എനിക്കെതിരായ ആക്രമണത്തിന്
സ്റ്റേറ്റിന്റെ പിന്തുണയുണ്ട്,
പൊലീസ് നൽകുന്ന ആത്മവിശ്വാസവുമുണ്ട്-
ബിന്ദു അമ്മിണി
എനിക്കെതിരായ ആക്രമണത്തിന് സ്റ്റേറ്റിന്റെ പിന്തുണയുണ്ട്, പൊലീസ് നൽകുന്ന ആത്മവിശ്വാസവുമുണ്ട്- ബിന്ദു അമ്മിണി
‘‘നിരന്തരം ഞാന്‍ സ്‌റ്റേറ്റിനാല്‍ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായ പൊലീസും എന്നെ ഡിസ്‌ക്രിമിനേറ്റ് ചെയ്യുന്നു. എന്നെ ആക്രമിക്കുന്ന പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. അവര്‍ക്കുവേണ്ടി കഥകള്‍ മെനയുന്നു. ഞാന്‍ എങ്ങനെയാണ് കേരളത്തില്‍ സുരക്ഷിതയാവുന്നത്. കേരളം വിടുകയാണെന്ന എന്റെ തീരുമാനം പുനഃപരിശോധിക്കത്തക്ക എന്തെങ്കിലും ഡെവലപ്‌മെൻറ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായോ?''
6 Jan 2022, 02:31 PM
""സംഘപരിവാര്‍ ഗ്രൂപ്പുകള്‍ എന്നെ തുടര്‍ച്ചയായി ടാര്‍ഗെറ്റ് ചെയ്യുന്നതിന് പിന്നില്‍ എന്റെ ദലിത് ഐഡന്റിറ്റിയാണ്. എന്നെ അക്രമിക്കുന്നവര്‍ക്ക് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പത്തിക സഹായവും, സ്വീകരണവും, അംഗീകാരവും ലഭിക്കും. അവരെ സംബന്ധിച്ച് പണമുണ്ടാക്കാനും സ്വീകാര്യത നേടാനും എന്നെ ആക്രമിച്ചാല്‍ മതിയെന്ന സാഹചര്യമുണ്ട്. ഈ വയലന്‍സിന് സ്റ്റേറ്റിന്റെ പിന്തുണയും ലഭിക്കുന്നുണ്ടെന്നത് ദൗര്‍ഭാഗ്യകരമാണ്. പൊലീസ് നല്‍കുന്ന ആത്മവിശ്വാസമാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്താന്‍ ആളുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.''- ശബരിമല പ്രവേശനത്തിനു ശേഷം സംഘപരിവാര്‍ ഗ്രൂപ്പുകളുടെ നിരന്തര അക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്ന ബിന്ദു അമ്മിണി പറയുന്നു.
2021 സെപ്തംബര്‍ 19ന് ബിന്ദു അമ്മിണിയോട് മോശമായി പെരുമാറിയ കണ്ണൂര്‍ കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവര്‍ പ്രഗീതിനെ കൊയിലാണ്ടി ഹിന്ദു സേവാ കേന്ദ്രം അനുമോദിച്ചിരുന്നു. 2019 നവംബറിലാണ് കൊച്ചി പൊലീസ് കമ്മീഷനേഴ്‌സ് ഓഫിസിന് മുന്നില്‍ വെച്ച് ചില്ലി സ്പ്രേ ഉപയോഗിച്ച് സംസ്ഥാന ഹിന്ദു ഹെല്‍പ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ബിന്ദു അമ്മിണിയെ ആക്രമിച്ചത്. കോഴിക്കോട് ബീച്ചില്‍ വെച്ച് അക്രമിക്കപ്പെടുന്നതിന് ഒരു മാസം മുമ്പ് കൊയിലാണ്ടി പൊയില്‍കാവ് വെച്ച് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിക്കുകയും നിര്‍ത്താതെ പോവുകയും ചെയ്തിരുന്നു.

2018 സെപ്തംബറിലാണ് എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന ഉത്തരവ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് (4:1 അനുപാതത്തില്‍) പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ അരക്ഷിതമാക്കും വിധം ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിശ്വാസികളുടെ ആശങ്കകളെ ദുരുപയോഗിക്കുകയായിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണി ശബരിമലയില്‍ പ്രവേശിച്ചത്. സുപ്രീം കോടതി വിധിക്കു പിന്നാലെ സംസ്ഥാനത്തുടനീളം അരങ്ങേറിയ ആക്രമണസംഭവങ്ങള്‍ തുടര്‍ന്നങ്ങോട്ട് പ്രധാനമായും ഇവരെ കേന്ദ്രീകരിച്ചായിരുന്നു. തന്റെ ഫോണ്‍ നമ്പറും ഫോട്ടോകളും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വഴി വിതരണം ചെയ്ത് ആക്രമിക്കാന്‍ ആഹ്വാനമുണ്ടായെന്നും, തത്ഫലമായാണ് തനിക്ക് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും ബിന്ദു നേരത്തെ പറഞ്ഞിരുന്നു.
ബിന്ദു അമ്മിണിയുടെ ജീവന് ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആക്രമണങ്ങള്‍ വിശ്വാസത്തിന്റെ പേരിലല്ലെന്ന് മന്ത്രി അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞുവെക്കുന്നത് അക്രമികളെ സഹായിക്കാനെ ഉപകരിക്കുകയുള്ളുവെന്ന് ഇവര്‍ പറയുന്നു.
""കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വെച്ച് ഞാന്‍ നേരിട്ട ആക്രമണവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദു ടീച്ചറുടെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. ഇങ്ങനെയൊരു സംഭവമുണ്ടായതില്‍ അവര്‍ പ്രതിഷേധിക്കുന്നുണ്ട്, അത് നടക്കാന്‍ പാടില്ലാത്തതാണെന്ന് പറയുന്നുണ്ട്. പക്ഷെ ഇതിന് വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്നവര്‍ തുടര്‍ന്ന് പറയുന്നു. അവരെങ്ങനെയാണ് അത് പറഞ്ഞു വെക്കുന്നത്? പൊലീസിനുപോലും ഇതെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഇത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് മിനിസ്റ്റര്‍ പറഞ്ഞു വെക്കുന്നതെന്തിനാണ്?''
""അക്രമിയെ എനിക്ക് നേരിട്ടറിയില്ല. പാര്‍ക്കിങ്ങ് വിഷയമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. എനിക്ക് വണ്ടിയില്ല, ഡ്രൈവിങ്ങ് അറിയില്ല. ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായ ഒരാള്‍ വിശ്വാസവും, ശബരിമലയുമായും ബന്ധപ്പെട്ടല്ലാതെ മറ്റെന്തു കാര്യത്തിനാണ് എന്നെ ആക്രമിക്കുന്നത്. ഒരു ചാനല്‍ ചര്‍ക്കിടയിലല്ല മന്ത്രി ഇങ്ങനെ പറയുന്നത്, മറിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. വിശ്വാസവുമായി ഈ അക്രമണത്തിന് ബന്ധമില്ലെന്ന് മുന്‍കൂട്ടി പറഞ്ഞു വെക്കുകയാണ്. ഞാന്‍ നിരന്തരം സ്‌റ്റേറ്റിനാല്‍ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പൊലീസും എന്നെ ഡിസ്‌ക്രിമിനേറ്റ് ചെയ്യുന്നു, എന്നെ ആക്രമിക്കുന്ന പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. അവര്‍ക്കുവേണ്ടി കഥകള്‍ മെനയുന്നു. ഞാന്‍ എങ്ങനെയാണ് കേരളത്തില്‍ സുരക്ഷിതയാവുന്നത്. കേരളം വിടുകയാണെന്ന എന്റെ തീരുമാനം പുനഃപരിശോധിക്കത്തക്ക എന്തെങ്കിലും ഡെവലപ്‌മെൻറ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായോ?''
സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം
ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡില്‍ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കാനാവില്ല.
വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നില്‍; പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ്.
അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനല്‍ മനസ്സുകാര്‍ക്ക് പൊതുറോഡില്‍ സമ്മാന്യത നല്‍കിയവര്‍ക്കും ഈ അക്രമത്തില്‍ നേരിട്ട് ഉത്തരവാദിത്തമുണ്ട്.
ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സര്‍ക്കാര്‍ കാട്ടില്ല, ശക്തമായ നടപടിയുണ്ടാവും.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
റിദാ നാസര്‍
Jan 21, 2023
18 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Dec 04, 2022
3 Minutes Read
സിദ്ദിഹ
Sep 21, 2022
2 minutes Read
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read