‘കൽക്കരി ക്ഷാമം’ ഒരു നുണക്കഥയാണ്​

‘കൽക്കരി ക്ഷാമം', ‘വൈദ്യുതി പ്രതിസന്ധി’ എന്നീ പ്രചാരണങ്ങൾക്ക്​ വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെന്ന്​ വെളിപ്പെടുത്തുന്ന അന്വേഷണം ട്രൂ കോപ്പി വെബ്​സീനിൽ.

Truecopy Webzine

പ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ‘കൽക്കരി ക്ഷാമം',
‘വൈദ്യുതി പ്രതിസന്ധി’ എന്നീ പ്രചാരണങ്ങൾക്ക്​ വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെന്ന്​ വെളിപ്പെടുത്തുന്ന അന്വേഷണം ട്രൂ കോപ്പി വെബ്​സീനിൽ.

കൽക്കരിശേഖരങ്ങളുടെ കാര്യത്തിൽ ലോകത്തിൽ അഞ്ചാമത്തെ റാങ്കുള്ള രാജ്യമാണ് ഇന്ത്യ. 1,10,000 ദശലക്ഷം ടൺ കൽക്കരിയാണ് രാജ്യത്ത് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ആഗോള കൽക്കരി ശേഖരത്തിന്റെ ഒമ്പത് ശതമാനം വരും ഇത്. പ്രതിദിനം 14 മുതൽ 16 ലക്ഷം ടൺ വരെ കൽക്കരി ഉപഭോഗം നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യത്തിൽ ലോകത്തിൽ രണ്ടാമതാണ് നമ്മുടെ സ്ഥാനം. അതേസമയം, കൽക്കരി ഇറക്കുമതിയുടെ കാര്യത്തിലും നാം മുന്നിലാണ്. രാജ്യത്തിന്റെ കൽക്കരി ഉപഭോഗത്തിന്റെ 20 ശതമാനത്തോളം വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. നിലവിലുള്ള ഉപഭോഗരീതി അനുസരിച്ച്, അടുത്ത ഒരു നൂറ്റാണ്ട് കാലത്തേക്കുള്ള കൽക്കരിശേഖരം ഇന്ത്യയിലുണ്ട് എന്നതാണ് യാഥാർഥ്യം- കെ. സഹദേവൻ എഴുതുന്നു.

രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗത്തിലെ പീക് ഡിമാൻറ്​ എന്നത് രണ്ടുലക്ഷം മെഗാവാട്ടാണ്. ശരാശരി വൈദ്യുതി ആവശ്യകത ഏതാണ്ട് 1.5 ലക്ഷം മെഗാവാട്ട് ആണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. മൺസൂൺ സീസണിൽ രാജ്യത്തിന്റെ ജലവൈദ്യുതി നിലയങ്ങൾ അതിന്റെ പരമാവധിയിൽ പ്രവർത്തിക്കും. 90,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സൗരോർജ സംവിധാനങ്ങൾ മഴക്കാലങ്ങളിൽ പോലും 75 ശതമാനം കാര്യക്ഷമതയിൽ പ്രവർത്തിക്കും. ഈ കണക്കുകളെയൊക്കെ മുൻനിർത്തി താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ആവശ്യം ഒരുലക്ഷം മെഗാവാട്ട് മാത്രമായിരിക്കും. ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒരുവർഷം 500 ദശലക്ഷം ടൺ കൽക്കരി ആവശ്യമായി വരും. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് മാത്രം പ്രതിവർഷം 600 ദശലക്ഷം ടൺ കൽക്കരി ഉത്പാദിപ്പിക്കുന്നുണ്ട്​. സിംഗ്രേനി (ആന്ധ്രപ്രദേശ്) ഖനിയിൽ നിന്ന് മാത്രം 60 ദശലക്ഷം ടൺ കൽക്കരി പ്രതിവർഷം ഖനനം ചെയ്യുന്നുണ്ട്. കൂടാതെ കാപ്റ്റീവ് കോൾ ബ്ലോക്കുകളിൽ നിന്നുള്ള ഉത്പാദനം വേറെയും. ഈ കണക്കുകളൊക്കെ സൂചിപ്പിക്കുന്നത് രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കൽക്കരിക്ഷാമവും, വൈദ്യുതിപ്രതിസന്ധി സംബന്ധിച്ച മുറവിളികളും അരങ്ങേറിക്കൊണ്ടിരിക്കുന്ന മറ്റ് ചില അന്തർനാടകങ്ങളിൽ നിന്ന് ഉയർന്നുകേൾക്കുന്ന പശ്ചാത്തലസംഗീതം മാത്രമാണെന്നതാണ്.

പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും സ്വകാര്യ കമ്പനികളെ ഖനന മേഖലയിലേക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ ഇടപെടാൻ അനുവദിക്കണമെന്നും ഉള്ള സ്വകാര്യവൽക്കരണ വാദങ്ങൾക്ക് പിൻബലം നൽകാനാവശ്യമായ നടപടികളുടെ ഭാഗമായിട്ടാണ് ഇപ്പോൾ രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കൽക്കരി പ്രതിസന്ധി വാർത്തകളെന്നത് വ്യക്തമാണ്. ഈ പ്രചരണ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന പരിഭ്രാന്തികൾക്കിടയിൽ വളരെ സുപ്രധാനമായൊരു നിയമഭേദഗതിക്കുള്ള പദ്ധതികളും അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നെണ്ടന്ന് അറിയുക- ആ അന്തർനാടകങ്ങൾ വെളിപ്പെടുത്തുകയാണ്​, കെ. സഹദേവ​ന്റെ അന്വേഷണം.

‘കൽക്കരി ക്ഷാമം’ ഒരു നുണക്കഥയാണ്​ | വസ്തുതാന്വേഷണം | കെ. സഹദേവൻ
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 47 ൽ വായിക്കാം,​ കേൾക്കാം.

Comments