അഞ്ചുവർഷം നടന്നിട്ടും മുഹമ്മദിന്​ മറുപടി കിട്ടിയില്ല, നഷ്​ടപരിഹാരം ഉണ്ടോ ഇല്ലേ?

ത് മലപ്പുറത്തുകാരനായ വലിയ പീടിയേക്കൽ മുഹമ്മദ്. കൃഷി മാത്രമാണ് മുഹമ്മദിന്റെയും കുടുംബത്തിന്റെയും ഏക വരുമാന മാർഗം.

പാട്ടത്തിനെടുത്ത ഭൂമിയിലാണ് വർഷങ്ങളായി മുഹമ്മദ് നെൽ കൃഷി ചെയ്യുന്നത്. 2017 ൽ അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തിൽ വിളവ് കത്തി നശിച്ച് 9 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. 72 കാരനായ ഈ കർഷകൻ അന്നുമുതൽ നഷ്ടപരിഹാരം തേടിയുള്ള ഓട്ടത്തിലാണ്.

അഞ്ച് വർഷത്തിനിടയിൽ പലതവണ ഒതുക്കുങ്ങൽ കൃഷി ഓഫീസ്, ജില്ലാ കൃഷി ഓഫീസ് തുടങ്ങി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലൊക്കെ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രകൃതി ദുരന്തം കാരണം വിളനാശം സംഭവിച്ചാൽ മാത്രമേ നഷ്ടപരിഹാരം നൽകാനാവൂ എന്നാണ് ഒതുക്കുങ്ങൽ കൃഷിഭവന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം

അധികൃതർ ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജറാക്കിയിട്ടും നഷ്ടപരിഹാര കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

സർക്കാറുകൾ കാർഷിക മേഖലയുടെ പുരോഗതിക്കായുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുകയും കർഷകാനുകൂല പദ്ധതികൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുന്ന കാലത്താണ് അപ്രതീക്ഷിതമായ വിള നഷ്ടത്തിന് അർഹിക്കുന്ന നഷ്ടപരിഹാരത്തിനായി കർഷകർ വർഷങ്ങളോളം അലയേണ്ടി വരുന്നത്

Comments