'ജിംഗിള്‍ ബെല്‍';
ക്രിസ്മസ് ആഘോഷത്തിനായി
അടിച്ചുമാറ്റിയ പാട്ട്
'ജിംഗിള്‍ ബെല്‍'; ക്രിസ്മസ് ആഘോഷത്തിനായി അടിച്ചുമാറ്റിയ പാട്ട്
25 Dec 2021, 11:00 AM
ക്രിസ്തുമസ്കാലത്ത് ഏതാണ്ട് എല്ലാ രാജ്യങ്ങളിലും പാടുന്ന "ജിംഗിൾ ബെൽ' എന്ന പാട്ടിന് ക്രിസ്തുവുമായോ ക്രിസ്തുമസുമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ക്രിസ്തുമസ് എന്ന വാക്ക് പോലും ആ പാട്ടിലെങ്ങുമില്ല. അമേരിക്കയിലെ പൊതു അവധി ദിവസമായ താങ്ക്സ് ഗിവിങ് ( നവംബറിലെ നാലാമത്തെ വ്യാഴാഴ്ച) ഡേ ആഘോഷത്തിന് വേണ്ടി ജെയിംസ് പിയർ പോണ്ട് എന്ന സുവിശേഷകൻ 1850ൽ എഴുതിയ ആ പാട്ടിന്റെ തലക്കെട്ട്, The One Horse Open Sleigh എന്നായിരുന്നു.
പിയർപോണ്ട് ക്രിസ്തുവിന്റെ ദൈവത്വത്തിൽ വിശ്വസിക്കാത്ത യൂണിറ്ററിയസത്തിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു. ക്രിസ്തു ദൈവമായിരുന്നു എന്ന് വിശ്വസിക്കുന്ന ത്രിത്വ സിദ്ധാന്തം (Trinitarian theology) തെറ്റാണെന്ന് കരുതുന്നവരാണ് Unitarians. അതേസമയം ക്രിസ്തുവിനെ ധാർമ്മിക മൂല്യങ്ങൾ പഠിപ്പിക്കുന്ന ഒരു നേതാവായി അവർ കാണുന്നു. അതായത് ദൈവ പുത്രൻ പിറന്നു എന്ന ഉൽഘോഷിക്കുന്ന ക്രിസ്തുമസിന്റെ അടിസ്ഥാന ആശയത്തിൽ വിയോചിപ്പുള്ള ആളായിരുന്നു പിയർപോണ്ട്.
അതുകൊണ്ട് തന്നെ മത പ്രവർത്തനങ്ങളോടൊപ്പം കറുത്തവരുടെ മോചനത്തിനു വേണ്ടി പള്ളികൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയും അതിനുവേണ്ടി ഗാനങ്ങളെഴുതി സണ്ടേസ്കൂൾ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ മസാഞ്ചസ്റ്റിലെ മെഡ്ഫോർഡിൽ ഒറ്റക്കുതിരയെ കെട്ടിയ സ്ലഡ്ജ് വണ്ടികളുടെ ഓട്ടമത്സരം ഉണ്ടായിരുന്നു. അതിനെ ചിത്രീകരിച്ചുകൊണ്ടാണ് Dashing through the snow, In a one horse open sleigh എന്ന് തുടങ്ങുന്ന “ക്രിസ്തുമസ്സ് ഗാനം'' എന്ന് പിൽകാലത്ത് പേരുകേട്ട പാട്ട് എഴുതിയത്. മാത്രവുമല്ല ഈ പാട്ടിനു സാന്റാക്ളോസുമായി ഒരു ബന്ധവും ഇല്ല. കാരണം, എട്ടു റെയിൽ ഡീറുകൾ വലിക്കുന്ന വണ്ടിയിലാണ് സന്റാ അമ്മാവന്റെ യാത്ര.
കണ്ടരർ കുടുംബം അരയന്മാരുടെ അമ്പലം സ്വന്തമാക്കിയതുപോലെ മറ്റൊരു ആഘോഷത്തിന് എഴുതിയ പാട്ട് ക്രിസ്തുമസിന്റെ ആഘോഷഗാനമാക്കി അടിച്ചുമാറ്റി എന്നതാണ് സത്യം.
കവി ഉദ്ദേശിച്ചതിനല്ല ഉപകരിക്കുന്നതെങ്കിലും ക്രിസ്തുമസിന്റെ പാട്ടായി മാറിയതുകൊണ്ടാണ് നൂറ്റിഎഴുപത്തിരണ്ടു കൊല്ലം കഴിഞ്ഞിട്ടും ആ പാട്ടു ജീവിക്കുന്നത് എന്നത് മറ്റൊരു യാദാർത്ഥ്യം.
ലോക സഞ്ചാരി
സജി മാര്‍ക്കോസ്
Mar 22, 2022
7 Minutes Read
കെ.വി. ദിവ്യശ്രീ
Dec 21, 2021
15 Minutes Read
സജി മാര്‍ക്കോസ്
Nov 14, 2021
3 Minutes Read
ടി.എം. ഹര്‍ഷന്‍
Sep 19, 2021
41 Minutes Watch
സജി മാര്‍ക്കോസ്
May 17, 2021
27 Minutes Watch