കർഷകർ തുടരുന്ന സമരം വൈദ്യുതി സമരം കൂടിയാണ്

കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നതിനപ്പുറം ആ പ്രഖ്യാപനത്തെ മുഖവിലയ്ക്ക് എടുക്കാൻ കർഷക സംഘടനകൾ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ആറ് ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കർഷക സംഘടനകൾ ഒരു കത്ത് ഇപ്പോൾ കേന്ദ്രസർക്കാരിന് നൽകിയത്.

കേവലം കാർഷിക നിയമങ്ങൾ മാത്രമല്ല, കർഷകരെയും സാധാരണക്കാരെയും ബാധിക്കുന്ന മറ്റു നീക്കങ്ങളിൽ നിന്നും നിയമനിർമാണങ്ങളിൽ നിന്നും കേന്ദ്രസർക്കാർ മാറി നിൽക്കണം എന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത സമരവീര്യമാണ് ഇക്കാര്യത്തിൽ കർഷക സംഘടനകൾ പ്രകടിപ്പിക്കുന്നത്. ആറ് ആവശ്യങ്ങളിൽ രണ്ടാമത്തേതായി ഉന്നയിച്ചിരിക്കുന്നത് വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്നതാണ്.

ഈ മാസം 29-ന് ആരംഭിക്കുന്ന പാർലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിച്ച് പാസാക്കാമെന്ന് സർക്കാർ കരുതിയിരുന്നു. അങ്ങനെ മറ്റൊരു ജനദ്രോഹ ബില്ലിനുകൂടിയാണ് കർഷകർ തടയിട്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബിൽ എങ്ങനെയാണ് ജനദ്രോഹപരമാവുന്നതെന്ന് പരിശോധിക്കാം.

Comments