അൽഖാസി സൃഷ്ടിച്ച ഇന്ത്യൻ തിയറ്റർ

ആധുനിക ഇന്ത്യൻ നാടകവേദിയുടെ പ്രധാന സ്രഷ്ടാക്കളിൽ ഒരാളായ ഇബ്രാഹിം അൽഖാസിയെക്കുറിച്ചുള്ള സംഭാഷണമാണിത്. ജനിച്ചത് മഹാരാഷ്ട്രയിലെ പൂനെയിൽ. സൗദി അറേബ്യൻ അച്ഛനും കുവൈത്തി അമ്മയും. 1947ൽ മറ്റു കുടുംബാംഗങ്ങൾ പാക്കിസ്ഥാനിലേക്ക് പോയപ്പോൾ ഇബ്രാഹിം അൽഖാസി ഇന്ത്യയിൽ തുടരുകയായിരുന്നു. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട് റാഡയിൽ പഠിച്ചു. ബോംബെയിൽ എഫ്.എം. സൂസ, അക്ബർ പദംസി, എം.എഫ്​. ഹുസൈൻ, തയ്യിബ് മെഹ്ത എന്നിവരോടൊപ്പം ബോംബെ പ്രോഗ്രസീവ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പിൽ അംഗമായിരുന്നു. ദൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ദീർഘകാലം ഡയറക്ടറായിരുന്നു. ഇബ്രാഹിം അൽഖാസിയുടെ സംഭാവനകളെക്കുറിച്ച് എസ്. ഗോപാലകൃഷ്ണൻ പ്രമുഖ നാടകപ്രവർത്തകനും അധ്യാപകനുമായ അഭിലാഷ് പിള്ളയുമായി സംസാരിക്കുന്നു

എസ്. ഗോപാലകൃഷ്ണൻ: സമകാലിക ഇന്ത്യൻ നാടകവേദിയിൽ താങ്കൾ സജീവമാണ്, അൽഖാസി രൂപപ്പെടുത്തിയെടുത്ത സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ. അൽഖാസിയെ അടുത്തറിയാൻ അവസരം ലഭിച്ചയാളെന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ച് താങ്കൾക്ക് കൂടുതൽ പറയാനാവും. അൽഖാസിയുടെ ജീവിതം ആധുനിക ഇന്ത്യയ്ക്ക് എന്താണ് നൽകിയത്?

അഭിലാഷ് പിള്ള: അൽഖാസിയെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മാത്രം, നേരിട്ട് അദ്ദേഹത്തിന്റെയടുത്ത് പഠിക്കാനോ തിയേറ്റർ ചെയ്യാനോ ഭാഗ്യം ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ നിന്ന് ക്ലാസ് കിട്ടിയിട്ടുണ്ട്. അവിടെ നിന്നാണ് ഞാൻ അൽഖാസിയെക്കുറിച്ച് അറിഞ്ഞത്.
ചെറുപ്പത്തിലേ, തിയറ്ററുകാരനായ അച്ഛനിൽ നിന്ന് അൽഖാസിയുടെ പേര് കേട്ടിരുന്നു. മതേതര കാഴ്ചപ്പാടിൽ നിന്നാണ് അദ്ദേഹം എല്ലാം ചെയ്തത്. Andha Yug എന്ന വലിയൊരു നാടകം മഹാഭാരതത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുമ്പോൾ, അത് മുഗൾ ആർക്കിടെക്ചറിൽ വെച്ചിട്ട് ചെയ്യാം എന്നു പറയുകയാണ്. അതൊരു ക്ലാസിക് ആയി മാറുന്നു. അതുകഴിഞ്ഞിട്ടും ഇതുവരെ ആർക്കും അതുപോലെ ചെയ്യാൻ പറ്റിയിട്ടില്ല. അടിസ്ഥാനപരമായി ആ ഒരു കോമ്പിനേഷൻ, സിന്തസിസ് അല്ലെങ്കിൽ വിഷൻ, അല്ലെങ്കിൽ വിഷ്വൽ ട്രീറ്റ് എന്നു പറയുമ്പോൾ പരിമിതികളുടെയെല്ലാം അതിരുകൾ ലംഘിക്കുകയാണ്. ഒരു ക്ലാസിക്കിനെ എടുത്തുവെച്ചാണ് അദ്ദേഹം ആ കാലഘട്ടത്തെ ഇങ്ങനെ ബ്രെയ്ക്ക് ചെയ്തുവെച്ചിരിക്കുന്നത്. രാമായണം, മഹാഭാരതം സീരിയലുകൾക്കുപോലും അങ്ങനെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജാപ്പനീസ്, ചൈനീസ് കോസ്റ്റിയൂംസിന്റെ സ്വാധീനത്തിൽ മൊത്തത്തിൽ ഒരു ഏഷ്യൻ എക്സ്പ്രഷൻ വേൾഡിലേക്ക് കൊണ്ടുവെക്കുകയാണ്, തിയേറ്റർ എപിക്കിനായി. ഇന്നുവരെ ഇന്ത്യയിൽ നടന്ന പലരീതിയിലുള്ള ചരിത്ര സംഭാവനകളെയെല്ലാം കൂട്ടിവെച്ചാണ് ആ ഒരു എപ്പിക്കിനെ മുമ്പോട്ടുകൊണ്ടുപോകുന്നത്. ആ ഒരു നാടകവും സ്റ്റേജിങ്ങും ഇന്ത്യൻ തിയേറ്ററിലും ഒരു എപ്പിക്കായി മാറുകയാണ്. അതുകഴിഞ്ഞിട്ടും അങ്ങനെയൊരു നാടകം ഉണ്ടായിട്ടില്ല.
ഞങ്ങൾ വിദ്യാർഥികൾ എപ്പോഴും ചോദിക്കാറുണ്ട്, ഒരു

ആ ഒരു നാടകവും സ്റ്റേജിങ്ങും ഇന്ത്യൻ തിയേറ്ററിലും ഒരു എപ്പിക്കായി മാറുകയാണ്. അതുകഴിഞ്ഞിട്ടും അങ്ങനെയൊരു നാടകം ഉണ്ടായിട്ടില്ല

മൈക്രോഫോണില്ലാതെ നടന്മാർ എങ്ങനെയാണ് ഇത്രയും വലിയ സ്പോട്ടിൽ ഇത്ര ദൂരെ നിന്ന് ഡയലോഗുകൾ പറയുകയും അത് നമുക്ക് കേൾക്കാൻ കഴിയുകയും ചെയ്തത് എന്ന്. അത് അൽഖാസിയുടെ വോയ്‌സ് ട്രെയിനിങ് ആയിരുന്നു. ശ്വസനം തൊട്ട് ആ പരിശീലനം തുടങ്ങുന്നു, അതിൽ യോഗ കൊണ്ടുവന്നത്... അതിലെല്ലാം വല്ലാത്തൊരു വിഷനുണ്ടായിരുന്നു അക്കാദമിക്സിൽ തന്നെ. യോഗ തൊട്ട് വെസ്റ്റേൺ വോക്കലൈസേഷന്റെ ട്രെയിനിങ് തൊട്ട്... ആക്ടർ സംസാരിക്കുമ്പോൾ അരകിലോമീറ്ററോളം ദൂരമുണ്ടാകും. പക്ഷേ നമുക്ക് വ്യക്തമായി കേൾക്കാം. ഗ്രീക്ക് തിയേറ്റർ പഠിക്കുമ്പോഴും ഈ സംശയം ഉണ്ടാകാറുണ്ട്. പക്ഷേ ഗ്രീക്ക് തിയേറ്ററിൽ മാസ്‌കുകൾ ഉണ്ടായിരുന്നു. അതുകൊണ്ടായിരുന്നു ഫോംസ് ഡവലപ്പ് ചെയ്തത്. ഫോംസ് എന്നു പറയുമ്പോൾ, കൂടിയാട്ടത്തിലും മറ്റും, ചൊല്ലാൻ വേറെ ആൾക്കാരുണ്ടാകും. അഭിനയിക്കാൻ വേറെ ആൾക്കാർ. ഇതെല്ലാം കംപയിൻ ചെയ്തുകൊണ്ടുവരുന്നു; മഹാഭാരതത്തിലേക്ക്, ഒരു മുഗൾ ആർക്കിടെക്ചർ വെച്ചുകൊണ്ട്. അങ്ങനെ പലരീതിയിലുള്ള ഒരു എക്‌സ്പ്രഷൻ, അത്നമ്മളെ സംബന്ധിച്ച് പുതിയ ഒരു ഇന്ത്യയായിരുന്നു. 1947നുശേഷമുള്ള ആ ഇന്ത്യ ഗാന്ധിയും നെഹ്റുവുമെല്ലാം കണ്ടൊരു ഇന്ത്യയായിരുന്നു. അത് അദ്ദേഹത്തിന്റെ കലാപരവും സൗന്ദര്യശാസ്ത്രപരവുമായ സംഭാവനയാണ്. അതൊരു അടിസ്ഥാനമായിട്ടുതന്നെയാണ് എനിക്കു തോന്നുന്നത്.
ഒരുകാര്യം കൂടി ശദ്ധിക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ തന്നെയാണ് സംഗീത നാടകങ്ങളും പാർസി നാടകങ്ങളും ഉണ്ടായത്. അതിലെല്ലാം ഇങ്ങനെയുള്ള കോമ്പിനേഷനുണ്ട്. അത് കുറച്ചുകൂടി കമേഴ്സ്യലിന്റെയും ജനപ്രിയതയുടെയും വീക്ഷണത്തിലാണ് നടന്നിരുന്നത്. ഇന്ത്യൻ കോസ്റ്റിയൂംസ് ഇടുക, പേഴ്സ്പെക്ടീവ് ഡ്രോയിങ് വെച്ചിട്ട് അതിനു മുമ്പിൽ കളിപ്പിക്കുക... ഇതെല്ലാം ഉണ്ടായിരുന്നു. പക്ഷേ ഇത് കൃത്യമായി, ത്രീ ഡൈമൻഷനിലേക്ക്, ഫൗണ്ട് സ്‌പെയ്സിലേക്ക് കൊണ്ടുപോവുകയാണ്.

ചോദ്യം: അദ്ദേഹം ഇന്ത്യയിലാണ്​ ജീവിച്ചത്​. ഒപ്പം, വിവിധ അർത്ഥങ്ങളിൽ അന്താരാഷ്ട്ര പൗരനും കൂടിയായിരുന്നു. മാതാപിതാക്കളുടെ ദേശീയതകൾ മുതൽ അദ്ദേഹത്തിൽ സജീവമായിരുന്ന പലധാരകൾ വെച്ചുകൊണ്ടാണ് ഞാനിത് പറയുന്നത്. ഇന്നത്തെ ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിൽ അൽഖാസി മുന്നോട്ടുവെച്ച ആധുനികതയുടെ പ്രസക്തിയെന്താണ്?

നമ്മൾ എത്ര ചരിത്രത്തെ നിഷേധിച്ചാലും, ചരിത്രം ചരിത്രത്തിന്റെ സ്ഥലത്ത് കിടക്കും. അതിനെ എത്ര വേണമെങ്കിലും പുനർവ്യാഖ്യാനിക്കാം. പക്ഷേ സമയമാകുമ്പോൾ തിരിച്ച് വീണ്ടും നമ്മൾ ആ ചരിത്രത്തെപ്പറ്റി സംസാരിക്കാൻ തുടങ്ങും. സൽമാൻ റുഷ്ദി ‘മിഡ്നൈറ്റ് ചിൽഡ്രണി’ൽ പറഞ്ഞതുപോലെ ‘ഹിസ്റ്ററി പിക്കിൾഡ് ഇൻ എ ബോട്ടിൽ' എന്നു പറയുന്ന രീതിയിലാണത്. ഈ പിക്കിൾ എത്ര പഴയതാവുന്നുവോ അത്രയും രുചി കൂടും. അൽഖാസി ഹിസ്റ്റോറിക്കൽ മൂവ്മെന്റ്സ് ക്രിയേറ്റ് ചെയ്തു, അതിന്റെ ഒരുപാട് വ്യാപ്തികളിലാണ് ഇന്ത്യൻ തിയേറ്ററും സിനിമയും വളർന്നത്. ഇന്ത്യൻ സിനിമയിലെ അഭിനയ സങ്കേതത്തിന് നിരവധി സംഭാവനകൾ. അതിൽ

അൽഖാസി ഹിസ്റ്റോറിക്കൽ മൂവ്മെന്റ്സ് ക്രിയേറ്റ് ചെയ്തു, അതിന്റെ ഒരുപാട് വ്യാപ്തികളിലാണ് ഇന്ത്യൻ തിയേറ്ററും സിനിമയും വളർന്നത്

നിന്നുണ്ടായ പല തലങ്ങളിലുള്ള വികാസങ്ങളാണ് അൽഖാസിയുടെ പ്രധാന സംഭാവന; ദൃശ്യങ്ങളെയും ദൃശ്യഭാഷയെയും മനസ്സിലാക്കൽ, ഭാഷയുടെ നിർമിതി തുടങ്ങിയവ. മറ്റൊന്ന്, അൽഖാസി എവിടെയോ തുടങ്ങിവെച്ചത്...കോമ്പിനേഷൻസ് ഓഫ് റീഡിങ് വിഷ്വൽസ്, അണ്ടർസ്റ്റാന്റിങ് ദ വിഷ്വൽ ലാഗ്വേജ്, തുടങ്ങിയ സംഗതികൾ. വേറെയും ആൾക്കാരുണ്ട്, ആ കാലഘട്ടത്തിലും അതുകഴിഞ്ഞും. പക്ഷേ, യഥാർഥ അടിസ്ഥാനങ്ങളിൽ ഒന്ന് അൽഖാസി തന്നെയാണ്. ഈ അടിസ്ഥാനം, പല സംസ്‌കാരങ്ങളിൽനിന്ന് വന്നതാണ്. ഇന്ത്യ ഉണ്ടായത് എങ്ങനെയാണ്, എത്ര അധിനിവേശങ്ങളുണ്ടായി... അത്തരം വിശദാംശങ്ങൾ ആവശ്യമാണ്. അവയിൽനിന്ന് എന്താണ് എടുത്തുവെക്കേണ്ടത്? പല ചരിത്രങ്ങൾ, വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ, അവയുടെ സൂക്ഷ്മമായ വിശദാംശങ്ങൾ...കലാനിർമിതിയിൽ ഇതെല്ലാം ഒരുമിച്ചുവരും. which eventually i think he is contributing towards human aspects of all the humaniterian concern.
അദ്ദേഹം ആധുനിക ഇന്ത്യൻ തിയേറ്ററിന്റെ സ്ഥാപകനാണ്. ജനാധിപത്യവാദിയാണ്. സെക്യുലർ ആണ്. സെക്യുലർ പോയിന്റ് ഓഫ് വ്യൂവിൽ നിന്നാണ് സ്‌കൂൾ ഓഫ് ഡ്രാമപോലെ ഒരു ആധുനിക സ്ഥാപനം ഉണ്ടാവുന്നത്. അദ്ദേഹത്തിന്റെ സമയംതൊട്ട് വ്യത്യസ്തമായ സംസ്‌കാരങ്ങളിൽനിന്നാണ് വിദ്യാർഥികളെ കൊണ്ടുവന്നത്. extremely brilliant diverse backgrounds ആണ്. സാമ്പത്തികം തൊട്ട് എല്ലാം. പക്ഷേ അദ്ദേഹം നോക്കിയിരുന്നത് how to develop talent, how to make, how to look at styles of acting എന്ന രീതിയിലാണ്​, അതിന് എന്തൊക്കെയാണ് പല ചരിത്രങ്ങളിൽനിന്നും പല സംസ്‌കാരങ്ങളിൽ നിന്നും പല നാഗരികതകളിൽ നിന്നും വേണ്ടത് എന്നാണ്. അൽഖാസികൊണ്ടുവന്ന പ്രധാനപ്പെട്ട വീക്ഷണം ഈസ്തറ്റിക്സ് ആയിരുന്നു. അതിൽ നാഗരികതകളുടെ പഠനം- പല രീതിയിലുള്ള നാഗരികതകളിൽനിന്ന് എന്തൊക്കെ സൂക്ഷ്മമായ വിശദാംശങ്ങളാണ് നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്നത്, നാഗരികത എങ്ങനെയാണ് വളർന്നത്, മനുഷ്യൻ എങ്ങനെയാണ് വളർന്ന് ഇവിടെവരെ എത്തിയത്, അതിനൊപ്പം കല എങ്ങനെ വളർന്നു, കലയും ജീവിതവും പൂർണമായും എങ്ങനെ പരസ്പരം ഇഴചേർന്നു നിൽക്കുന്നു- തുടങ്ങിയ കാര്യങ്ങൾ. I don't know who told this. It is like the forgotten adventures of the God which has been explored by such an artist in this world, in this universe എന്നു പറയുന്നതിലേക്കാണ് അൽഖാസിയെ എനിക്കു ചേർത്തുവെക്കാൻ തോന്നുന്നത്.

ചോദ്യം: അദ്ദേഹത്തിന്റെ ഏറ്റവും വലിയ കർമഭൂമിയായിരുന്ന നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലേക്ക് വരാം. ഏറ്റവും കൂടുതൽ കാലം അതിന്റെ ഡയറക്ടറായിരുന്ന ആളാണ് അൽഖാസി. എൻ.എസ്.ഡിയിലെ വാഷ്റൂംവരെ സ്വയം വൃത്തിയാക്കി അദ്ദേഹം നൽകിയ സന്ദേശങ്ങളും എം.കെ റെയ്ന പറഞ്ഞത് ഞാൻ വായിച്ചിരുന്നു. മാറ്റത്തിനെ മുന്നിൽനിന്നുനയിച്ച നേതൃത്വഗുണം അദ്ദേഹത്തിനുണ്ടായിരുന്നു. എൻ.എസ്.ഡിയുമായി ബന്ധപ്പെട്ട് അദ്ദേഹം വഹിച്ച സംഭാവനകളെക്കുറിച്ച് പറയാമോ?

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയ്ക്ക് ഒരു രൂപം വന്നതുതന്നെ അൽഖാസിയുടെ കാലത്താണ്. അദ്ദേഹം പഠിച്ചുവന്നത് റാഡയിൽ നിന്നാണ്. റാഡയിൽ പഠിക്കാൻ എനിക്കും ഭാഗ്യമുണ്ടായി. റാഡയെന്നു പറയുന്ന വാക്ക് ആദ്യമായി കേൾക്കുന്നതിനുമുമ്പ് ഞാൻ അൽഖാസിയെന്നാണ് കേൾക്കുന്നത്. റാഡയുടെ സ്വാധീനം അദ്ദേഹത്തിലുണ്ടെങ്കിലും കൃത്യമായി ഒരു ഏഷ്യൻ, ഇന്ത്യൻ എക്സ്പ്രഷൻ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു. റാഡ വെസ്റ്റേൺ

സെക്യുലർ പോയിന്റ് ഓഫ് വ്യൂവിൽ നിന്നാണ് സ്‌കൂൾ ഓഫ് ഡ്രാമപോലെ ഒരു ആധുനിക സ്ഥാപനം ഉണ്ടാവുന്നത്. അദ്ദേഹത്തിന്റെ സമയംതൊട്ട് വ്യത്യസ്തമായ സംസ്‌കാരങ്ങളിൽനിന്നാണ് വിദ്യാർഥികളെ കൊണ്ടുവന്നത്

എക്സ്പ്രഷനാണെങ്കിൽ സ്‌കൂൾ ഓഫ് ഡ്രാമയെ ഒരു ഏഷ്യൻ എക്സ്പ്രഷനായി എങ്ങനെ വളർത്തണം, അതിനുവേണ്ടി ഏഷ്യൻ ഫോംസ്, ഏഷ്യൻ ഫിലോസഫികൾ, ഏഷ്യൻ ഈസ്തറ്റിക്സ്, അതിന്റെയെല്ലാം വർക്കുകളും കൃത്യമായി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ കൊണ്ടുവന്നു. ക്ലാസ് റൂം പഠനം അല്ലാതെ ഏഷ്യയിൽ വേറെ രീതിയിലുള്ള പഠനം ഉണ്ടായിരുന്നു. പ്രൊഡക്ഷൻ വഴി പഠിക്കുക, ഒരു പ്രൊഡക്ഷൻ തന്നെ റിഹേഴ്സൽ ചെയ്തുകൊണ്ടിരിക്കുക, അതിൽതന്നെ എല്ലാ രീതിയിലുമുളള ക്ലാസുകൾ ഉണ്ടായിരിക്കുക, കോസ്​റ്റ്യൂംസ്​ ക്ലാസുകളടക്കം. ഇന്ന്, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ക്ലാസ് റൂമുകളുടെ പഠനം കൂടിയുണ്ട്. പ്രൊഡക്ഷൻ മാത്രമല്ല. പലരീതിയിലുള്ള പഠനങ്ങൾ.

NSD was quite different from other art institutions. What he has brought was that NSD is special as an art institution, unlike other art institutions, which has to go with a discipline. Art should also recognize the whole education as industry should also recognize. This is what drama is, what theatre is. He may spend twelve hours, sixteen hours, to rehearse and a student will make just one scene.

What he can do is, he can engage all the senses of the audience, and actors, through his brilliant calibre, which is the spectacle, which is not only political but also socially relevant. അത് വളരെ difficult ആണ്, spectacle ൽ create ചെയ്യാൻ. ഒരു സീനുണ്ടാക്കാൻ അത്രയും സമയം വേണം, അതുതന്നെയാണ് ഏറ്റവു വലിയ ക്ലാസ്. ക്ലാസ് റൂം എന്നു പറയുമ്പോൾ, പിരീഡുകളും മറ്റും ഇല്ലാതെ എങ്ങനെയാണ് എല്ലാവരും ഇരുന്ന് ഒരു ഇമോഷൻ മനസ്സിലാക്കുക, ഒരു ഡയലോഗിന്റെ ടോട്ടൽ ക്വാളിറ്റി മനസ്സിലാക്കുക, ഇതെല്ലാം ഞങ്ങൾ മനസിലാക്കിയത് നസറുദ്ദീൻ ഷാ സാർ ക്ലാസെടുത്തപ്പോഴാണ്. തിയേറ്ററിൽ അറിയപ്പെടുന്ന ഒരുപാട് അധ്യാപകർ ക്ലാസെടുക്കുമ്പോഴാണ്. ഇതാണ് അൽഖാസിയുടെ പ്രധാന സംഭാവന. അവിടെനിന്ന് പാസായ എല്ലാവരിലും അൽഖാസിയുടെ അച്ചടക്കം ഉണ്ടായിരുന്നു. അത് ഞങ്ങൾക്കും കുറേയൊക്കെ കിട്ടിയിട്ടുണ്ട്. ആ അച്ചടക്കം കണ്ടിട്ടും, അദ്ദേഹത്തിന്റെ വിദ്യാർഥികളിലുടെ ഞങ്ങൾക്ക് കിട്ടിയ ക്രിയേഷൻ ഓഫ് ആർട്ടിലൂടെയും, ഞങ്ങൾ അദ്ദേഹത്തെ ആരാധിക്കാൻ തുടങ്ങി. നാടകമെന്ന കലയ്ക്ക് ആദരം ഉണ്ടാവണം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് ഞാൻ കരുതുന്നു.
ഇന്ത്യൻ പരിസ്ഥിതിയിൽ നാടകത്തെക്കുറിച്ചും പെർഫോമെൻസിനെക്കുറിച്ചും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. നമ്മുടെ സമൂഹത്തിലെ ജാതി, കലാരൂപങ്ങളെ ഒന്നുകിൽ സവർണമായോ അല്ലെങ്കിൽ അവർണമായോ കാണും. അങ്ങോട്ടും ഇങ്ങോട്ടും കലാകാരന്മാരെയും ആ രീതിയിലാണ് കാണുന്നത്. ഇതെല്ലാം പൂർണമായി തുടച്ചുമാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ചോദ്യം: ഓംപുരി, ഉത്തര ബൗകർ, സുരേഖ സിക്രി, നസ്റുദ്ദീൻഷാ, അനുപംഖേർ, രോഹിണി ഹാട്ടൻഗഡി, എം.കെ റെയ്ന ഇങ്ങനെ നീണ്ട ശിഷ്യസമ്പത്തുണ്ട് അൽഖാസിക്ക്. ആധുനിക ഇന്ത്യൻ സംഗീതത്തെ മാറ്റിമറിച്ച അലാവുദ്ദീൻ ഖാനെപ്പോലെ തന്നെ ഒരു വലിയ ഗുരുവായി ഇബ്രാഹിം അൽഖാസി നിൽക്കുന്നു. അന്താ യുഗും, തുക്ലഗും, ആഷധ് കാ ഏക് ദിനും വെയ്റ്റിങ് ഫോർ ഗോഥോയും ഈഡിപ്പസ് റെക്സുമെല്ലാം എടുത്ത് അദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങളെക്കുറിച്ച് പറയാമോ?

സമൂഹത്തിന്റെ വിവിധ ഖണ്ഡങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് ആധുനിക രീതിയിലുള്ള കണക്ഷനാണ് അദ്ദേഹം കൊണ്ടുവന്നത്. ഇതുവരെയുണ്ടായിരുന്ന പാഴ്സി തിയേറ്ററിന് പാഴ്സി തിയേറ്ററിന്റേതായ ഓഡിയൻസ് ഉണ്ടായിരുന്നു. സംഗീത നാടകങ്ങൾക്ക് അവയുടെ, മറാഠി നാടകങ്ങൾക്ക് മറാഠി നാടകങ്ങളുടേതായ ഓഡിയൻസ്. അദ്ദേഹം കൊണ്ടുവന്നത് ഏഷ്യൻ- ഇന്ത്യൻ എക്സ്പ്രഷനാണ്. ഏത് ഓഡിയൻസിനും കണക്ടഡാവാൻ കഴിയും. എന്നിരിക്കലും അത് കമേഴ്സ്യലോ പോപ്പുലറോ അല്ല. നമ്മളല്ലാം അത് കേട്ടിട്ടേയുള്ളൂ. ഞാൻ കണ്ടിട്ടില്ല. പക്ഷേ കേൾക്കുമ്പോൾ നമുക്ക് തോന്നും, അദ്ദേഹം എല്ലാ അതിർവരമ്പുകളും മറികടന്ന് എല്ലാ

നമ്മുടെ സമൂഹത്തിലെ ജാതി, കലാരൂപങ്ങളെ ഒന്നുകിൽ സവർണമായോ അല്ലെങ്കിൽ അവർണമായോ കാണും. അങ്ങോട്ടും ഇങ്ങോട്ടും കലാകാരന്മാരെയും ആ രീതിയിലാണ് കാണുന്നത്. ഇതെല്ലാം പൂർണമായി തുടച്ചുമാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു

ഓഡിയൻസിനേയും കണക്ട് ചെയ്യാൻ നോക്കുന്നുണ്ട്. കേരളത്തിൽ നിന്നടക്കം ആ സമയത്ത് ഒരുപാട് പേർ, എന്റെ അച്ഛന്റെ തലമുറയിലുള്ളവർ, ആകൃഷ്ടരായിരുന്നു. ഒരു ഹിന്ദി നാടകം കണ്ടിട്ട് മലയാളിക്ക് ഭാഷ മനസിലായില്ല, അല്ലെങ്കിൽ മൊത്തത്തിൽ ഇൻവോൾവ് ആകാൻ കഴിഞ്ഞില്ല തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. what he can do is he can engage all the senses of the audience and actors particularly through his extremely brilliant caliber which I could only see through still photographs is the spectacle, spectacle which is really not only political but also socially relevant. അത് അദ്ദേഹം ചെയ്തിട്ടുണ്ട്. അതാണ്, ഒരു രീതിയിൽ അദ്ദേഹത്തിന്റെ നാടകങ്ങളെ നമുക്കിന് പഠിക്കാൻ കഴിയുന്നത്. ഒരു ആശ്ചര്യമായി കിടക്കുന്നത്, എങ്ങനെയാണ് ഇത് ഇത്രയും പ്രസക്തം ആക്കിയത് എന്നാണ്. it really works with the society, really questions the society. ആ സമയത്ത് നടക്കുന്ന പല രാഷ്ട്രീയ പ്രശ്‌നങ്ങളും അതിലേക്ക് എംബഡഡ് ആണ് എന്ന തരത്തിൽ അദ്ദേഹം കൊണ്ടുവന്നു. The way he is developed his whole culture of theatre എന്നും പറയാം.

Comments