truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 31 March 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 31 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
K. E. N

POLITICS AND AUTHOR

കെ.ഇ.എൻ, ഫോട്ടോ : ഷഫീഖ് താമരശ്ശേരി

വരൂ, നമുക്ക്​
വിയോജിക്കാനായി
യോജിക്കാം

വരൂ, നമുക്ക്​ വിയോജിക്കാനായി യോജിക്കാം

മുമ്പ്​ നമ്മുടെ എഴുത്തുകാർ ​​നേരിട്ട ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന ചോദ്യം, അതിനേക്കാൾ തീവ്രമായി ഈ കാലഘട്ടത്തിലെ എഴുത്തുകാർ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്​. എന്നാൽ, എത്രത്തോളം സർഗാത്മകമായും ധീരമായും പ്രതികരണോന്മുഖമായും ഈ കാലവും അതിന്റെ എഴുത്തും എഴുത്തുകാരും രാഷ്​ട്രീയപ്രഖ്യാപനം നടത്തുന്നുണ്ട്​? ട്രൂ കോപ്പി വെബ്​സീനിൽ പ്രമുഖ എഴുത്തുകാരും സാംസ്​കാരിക പ്രവർത്തകരും തുറന്നെഴുതുന്നു.

2 Jul 2022, 02:58 PM

Truecopy Webzine

കെ.ഇ.എന്‍ എഴുതുന്നു: 

ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ എന്താണ്?
ഒരു ഉദാഹരണം പറയാം. ഒമ്പതു മിനിറ്റുള്ള, പ്രത്യക്ഷത്തില്‍ ഒരുതരം പ്രകോപനവും ഇല്ലാത്ത, സന്ദീപ് രവീന്ദ്രനാഥിന്റെ  Anthem for Kashmir നിരോധിച്ചു. അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ വിവേക് അഗ്നിഹോത്രിയുടെ കാശ്മീര്‍ ഫയല്‍സിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. കാശ്മീരിലെ ജനത, പ്രത്യേകിച്ച് മുസ്​ലിം ജനത ഭീകരരാണ് എന്ന ധാരണ സൃഷ്ടിക്കുന്ന ഒരു സിനിമയാണിത്.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ഇന്ത്യ ചരിത്രത്തിലെ ഏത് പ്രതിസന്ധിയേക്കാളും ഭീകരമായ പ്രതിസന്ധിയാണ് ഇന്നുള്ളത്. ഇരകള്‍ക്കുവേണ്ടി പൊരുതുന്നവര്‍ കുറ്റവാളികളാക്കപ്പെടുന്നു. ടീസ്റ്റ സെതല്‍വാദിന്റെ, ആര്‍.ബി. ശ്രീകുമാറിന്റെ, സജ്ഞീവ് ഭട്ടിന്റെ മുതല്‍ റാണാ അയൂബിന്റെയും അരുന്ധതി റോയിയുടെയും വരെ പ്രത്യക്ഷാനുഭവങ്ങള്‍, ഇടതുപക്ഷജനാധിപത്യ കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ക്കെതിരെയുള്ള നടപടികള്‍, ബുള്‍ഡോസര്‍ എന്നത് വലിയ പൊളിറ്റിക്കല്‍ ഐക്കണായി മാറുന്ന അവസ്ഥ.

ALSO READ

എ.പി. സബിതയുടേയും കെ.ഇ.എന്നിന്റെയും പ്രണയം

1950കളിലാണ് നെഹ്റു, ഉത്തര്‍പ്രദേശ് തനിക്ക് വളരെ അന്യമായി തോന്നുന്നു, ഇവിടെ ഞാനൊരു വിദേശിയാണ് എന്ന് തോന്നുന്നു എന്നു പറഞ്ഞത്. ഇന്നത്തെ അവസ്ഥ എന്താണ്? ഒരു പൂജാരി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നതില്‍ സെക്യുലറിസത്തിനുപോലും ഒരു അനൗചിത്യം തോന്നാത്തവിധം, വലതുപക്ഷ ആശയങ്ങളുടെ സ്വഭാവികവല്‍ക്കരണം, അക്രമത്തിന്റെ നോര്‍മലൈസേഷന്‍ ഇതെല്ലാം നടന്നുകഴിഞ്ഞ ഒരു പാശ്ചാത്തലത്തില്‍, മറ്റെല്ലാ തര്‍ക്കങ്ങളും മാറ്റിവച്ച്, പുരോഗമന സാഹിത്യം എന്ന് പേരിട്ടാലും ശരി, അല്ലെങ്കിലും ശരി, എല്ലാവരും ഐക്യപ്പെട്ട് മുന്നോട്ടുപോകുകയാണ് വേണ്ടത്. അതുകൊണ്ടാണ്, പുരോഗമന കലാസാഹിത്യ സംഘം, കാമ്പയിനുകളിലൊക്കെ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്. വിഭജനത്തിനും വിദ്വേഷത്തിനും എതിരായ സമരോത്സുകമായ ഒരു മതനിരപേക്ഷ ബദലാണ് ഈ കാലഘട്ടത്തില്‍ മുന്നോട്ടുവക്കേണ്ടത്.’’

‘‘ഇപ്പോള്‍ പുരോഗമന സാഹിത്യവേദിയിലേക്ക്, സംഘടനയില്‍  പെടാത്തവരും പലതരം വിയോജിപ്പുള്ളവരും കടന്നുവരുന്നുണ്ട്. അത് ആവേശകരമാണ്. നൂറുകാര്യങ്ങള്‍ നമുക്ക് വിയോജിക്കാനുണ്ടെങ്കില്‍, വിയോജിക്കാനായി യോജിക്കാം എന്ന നൂറ്റൊന്നാമത്തെ കാരണമുണ്ട്. അവിടെയാണ് നാം എത്തിനില്‍ക്കുന്നത്. ഇത് മനസ്സിലാക്കിയാണ് പുരോഗമന കലാസാഹിത്യസംഘം അതിന്റെ വര്‍ത്തമാനകാല പരിപാടികളുമായി മുന്നോട്ടുപോകുന്നത്.’’

ALSO READ

ആകാശത്തും ഭൂമിയിലും വെള്ളത്തിലും; കെ.ഇ.എന്നിന്റെ യാത്രകള്‍

‘‘ഏതെങ്കിലും കൃതിയെക്കുറിച്ച് അന്തിമമായ വിധി പ്രസ്താവിക്കുന്നതിനുള്ള ഒരു അധികാര സ്ഥാപനമല്ല പുരോഗമന സാഹിത്യ പ്രസ്ഥാനം. അത് വ്യത്യസ്ത അന്വേഷണങ്ങളെ പ്രചോദിപ്പിക്കുന്ന, സംവാദാത്മകം കൂടിയായ ഒരു സാംസ്‌കാരിക ഒത്തുചേരലാണ്. പുരോഗമന സാഹിത്യകാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ക്കിടയില്‍ തന്നെ ഒരു കൃതിയെക്കുറിച്ച് വ്യത്യസ്ത വായനകളുണ്ടാകാവുന്നതാണ്. ഈ വായനകള്‍ കൃതിയെ തള്ളിക്കളയുന്നില്ല, റദ്ദുചെയ്യുന്നില്ല. ഒരു കൃതിയിലെ അന്ധതകള്‍ അവതരിപ്പിക്കുന്നത്, അതിന്റെ സാധ്യതകളെ ഇല്ലാതാക്കാനല്ല. എതു കൃതിയിലും അന്ധതകളും വൈരുധ്യങ്ങളും വിടവുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. അത് ചൂണ്ടിക്കാണിക്കപ്പെടുന്നത്, അതിന്റെ വായനയെ സൂക്ഷ്മമാക്കും, മാത്രമല്ല, തുടര്‍ന്നുവരുന്ന വായനക്കും എഴുത്തിനും പ്രചോദനമാകുകയും ചെയ്യും. ഈയര്‍ഥത്തില്‍ പുരോഗമന സാഹിത്യപ്രസ്ഥാനവും അതിന്റെ സാംസ്‌കാരിക വിശകലനരീതിയും, വ്യത്യസ്ത വിമര്‍ശകര്‍ നടത്തുമ്പോള്‍ വ്യത്യസ്തമായിരിക്കുന്നത് ഒരു സാധ്യതയായിട്ടാണ് കാണുന്നത്.’’

‘‘നമ്മുടെ ഈ കാലത്ത്, സങ്കുചിത അഭിപ്രായപ്രകടനങ്ങള്‍ക്ക് വലിയ മാധ്യമശ്രദ്ധ ലഭിക്കുന്ന ഒരു കാലത്ത്, സൂക്ഷ്മതലത്തില്‍ മാനവികതയെ, മതനിരപേക്ഷതയെ, ജനാധിപത്യത്തെ, സൗഹൃദത്തെ, ദൃഢപ്പെടുത്തുന്ന ഒരു വരി, ഒരു വാക്ക്, ഒരു മെറ്റഫര്‍ ഇതെല്ലാം പ്രധാനപ്പെട്ടതാണ്.  അതോടൊപ്പം, കീഴാളവിരുദ്ധമായ ഒന്നിനെയും അത് എത്ര മഹത്തായ കൃതിയിലായാല്‍പോലും വെറുതെവിടാന്‍ ആത്മബോധമാര്‍ജിക്കുന്ന മുറയ്ക്ക് ആര്‍ക്കും കഴിയില്ല. അതാണ് രാഷ്ട്രീയ നിലപാട്. അതായിരിക്കണം രാഷ്ട്രീയ നിലപാട്

തല പോകുന്ന കാലത്ത് തലനാരിഴ കീറിയുള്ള
തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല

ട്രൂ കോപ്പി വെബസീൻ പാക്കറ്റ്​ 84
ൽ                                                          സൗജന്യമായി വായിക്കാം, കേൾക്കാം

  • Tags
  • #K.E.N
  • #Anthem for Kashmir
  • #Sandeep Ravindranath
  • #The Kashmir Files
  • #Vivek Agnihothri
  • #Teesta Setalvad
  • #R.B. Sreekumar
  • #Arundhati Roy
  • #Purogamana Kala Sahitya Sangham
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
bbc

National Politics

പ്രമോദ് പുഴങ്കര

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടര്‍ച്ചയാണ്, അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

Jan 26, 2023

9 Minutes Read

KEN

Truetalk

കെ.ഇ.എന്‍

കെ.ഇ.എന്‍ എങ്ങനെ വായിച്ചു, എഴുതി?

Jan 06, 2023

1 Hour 7 Minutes Watch

 home.jpg

Obituary

കെ. കണ്ണന്‍

ഒരേയൊരു മേരി റോയ്

Sep 01, 2022

5 Minutes Read

Shajahan Mampat

POLITICS AND AUTHOR

Truecopy Webzine

പല പ്രതിലോമ എഴുത്തുകാരെയും എനിക്കിഷ്​ടമാണ്​, എന്തുകൊണ്ട്​?

Jul 02, 2022

2 Minutes Read

teesta

National Politics

പ്രമോദ് പുഴങ്കര

മോദി സർക്കാറിനെപ്പോലെ നീതിപീഠവും ഉത്തരവിടുന്നു; എന്തുകൊണ്ട് മിണ്ടാതിരുന്നുകൂടാ?.

Jun 28, 2022

17 minutes read

Hareesh Peradi

Opinion

കെ. കണ്ണന്‍

പു.ക.സക്ക്​ എന്തിനാണ്​ ഒരു മുഖ്യമന്ത്രി?

Jun 18, 2022

6 Minutes Read

Kashmir Files

Cinema

സജി മാര്‍ക്കോസ്

കാശ്മീർ ഫയൽസ്: ഹോളോകാസ്റ്റിക് വംശീയതയുടെ ഭയപ്പെടുത്തുന്ന ആവര്‍ത്തനം

Mar 22, 2022

7 Minutes Read

kashmir

Film Review

മുഹമ്മദ് ഫാസില്‍

കാശ്മീർ ഫയല്‍സ്: ബോളിവുഡിലൂടെ ടാർഗറ്റ്​ ഓഡിയൻസിലേക്ക്​ ബി.ജെ.പി

Mar 15, 2022

6 Minutes Read

Next Article

പല പ്രതിലോമ എഴുത്തുകാരെയും എനിക്കിഷ്​ടമാണ്​, എന്തുകൊണ്ട്​?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster