‘വൈകിക്കിട്ടിയ നീതി എന്നിൽനിന്ന്
തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന
ഈ സർക്കാർ ആരുടേതാണ്?’
'വൈകിക്കിട്ടിയ നീതി എന്നിൽനിന്ന് തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന ഈ സർക്കാർ ആരുടേതാണ്?'
മുത്തങ്ങ വെടിവെപ്പിനോടുബന്ധിച്ച് നടന്ന സംഭവങ്ങളില്‍ പൊലീസ് അതിക്രമത്തിനിരയായ ഡയറ്റ് അധ്യാപകന്‍ കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം നല്‍കാനുള്ള ബത്തേരി സബ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. അതിക്രമം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി. ഇതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഒരു മാസം ജയില്‍വാസം അനുഭവിക്കേണ്ടിവന്ന സുരേന്ദ്രന്‍ പൊലീസ് കസ്റ്റഡിയില്‍ അതിക്രൂര മര്‍ദ്ദനത്തിനും വംശീയാധിക്ഷേപത്തിനും ഇരയായി. വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടത്തിനൊടുവില്‍, 18 വര്‍ഷത്തിനുശേഷമാണ് അന്നത്തെ ബത്തേരി എസ്.ഐയില്‍നിന്നും സി.ഐയില്‍നിന്നും അഞ്ചുലക്ഷം രൂപ ഈടാക്കാന്‍ കോടതി വിധിച്ചത്. കേസില്‍ ബത്തേരി സബ് കോടതി കുറ്റക്കാരായി കണ്ടെത്തിയ ബത്തേരി എസ്.ഐ പി. വിശ്വംഭരനും സി.ഐ. ദേവരാജനും അപ്പീല്‍ പോയിട്ടില്ല എന്നിരിക്കേയാണ്, പൊലീസ് നടപടിക്കെതിരെ സമരം ചെയ്ത സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
4 Sep 2021, 09:15 PM
പൊലീസ് മർദ്ദനമേറ്റ് ചോര പുരണ്ട ഷർട്ട് നിയമസഭയിൽ കൊണ്ട് വന്ന്, അതിനെക്കുറിച്ച് ചർച്ച ചെയ്യിപ്പിച്ച ആളാണിപ്പോൾ പൊലീസ് ഭരണം നടത്തുന്നതെന്നത് ചരിത്രത്തിന്റെ വൈതാളിക പ്രഹസനമായി തോന്നുന്നു. നീതിയ്ക്കു വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്. എനിക്കു വേണ്ടി മാത്രമല്ല 2003 ഫെബ്രുവരി 22 ന് സുൽത്താൻ ബത്തേരി സ്റ്റേഷനിൽ എന്നോടൊന്നിച്ച് അതിക്രമത്തിനിരയായി മർദ്ദനമേറ്റ് തകർന്നിരുന്ന ഭൂമിയിലെ ഏറ്റവും പീഡിത ജനതക്കായി. അന്ന് ആ സ്ത്രീകളോടും, കുഞ്ഞുങ്ങളോടും, യുവാക്കളോടുമൊക്കെയുള്ള സഹഭാവത്തിനായി.
മുത്തങ്ങയിൽ ആദിവാസികൾക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടിക വർഗ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. 2003 ഫെബ്രുവരി 19 മുതൽ 22 വരെ സുൽത്താൻ ബത്തേരി കേന്ദ്രമാക്കി ആദിവാസികൾക്കെതിരെ ഭീകരമായ പൊലീസ് അതിക്രമമാണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ദേശീയ കമ്മീഷനുകൾ സി.ബി.ഐ അന്വേഷണത്തോടൊപ്പം ഇത്തരമൊരു ശിപാർശ നൽകിയത്. അന്ന് ഈ അതിക്രമം നടത്തിയ എ.കെ. ആന്റണിയുടെ സർക്കാർ ടേം സ് ഓഫ് റഫറൻസിൽ അക്കാര്യം ഉൾപ്പെടുത്താതെ പൊലീസുകാരന്റെ മരണവും അതിന്റെ ഗൂഢാലോചനയും മാത്രം അന്വേഷിക്കാൻ ഉത്തരവിറക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം മർദ്ദനമേറ്റു. സമരത്തിൽ പങ്കെടുക്കാത്തവരടക്കം ജയിലിലായി. ജാനുവിനും ഗീതാനന്ദനും എനിക്കുമൊക്കെ അതിഭീകരമായ മർദ്ദനമേറ്റു. അന്ന് കേരളത്തിലെ മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യം അന്വേഷിച്ചെങ്കിലും റിപ്പോർട്ട് എഴുതി വെച്ചതല്ലാതെ ഒന്നും ചെയ്തില്ല. മുത്തങ്ങ അതിക്രമം ചോദ്യം ചെയ്ത് ഞാൻ സുൽത്താൻ ബത്തേരി കോടതിയിൽ നൽകിയ കേസുകൾ മാത്രമായിരുന്നു ഇക്കാര്യത്തിൽ നടന്ന ഏക നിയമനടപടി. മുൻസിഫ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം ചാർജ് ചെയ്ത് വിചാരണ ഘട്ടത്തിലെത്തിയപ്പോൾ അത് ഹൈക്കോടതിയാൽ ക്വാഷ് ചെയ്യപ്പെട്ടു. ഹൈക്കോടതിയിൽ ഞാൻ പോയെങ്കിലും അനുകൂല വിധി കിട്ടിയില്ല. പൊലീസിന് അത്രമേൽ സംരക്ഷണമാണ് ഭരണകൂടം നൽകുന്നത്.
അതിക്രമം നടത്തിയാൽ പോലും പൊലീസിനെതിരെ നടപടികൾ എളുപ്പമല്ല. നിയമാനുസൃതം സബ് കോടതിയിൽ നൽകിയ സിവിൽകേസാണ് പതിനെട്ടാമത്തെ വർഷം എനിക്കനുകൂലമായ വിധിയായത്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതിൽ മൂന്നിലൊന്ന് തുകയാണ് വിധിച്ചത്. മുത്തങ്ങയിൽ നടന്ന പൊലീസ് അതിക്രമം ചോദ്യം ചെയ്ത് അന്ന് സമരം ചെയ്ത പാർട്ടികളാണ് (കേരള കോൺഗ്രസൊഴികെ ) ഇപ്പോൾ കേരളം ഭരിക്കുന്നത്. ക്രൂരമായ പൊലീസ് മർദ്ദനവും അതിക്രമവും നേരിട്ടയാളാണ് ആഭ്യന്തര വകുപ്പിനും ഭരണത്തിനും നേതൃത്വം കൊടുക്കുന്നത്. വളരെ വൈകിക്കിട്ടിയ നീതിപോലും എന്നിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ നോക്കുന്ന ഈ ഗവൺമെൻറ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ ?
രാജേഷ്
5 Sep 2021, 12:26 AM
അതെ. ഏത് സർക്കാർ വന്നാലും പൊലീസിനും മുതലാളിക്കും സംരക്ഷണം ഉറപ്പ്. വോട്ടു ചോദിക്കുമ്പോൾ മർദിതരുടെ പാർട്ടി. ഭരിക്കുമ്പോൾ മർദകരുടെയും. ഇതുപോലെ എത്ര പേരുടെ ചോര കുടിച്ച കൊടിയാണ് അത്.
റിദാ നാസര്‍
Mar 28, 2023
10 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ.കെ. ബാബുരാജ്
Mar 22, 2023
5 Minutes Read
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch
ഷഫീഖ് താമരശ്ശേരി
Feb 19, 2023
10 Minutes Watch
സി.കെ ജാനു
Feb 19, 2023
10 Minutes Read
രവീന്ദ്രൻ . ടി.എസ്
5 Sep 2021, 07:36 PM
ഏറ്റുമുട്ടൽ നാടകം നടത്തി എട്ടുപേരെ പരലോകത്തേക്കയച്ച സർക്കാരിന്റെ തുടർച്ചയിൽ നിന്നും വേറെയെന്താണ് പ്രതീക്ഷിക്കുക.