ദിലീപും ‘മനോരമ’യും തമ്മിലെന്ത്?
രണ്ട് മാധ്യമപ്രവർത്തകർ
എഴുതുന്നു
ദിലീപും ‘മനോരമ’യും തമ്മിലെന്ത്? രണ്ട് മാധ്യമപ്രവർത്തകർ എഴുതുന്നു
15 Jan 2022, 10:23 AM
ദിലീപിനെ ഒരു family man ആയി ചിത്രീകരിക്കാനുള്ള, ദിലീപിനെപ്പോലൊരു "കുടുംബസ്ഥന്' ഒരു കുറ്റകൃത്യം നടത്താനോ ഗൂഢാലോചനയില്‍ പങ്കാളിയാകാനോ കഴിയില്ല എന്ന പൊതുബോധം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമമാണ് വനിതയിലെ കവര്‍ സ്‌റ്റോറിയെന്ന് ദി ന്യൂസ് മിനിറ്റ് കോ ഫൗണ്ടറും എഡിറ്റര്‍ ഇന്‍ ചീഫുമായ ധന്യ രാജേന്ദ്രന്‍.
കോടതിയില്‍ നിന്നുള്ള വിലക്കിന്റെ പേരില്‍ മനോരമ ഉള്‍പ്പെടെ എത്രയോ മാധ്യമസ്ഥാപനങ്ങള്‍ ഈ കേസിന്റെ വിചാരണ കവര്‍ ചെയ്യാതിരിക്കുന്നുണ്ട്. വിചാരണ കവര്‍ ചെയ്യാന്‍ മടിക്കുന്ന മനോരമ എങ്ങനെയാണ് കേസിലെ തന്റെ ഭാഗം അവതരിപ്പിക്കാന്‍ ദിലീപിന് മാത്രം അവസരം കൊടുക്കുന്നത്? അപ്പോള്‍, വനിതയിലെ ഈ കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ച സമയം മാത്രമല്ല, ആ മാധ്യമസ്ഥാപനത്തിന്റെ മൂല്യബോധത്തിന്റെയും ആദര്‍ശങ്ങളുടെയും അഭാവവും കൂടി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും ധന്യ രാജേന്ദ്രന്‍ ട്രൂകോപ്പി വെബ്‌സീനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
""സത്യം തെളിയിക്കാനുള്ള ദിലീപിന്റെ പോരാട്ടം എന്ന തരത്തിലാണ് വനിത ഈ കവര്‍ സ്റ്റോറിയെ അവതരിപ്പിച്ചിരിക്കുന്നത്. അത് ദിലീപിനുവേണ്ടിയുള്ള വ്യക്തമായ പ്രചരണതന്ത്രം -പി.ആര്‍. എക്‌സസൈസ്-അല്ലാതെ മറ്റൊന്നുമല്ല. കുറ്റാരോപിതന്റെ സത്യമാണത്രേ സത്യം. ആ സത്യം തെളിയിക്കാന്‍ അയാള്‍ എങ്ങനെ പരിശ്രമിക്കുന്നു എന്നാണ് വനിത നമുക്ക് പറഞ്ഞുതരുന്നത്.''
ലേഖനത്തിന്റെ പൂർണ്ണ രൂപം ട്രൂകോപ്പി വെബ്സീന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൗജന്യമായി വായിക്കാം - കവർസ്റ്റോറിയിലൂടെ ‘വനിത’ ദിലീപ് എന്ന പ്രതിക്കുവേണ്ടി ചെയ്യുന്നത് | ധന്യ രാജേന്ദ്രൻ
ഇന്ത്യയിലെ മെയിന്‍സ്ട്രീം പത്രമാധ്യമങ്ങള്‍ സ്ഥിരമായി കാണിച്ചു കൊണ്ടിരിക്കുന്ന ഇന്‍സെന്‍സിറ്റീവായ, ശരിയും തെറ്റും തിരിച്ചറിയാനാവാത്ത അമോറല്‍ ആറ്റിറ്റ്യൂഡാണ് വനിതയുടെ എഡിറ്റേഴ്‌സ് കാണിച്ചു കൂട്ടിയതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ്.

""ഇത്തരത്തിലുള്ള ഒരു കവര്‍ ഫോട്ടോ കൊടുത്താല്‍ വനിതയുടെ സര്‍ക്കുലേഷന്‍ കൂടുമായിരിക്കാം. പക്ഷേ അതൊന്നും ആ എഡിറ്റോറിയല്‍ തീരുമാനത്തെ ന്യായീകരിക്കുന്നില്ല... പൈസയാണ് ജേണലിസത്തിന്റെ അള്‍ട്ടിമേറ്റ് ലക്ഷ്യം എന്നുണ്ടെങ്കില്‍ ഇവരൊക്കെ മാധ്യമ പ്രവര്‍ത്തനമൊക്കെ നിര്‍ത്തി ഷാംപുവോ സോപ്പോ ഒക്കെ വില്‍ക്കാന്‍ പോകുന്നതായിരിക്കും നല്ലത്. കാരണം അത് ജനങ്ങള്‍ക്ക് കൂടുതല്‍ ആവശ്യമുള്ള, ഒഴിവാക്കാനാവാത്ത വസ്തുക്കളാണ്. കൂടുതല്‍ വരുമാനവും കിട്ടും. അതുകൊണ്ട് സാമ്പത്തിക വെല്ലുവിളികള്‍ മൂലം ഇങ്ങനെയൊരു കവര്‍ ഇട്ടു എന്ന് പറയുന്നതില്‍ യാതൊരു എത്തിക്‌സോ കോമണ്‍സെന്‍സോ ഇല്ല.''
ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാത്ത സ്വാര്‍ത്ഥത നിറഞ്ഞ ഒരു സമൂഹത്തിനകത്താണ് ഇങ്ങനെയുള്ള വാര്‍ത്തകളിടുന്നത്. പബ്ലിക്കായി പലരും രോഷം പ്രകടിപ്പിക്കുമെങ്കിലും രഹസ്യമായി അതില്‍ ഒരു കുളിര്‍മയും സന്തോഷവുമൊക്കെ കണ്ടെത്തുന്ന ഒരു അമോറല്‍ എലമെൻറ് മലയാളി സമൂഹത്തിലുണ്ട്. അതിന് ഒരു പാട് കാരണങ്ങള്‍ ഉണ്ടാവാം. പല പല കാലഘട്ടങ്ങളിലൂടെ കണ്ടു കൊണ്ടിരുന്ന പല സോഷ്യോ- പൊളിറ്റിക്കല്‍ റിഫോംസിലൊക്കെ ഉണ്ടായ ജീര്‍ണതയാവാം. ഗള്‍ഫ് ബൂമിനൊക്കെ ശേഷം കേരത്തിലുണ്ടായ പൈസയോടുള്ള അമിതമായ അഡിക്ഷനാവാം. എന്തായാലും വനിത കാണിച്ചതും മിഡില്‍ ക്ലാസ് സെന്‍സിബിലിറ്റിയും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. അത് തള്ളിക്കളയാനാവില്ല. പല കേസുകളിലും, വാളയാര്‍ കുട്ടികളുടെ കേസാവട്ടെ, മറ്റേത് കേസുമാവട്ടെ, നമ്മുടെ സമൂഹത്തിന് ഒരു മോറല്‍ സ്റ്റാൻറ് പോയിൻറ് അധികമില്ല. അതല്ലെങ്കില്‍ എങ്ങനെയാണ് നമ്മുടെ പള്ളികളിൽ ബിഷപ്പുമാരുമൊക്കെ ഇത്തരം വിവര ദോഷം വിളിച്ചുപറയുകയും അതിനെ പിന്തുണയ്ക്കാനായി വിദ്യാസമ്പന്നരായ ആളുകള്‍ ഓടിയെത്തുകയും ചെയ്യുന്നത്.?
പൂർണ്ണ രൂപം വായിക്കാം - ‘വനിത’യുടേത് അമ്പരപ്പിച്ച, ഷോക്കിങ്ങായ ഒരു എഡിറ്റോറിയൽ ഡിസിഷൻ | ജോസി ജോസഫ് / മനില സി. മോഹൻ
Truecopy Webzine
May 17, 2022
8 minutes read
Truecopy Webzine
May 10, 2022
4 minutes read
Truecopy Webzine
May 07, 2022
3 Minutes Read
Truecopy Webzine
May 07, 2022
4 Minutes Read
Truecopy Webzine
Apr 29, 2022
2 Minutes Read
Truecopy Webzine
Apr 26, 2022
4 Minutes Read
Truecopy Webzine
Apr 25, 2022
4 Minutes Read
Truecopy Webzine
Apr 20, 2022
2 minutes read