ശനിയാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

പതിനാറാം തീയതി വരെ അതീവ ജാഗ്രത പുലർത്തേണ്ടതാനുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ സംബന്ധമായി കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റും നൽകുന്ന സൂചന പ്രകാരം നമുക്ക് ഇപ്പോൾ ലഭിക്കുന്നത്.

പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ സജീവമായി നിൽക്കുന്ന കോമ്പസു , നാംപ്തേ എന്നീ സൈക്ലോണുകളും തെക്ക് കിഴക്കൻ അറബിക്കടലിൽ മംഗലാപുരം തീരത്തിന് വടക്കായി രൂപം കൊണ്ട ചക്രവാത ചുഴിയുമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന വ്യാപകമഴയുടെ പ്രധാന കാരണങ്ങൾ.

2018- 19 വർഷങ്ങളിലെ പ്രളയത്തിന് സമാനമായ ഒരവസ്ഥയിലേക്ക് കേരളം വീണ്ടും എത്തപ്പെടുമോ എന്ന ഭയാശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് ഇപ്പാഴത്തെ വിലയിരുത്തൽ. 2018 ൽ പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ ഉണ്ടായിരുന്ന സൈക്ലോണുകളോടൊപ്പം തന്നെ ബംഗാൾ ഉൾക്കടലിലും അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടത് മഴയുടെ അളവ് കൂടുന്നതിന് കാരണമായിരുന്നു. ഈ അവസരത്തിൽ ഇതുവരെ ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂനമർദ്ദം ഉണ്ടായില്ല എന്നത് താൽക്കാലികമായി ആശ്വാസം തരുന്ന വസ്തുതയാണ്. എന്നാൽ ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ചെറിയ ന്യൂനമർദ്ദ സാധ്യതയും അതോടൊപ്പം അറബിക്കടലിൽ ഇപ്പോൾ നിലനിൽക്കുന്ന ചക്രവാത ചുഴി ഒരു ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ രണ്ട് സാധ്യതകളും ഫലത്തിൽ വന്നാൽ മധ്യ, വടക്കൻ കേരളത്തിൽ പതിനാറാം തീയതി വരെ പലയിടങ്ങളിലും അതിശക്തമായ മഴ പ്രതീക്ഷിക്കാം. പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ സ്ഥിതിയും കൂടി പരിഗണിച്ചാൽ അടുത്ത ഒരാഴ്ച കേരളത്തിൽ വ്യാപകമായ മഴയുടെ സാധ്യത നിലനിൽക്കുന്നുണ്ട്.

കേരളത്തിലെ ഒട്ടുമിക്ക അണക്കെട്ടുകളും പ്രത്യേകിച്ച് വലിയ അണക്കെട്ടുകളായ ഇടുക്കി ഇടമലയാർ തുടങ്ങിയവ 80, 90 ശതമാനം സംഭരണശേഷി പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ കിഴക്കൻ മലയോര മേഖല കേന്ദ്രീകരിച്ച് ലഭിക്കുന്ന വലിയ തോതിലുള്ള മഴ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വൻ തോതിൽ കൂടാനും അതുമൂലം പരമാവധി സംരഭണ ശേഷിയുടെ പുറത്ത് പോകാനുമുള്ള സാധ്യത മുൻകൂട്ടി കാണേണ്ടതുണ്ട്.

പതിനാറാം തീയതി വരെ അതീവ ജാഗ്രത പുലർത്തേണ്ടതാനുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ സംബന്ധമായി കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റും നൽകുന്ന സൂചന പ്രകാരം നമുക്ക് ഇപ്പോൾ ലഭിക്കുന്നത്.

Comments