truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
gandhi

AFTERLIFE OF GANDHI

ബോള്‍ഷെവിക്
ഗാന്ധി

ബോള്‍ഷെവിക് ഗാന്ധി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്​ 75 വർഷം പൂർത്തിയാകുമ്പോൾ, ഗാന്ധിയൻ ഇടപെടലുകളുടെ സമകാലിക പ്രസക്തിയെക്കുറിച്ച്​ ആലോചന, ദാമോദർ പ്രസാദ്​ എഴുതുന്നു.

17 Jan 2023, 02:36 PM

ദാമോദർ പ്രസാദ്​

‘‘സത്യസന്ധനായ വ്യക്തിയാണെങ്കിലും സൂക്ഷിക്കണം. അയാള്‍ ഒരു ബോള്‍ഷെവിക്കാണ്. അക്കാരണം കൊണ്ടുതന്നെ വലിയ അപകടകാരിയും’, 1918 -ല്‍ ബോംബെ ഗവര്‍ണറായിരുന്ന വില്ലിങ്ടണ്‍ ഗാന്ധിയെക്കുറിച്ചു നടത്തിയ പരാമര്‍ശമാണിത്. സുമിത് സര്‍ക്കാര്‍ ആധുനിക ഇന്ത്യാചരിത്രത്തെക്കുറിച്ചുള്ള പുസ്തകത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചുള്ള കൊളോണിയല്‍ ഭരണാധികാരികളുടെ ഭയപ്പാടിനെപ്പറ്റി എഴുതവേ ഉദാഹരിക്കുന്നതാണ് ഈ പരാമര്‍ശം. ‘ബോള്‍ഷെവിക് ഗാന്ധി' എന്ന നീരീക്ഷണം സവിശേഷമായ ആലോചനകള്‍ക്ക് ഇടം നല്‍കുന്നു, പ്രത്യേകിച്ചും നമ്മള്‍ ജീവിക്കുന്ന ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍- ട്രൂ കോപ്പി വെബ്​സീനിൽ ദാമോദർ പ്രസാദ്​ എഴുതുന്നു. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

‘‘ഗാന്ധി വിഭാവനം ചെയ്ത സത്യഗ്രഹ ബഹുജന നിയമലംഘന പ്രസ്ഥാനത്തോടുള്ള ബ്രിട്ടീഷ് സമീപനം ഗാന്ധിയെയും ‘ബോള്‍ഷെവിക്' എന്ന കള്ളിയില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു. ഒക്ടോബര്‍ വിപ്ലവത്തിനുശേഷം പടിഞ്ഞാറോട്ടല്ല, കിഴക്കോട്ടേക്കാണ് വിപ്ലവത്തിന്റെ സഞ്ചാരമാര്‍ഗമെന്ന ധാരണ ലെനിനുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാര്‍ക്‌സിസ്റ്റ് ആശയഗതിക്കും ദീര്‍ഘകാലത്തെ സ്വാധീനമുണ്ടായിരുന്ന യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തല്ല, ചൈനയിലാണ് അടുത്ത കമ്യൂണിസ്റ്റ് വിപ്ലവം സാക്ഷാത്കരിക്കപ്പെടുന്നത്. സ്റ്റാലിന്‍ ഒരൊറ്റ രാജ്യത്തിലേക്ക് സോഷ്യലിസത്തെ പരിമിതപ്പെടുത്തുന്ന നയസമീപനം സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ കിഴക്കിന്റെ പല പ്രദേശങ്ങളും ചുവക്കുമായിരുന്നു. ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെയും വിധ്വംസക പ്രസ്ഥാനങ്ങളുടെയും സ്വാധീനം വര്‍ദ്ധിതമാകുന്നതോടെ ഗാന്ധിക്കെതിരെയും വിധ്വംസക രാഷ്ട്രീയത്തിന്റെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഈ ഘട്ടത്തില്‍ ബോംബയിലെ ഒരു ജഡ്ജി വെറുതെ നടത്തിയ ആരോപണമല്ല ‘ബോള്‍ഷെവിക്' എന്ന് മനസ്സിലാക്കുന്ന ഗാന്ധി ഈ ആരോപണത്തെ മറികടക്കാന്‍ ‘ബോള്‍ഷെവിസ’ത്തെ നിരാകരിക്കുന്നുണ്ട്.’’

‘‘ഗാന്ധിയുടെ അഹിംസാത്മക ബഹുജനപ്രസ്ഥാനം നമ്മുടെ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നേടുന്നുവെന്നതാണ് ഇവിടെ പ്രസക്തമായ സംഗതി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ്​ പ്രസ്ഥാനത്തെ ഗാന്ധിയന്‍ രീതിയില്‍ പുനരുജീവിപ്പിക്കാനുള്ള വലിയൊരു ശ്രമമായി മനസ്സിലാക്കാം. A Gandhian attempt at reviving Congress എന്നിതിനെ വിളിക്കാമെന്നു തോന്നുന്നു. ഒരു attempt ആണിത്. പരിശ്രമങ്ങള്‍ അന്തിമമായി വിജയിക്കണമെന്നില്ല; പരാജയപ്പെടാന്‍ ഒട്ടേറെ കാരണങ്ങളുമുണ്ടാകാം.’’

‘‘ഭാരത് ജോഡോ യാത്രയുടെ അനുരണനമാകാം, ആകാതിരിക്കാം, അമിത് ഷാ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെടുത്തി ഹിന്ദു ദേശീയ രാഷ്ട്രീയത്തിന് ശരിയാംവണ്ണം ചേരുന്നതായ ഒരു കാര്യം പറഞ്ഞു. സഞ്ജയ് സന്യാലിന്റെ ‘Revolutionaries: The other story of how India won its freedom' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു ഇതുപറഞ്ഞത്. പ്രസ്തുത പുസ്തകം സമീപ ദിവസങ്ങളിലാണ് പുറത്തിറങ്ങിയത്. പുസ്തകം പ്രകാശനം ചെയ്​ത്​ ഷാ വിമര്‍ശിച്ചത്; കോണ്‍ഗ്രസ്​ പ്രസ്ഥാനമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന പ്രബലമായ ആഖ്യാനത്തെയാണ്. സായുധസമരത്തിന്റെ ചരിത്രത്തിന്​ വേണ്ട പോലെ പ്രാധാന്യം ഉദാരവാദ ഇടതുപക്ഷ ചരിത്രകാരന്മാര്‍ നല്‍കിയില്ല എന്നാണ് അമിത് ഷാ സൂചിപ്പിച്ചത്. സായുധസമരത്തിന്റെ ധാരയില്‍ ഹിന്ദു ദേശീയ രാഷ്ട്രീയ വാദം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച സംഘങ്ങളുണ്ടായിരുന്നുവെന്നതും പ്രധാനമാണ്.’’

‘‘ഭീകരവാദ രഹസ്യ ഗ്രൂപ്പുകളുടെ സായുധപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഗാന്ധിയുടെ ആശങ്ക ആസ്ഥാനത്തായിരുന്നില്ല. ഒടുവില്‍, ഇത്തരം ഹിന്ദു രഹസ്യ ഗ്രൂപ്പുകളുടെ ഗൂഢാലോചനയില്‍ നിന്നാണ് ഗാന്ധിയെ വധിക്കുക എന്ന നിഗൂഢ പദ്ധതി ഉരുത്തിരിയുന്നത്. അവര്‍ അത് നടപ്പാക്കുകയും ചെയ്തു എന്നുമാത്രമല്ല, ഗാന്ധിയുടെ രൂപങ്ങള്‍ നിര്‍മിച്ച്​ അതിലേക്ക് വെടിവെച്ചു, പകല്‍വെളിച്ചത്തില്‍ തന്നെ. അവര്‍ക്ക്​ ഗാന്ധിയോടുള്ള തീരാത്ത വിരോധം അനുഷ്​ഠാനമെന്ന പോലെ സമകാലിക ഇന്ത്യയിലും തീര്‍ത്തുകൊണ്ടിരിക്കുന്നു. ഗാന്ധിവധ അനുഷ്​ഠാന ദൃശ്യങ്ങള്‍ പകര്‍ത്തി പടര്‍ത്തുകയും ചെയ്യുന്നു.’’

ഗാന്ധി എന്ന ​അന്വേഷണവും പ്രയോഗവും
ബോൾഷെവിസം, അക്രമരാഹിത്യം, ബഹുജന രാഷ്​ട്രീയം, ഹിന്ദു തീവ്രവാദം, അരാജകവാദം എന്നിവയാൽ കൈകാര്യം ചെയ്യപ്പെട്ട ഗാന്ധി എന്ന പ്രമേയത്തെക്കുറിച്ച്​. 
ദാമോദർപ്രസാദ്​ എഴുതിയ ലേഖനം ഇന്നിറങ്ങുന്ന ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 111  ല്‍ വായിക്കാം, കേൾക്കാം 

 

  • Tags
  • #AFTERLIFE OF GANDHI
  • #Mahatma Gandhi
  • #Damodar Prasad
  • #Jawaharlal Nehru
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Nehru

Constitution of India

എം. കുഞ്ഞാമൻ

ഭരണഘടന വിമർശിക്കപ്പെടണം, ​​​​​​​എന്നാൽ നിഷേധിക്കപ്പെടരുത്​

Jan 26, 2023

10 Minutes Read

Gandhi-Kunhaman

AFTERLIFE OF GANDHI

എം. കുഞ്ഞാമൻ

ഗാന്ധിജിയുടെ ഉയരങ്ങൾ

Jan 18, 2023

2 Minutes Read

bhimrao-ramji-ambedkar

Constitution of India

പി.ബി. ജിജീഷ്

ഭരണഘടനാ ദിനം ചരിത്രത്തെ ഓർത്തെടുക്കാനുള്ളതാണ്

Nov 26, 2022

20 Minutes Read

cov

Literature

ദാമോദർ പ്രസാദ്​

എന്റെ അമ്മ മുതൽ മക​ൻ വരെയുള്ള തലമുറകളുടെ ബഷീർ ആനന്ദങ്ങൾ

Jul 05, 2022

8 minutes read

Rahul Gandhi

National Politics

ആഷിക്ക്​ കെ.പി.

നാഷനല്‍ ഹെറാള്‍ഡ് കേസ്; ബി.ജെ.പിയുടെ കോണ്‍ഗ്രസ് പേടി

Jun 18, 2022

7.6 minutes Read

Indian National Congress

Opinion

ടി.ജെ. ശ്രീലാൽ

നേതൃത്വം സ്വന്തം സ്​ഥാനങ്ങളുറപ്പിച്ച കോൺഗ്രസ്​ ചിന്തൻ ശിബിരം

May 25, 2022

8 minutes Read

Lata Mangeshkar

Political Read

പി.എന്‍.ഗോപീകൃഷ്ണന്‍

ലതാ മങ്കേഷ്‌ക്കര്‍ വി.ഡി.സവര്‍ക്കറില്‍ നിന്ന്​ ​​​​​​​രക്ഷപ്പെട്ടതെങ്ങനെ?

Feb 08, 2022

25 Minutes Read

sarojini

Life Sketch

കെ. സജിമോൻ

ശാന്തികുടി സരോജിനി: സ്വയം നൂറ്റ നൂലില്‍ ജീവിതം അവസാനിപ്പിച്ച സ്വാതന്ത്ര്യസമരപോരാളി

Feb 08, 2022

8 minutes read

Next Article

ഗാന്ധിജിയുടെ ഉയരങ്ങൾ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster