പാലക്കാട്ടെ ജയ് ശ്രീറാമും
മലയാളിയുടെ
സോഫ്റ്റ് ഹിന്ദുത്വയും
പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും
17 Dec 2020, 12:40 PM
മതേതരത്വം പറയുന്നവര്‍ ഹിന്ദുവിരുദ്ധരാണ് എന്ന വിഷമാണ് കുറേക്കാലമായി BJP-RSS ടീം പ്രചരിപ്പിക്കുന്നത്. എന്നാല്‍ സത്യമെന്താണ്? മതേതര കേരളത്തില്‍ പോലും ഒരു മുസ്‌ലിം വിരുദ്ധത/ സോഫ്റ്റ് ഹിന്ദുത്വ ഉണ്ടാക്കാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടില്ലേ?
മലപ്പുറം നഗരസഭ മുസ്‌ലിം ലീഗിന് ഭൂരിപക്ഷമുള്ള UDF ഭരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി. പേരില്‍ മുസ്‌ലിം ഉണ്ടെങ്കിലും ലീഗിന് വര്‍ഗ്ഗീയതയുണ്ടെന്ന് എതിരാളികള്‍ പോലും പറയുമെന്നു തോന്നുന്നില്ല. അവര്‍ ഒരുകാലത്തും മതരാഷ്ട്രവാദം എവിടെയും ഉയര്‍ത്തിയിട്ടില്ല.
ഈ തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളില്‍ കയറി പച്ച നിറമുള്ള വലിയ ബാനറില്‍
അള്ളാഹു അക്ബര്‍ (God is great)
എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ ആ വിഷ്വല്‍ കേരളത്തിലുണ്ടാക്കാന്‍ പോകുന്ന പുകില്‍ എന്തായിരിക്കും? ഒന്നോര്‍ത്തു നോക്കൂ.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞാലിക്കുട്ടിയെ വരവേല്‍ക്കാന്‍ പോയ ലീഗ് പ്രവര്‍ത്തകര്‍ ടെര്‍മിനലിന്റെ മുകളില്‍ അവരുടെ കൊടി കെട്ടിയതിനു ഇവിടെയുണ്ടായ പുകില്‍ ചെറുതാണോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു അരനൂറ്റാണ്ടായി കൊണ്ടുനടക്കുന്ന കൊടി പോലും പാക്കിസ്ഥാന്‍ കൊടിയെന്ന മട്ടില്‍, രാജ്യദ്രോഹക്കുറ്റം നടന്നെന്ന മട്ടിലാണ് അന്ന് സംഘപരിവാര്‍ സംഘടനകള്‍ അഴിഞ്ഞാടിയത്. അപ്പോള്‍ ഒരു മുനിസിപ്പാലിറ്റിയില്‍ അള്ളാഹു അക്ബര്‍ എന്ന ദൈവവചനം തൂക്കിയാലോ
എത്ര വലിയ മത ധ്രുവീകരണമാകും അതുണ്ടാക്കുക? ഇത് വായിക്കുന്ന എന്റെ അമുസ്‌ലിം സഹോദരന്മാരില്‍ എത്രയോ പേര്‍ അതൊരു വര്‍ഗീയ മുസ്‌ലിം
വിരുദ്ധ നീക്കമായി കണ്ട് പൊട്ടിത്തെറിക്കും? പോലീസ് ചിലപ്പോ കേസെടുക്കും. RSS നിരീക്ഷകരെ വെച്ചു ചാനലുകള്‍ ചര്‍ച്ചയുണ്ടാകും. ഇല്ലേ?
വിശ്വാസികളുടെ പാര്‍ട്ടി ജയിച്ചപ്പോള്‍ അവരുടെ ദൈവത്തിനു അവര്‍ സ്തുതിപറഞ്ഞുവെന്നേ ഉള്ളൂ എന്നും അതിനെ കാണാവുന്നതാണ്. അല്ലാതെന്താണ്?
എന്നാല്‍ നമ്മള്‍ അങ്ങനെ കാണുമോ? ഇല്ല. മതേതരത്വം തകര്‍ന്നതായി നാം പ്രഖ്യാപിക്കും. ഇസ്ലാമിക ഭീകരവാദമായി നാമത് കൊട്ടിഘോഷിക്കില്ലേ? പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതില്ലേ?
പാലക്കാട് നഗരസഭ BJP ജയിച്ചപ്പോള്‍ ജയ് ശ്രീറാം എന്നുള്ള ബാനര്‍ തൂക്കി. ശിവജിയുടെ ഫോട്ടോയും. ഇവിടെ എന്തെങ്കിലും വലിയ പുകിലുണ്ടായോ? പോലീസ് കേസെടുത്തോ?
വാസ്തവത്തില്‍ അത് ഹിന്ദുക്കളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട പൊതുവാക്യം പോലുമല്ല, സംഘപരിവാറിന്റെ മുദ്രാവാക്യമാണ്. എന്നിട്ടും....
"ഓ അതിലിപ്പോ എന്താ' ന്ന് നിങ്ങള്‍ക്ക് തോന്നിയോ? എങ്കില്‍ നിങ്ങളില്‍ ഒരു സോഫ്റ്റ് ഹിന്ദുത്വ മതഭീകരവാദി വളരുന്നുണ്ട്. മതേതരത്വത്തിനു എതിരായ ഒരാള്‍.

ഹിന്ദുത്വവര്‍ഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മള്‍ ഓരോരുത്തരും കാണുന്നു, ഹിന്ദുത്വവര്‍ഗ്ഗീയതയോടുള്ള നമ്മുടെ വിവേചനം നമുക്ക് തന്നെ ബോധ്യപ്പെടാവുന്ന ഒരു സന്ദര്‍ഭമാണ്.
പറഞ്ഞെന്നേയുള്ളൂ.
സ്റ്റേറ്റ് അതിന്റെ അധികാര സ്ഥാപനങ്ങള്‍ വഴി ഒരു മതചിഹ്നവും പ്രകടിപ്പിക്കാന്‍ പാടില്ലാത്ത, മതരഹിതന്റെകൂടി സര്‍ക്കാറുള്ള ഒരു മതേതര രാഷ്ട്രമാണ് നമ്മുടേത്. അതിനെ തകര്‍ക്കുന്ന നാം ഒന്നും അനുവദിക്കരുത്. മതേതരത്വത്തെ വെല്ലുവിളിക്കുന്ന ഈ നീക്കം പരസ്യമായി തള്ളിപ്പറയാത്ത BJP യെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വെച്ചുകൊണ്ടിരിക്കരുത് എന്നു ഒരു പൗരനെന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നു.
ഞാന്‍ ഹിന്ദുവാണ്, വിശ്വാസിയാണ്.
പക്ഷെ മതേതര സര്‍ക്കാരിനെ മതവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ഞാന്‍ സമ്മതിക്കില്ല. അതുകൊണ്ട് എനിക്ക് LDF ഉം UDF ഉം പോലെയല്ല BJP. അവര്‍ എന്റെ വിശ്വാസങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിച്ച് അപമാനിക്കുകയാണ്. പാലക്കാട് സംഭവത്തെ തള്ളിപ്പറയാത്ത ഒരു BJP നേതാവിനെ കേരളത്തിലെ ചാനലുകള്‍ എങ്ങനെയാണ് ജനാധിപത്യ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നത്?
പാലക്കാട് സംഭവത്തെ BJP തള്ളിപ്പറയുന്നത് വരെ BJP യോട് ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് പറയാനുള്ള നിലപാട് LDF ഉം UDF ഉം എടുക്കണം. മതേതര കേരളം അത് ആവശ്യപ്പെടുന്നുണ്ട്.
Muthu koya
27 Dec 2020, 12:45 AM
Well said
Krishnakumar M
17 Dec 2020, 06:33 PM
വളരെ കൃത്യമായ നിരീക്ഷണം
Ameen Noufal
17 Dec 2020, 04:31 PM
നില നില്പിനായുള്ള പോരാട്ടത്തിൽ ഇസ്‌ലാം - മുസ്‌ലിം അടയാളങ്ങൾ തെരുവിൽ പ്രത്യക്ഷപ്പെടുന്നതിൽ പോലും അസ്വസ്ഥത പൂണ്ട്, സംഘ് ഫാഷിസ്റ്റുകളെക്കാൾ ക്രൂരമായി ഭീകരവേട്ട നടത്തുന്ന ഇടത്,മതേതര കാപട്യങ്ങളെയാണ് പൗരത്വ സമരകാലത്ത് കണ്ടത്..അപ്രിയ സത്യങ്ങൾ തുറന്ന് പറഞ്ഞതിന് ഹരീഷ് വാസുദേവൻ അഭിനന്ദനമർഹിക്കുന്നു..
Rk
17 Dec 2020, 02:22 PM
രവിചന്ദ്രൻ്റെ പരിദേവനങ്ങൾ... എൻ്റെ മതേതര ഇന്ത്യ ഇങ്ങനെയല്ല.. പാലക്കാട് നഗരസഭയിൽ ബിജെപി വിജയിച്ചതുമായി ബന്ധപ്പെട്ട് നടന്ന ആഹ്ലാദ പ്രകടനത്തിൽ ജയ് ശ്രീരാം എന്ന ഫ്ലക്സ് ഉയർത്തിയതിനെ അശ്ലീലം എന്നാണ് യുക്തിവാദി എന്ന് പറയുന്ന സി രവിചന്ദ്രൻ വിളിച്ചത്.. മതപരമായ കാര്യങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തരുതെന്ന് അയാൾ പറയുന്നു.. രവിചന്ദ്രൻ പറഞ്ഞത്. ഇതാണ് "ഇന്ന് ഫേസ് ബുക്കില്‍ കണ്ട അശ്ലീല കാഴ്ച. ഒരു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില് ജയിച്ച കക്ഷി കാട്ടിക്കൂട്ടുന്ന കോപ്രായമാണിതെന്ന് മനസ്സിലാക്കുന്നു. ഇത്തരം രീതികള്‍ ശക്തിയുക്തം അപലപിക്കപെടേണ്ടതാണ്. ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റര്‍ ഒരു മുനിസിപ്പല്‍ കെട്ടിടത്തിന് മുകളില്‍ വലിച്ചുകെട്ടുന്നത് രാഷട്രീയ ആഭാസമാണ്. കാരണം അതൊരു മതേതര പൊതുഇടമാണ്.'' 'ശ്രീരാമന് ജയം' എന്നത് ഈ രാഷ്ട്രത്തിൻ്റെ ആത്മാവായി വർത്തിക്കുന്ന വാക്യമാണ്.. ഇനി സനാതന ധർമ്മബിംബങ്ങളും ആപ്തവാക്യങ്ങളും രവിചന്ദ്രന് ഹറാമായി തോന്നുന്നുണ്ടെങ്കിൽ പോലീസിൽ ഒരു പരാതി കൊടുക്കുക.. പരാതികൊടുക്കാൻ ചെല്ലുമ്പോൾ 'മൃദുഭാവേ ദൃഢകൃത്യേ ' എന്ന് സവർണ്ണഭാഷയായ സംസ്കൃതത്തിൽ അവിടെ പച്ചയായി എഴുതിയിരിക്കുന്നത് കണ്ട് അതും മതേതറ ഹറാമായി തീർന്ന് പോലും അതിനെതിരെ പരാതി കൊടുക്കാൻ സുപ്രീം കോടതിയിൽ ചെല്ലുമ്പോൾ സാക്ഷാൽ സവർണ്ണ ഫാസിസ്റ്റ് ഗ്രന്ഥമായ മഹാഭാരതത്തിലെ ' യതോ ധർമ്മസ്തതോ ജയ ' എന്ന വാക്യമാണ് അവരും മോട്ടോ ആയി എഴുതിയിരിക്കുന്നത്.. എൻ്റെ മതേതര രാജ്യം ഇങ്ങനെയല്ല എന്ന് വിലപിച്ച് ഭരണഘടന മറിച്ച് നോക്കുമ്പോൾ ദാ അവിടെയും നാഷണൽ മോട്ടോ ആയി തന്നെ മറ്റൊരു സവർണ്ണ ഗ്രന്ഥമായ മുണ്ഡകോപനിഷത്തിലെ ' സത്യമേവ ജയതേ' എന്ന് എഴുതി വെച്ചിരിക്കുന്നു ശ്രീരാമൻ ജയിക്കട്ടെ എന്ന് മാത്രമല്ല രാജ്യത്തിൻ്റെ ഭരണഘടനാ സ്ഥാപനങ്ങളിൽ മുക്കിനും മൂലയിലുമെല്ലാം സവർണ്ണ വാക്യങ്ങൾ കണ്ട ദേഷ്യത്തിന് മൂപ്പർ കടലിലേക്ക് ചാടി എന്ന് കരുതുക.. രക്ഷപ്പെടുത്താൻ കോസ്റ്റ്ഗാർഡ് വരുമ്പോൾ അവരുടെ ബോട്ടിൻ്റെ മുകളിലും മുദ്രാവാക്യമായി 'വയം രക്ഷാമ: ' എന്ന് സംസ്കൃതത്തിൽ എഴുതിയിരിക്കുന്നു.. ഒരു തവണ കടലിൽ ചാടിയതല്ലേ.. ഇനിയും എന്തെങ്കിലും തോന്നി അബദ്ധം സംഭവിച്ചാൽ കുടുംബം ബുദ്ധിമുട്ടണ്ട എന്ന് കരുതി ഇൻഷുറൻസ് എടുക്കാൻ പോയതാണ്.. അപ്പോൾ Licക്കാരും എഴുതി വെച്ചിരിക്കുന്നു 'യോഗക്ഷേമം വഹാമ്യഹം' എന്ന് അതും ജാതീയതയുടെ വിളനിലമായ സാക്ഷാൽ ഭഗവദ് ഗീത എന്ന ഗ്രന്ഥത്തിലെ വാക്യം.. ആകെ മനസ്സ് അസ്വസ്ഥമായി രണ്ട് പാട്ട് കേൾക്കാൻ ഓൾ ഇന്ത്യ റേഡിയോ തുറന്നപ്പോൾ അതിലും വാക്യം... 'ബഹുജന ഹിതായ ബഹുജന സുഖായ ' മതി മതി എൻ്റെ മതേതര ഇന്ത്യ ഇങ്ങനേയല്ല.... കടപ്പാട് (പുരുഷോത്തമ ചൈതന്യ )
Dr Thajudeen Hassan
17 Dec 2020, 02:17 PM
I fully agree with Mr Harish Vasudevan. Some of our brothers in all walks of life believe in "locus of control" - whatever is to happen will happen.
Sabana
17 Dec 2020, 01:50 PM
എതിർക്കാപെടുകതന്നെ വേണം . ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, ചട്ടമ്പിസ്വാമികളും മക്തി തങ്ങളു സഹോദരൻ അയ്യപ്പനും പെയ്കയിൽ യോഹന്നാൻ തുടങ്ങിയ മഹാന്മാരുടെ പ്രവർത്തനങ്ങൾ വെള്ളത്തിലാവരുത്
ജയൻ നീലേശ്വരം
17 Dec 2020, 01:45 PM
കൃത്യമായ നിലപാട്
മനില സി.മോഹൻ
Apr 10, 2021
4 Minutes Watch
Election Desk
Apr 03, 2021
3 Minutes Read
Election Desk
Apr 03, 2021
2 Minutes Read
Think
Apr 02, 2021
45 Minutes Watch
ടി. ശശിധരൻ / ടി.എം. ഹർഷന്‍
Mar 30, 2021
28 Minutes watch
ഒ. അബ്ദുറഹ്മാൻ / കെ. കണ്ണൻ
Mar 30, 2021
43 Minutes Watch
Election Desk
Mar 29, 2021
2 Minutes Read
രമേശ് ചെന്നിത്തല / ടി.എം. ഹര്‍ഷന്‍
Mar 28, 2021
23 Minutes Watch
രാജൻ. കെ
28 Jan 2021, 09:43 PM
Adv. ഹരീഷ് വാസുദേവൻ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു.