മുന്നാക്ക സംവരണം
പിന്നാക്കക്കാരുടെ അവകാശത്തെ അട്ടിമറിക്കുന്നു,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു ഉദാഹരണം
മുന്നാക്ക സംവരണം പിന്നാക്കക്കാരുടെ അവകാശത്തെ അട്ടിമറിക്കുന്നു, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു ഉദാഹരണം
കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ ഭാഗത്തുനിന്നാണ് നിലവിലെ സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കുന്ന തരത്തിലുള്ള സമീപനമുണ്ടായിരിക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ PhD പ്രവേശനത്തില്‍ മുന്നോക്ക സമുദായത്തിലെ സാമ്പത്തിക പിന്നോക്കക്കാരുടെ സംവരണം നടപ്പിലാക്കുന്നതിനായ് ആദിവാസി വിഭാഗത്തിന്റെ സംവരണം വെട്ടിക്കുറക്കുകയായിരുന്നു. ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി വൈകുന്നതോടെ കോടതിയെ സമീപിച്ചിരിക്കുകയാണ് ക്യാന്‍ഡിഡേറ്റുകള്‍.
22 Jun 2021, 03:12 PM
"പാവപ്പെട്ടവര്‍ തങ്ങളുടെ സംവരണം പോകുമെന്ന ഭീതിയിലാണ് എതിര്‍ക്കുന്നത്. ഇന്ന് നിലവിലുള്ള സംവരണ അവകാശം, നേരിയ ശതമാനം പോലും ഹനിക്കപ്പെടില്ല. അതുകൊണ്ട് അത്തരം ആശങ്കയ്ക്ക് അടിസ്ഥാനമില്ല.' മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചതിനു പിന്നാലെ 2020 ഒക്ടോബര്‍ 29ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണിത്. മുന്നാക്കസംവരണത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന വേളയിലെല്ലാം അതിനെ സര്‍ക്കാര്‍ ന്യായീകരിച്ചത് നിലവില്‍ സംവരണാനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരെ ഒരുതരത്തിലും ഇത് ബാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ്. എന്നാലിപ്പോള്‍ പ്രത്യക്ഷമായി തന്നെ നിലവിലെ സംവരാണുകൂല്യങ്ങളെ ബാധിക്കുന്ന ഇടപെടലുണ്ടായിട്ടും സര്‍ക്കാര്‍ നടപടി വൈകുകയാണ്.

കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ ഭാഗത്തുനിന്നാണ് നിലവിലെ സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കുന്ന തരത്തിലുള്ള സമീപനമുണ്ടായിരിക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ PhD പ്രവേശനത്തില്‍ മുന്നോക്ക സമുദായത്തിലെ സാമ്പത്തിക പിന്നോക്കക്കാരുടെ സംവരണം നടപ്പിലാക്കുന്നതിനായ് ആദിവാസി വിഭാഗത്തിന്റെ സംവരണം വെട്ടിക്കുറക്കുകയായിരുന്നു. ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി വൈകുന്നതോടെ കോടതിയെ സമീപിച്ചിരിക്കുകയാണ് ക്യാന്‍ഡിഡേറ്റുകള്‍.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 7.5 ശതമാനമായിരുന്നു PhD പ്രവേശനത്തില്‍ 2020 വരെ പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സംവരണം. പ്രസ്തുത വര്‍ഷം EWS ( Economically Weaker Sections) സംവരണവും 7.5 ശതമാനമായിരുന്നു. എന്നാല്‍ 26.04.2021 ന് പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ സംവരണം അഞ്ചുശതമാനമായി വെട്ടിക്കുറയ്ക്കുകയും EWS സംവരണം 10 ശതമാനമായ് ഉയര്‍ത്തുകയും ചെയ്യുകയായിരുന്നു. വിഷയത്തില്‍ ഹൈക്കോടതി സര്‍വ്വകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

ദിശ എന്ന സംഘടനയുടെ നിയമ സഹായത്തോടെ എസ്.ടി വിഭാഗത്തില്‍ നിന്നുള്ള PhD ക്യാന്‍ഡിഡേറ്റുകളായ അജിത്ത് ശേഖരന്‍, പി. ശിവലിംഗന്‍, നവിത എം.എന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനും പട്ടികജാതി വകുപ്പിനും പരാതി നല്‍കിയിരുന്നെങ്കിലും നടപടിയില്ലാതായതോടെയാണ് കോടതിയെ സമീപിച്ചതെന്ന് ദിശയുടെ പ്രസിഡന്റും സ്ഥാപകനുമായ ദിനു വെയില്‍ തിങ്കിനോടു പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണന്‍ വിഷയം പരിശോധിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
103-ാം ഭരണഘടനാ ഭേദഗതിയ്ക്ക് എതിരാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഈ ഉത്തരവെന്ന് ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷക പി.കെ ശാന്തമ്മ തിങ്കിനോടു പറഞ്ഞു. നിലവില്‍ സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തില്‍ മുന്നാക്ക സംവരണം പത്തുശതമാനം വരെ പോകാമെന്നാണ് ഭരണഘടനാ ഭേദഗതിയില്‍ പറയുന്നത്. പത്തുശതമാനം വരെയെന്നാണ് പറഞ്ഞത്. അല്ലാതെ നിര്‍ബന്ധമായും പത്തുശതമാനം കൊടുക്കണം എന്നല്ല. സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരുടെ സംവരണത്തെ അത് ബാധിക്കരുത് എന്നുംപറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടെ പട്ടികവര്‍ഗ വിഭാഗത്തിനു ലഭിച്ചിരിക്കുന്ന സംവരണത്തില്‍ നിന്നും രണ്ടരശതമാനം മുന്നാക്ക വിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് എസ്.സി എസ്.ടി കമ്മീഷന്‍ ചെയര്‍മാന്‍ മാവോജി തിങ്കിനോട് പറഞ്ഞത്. സര്‍വ്വകലാശാലയോട് വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. "നേരത്തെയുണ്ടായിരുന്ന സംവരണം വെട്ടിക്കുറച്ചത് എന്തുകൊണ്ടാണ്. ഏറ്റവും അടിത്തട്ടിലുള്ള വിഭാഗത്തിന്റെ തന്നെ റിസര്‍വേഷന്‍ വെട്ടിക്കുറച്ചത് അനീതിയാണ്. ആ അനിതീ തിരുത്തപ്പെടേണ്ടതാണ്' എന്നും മാവോജി പറഞ്ഞു.
അതേസമയം കേന്ദ്രനിര്‍ദേശം അനുസരിച്ച് മാത്രമാണ് ഈ വിഷയത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. പി.എ ബേബി ഷാരി തിങ്കിനോടു പറഞ്ഞത്. "EWS വിഭാഗത്തിന് പത്തുശതമാനം സംവരണം കൊടുത്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. അഡ്മിഷന്‍ പ്രൊസീജ്യര്‍ എങ്ങനെയാണെന്നത് അനുസരിച്ച് ചില സാഹചര്യങ്ങളില്‍ പത്തുശതമാനം തികയ്ക്കാനാവില്ല. ഡിഗ്രി അഡ്മിഷന്‍ പോലുള്ള കാര്യങ്ങളില്‍ EWS ല്‍ നിന്ന് അപേക്ഷകര്‍ വന്നില്ലെങ്കില്‍ റീ നോട്ടിഫൈ ചെയ്യാന്‍ പറ്റും. എന്നാല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ പോലുള്ള കാര്യത്തിലാണെങ്കില്‍ പിന്നീട് രണ്ടാമത് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഒന്നും നടത്താന്‍ കഴിയില്ല. അപ്പോള്‍ അവിടെ ഒഴിവുനിലനില്‍ക്കും.' അവര്‍ വിശദീകരിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തിന്റെ സംവരണാനുകൂല്യം കുറച്ചെങ്കില്‍ കേന്ദ്രനിര്‍ദേശം അനുസരിച്ചായിരിക്കും അത് ചെയ്തിട്ടുണ്ടാവുകയെന്നും അവര്‍ പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളില്‍ ചെറിയൊരു ശതമാനത്തിനെങ്കിലും അധികാരത്തിലും തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ രംഗത്തും പ്രാതിധ്യം ഉറപ്പാക്കുന്ന സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മുന്നാക്കവിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം എന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാകുകയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ്.
എൻ.സി.ഹരിദാസൻ
22 Jun 2021, 05:26 PM
ഈ വർഷംഎംഫിൽ റഗുലേഷന് വിരുദ്ധമായി, പ്രവേശന പരീക്ഷയിൽ കട് ഓഫ് മാർക്ക് ലഭിച്ചില്ല എന്ന പേര് പറഞ്ഞ് സംവരണ സീറ്റുകളിൽ അടക്കം ഭൂരിപക്ഷം സീറ്റുകളും വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാതെ ഒഴിച്ചിട്ട നടപടിക്കെതിരെ ഞാൻ നിരന്തരമായി ഇടപെട്ടതോടെയാണ് എന്റെ മകൾക്കടക്കം കുറേപേർക്ക് സുവോളജി എം.ഫിൽ കോഴ്സിന് അഡ്മിഷൻ ലഭിച്ചത്....
കെ.കെ. ബാബുരാജ്
Mar 22, 2023
5 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
ഡോ. കെ. എസ്. മാധവന്‍
Feb 20, 2023
5 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Feb 04, 2023
3 Minutes Read
മനില സി. മോഹൻ
Jan 03, 2023
5 Minutes Watch
Think
Dec 30, 2022
3 Minutes Read
വിനില്‍ പോള്‍
Dec 30, 2022
6 Minutes Read
വി.സി. അഭിലാഷ്
Dec 23, 2022
12 Minutes Read
ഘോഷ് എസ്
22 Jun 2021, 10:39 PM
The cunning caste Hindus in political parties and top executives from Kerala are the master brain behind this Upper caste reservation. Their intention is not the 10% but 100% govt jobs for caste Hindus and Christian.. Their main intention is to evacuate eezhavas ,sc ,st and other obc from Govt services. They really want to implement te old Manusmriti ,first in Kerala and then in India as they implemented economic reservation first in Kerala Devaswam Board and then in India. Their