ആധുനിക ഫുട്‌ബോളിലെ സിസ്റ്റമറ്റിക് ആയ മാറ്റങ്ങള്‍ക്കൊടുവില്‍ എവിടെയോ നഷ്ടപ്പെട്ടു പോയൊരു സുവര്‍ണ കാലത്തിന്റെ പ്രതിനിധി. തനിക്കാസ്വദിക്കാന്‍, തന്റെ കളി കണ്ടിരിക്കുന്നവരെ ആനന്ദം കൊള്ളിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന റൊമാന്റിക് പ്ലെയര്‍. ലോകം കണ്ട അവസാനത്തെ മഹാനായ എന്‍ഗാഞ്ചേ, ക്രിയേറ്റിവ് ജീനിയസ്. യുവാൻ റോമൻ റിക്വൽമേ.
23 Dec 2022, 04:56 PM
2000 ത്തിലെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന്റെ ഫൈനലിൽ റയല്‍ മാഡ്രിഡിനെ നേരിടുന്നത് ബൊക്ക ജൂനിയേഴ്സാണ്. ഫിഗോയും റോബര്‍ട്ടോ കാര്‍ലോസും മക്കലെലെയും കസിയസും അടങ്ങുന്ന താരനിബിഡമായ റയല്‍. അദ്‌ഭുതകരമാം വിധം റയൽ വീണ ആ കളിയുടെ ആറാം മിനുട്ടില്‍ റയലിന് കേട്ടറിവ് മാത്രമുണ്ടായിരുന്ന ആ സ്കില്‍ പ്രത്യക്ഷമായി. ബൊക്കയുടെ ഹാഫിൽ നിന്ന് മാര്‍ട്ടിന്‍ പലെര്‍മോയെ ലക്ഷ്യമാക്കി റയലിന്റെ പ്രതിരോധത്തെ തുറന്നെടുക്കുന്ന ഒരു ഡിഫൻസ് ബ്രെക്കിങ് ഏരിയല്‍ പാസ്. നൽകുന്ന മിഡ് ഫീൽഡർ ഉദ്ദേശിച്ചതില്‍ നിന്നും ഒരിഞ്ചു പോലും അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ പെർഫെക്ട് ആയി ഒഴുകിയെത്തിയ പന്ത് പലർമോ വലയിലേക്ക് പ്ലെസ് ചെയ്യുമ്പോൾ ആ പാസ്സ് നൽകുന്നത് ക്ലൌഡ് മക്കലെലെയെ അതിശയിപ്പിച്ചു കൊണ്ട് തന്‍റെ വേഗത്തിനൊപ്പം കളിയുടെ വേഗത്തെ ക്രമീകരിച്ച ഒരസാധാരണ കളിക്കാരനായിരുന്നു.
ദിലീപ് പ്രേമചന്ദ്രൻ
Jan 08, 2023
10 Minutes Watch
സച്ചു ഐഷ
Jan 05, 2023
4 Minutes Read
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 24, 2022
34 Minutes Watch
സുദീപ് സുധാകരൻ
Dec 22, 2022
3 Minutes Read