
വള്ളുവനും ഞണ്ടും:
ഡോ. വി.ജി. പ്രദീപ്കുമാറിന്റെ
കവിത
വള്ളുവനും ഞണ്ടും: ഡോ. വി.ജി. പ്രദീപ്കുമാറിന്റെ കവിത
4 Dec 2020, 09:48 AM
അന്ന്:
വള്ളുവനെന്നൊരു കുട്ടി
കുടുക്കില്ലാത്ത തന്റെ ട്രൗസര്‍
അമ്മ തന്ന പിന്നു കുത്തി
പിന്നെ ഇടയ്ക്കു വലിച്ചു കയറ്റിയും
പാടവരമ്പിലൂടെ വടിചക്രവുമുരുട്ടി
പതിവു ദിനചര്യയിലായിരുന്നു...
കാലിലാരാണിറക്കുന്നതെന്നു
നോക്കിയപ്പോള്‍ ഒരു ഞണ്ട്...
എന്നെയന്തിനു നോവിക്കുന്നുവെന്ന്
വള്ളുവന്റെ ചോദ്യത്തിനു മുന്പില്
ചിരിച്ചുകൊണ്ട് ഞണ്ടു പറഞ്ഞു
ഞാന്‍ വള്ളുവനെ ഇക്കിളിയാക്കിയതല്ലേ?
എങ്ങോട്ടാണിത്ര ധൃതിയില്‍?
ഞണ്ടിന്റെ ചോദ്യം
ഞാനീ ലോകത്തെയൊന്നു കാണട്ടെ
എന്റെ ഭൂമിയില്‍ ചവിട്ടി നടക്കട്ടെ
ഞാനിപ്പോള്‍ സ്വതന്ത്രനാണ്
എനിക്ക് പാട്ടുപാടാം, കഥ പറയാം
ഓടിക്കളിക്കാം, ചളിയില്‍ പുരളാം
ഞണ്ടും വള്ളുവനും പരസ്പരം ചിരിച്ചു.
ഇന്ന്:
വള്ളുവനിന്ന് മധ്യവയസ്സന്‍
ലുങ്കിയുടുത്ത് കഴുത്തില്‍ തോര്‍ത്തുമായി
വിണ്ടുകീറിയ പാടവരമ്പിലൂടെ
കൂലിവേയ്ക്കായുള്ള പ്രയാണം
കാലില്‍ മുള്ളുകൊണ്ടെന്നു കരുതി
താഴേയ്ക്കു നോക്കിയപ്പോഴതാ ഞണ്ട്
അവശതയിലും ഞണ്ട് കാലില്‍
ഇറുക്കിത്തന്നെ ചോദിച്ചു
എങ്ങോട്ടാണീ യാത്ര?
ഞാനെന്റെയന്നം തേടി പോകുന്നു
എന്റേതായ ഭൂമിയെനിക്കില്ല
ഞാന്‍ ചവിട്ടുന്നത് അന്യന്റെ ഭൂമിയില്‍
എനിക്കിപ്പോള്‍ സ്വാതന്ത്ര്യമില്ല
എനിക്ക് പാടുവാനോ, കഥ പറയുവാനോ
ചളിയില്‍ ഉരുളാനോ കഴിയില്ല
ഞാന്‍ ബന്ധിക്കപ്പെടും, അടയ്ക്കപ്പെടും
ഞണ്ടും വള്ളുവനും ഒരുമിച്ചു കരഞ്ഞു....
രാജേന്ദ്രന് എടത്തുംകര
Feb 26, 2021
6 minutes read
വി.ആര്. സുധീഷ്
Feb 25, 2021
5 Minutes Watch
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര് രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read