truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 01 February 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 01 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Online Gambling Rummy

Health

ഗാംബ്ലിങ്​ എന്ന
ആസക്തി,
ലഹരി

ഗാംബ്ലിങ്​ എന്ന ആസക്തി, ലഹരി

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ദക്ഷിണേന്ത്യയില്‍ മാത്രം പൊലീസുകാരനും സ്ത്രീയും കൗമാരക്കാനുമുള്‍പ്പെടെ ഗാംബ്ലിങ്ങിന്റെ അനന്തരഫലമായി ആത്മഹത്യ ചെയ്തു. ഗാംബ്ലിങ്ങിന് അടിമപ്പെട്ടവര്‍ ഒരു വര്‍ഷത്തിനിടയില്‍ മൂന്നുതവണയെങ്കിലും ആത്മഹത്യാശ്രമം നടത്തുന്നതായാണ് കണക്കുകള്‍. സമൂഹത്തെ കാർന്നുതിന്നുന്ന ഗാംബ്ലിങിന്റെ ആഘാതങ്ങളെക്കുറിച്ച്​ ക്ലിനിക്കൽ സൈക്കോളജിസ്​റ്റായ മഞ്​ജു ടി.കെ എഴുതുന്നു.

4 Aug 2022, 11:53 AM

മഞ്ജു ടി.കെ.

"അവളുടെ സ്ഥിരം ടേബിളില്‍, അവള്‍ ആദ്യം 7000 റൂബിള്‍സ് ജയിച്ചു. ഹോട്ടലില്‍ പോയി വന്നശേഷം വീണ്ടും അതേ ഇടത്തിലിരുന്ന് കളിച്ചു തോറ്റു. മൂന്ന് ദിവസം കൊണ്ട് 10,000 റൂബിള്‍സ് കളഞ്ഞുകുളിച്ചു'- ഡോസ്‌റ്റോയെവിസ്‌കി യുടെ The gambler എന്ന കൃതിയിലേതാണീ സന്ദര്‍ഭം. തന്റേതായതൊക്കെയും കളിച്ചുതീര്‍ത്ത് കടം വാങ്ങിയും മറ്റൊരാള്‍ക്കു പകരമായും നിര്‍ത്താനാകാതെ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരുടെ ചിത്രം അതില്‍ കാണാം.

തുടക്കത്തില്‍ കിട്ടിയ ജയം തുടര്‍പരാജയങ്ങളിലും ഭാഗ്യപരീക്ഷണത്തിന് ധൈര്യമായി വരുന്നു. വലിയ നഷ്ടങ്ങള്‍ സംഭവിച്ചുകഴിഞ്ഞാല്‍ പിന്നീട് ചൂതാട്ടമല്ലാതെ മറ്റൊന്നുകൊണ്ടും ഇത്രയും വലിയ നഷ്ടം നികത്താനാവില്ല എന്ന ഭയവും ഇത് തുടര്‍ന്നുപോകാന്‍ കാരണമാകുന്നു. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

BC 4000 മുതല്‍ ചൂതാട്ടത്തെക്കുറിച്ചുള്ള തെളിവുകള്‍ ലഭ്യമാണ്. പള്ളിരേഖകളായും ഫിക്ഷന്‍ (The gambler) ആയും കവിതകളായും (Carmina Burana,  Poem,13 th century) The gambler  ഉള്‍പ്പെടെയുള്ള സിനിമകളായും ലോകമെമ്പാടും പല കാലങ്ങളില്‍ ചൂതാട്ടം സജീവ ചര്‍ച്ചയായിട്ടുണ്ട്. നളനും ധര്‍മപുത്രര്‍ക്കും രാജ്യനഷ്ടവും മാനഹാനിയുമുണ്ടായ കഥകള്‍ നമ്മുടെ നാട്ടിലുള്ളതുപോലെ . 1

ഇന്ത്യയില്‍ റവന്യൂവിന്റെ ഭാഗമായി ചൂതാട്ടകേന്ദ്രങ്ങള്‍ നിയമവിധേയമാക്കിയത് കൗടില്യന്റെ കാലത്താണ്. അന്ന് ഓരോ വിജയത്തിനും 5% ടാക്‌സ് ഏര്‍പ്പെടുത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടോടെ രാജാക്കന്മാര്‍ നേരിട്ട് നടത്തുന്ന നിയമാനുസൃത ചൂതാട്ടകേന്ദ്രങ്ങള്‍ സജീവമായി. ഇതിന്റെ ലാഭം പൂര്‍ണമായും ഗവണ്‍മെന്റിലേക്കെത്തി. കാളപ്പോരിലും കോഴിപ്പോരിലും ഡൈസിലും തുടങ്ങിയ ചൂതാട്ടം ഇന്ന് സ്റ്റോക്ക് മാര്‍ക്കറ്റ് ലോട്ടറി ആയും സ്‌കില്‍ ഗെയിം, കാസിനൊ, ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന ഗാംബ്ലിങ് രീതികളായി വളര്‍ന്നിരിക്കുന്നു.

സാമ്പത്തിക മാനദണ്ഡം

സാമ്പത്തിക മാനദണ്ഡങ്ങള്‍ അനുസരിച്ചു നോക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ റവന്യൂ നല്‍കുന്ന ഒന്നായി ഗാംബ്ലിങ് മാറിയിട്ടുണ്ട്. 1998-ലെ ലോട്ടറി റെഗുലേഷന്‍ ആറ്റിനുശേഷം സ്റ്റേറ്റിന്റെ റവന്യൂവിന്റെ മുഖ്യ പങ്ക് ലോട്ടറി ആണ്. 2018 - 19 കാലത്തെ മേഘാലയയിലെ മൊത്തം റവന്യൂ 156.1 മില്യനാണ്. ഇതില്‍ 145 മില്യണ്‍ ലോട്ടറിയില്‍ നിന്നാണ്. 2017 - 18 ല്‍ കേരളത്തിലെത് 91,969 മില്യണ്‍ ആണെങ്കില്‍ 18 - 19 ല്‍ 1,11,100 മില്യനാണ്.

ALSO READ

കോവിഡാനന്തരം പിടിവിടുന്ന മനസ്സ്​: നമ്മുടെ കുട്ടികളിൽ നിരന്തര ശ്രദ്ധ വേണം

സ്‌പോര്‍ട്‌സ് ഗാംബ്ലിങ്ങിന് വലിയ പ്രചാരം വന്നത് ഈ അടുത്താണ് ഐ.പി.എല്ലില്‍ 5000 കോടി കള്ളപ്പണമാണ് ഒത്തുകളിയുടെ ഭാഗമായത്. അജയ് ജഡേജ, അസ്ഹറുദ്ദീന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ഇതിന്റെ പേരില്‍ നടപടി എടുത്തിരുന്നു.

ലോട്ടറി, കാസിനോകള്‍ എന്നിവ വലിയ തരത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നും (അവിദഗ്ധ തൊഴില്‍) ഇതിന്റെ നല്ല ഫലം ലഭിക്കുന്നത് പിന്നാക്ക വിഭാഗക്കാര്‍ക്കാണ് എന്നും ആളുകള്‍ക്ക് ഇതിലൂടെ ലഭിക്കുന്ന പണം മാര്‍ക്കറ്റിലെത്തുന്നു എന്നതുകൊണ്ട് മൊത്തം രാജ്യത്തിന്റെ സാമ്പത്തികശേഷിയെ നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നും വാദമുണ്ട്. എന്നാല്‍ ഗാംബ്ലിങ്ങില്‍ സമ്പത്ത് ഉത്പാദനം നടക്കാത്തതുകൊണ്ടുതന്നെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നില്ല. ഉത്പാദനമേഖലയില്‍ നിക്ഷേപിച്ചാല്‍ ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങളുമായി താരതമ്യം ചെയ്താല്‍ അത് തുലോം കുറവാണ്. 

എന്തുകൊണ്ട്​ നിരോധനമില്ല?

1867-ലെ പബ്ലിക് ഗാംബ്ലിങ് ആക്ട് ഓണ്‍ലൈന്‍ ഗാംബ്ലിങ് ഇന്‍സ്ട്രുമെന്റല്‍ ഗാംബ്ലിങ് എന്നിവ പരിഗണിക്കുന്നില്ല. അനുഛേദം 34 അനുസരിച്ച് ഏത് സ്റ്റേറ്റിനും അവരുടേതായ രീതിയില്‍ ഗാംബ്ലിങ് സംബന്ധിച്ച നിയമങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. 2008 പെയ്‌മെൻറ്​ ആന്‍ഡ് സെറ്റില്‍മെൻറ്​ ആന്‍ഡ് 2007 ആര്‍.ബി.ഐ.ക്ക് എല്ലാതരത്തിലുമുള്ള ഇലക്ട്രോണിക് പെയ്‌മെന്റുകളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം നല്‍കുന്നു.

ലോട്ടറി, കാസിനോകള്‍ എന്നിവ വലിയ തരത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നും (അവിദഗ്ധ തൊഴില്‍) ഇതിന്റെ നല്ല ഫലം ലഭിക്കുന്നത് പിന്നാക്ക വിഭാഗക്കാര്‍ക്കാണ് എന്നും വാദമുണ്ട്.
ലോട്ടറി, കാസിനോകള്‍ എന്നിവ വലിയ തരത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നും ഇതിന്റെ നല്ല ഫലം ലഭിക്കുന്നത് പിന്നാക്ക വിഭാഗക്കാര്‍ക്കാണ് എന്നും വാദമുണ്ട്. / Photo: Nicolas Mirguet

കുതിരപ്പന്തയത്തില്‍ 1996ല്‍ ഡോ. കെ.ആര്‍. ലക്ഷ്മണന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് തമിഴ്‌നാട് കേസിലെ വിധി, ഇത് സ്‌കില്‍ ബേസ്ഡ് ഗെയിം ആയതിനാല്‍ ചൂതാട്ട നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നാണ്. സമീപകാലത്ത് കാളയോട്ടത്തിനും വിലക്ക് ഇല്ല എന്ന വിധി വന്നിരുന്നല്ലോ. ഇന്ത്യയെ സംബന്ധിച്ച് പലയിടങ്ങളിലും തനത് പ്രദേശത്തിന്റെ സംസ്‌കാരം എന്ന രീതിയില്‍ ഇത്തരം പന്തയമത്സരങ്ങള്‍ നടക്കുന്നു.

കാസിനോകള്‍ പബ്ലിക് ഗാംബ്ലിങ് ആക്ട് 1867-ന്റെ പരിധിയില്‍ നിന്ന്​നിര്‍ത്തലാക്കി. എന്നാല്‍ ഗോവ ഉള്‍പ്പെടെ മൂന്ന് സ്റ്റേറ്റുകളും ഒരു യൂണിയന്‍ ടെറിട്ടറിയും ഇപ്പോഴും കാസിനോ ഗെയിമിങ് അനുവദിക്കുന്നുണ്ട്.

ഗവണ്‍മെന്റിനു മുമ്പില്‍ ഇവിടെ രണ്ട് ചോദ്യങ്ങളാണ് ഉള്ളത്. ഒരു വ്യക്തിയെ സ്വയം നാശത്തില്‍ നിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗവണ്‍മെന്റിനുണ്ട്. ഗാംബ്ലിങ് അതില്‍ വലിയ നഷ്ടം സംഭവിക്കുന്നവരെ സംബന്ധിച്ച്​ വലിയ ദാരിദ്ര്യത്തിലേക്കും ക്രിമിനല്‍ സ്വഭാവത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് നിയമം മൂലം മാത്രം നിരോധിക്കാന്‍ ആകാത്തവിധം സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്നാണ്, മദ്യം പോലെ. 

ALSO READ

ഡിമെൻഷ്യ മനുഷ്യരെ ചേർത്തുപിടിച്ച്​ ഇതാ, പുതിയൊരു​ കൊച്ചി

രാഷ്ട്രീയമായി വ്യത്യസ്ത സംവാദങ്ങള്‍ ചൂതാട്ടത്തെ സംബന്ധിച്ചുണ്ട്. മതപരമായി ചൂതാട്ടത്തെ എതിര്‍ക്കുകയും മദ്യനിരോധനം എന്നതുപോലെഒരു രാഷ്ട്രീയ ആവശ്യമായി കൂടി ഇതിനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ പ്രായോഗിക കാരണങ്ങളാല്‍ ചൂതാട്ട നിരോധനം സാധ്യമല്ല എന്നും മദ്യനിരോധനം മദ്യത്തെ ഇല്ലാതാക്കില്ല എന്നതുപോലെതന്നെ ചൂതാട്ടം കേവലം നിയമം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല എന്നുമുള്ള പക്ഷത്തിനാണ് രാഷ്ട്രീയ മേല്‍ക്കൈ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബ്യൂറോക്രാറ്റ്‌സ്, ബിസിനസുകാര്‍  സെലിബ്രിറ്റീസ് തുടങ്ങിയവര്‍ വലിയതോതില്‍ ഓണ്‍ലൈന്‍, സ്‌പോര്‍ട്‌സ് 
ഗാംബ്ലിങ് എന്നിവയുടെ ഭാഗമാകുന്നത് ഇത് സമൂഹത്തില്‍ സാധാരണവും ഗ്ലാമര്‍ മൂല്യമുളളതുമാക്കി മാറ്റുന്നുണ്ട്.

ഗാംബ്ലിങിലെ ഫെമിനൈസേഷൻ

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ സ്ത്രീകളുടെ ചൂതാട്ടരംഗത്തുള്ള സാന്നിധ്യം വലിയ തോതില്‍ കൂടിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഗാംബ്ലിങ്ങിന്റെ പരസ്യങ്ങളില്‍ പുരുഷന്മാരെ ലൈംഗികമായി ആകര്‍ഷിക്കാവുന്ന തരത്തില്‍ മാത്രമാണ് സ്ത്രീകളെ ഉപയോഗിച്ചിരുന്നത് എങ്കില്‍ ഇന്ന് ലീഡിങ് റോളുകളില്‍ സ്ത്രീകള്‍ അടങ്ങുന്ന പരസ്യങ്ങള്‍ ധാരാളമാണ്. ഗാംബ്ലിങ്ങിന് വെക്കുന്ന സാധനങ്ങളിലും സ്ത്രീകളുടെ പ്രോഡറ്റുകള്‍ കൂടി. സ്ത്രീകളുടെ സാന്നിധ്യം കൂടി ഉറപ്പുവരുത്തുക (ഫെമിനൈസേഷന്‍) എന്ന ചൂതാട്ട വ്യവസായത്തിന്റെ  ‘നയവിജയ’മായാണ് ഇതിനെ കണക്കാക്കുന്നത് (ആസ്‌ട്രേലിയന്‍ പ്രോഡക്ടിവിറ്റി കമീഷന്‍ റിപ്പോര്‍ട്ട്).

2012- ല്‍ ന്യൂസീലന്‍ഡ് നാഷണല്‍ ഗാംബ്ലിങ് സര്‍വേയില്‍ 80.3% സ്ത്രീകളും 80.4% പുരുഷന്മാരും ഗാംബ്ലിങ്ങില്‍ ഏര്‍പ്പെടുന്നതായി പറയുന്നു. 2019-ലെ ബ്രിട്ടീഷ് പ്രിവന്‍സ് സര്‍വേയില്‍ 71% സ്ത്രീകളും 75% പുരുഷന്മാരുമാണ്. സ്ത്രീകളിലും പ്രായമായവരിലും വിനോദം എന്ന രീതിയിലും സമ്മര്‍ദങ്ങളോട് ചേര്‍ന്നുപോകുന്നതിനുള്ള ഒരു മാര്‍ഗം എന്ന രീതിയിലുമാണ് ചൂതാട്ടത്തെ കൂടുതലായി ആശ്രയിക്കുന്നത് എന്ന് പഠനങ്ങള്‍ പറയുന്നു.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ സ്ത്രീകളുടെ ചൂതാട്ടരംഗത്തുള്ള സാന്നിധ്യം വലിയ തോതില്‍ കൂടിയിട്ടുണ്ട്.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ സ്ത്രീകളുടെ ചൂതാട്ടരംഗത്തുള്ള സാന്നിധ്യം വലിയ തോതില്‍ കൂടിയിട്ടുണ്ട്.  / Photo: pexels.com

ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

ചൂതാട്ടം വ്യക്തിപരമായ ദോഷം എന്നതിനപ്പുറം മെഡിക്കല്‍ സയന്‍സിന്റെ പരിധിയില്‍ വരുന്നത് 1980കളിലാണ്. DSM (ഡയഗ്‌നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിറ്റിക്കല്‍ മാനുവല്‍ ഓഫ് ഡിസോര്‍ഡേഴ്‌സ്) III ല്‍ impulse compulsive control disorder ആയാണ് ഇത് പരിഗണിക്കപ്പെട്ടത്.   

ഗാംബ്ലിങ് ചെയ്യുന്നവരില്‍ 73% ആളുകളും മദ്യപാനത്തിനോ മറ്റ് ലഹരിവസ്തുക്കള്‍ക്കോ അടിമപ്പെട്ടവരാണ്. മദ്യപാനവും ലഹരി ഉപയോഗവും പോലെ ഒരു അഡിക്ഷന്‍ ഡിസോര്‍ഡര്‍ ആയാണ് ഗാംബ്ലിങ്ങിനെയും DSM V (ഡയഗ്‌നോസ്റ്റിക് ആന്‍ഡ് സ്റ്റാര്‍ട്ടിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോഡര്‍) ICD11 (international classification of disorders) എന്നിവ ഗാംബ്ലിങ്ങിനെയും കാണുന്നത്. അതിന്റെ പ്രധാന കാരണം ലഹരിക്ക് അടിമകളാകുന്നവരിലുണ്ടാകുന്ന തലച്ചോറിലെ മാറ്റങ്ങള്‍ ഗാംബ്ലിങ്ങില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഉണ്ടാകുന്നു എന്ന പഠനങ്ങളാണ്. ബ്രെയിനിന്റെ നടുഭാഗത്തായി വരുന്ന സ്ട്രയാറ്റം മദ്യം, മയക്കുമരുന്ന് എന്നിവയോട് പ്രതികരിക്കുംപോലെ തന്നെ ഗാംബ്ലിങ്ങിനോടും പ്രതികരിക്കുന്നു. അതിനോടുള്ള ആസക്തി, അത് ചെയ്യാന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന പിരിമുറുക്കം എന്നിവയിലും സമാനതകളുണ്ട്. 

തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളായ സീറോടോണിന്റെ അളവ് കുറയുകയും ഡോപ്പമിന്റെ അളവ് കൂടുകയും ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നു. സീറോണിന്റെ അളവ് കുറയുന്നത് വിഷാദത്തിന് കാരണമാകുന്നു. ഗ്ലൂക്കോമീറ്റിന്റെ ഉത്പാദനം കൂടുന്നത് തലച്ചോറിലെ പ്രീഫ്രെഡല്‍ കോര്‍ട്ടേക്‌സിലെ സന്തോഷകരമായ ഓര്‍മകളെ കൂടുതലായി നിലനിര്‍ത്തുന്നതിന് കാരണമാകുന്നു. ഇത് പരാജയങ്ങള്‍ക്കുശേഷവും മുമ്പുണ്ടായ വിജയങ്ങളുടെ ലഹരിയില്‍ തുടര്‍ന്ന് കളിക്കുന്നതിന് പ്രേരണയാകുന്നു.

ഗാംബ്ലിംഗിന്​ പ്രധാനമായും നാല് ഫെയ്‌സുണ്ട്.
വിന്നിങ് ഫെയ്‌സ്, ലൂസിങ് ഫെയ്സ്, ഡെസ്പറേറ്റിങ് ഫെയ്‌സ്, ഹോപ്ലെസ് ഫെയ്‌സ്.

വിന്നിങ് ഫെയ്‌സ്

വിന്നിങ് ഫെയ്‌സില്‍ ഇടയ്ക്കിടെ കിട്ടുന്ന ചെറിയ വിജയങ്ങള്‍ കൂടുതല്‍ പണം വെച്ച് കളിക്കുന്നതിനും കൂടുതല്‍ സമയം ഇതിലേക്ക് ചെലവഴിക്കുന്നതിനും അവരെ പ്രേരിപ്പിക്കുന്നു. തങ്ങള്‍ക്ക് വിജയിക്കുന്നതിനായി പ്രത്യേക കഴിവുണ്ട് എന്ന തരത്തില്‍ വിശ്വസിച്ചുപോകുന്നവരുമുണ്ട്.

ലൂസിങ് ഫെയ്സ്

നഷ്ടപ്പെട്ടതൊക്കെ തിരിച്ചുനേടണം എന്ന വാശി അവരെ പരാജയങ്ങളെ പിന്തുടര്‍ന്ന് കളിക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റൊരുതരത്തിലും തനിക്കുണ്ടായ ബാധ്യതകള്‍ വീട്ടാനാകാത്തവര്‍ വീണ്ടും ഭാഗ്യം പ്രതീക്ഷിക്കുന്നു. പണം കടം വാങ്ങിയും കട്ടെടുത്തും കളിക്കണം എന്ന രീതിയില്‍ അവര്‍ മാറിപ്പോകുന്നു.

ഡെസ്പറേറ്റിങ് ഫെയ്‌സ്

ഈ ഘട്ടം എത്തുമ്പോഴേക്കും ഗാംബ്ലിങ്ങിലുള്ള അവരുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടുന്നു. അവര്‍ക്ക് നാണക്കേടും കുറ്റബോധവും ഉണ്ടാകുന്നു. എങ്കിലും നിര്‍ത്താന്‍ കഴിയാത്തവിധം പിന്തുടരുന്നു. തൊഴില്‍ നഷ്ടപ്പെടുക, കുടുംബബന്ധങ്ങള്‍ തകരുക, അറസ്റ്റ് ചെയ്യപ്പെടുക തുടങ്ങിയ സാമൂഹിക സാഹചര്യങ്ങളിലൂടെയും അവര്‍ ഈ സമയത്ത് കടന്നുപോകാന്‍ ഇടയുണ്ട്.

ഹോപ്ലെസ് ഫെയ്‌സ് 

ഇതില്‍നിന്ന് ഒരു മാറ്റം സാധ്യമാണെന്നോ ആരെങ്കിലും തങ്ങളെ സഹായിക്കുമെന്നോ ഉള്ള പ്രതീക്ഷ നഷ്ടപ്പെടുന്ന ഘട്ടമാണിത്. ഇതോടെ ഭൂരിഭാഗം പേരും മദ്യത്തിനും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമപ്പെടുകയും ചെയ്യുന്നു. ഗാംബ്ലിങ്ങിന് അടിമപ്പെട്ടവരില്‍ 90% പേരും ആത്മഹത്യാശ്രമം നടത്തുന്നവരാണ്.

ഈ ഘട്ടം എത്തുമ്പോഴേക്കും ഗാംബ്ലിങ്ങിലുള്ള അവരുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടുന്നു. അവര്‍ക്ക് നാണക്കേടും കുറ്റബോധവും ഉണ്ടാകുന്നു.
ഒരു ഘട്ടം എത്തുമ്പോഴേക്കും ഗാംബ്ലിങ്ങിലുള്ള അവരുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടുന്നു. അവര്‍ക്ക് നാണക്കേടും കുറ്റബോധവും ഉണ്ടാകുന്നു.  / Photo: pexels.com

South oaks Gambling Screen, South oaks Gambling Screen Revised CAMH Gambling Screen, Problem Gambling Seviority  Index എന്നിവ ഉപയോഗിച്ച് വ്യക്തിയെ ഗാംബ്ലിങ് എത്ര സ്വാധീനിച്ചിരിക്കുന്നു എന്ന് കണക്കാക്കാം.

ലഹരിവസ്തുക്കളുടെ ഉപയോഗത്തിനടിമപ്പെട്ടവര്‍ക്ക് നല്‍കുന്ന ചികിത്സയോട് സമാനമാണ് ഇവിടെ ചികിത്സ. മരുന്ന്, മനഃശാസ്ത്ര ചികിത്സ, കുടുബം, തൊഴിലിടം, അടുത്ത സാമൂഹ്യബന്ധങ്ങള്‍ എന്നിവിടങ്ങളിലെ ഇടപെടല്‍, അതിജീവിത സമൂഹവുമായുള്ള ഇടപെടല്‍ തുടങ്ങിയവ. എന്നാല്‍ ഗാംബ്ലിങ്ങിനോടനുബന്ധമായി വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം, തുടര്‍ന്നുവരാനിടയുള്ള ആത്മഹത്യ, കഠിന വിഷാദം, ഉത്കണ്ഠ, വ്യക്തിത്വ പ്രശ്‌നങ്ങള്‍, സാമൂഹിക കാരണങ്ങളാലുണ്ടാകുന്ന (തൊഴില്‍നഷ്ടം, ശിഥിലകുടുംബം, കടബാധ്യതകള്‍), മാനസിക സമ്മര്‍ദങ്ങള്‍ തുടങ്ങിയവ പ്രത്യേകം പരിഗണിക്കണം.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ദക്ഷിണേന്ത്യയില്‍ മാത്രം പൊലീസുകാരനും സ്ത്രീയും കൗമാരക്കാനുമുള്‍പ്പെടെ ഗാംബ്ലിങ്ങിന്റെ അനന്തരഫലമായി ആത്മഹത്യ ചെയ്തു. ഗാംബ്ലിങ്ങിന് അടിമപ്പെട്ടവര്‍ (pathological gambling) ഒരു വര്‍ഷത്തിനിടയില്‍ മൂന്നുതവണയെങ്കിലും ആത്മഹത്യാശ്രമം നടത്തുന്നതായാണ് കണക്കുകള്‍. എത്ര നേരത്തെ കണ്ടെത്തി ഗാബ്ലിങ്ങിനെ മാനസികാരോഗ്യപ്രശ്‌നമായി കണക്കാക്കി അവശ്യചികിത്സ നല്‍കാന്‍ സാധിച്ചാല്‍ മറികടക്കാനാകുന്ന അവസ്ഥയാണിത്. കൂടുതല്‍ സാമൂഹ്യദുരന്തങ്ങള്‍ക്ക് വഴിവക്കാതെ സാമൂഹബോധവത്കരണം അനിവാര്യമാണ്. 

Reference:
Ankur Jain (2019) gambling in India study from the perspective of low and economy institute of law Nirmal University Ahmedabad

MC Carthy et al (2019) women and gambling related harm in narrative literature review and implications for research policy and practice harm reduction journal
Charroir EM Gambling(2013) University of Alberta https//www. Research gate publication/275971279
Ferentzy P (2013) history of problem gambling temperance substance abuse medicine and metaphorus researchgate
Doi 10.10007/978-1-4614-6694

ICD 11(international classification of disorders)
DSM5(diagnostic and statical manual of mental disorders

മഞ്ജു ടി.കെ.  

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

  • Tags
  • #Mental Health
  • #Health
  • #Manju T.K.
  • #Online Rummy
  • #Technology
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
wayanad med college

Health

ഷഫീഖ് താമരശ്ശേരി

വയനാടിന് വേണ്ടത് ചികിത്സയാണ് മെഡിക്കൽ കോളജ് എന്ന ബോർഡ് അല്ല

Jan 26, 2023

12 Minutes Watch

ethiran

Interview

എതിരൻ കതിരവൻ

പാലാ ടു ഷിക്കാഗോ; ശാസ്ത്രം, വിശ്വാസം, കഞ്ചാവ്

Jan 21, 2023

60 Minutes Watch

Sangameswar

Technology

സംഗമേശ്വരന്‍ മാണിക്യം

സൂക്ഷിക്കുക, 2023 ൽ ഒരു സോഷ്യൽ മീഡിയ ആക്രമണം നിങ്ങളെയും കാത്തിരിക്കുന്നു

Jan 13, 2023

10 Minutes Read

technology

Education

ആഷിക്ക്​ കെ.പി.

കുതിക്കുന്ന ടെക്‌നോളജി, കിതയ്​ക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

Dec 26, 2022

8 minutes read

China Covid

Covid-19

ഡോ: ബി. ഇക്ബാല്‍

‘സീറോ കോവിഡ്​’: പ്രശ്​നം വഷളാക്കിയ ഒരു ചൈനീസ്​ മോഡൽ

Dec 25, 2022

6 Minutes Read

hash-value

Technology

സംഗമേശ്വരന്‍ മാണിക്യം

ഡാറ്റയും പാറ്റയും അഥവാ ഹാഷ്​ വാല്യുവിന്റെ മറിമായങ്ങൾ

Dec 14, 2022

5 Minutes Read

Junk food

Health

ഡോ. ജയകൃഷ്ണന്‍ ടി.

ജങ്ക് ഫുഡുകള്‍ക്ക് ഫൈവ് സ്റ്റാര്‍ പദവി കിട്ടുമ്പോള്‍

Nov 29, 2022

10 Minutes Read

doctor

Health

ഡോ. മനോജ് വെള്ളനാട്

ആരോഗ്യമന്ത്രി അറിഞ്ഞോ, ചവിട്ടുകൊണ്ടൊരു വനിതാ ഡോക്ടര്‍ ചികിത്സയിലാണ്

Nov 24, 2022

5 Minutes Read

Next Article

സത്നാം സിങ്: പത്തുവര്‍ഷമായിട്ടും മഠത്തില്‍ തൊടാത്ത അന്വേഷണം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster