് ലിങ്കുകളില്‍ നിന്ന് വീണ്ടും ഒരു കഥ കണ്ടെത്തി ദൃശ്യം എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലറിനോട് നീതി പുലര്‍ത്തി എടുത്ത ഒരു worth watch മൂവിയാണ് ദൃശ്യം 2.
ലോക്ക്ഡൗണ്‍ കാലഘട്ടത്തിലെ സിനിമാ ചിത്രീകരണത്തിലെ പ്രതിസന്ധികളെ കഴിവതും തിരക്കഥ കൊണ്ടും കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും മറികടന്ന് മികച്ചൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ദൃശ്യം 2 നു സാധിക്കുന്നുണ്ട്. തുടക്കത്തിലെ ലാഗിനെ മറികടക്കാന്‍ രണ്ടാം പകുതിയില്‍ സാധിക്കുന്നുണ്ട്. ത്രില്ലര്‍ എലമെന്റുകള്‍ നില നിര്‍ത്താന്‍ സൃഷ്ടിച്ച ട്വിസ്റ്റുകളില്‍ ശാസ്ത്രീയമായും ലോജിക്കല്‍ ആയും എററുകള്‍ ഉണ്ടായിട്ടുണ്ട്. സാധാരണക്കാരായ പ്രേക്ഷകരെ അത് എത്ര ബാധിക്കും എന്നതൊരു വസ്തുതയാണെങ്കിലും അത്തരം ലോജിക്കലും ശാസ്ത്രീയവുമായ തെറ്റുകുറ്റങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

ശാസ്ത്രീയ വസ്തുതകൾ വച്ച് കഥാഗതി നിര്‍ണയിക്കുമ്പോള്‍ അതിനെ മലയാളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ വേണ്ടത്ര ഗവേഷണമില്ലാതെയാണ് സമീപിക്കുന്നത് എന്ന് പറയാതിരിക്കാനാവില്ല.
സിനിമാറ്റിക് അനുഭവത്തില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും സയന്റിഫിക്കലി കറക്റ്റ് ആകാന്‍ ഇതേ പാത പിന്തുടരുന്ന പല സിനിമകള്‍ക്കും ആകാറില്ല. ലോജിക്കൽ ചിന്തയെ തിയറ്ററിന് പുറത്തുവച്ചുവേണം സിനിമ കാണാന്‍ എന്നതാണ് പൊതുവെ പിന്തുടരുന്ന സമീപനം. ദൃശ്യം 2 ഉം അത്തരമൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമയുടെ പ്രേക്ഷകര്‍ക്ക് ഇത്രയും മതി എന്നൊരു തോന്നലുള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഇത്തരം സമീപനങ്ങള്‍ സിനിമാ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. സിനിമ ശാസ്ത്രീയമായി കൂടി അവലോകനം ചെയ്യപ്പെടേണ്ടതുണ്ട്. അത്തരം പഠനങ്ങളും ഉണ്ടാകേണ്ടതുണ്ട്.
PODCAST: നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ ആ ക്ലൈമാക്‌സിനു പിന്നിലെ കഥ | വേണു
ദൃശ്യത്തിന് തുടര്‍ച്ച ഉണ്ടാവാന്‍ പ്രേക്ഷകര്‍ക്ക് തീരെ അപരിചിതമായ കുറച്ചു ലിങ്കുകളെ സിനിമയിലേക്ക് പുതിയതായി കൊണ്ടുവരുന്നുണ്ട്. അത്തരം ലിങ്കുകളെ പ്രേക്ഷകനിലേക്ക് യാതൊരു സൂചനയും കൂടാതെ എത്തിക്കാന്‍ തീരെ കയ്യടക്കമില്ലാത്ത രീതിയില്‍ ആദ്യ പകുതിയില്‍ ഉള്‍പ്പെടുത്തിയതാണ് തുടക്കം മുതല്‍ പകുതി വരെ അനുഭവപ്പെട്ട ലാഗിന് കാരണമായത്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് വരുമ്പോള്‍ തീരെ പ്രെഡിക്റ്റബിള്‍ അല്ലാത്ത അത്തരം സന്ദര്‍ഭങ്ങളാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നത്. ഒരുപക്ഷെ ആദ്യ പകുതി കുറച്ചു കൂടി മികച്ച രീതിയില്‍ ക്രാഫ്റ്റ് ചെയ്തിരുന്നെങ്കില്‍, ടെക്‌നിക്കല്‍ വിഭാഗങ്ങളിലും പുതുമുഖങ്ങളായി വന്ന നടീ നടന്മാരുടെ പെര്‍ഫോമന്‍സിലും കുറച്ചു കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ദൃശ്യത്തിന്റെ സിനിമാറ്റിക് അനുഭവത്തിലേക്ക് ദൃശ്യം 2 ഉം എത്തിയേനെ എന്ന് തോന്നി.
ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകാന്‍ കാരണം ഒരുപക്ഷെ കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി ആയിരിക്കാം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരില്‍ എടുത്തു പറയേണ്ട പ്രകടനങ്ങള്‍ മുരളി ഗോപി, അഞ്ജലി നായര്‍, ഗണേഷ് കുമാര്‍ എന്നിവരുടേതാണ്. മോഹന്‍ലാലിനെ പ്രത്യേകം എടുത്തു പറയേണ്ടതില്ല, കാരണം ദൃശ്യം ജോര്‍ജ്കുട്ടിയുടെ കഥയാണ്, ഒരര്‍ത്ഥത്തില്‍ സിനിമയിലെ നായകനും വില്ലനുമെല്ലാം അയാള്‍ തന്നെയാണ്. തന്റെ കുടുംബത്തെ എന്തുവില കൊടുത്തും സംരക്ഷിക്കുന്ന "സാധാരണക്കാരനായ ' ആ കുടുംബനാഥനെ വീണ്ടുമൊരിക്കല്‍ കൂടി അയാള്‍ നീതിപൂര്‍വം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ പലയിടത്തും ഒരു കൃത്രിമത്വം ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു.

ടോട്ടല്‍ ആയി നോക്കുമ്പോള്‍ ദൃശ്യം 2 സമ്മാനിക്കുന്നത് മികച്ച സിനിമാറ്റിക് അനുഭവം തന്നെയാണ്. ഒ.ടി.ടി യിലേക്ക് ലിമിറ്റ് ചെയ്തതുകൊണ്ട് ആദ്യ പകുതിയിലെ പ്രശ്‌നങ്ങള്‍ എടുത്തറിയുന്നുണ്ടായിരുന്നു. അതിനെ മറികടക്കാന്‍ രണ്ടാം പകുതിയില്‍ കഥയിലുണ്ടാകുന്ന അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് സാധിക്കുന്നുണ്ട്. സിനിമ അവസാനിക്കുമ്പോള്‍ ആദ്യ പകുതിയിലെ ലാഗിനെ രണ്ടാം പകുതി ജസ്റ്റിഫൈ ചെയ്യുന്നുണ്ടെങ്കിലും ടെക്‌നിക്കല്‍ വിഭാഗങ്ങളിലും താരങ്ങളുടെ പ്രകടനങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ കുറച്ചു കൂടി മികച്ച രീതിയില്‍ സിനിമ അവതരിപ്പിക്കാമായിരുന്നു.
ദൃശ്യം 2 തിയറ്റര്‍ റിലീസ് അര്‍ഹിക്കുന്ന ഒരു സിനിമയായിരുന്നു എന്നതൊരു വസ്തുതയാണ്. മോഹന്‍ലാലിനെ പോലെ crowd puller ആയൊരു താരത്തിന്റെ നല്ല സിനിമ എന്നതുകൊണ്ട് ഫാമിലി ഓഡിയന്‍സിനെ തിയറ്ററുകളിലേക്ക് തിരികെ എത്തിക്കാന്‍ ദൃശ്യം 2 നു തീര്‍ച്ചയായും സാധിച്ചേനെ. കോവിഡ് പ്രതിസന്ധിയില്‍ വട്ടം ചുറ്റുന്ന തിയറ്റര്‍ വ്യവസായത്തിന് അതൊരു പുത്തനുണര്‍വ് സമ്മാനിച്ചേനെ. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് ഈ സിനിമ ചുരുങ്ങിയപ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടവും തിയറ്റര്‍ വ്യവസായത്തിനു തന്നെയാണ്.

Rm
19 Feb 2021, 03:50 PM
കഷ്ടം തന്നെ. Crittical ആണ് എന്ന് തോന്നിപ്പിക്കാൻ പടച്ചുണ്ടക്കിയ റിവ്യൂ ആയി തോന്നി..
ബി. ഉണ്ണികൃഷ്ണൻ / അലി ഹെെദർ
Mar 06, 2021
11 Minutes Read
രഞ്ജിത്ത് / ടി. എം. ഹര്‍ഷന്‍
Mar 05, 2021
55 Minutes Watch
വേണു
Feb 17, 2021
52 Minutes Listening
ഡോ.ദീപേഷ് കരിമ്പുങ്കര
Feb 10, 2021
18 Minutes Read
ഡോ. എം. മുരളീധരന്‍
Feb 09, 2021
5 minutes read
Jithu Prasad
20 Feb 2021, 11:49 AM
ടെക്നിക്കൽ mistakes നിങ്ങൾക്ക് തുറന്നു പറയാമായിരുന്നു. ഒരു പോസ്റ്റ് കൂടി ചെയ്യുമോ. കാണാത്തവർ അത് വായിക്കില്ലന്നെ.