16 Mar 2021, 02:12 PM
ശബരിമലയുടെ പേരില്‍ വര്‍ഗീയ പ്രചാരണം ലക്ഷ്യമിട്ട് യു.ഡി.എഫ് പുറത്തിറക്കിയ വീഡിയോ പിന്‍വലിച്ചു. "വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മാണം, യു.ഡി.എഫിന്റെ വാക്ക്' എന്ന ടാഗ്‌ലൈനിലുള്ള വീഡിയോയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പേജില്‍നിന്ന് പിന്‍വലിച്ചത്.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. കെട്ടു നിറച്ച്, ശബരിമലയ്ക്ക് പോകാനൊരുങ്ങുന്ന പുരുഷന്‍മാരുടെ ദൃശ്യങ്ങള്‍ക്കൊപ്പം സമാന്തരമായി ലിപ്സ്റ്റിക്കിട്ട്, ചെരിപ്പിട്ട്, ബാക്ക് പാക്കുമായി, സെല്‍ഫിയുമെടുത്ത് പൊലീസ് അകമ്പടിയോടെ മല കയറുന്ന സ്ത്രീകളെയാണ് വീഡിയോയില്‍ കാണിക്കുന്നത്. കടുത്ത വര്‍ഗീയതയും വിദ്വേഷവും ആളിക്കത്തിക്കുന്നതും സുപ്രീംകോടതി വിധിയെതുടര്‍ന്നുണ്ടായ സംഭവങ്ങളെ വളച്ചൊടിക്കുന്നതുമാണ് ഉള്ളടക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയമായ വോട്ടുധ്രുവീകരണത്തിന് ബി.ജെ.പിയും സംഘ്പരിവാറും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോള്‍, അതിന് വളമേകുന്ന തരത്തിലുള്ളതായിരുന്നു യു.ഡി.എഫ് വീഡിയോ എന്ന് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വീഡിയോ പിന്‍വലിച്ചത്.
Also Read: കേരളത്തിലെ മുസ്‌ലിംകള്‍ ആര്‍ക്ക് വോട്ടുചെയ്യും?
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീ പ്രവേശനം പ്രചാരണ വിഷയമാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണവും നടത്തുമെന്നും യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
Truecopy Webzine
Apr 12, 2021
4 Minutes Read
Truecopy Webzine
Apr 05, 2021
8 minutes read
Election Desk
Apr 03, 2021
2 Minutes Read
Election Desk
Apr 03, 2021
3 Minutes Read
Election Desk
Apr 03, 2021
2 Minutes Read
സിവിക് ചന്ദ്രൻ
Apr 03, 2021
4 Minutes Read
Think
Apr 02, 2021
2 Minutes Read
Rasheed Arakkal
16 Mar 2021, 07:20 PM
believe Truecopy’s contribution too help