കർഷക സമരം ഇനി കോർപറേറ്റുകൾക്കെതിരെയും

Think

പ്രക്ഷോഭങ്ങളുടെയെല്ലാം സാമ്പ്രദായികതയെ മറികടന്നിരിക്കുകയാണ് കർഷക സമരം. കുറച്ചുനാൾ സമരം ചെയ്തശേഷം ഭരണകൂടം മുന്നോട്ടുവെക്കുന്ന ഒത്തുതീർപ്പുകൾക്ക് വഴങ്ങി പിന്മാറുകയും പാലിക്കപ്പെടാത്ത ഉറപ്പുകളിൽ പ്രശ്‌നങ്ങളെല്ലാം അതേപടി തുടരുകയും ചെയ്യുക എന്ന നാട്ടുനടപ്പിനില്ല എന്ന് കർഷകർ പ്രഖ്യാപിച്ചിരിക്കുകയാണ്. കർഷകവിരുദ്ധ നിയമങ്ങൾ ജനാധിപത്യവിരുദ്ധമായി പാസാക്കിയെടുത്ത കേന്ദ്ര സർക്കാറിന്റെ ചർച്ചകൾ വെറും നാട്യങ്ങളാണെന്ന് പ്രക്ഷോഭകർ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, കോർപറേറ്റുകൾക്കെതിരെ കൂടിയുള്ള പ്രതിഷേധത്തിലൂ​ടെ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ദിശ വിപുലപ്പെടുത്തുകയുമാണ്. ഡൽഹിയിലേക്കുള്ള എല്ലാ വഴികളും തടഞ്ഞ് നാലുലക്ഷം കർഷകരെ അണിനിരത്തിയും ടോൾബൂത്തുകൾ വളഞ്ഞും ജില്ലാ ആസ്ഥാനങ്ങളിൽ ധർണ നടത്തിയും ദിനംപ്രതി കരുത്തേറുന്ന കർഷക സമരത്തിന്റെ ചരിത്രവും രാഷ്ട്രീയവും ഭാവിയും ചർച്ച ചെയ്യുന്ന വിശകലനങ്ങൾ വായിക്കാം.








Comments