ചില്ല്

ന്നെയടച്ചിട്ട
കൽചുമരുകൾ
ചില്ലുകളാക്കുമ്പോൾ
ലോകത്തേക്ക്
കൂടുതൽ വെളിപ്പെടുമ്പോൾ
കൂഴങ്കല്ലുകൾ
കയ്യിൽപ്പിടിച്ചു നിൽപ്പവരെ
കാണുന്നു

ദൂരെദൂരെ
വല്യപെരുന്നാൾ
തക്ബീർ ഉയരുമ്പോൾ
ഞാനെന്നെ കെട്ടിയ
കുറ്റിയോർക്കുന്നു

എന്റെ കഴുത്തിലേക്കിറങ്ങാൻ
വിധിക്കപ്പെട്ട
കത്തിയുടെ മൂർച്ചയേറിയ
നിരാശയോർക്കുന്നു

ഞാൻ പെട്ടെന്ന്
മുഖമക്കന വലിച്ചിട്ടു
വന്നതിനേക്കാൾ
വേഗത്തിൽ തിരികെ നടക്കുന്നു

പ്രലോഭനങ്ങളുടെ
പുൽക്കെട്ടുമായി
‘എന്റെ കുഞ്ഞാടേ’യെന്നു
പിന്നിൽ
കുന്നു വിലപിക്കുന്നു

Comments