സ്‌ക്രീനിലെ 50 അടൂർ വർഷങ്ങൾ

അടൂർ ഗോപാലകൃഷ്ണൻ എന്ന ചലച്ചിത്ര ജീനിയസിന്റെ സംഭാവനകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു, ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 87. വെബ്​സീൻ ഇനി എല്ലാ ശനിയാഴ്​ചകളിലും.

Truecopy Webzine

ടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ സിനിമ ‘സ്വയംവരം' അരനൂറ്റാണ്ട് പൂർത്തിയാക്കുന്നു. കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര സഹകരണ സംഘമായ ‘ചിത്രലേഖ’ നിർമിച്ച ഈ ചിത്രം, ആ സംവിധായക ജീവിതത്തിന്റെയും 50ാം വർഷം കുറിയ്ക്കുന്നു. മലയാള സിനിമയുടെ അതുവരെയുള്ള പലതരം ഭാവുകത്വങ്ങളെ ധീരമായി പൊളിച്ചെഴുതിയ ‘സ്വയംവരം', ഇന്ത്യൻ സിനിമയിൽ ധിഷണാശാലിയായ ഒരു സംവിധായകനെ കൂടി അവതരിപ്പിച്ചു. ആ ചലച്ചിത്ര ജീനിയസിന്റെ സംഭാവനകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു, ശനിയാഴ്​ച പുറത്തിറങ്ങുന്ന ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 87. മലയാള സിനിമ, പുതിയ തലമുറയുടെ മുൻകൈയിൽ, സൗന്ദര്യശാസ്ത്രപരമായും രാഷ്ട്രീയമായും വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾ എന്തുകൊണ്ട് പ്രസക്തമാകുന്നു എന്ന അന്വേഷണം.

വി.കെ. ജോസഫ്

‘‘എല്ലാ ഫാസിസ്റ്റുകളും ഏകാധിപതികളും ഒരിക്കൽ ചരിത്രത്തോട് കണക്കു പറയേണ്ടിവരുമെന്ന സൂചന വിധേയനിലുണ്ട്. ‘എലിപ്പത്തായ’ത്തിന്റെ അന്ത്യവും അങ്ങനെയാണ്. [Click to Subscribe Now]

കെ. രാമചന്ദ്രൻ

‘‘ചിത്രലേഖാ ഫിലിം സൊസൈറ്റിയിലെ ഒരു അംഗമായിരുന്നുകൊണ്ട് അതിന്റെ അഭിമാനത്തോടെയാണ് സ്വയംവരം ആദ്യം കണ്ടത്. അരനൂറ്റാണ്ട് പിന്നിട്ട സ്വയംവരം ഇപ്പോൾ കാണുമ്പോഴും അതിന്റെ പുതുമ നിലനില്ക്കുന്നു എന്നത് ശ്രദ്ധേയമായി തോന്നി. മലയാള സിനിമയിലെ എന്നല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഒരു ക്ലാസിക്കായി അത് അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. [Click to Subscribe Now]

ഒ​.കെ. ജോണി എഴുതുന്നു;

‘‘ഇന്ത്യയിലെ ഒരു ചലച്ചിത്രകാരന്​ കിട്ടാവുന്ന പരമോന്നത ബഹുമതികളെല്ലാം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിട്ടുണ്ടെങ്കിലും, സ്തുതികൾക്കും നിന്ദകൾക്കുമപ്പുറം മലയാളസിനിമയുടെയും ഇന്ത്യൻ സിനിമയുടെയും കേരളീയ ജീവിതത്തിന്റെയും ബൃഹദ്പശ്ചാത്തലത്തിൽ, സാംസ്കാരികോൽപ്പന്നങ്ങളെന്ന നിലയിൽ അടൂരിന്റെ സിനിമകൾ വിലയിരുത്തപ്പെട്ടിട്ടില്ല. [Click to Subscribe Now]

അനിറ്റ ഷാജി

‘‘വ്യക്തികളുടെ ദുഃഖദുരിതങ്ങൾക്ക് കാരണമായ വ്യവസ്ഥയെ അഭിമുഖീകരിക്കുന്ന വിധത്തിൽ സംവിധാനം ചെയ്യപ്പെട്ടവ എന്ന നിലയിലാണ് അടൂരിന്റെ ചലച്ചിത്ര സംഭാവനകൾ സാർവകാലിക പ്രാധാന്യം നേടുന്നത്. മനുഷ്യന്റെ സ്വയം നിർണയ ശേഷിയെ അധികരിച്ചു നിൽക്കുന്ന സാമൂഹിക വ്യവസ്ഥകളെ താരതമ്യേന വൈകാരിക തീവ്രതകളില്ലാതെ അടൂർ അടയാളപ്പെടുത്തിയിട്ടുണ്ട്. [Click to Subscribe Now]

പി. പ്രേമചന്ദ്രൻ

‘‘ഫ്യൂഡൽ മൂല്യബോധത്തിന്റെയും മരുമക്കത്തായത്തിന്റെയും സാംസ്‌കാരിക പരിസരങ്ങളിൽ നിന്ന് മക്കത്തായത്തിലേക്കും ആണധികാരത്തിലെക്കും നടന്നുകയറിയ കേരളീയ കുടുംബപരിണാമത്തിന്റെ കൊടിയേറ്റമാണ് അടൂർ അതിസൂക്ഷം തന്റെ മാസ്റ്റർപീസ് എന്നുവിളിക്കാവുന്ന ഈ സിനിമയിലൂടെ ലോകസമക്ഷം അവതരിപ്പിച്ചിരിക്കുന്നത്. [Click to Subscribe Now]

‘‘മുഖാമുഖത്തിൽ പ്രസ്ഥാനത്തിന്റെ തകർച്ച കാണിക്കുന്നു എന്നുപറഞ്ഞവർക്ക് റഷ്യയും കിഴക്കൻ യൂറോപ്പും തകരുന്നത് കാണേണ്ടിവരുന്നു. ഇതൊന്നും ഇടതുപ്രത്യയശാസ്ത്രത്തിന് ഇനിയുമുള്ള പ്രസക്തി തള്ളുന്നുമില്ല. [Click to Subscribe Now]

""വിധേയത്വങ്ങൾ അധികാരത്തോളം വെറുക്കപ്പെടേണ്ട തത്വശാസ്ത്രം തന്നെയാണ് എന്നതിനാലാണ് ഈ ചിത്രം വിധേയൻ എന്ന പേരിൽ ഇക്കാലത്തും നിലനിൽക്കുന്നത്. കാലത്തിലേക്കു നീട്ടിയെറിയുന്ന വള്ളികളാണ് മഹത്തായ കലാസൃഷ്ടികളെല്ലാം. മഹാനായ സത്യജിത് റേ "ദേവി' എന്ന ചിത്രം ഇക്കാലത്തിനു വേണ്ടി ചെയ്തതായിരിക്കും. മറ്റൊരു കാലത്തിലേക്കുമായിരിക്കാം.'' [Click to Subscribe Now]

ട്രൂ കോപ്പി വെബ്​സീൻ ഇനി എല്ലാ ശനിയാഴ്​ചയും


ടൂരിന്റെ ചലച്ചിത്രയാത്രയ്ക്ക് 50 വർഷം പൂർത്തിയാകുന്ന സന്ദർഭത്തിൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ- കേരളം, ‘അടൂർ ഓൺലൈൻ ചലച്ചിത്രോത്സവം’ സംഘടിപ്പിച്ചിരുന്നു. അടൂരിന്റെ പ്രസിദ്ധമായ ഏഴു സിനിമകളുടെ ഏറ്റവും മികച്ച ഡിജിറ്റൽ പ്രിന്റുകൾ ഉൾപ്പെടുത്തി 2022 ജൂൺ 20 മുതൽ 28 വരെയായിരുന്നു അടൂർ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ. അടൂർ ഗോപാലകൃഷ്ണനെക്കുറിച്ച് രണ്ടു കാലങ്ങളിൽ ഉണ്ടായ, ദേശീയ ശ്രദ്ധ നേടിയ രണ്ടു ഡോക്യുമെൻററികളും മേളയിൽ പ്രദർശിപ്പിച്ചു.

ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഡോക്യുമെന്ററി Images / Reflections: a documentary on Adoor Gopalakrishnan [Watch the film], വിപിൻ വിജയ് സംവിധാനം ചെയ്ത ഭൂമിയിൽ ചുവടുറച്ച്​[Watch the film] എന്നിവ കൂടാതെ സ്വയംവരം, എലിപ്പത്തായം, കൊടിയേറ്റം, അനന്തരം, മതിലുകൾ, വിധേയൻ, നിഴൽക്കുത്ത് തുടങ്ങി ഏഴ്​ അടൂർ സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്​. ഡിജിറ്റൽ ക്ലാരിറ്റിയോടുകൂടി ലഭിക്കുന്ന അടൂർ സിനിമകൾ വീണ്ടും കാണാനുള്ള അപൂർവ്വമായ അവസരം ട്രൂ കോപ്പി വീണ്ടും ഒരുക്കുകയാണ്​. ഇതോടൊപ്പമുള്ള ലിങ്കുകളിലൂടെ ഈ സിനിമകൾ കാണാം.







Comments