വലിയ ഒരു ആശയം ചെറിയ ഒരു ഉപകരണമായിത്തീര്‍ന്ന് വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യമായ പ്രവൃത്തിയില്‍ ഇടപെട്ട് മനുഷ്യസംസ്ക്കാരത്തെ സ്വാധീനിച്ചതിന്റെ, മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീര്‍ത്തതിന്റെ ചരിത്രമാണ് ഉറയുടെ ചരിത്രം- പ്രമുഖ കോണ്ഡം നിര്‍മാതാക്കളായ എച്ച്. എല്‍. എല്‍ ലൈഫ്കെയര്‍ ലിമിറ്റഡില്‍ എഞ്ചിനീയറായ ലേഖിക, കോണ്‍ഡത്തിന്റെ സാമൂഹിക ശാസ്ത്രത്തെക്കുറിച്ച്.
31 Oct 2022, 04:51 PM
തൊണ്ണൂറുകളുടെ ആദ്യം. അന്ന് ഞാന്‍ ജോലിയില്‍ പ്രവേശിച്ചിട്ട് അധികകാലമായിട്ടില്ല. ഒരു ശനിയാഴ്ച വൈകുന്നേരം ഫാക്ടറിയില്‍ നിന്ന് നേരത്തേ ഇറങ്ങി നേരേ ഓടിച്ചെന്ന് അഞ്ചുമണിയുടെ തീവണ്ടി പിടിച്ചു. വണ്ടിയില്‍ നല്ല തിരക്ക്. വാതിലിനടുത്തുള്ള സീറ്റിന്റെ കമ്പിയില്‍ ചാരി നിന്ന്, കാഴ്ചയുടെ ചട്ടം മുറിച്ചു പറക്കുന്ന വീടുകള്‍, മരങ്ങള്‍, പുഴകള്‍, പാലങ്ങള്‍ എന്നിങ്ങനെ കണ്ടു കണ്ട് കുടുങ്ങിയുമുലഞ്ഞും നില്ക്കുമ്പോള് കൊല്ലം കഴിഞ്ഞിട്ടുണ്ടാവണം, ലേശം തിരക്കൊഴിഞ്ഞു, പതിവില്ലാതെ ടിക്കറ്റ് എക്സാമിനര്‍ വന്നു. കുപ്പായത്തിന്റെ ഒരു വശത്തെ കീശയില്‍ നിന്ന് ടിക്കറ്റ് പുറത്തേക്കെടുക്കുമ്പോള്‍ ഒപ്പം ഒരു പിടി ആണുറകള്‍ പുറത്തേക്ക്, നിറമില്ലാത്തതും പാടലവുമായ, പായ്ക്കു ചെയ്യാത്ത ലോലമായ ഉറകള്‍, കാറ്റില്‍ അവ കമ്പാര്‍ട്ട്മെന്റിന്റെ നിലത്തും സീറ്റുകള്‍ക്കിടയിലേക്കും ചിതറിപ്പറന്നു...
ചില നിമിഷങ്ങളിലെ ലോകാവസാനത്തിനു ശേഷം, ഞാന്‍ കുനിഞ്ഞ് തൊട്ടടുത്ത് വീണുകിടന്നവ പെറുക്കി കീശയില്‍ തിരികെ നിക്ഷേപിച്ചു, തീവണ്ടിക്കു പുറത്തെ ലോകത്ത് പിന്നെയും പറക്കുന്ന വണ്ടികള്‍, വൈദ്യുതത്തൂണൂകള്, അവയിലിരിക്കുന്ന പറവകള്‍... അടുത്ത സ്റ്റേഷനില്‍ ഞാന്‍ കമ്പാര്‍ട്ട്മെന്റ് മാറിക്കയറി.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് രണ്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം
യാക്കോബ് തോമസ്
Jan 09, 2023
18 Minutes Listening
രവി മേനോന്
Dec 13, 2022
22 Minutes listening
റംസീന ഉമൈബ
Nov 07, 2022
17 Minutes Listening
ഉമ്മർ ടി.കെ.
Jul 06, 2022
40 Minutes Listening