10 Aug 2020, 12:02 PM
You know my methods, Watson.
Sherlock Holmes
മേശപ്പുറത്തെ പങ്കയുടെ കാറ്റില്‍
ഏടുകള്‍ മറിയുന്ന പുസ്തകം
സ്വപ്നം കണ്ടുണര്‍ന്ന
ഉച്ചയ്ക്ക്
കിടപ്പുമുറിയില്‍
കട്ടിലിന്റെ താഴെ നിന്ന്, ഒരിക്കല്‍
അടുക്കളയില്‍ നിന്നും കാണാതായ
കത്തി കിട്ടുന്നു
അന്തി നടത്തത്തില്‍
പല തവണ തലയിലെ തൊപ്പി ഊരി
കൊമ്പുകള്‍ തൊടുന്നു
ചെവികളുടെ നീളം
ചൂണ്ടുവിരല്‍കൊണ്ട് അളക്കുന്നു
തെളിവില്ലാതെ പൂര്‍ത്തിയാവുന്ന പകല്‍
അതിവേഗം ഇരുളിലേക്ക് കുതിക്കുന്നു.
തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍
വാതില്‍ക്കല്‍ രണ്ടു ജോഡി ചെരുപ്പുകള്‍
തലകള്‍ മാറി കൂട്ടി ഇട്ടിരിക്കുന്നതു കാണുന്നു
ഇരിപ്പുമുറിയിലെ പങ്ക തിരിയുന്ന കാറ്റ് ഇപ്പോള്‍
അടഞ്ഞു കിടക്കുന്ന വാതിലിന്റെ വിടവിലൂടെ
മുഖത്ത് വന്നു മുട്ടുന്നു
മൂക്ക് പഴയ ഒരു മണം കണ്ടുപിടിക്കുന്നതുവരെ
പുറത്തുതന്നെ കാത്ത് നില്‍ക്കുന്നു.
എഴുത്തുകാരന്‍
എൻ.ബി.സുരേഷ്
10 Aug 2020, 02:14 PM
ഭയം ജനിക്കുന്നുണ്ട്
ഫേവര്‍ ഫ്രാന്‍സിസ്
Apr 22, 2021
44 Minutes Listening
Truecopy Webzine
Apr 05, 2021
8 minutes read
കൽപ്പറ്റ നാരായണൻ / ഒ.പി. സുരേഷ്
Mar 01, 2021
1 hour watch
രാജേന്ദ്രന്‍ എടത്തുംകര
Feb 26, 2021
6 minutes read
വി.ആര്‍. സുധീഷ്
Feb 25, 2021
5 Minutes Watch
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
ഇശാം
12 Aug 2020, 11:50 PM
നന്നായിട്ടുണ്ട്.... ✌️