31 Mar 2022, 06:22 PM
ഒരു പനി വന്നാല്‍ നമ്മള് കഴിക്കുന്ന സാധാരണ പാരസെറ്റമോള്‍ അടക്കം, നിത്യജീവിതത്തില്‍ നമ്മളാശ്രയിക്കുന്ന അനേകം മരുന്നുകള്‍ മുതല്‍ കോണ്ടം വരെയുള്ള അടിസ്ഥാന ആരോഗ്യപരിപാലന പരിരക്ഷാ ഉപാധികള്‍ക്ക് വലിയ രീതിയില്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാധാരണക്കാരായ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ ആശ്രയിക്കുന്ന മരുന്നുകള്‍ക്ക് മൊത്തവ്യാപാര വിലസൂചിക അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി ചരിത്രത്തിലില്ലാത്ത വിധം വിലവര്‍ധനവ് (10.76 ശതമാനം) നിശ്ചയിച്ചിരിക്കുന്നത്.
2021ല്‍ 0.53 ശതമാനം വര്‍ധനവായിരുന്നു അവശ്യമരുന്നുകള്‍ക്ക് പ്രഖ്യാപിച്ചത്, 2020-ല്‍ ഇത് 1.88 ശതമാനവും, 2019-ല്‍് 4.26 ശതമാനവുമായിരുന്നു.
ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയുടെ കമ്പോളമൂല്യമാണ് വിലകൂടാനിരിക്കുന്ന 886 മരുന്നുകള്‍ക്ക് ഇന്ത്യയിലുള്ളത്. ആഭ്യന്തരകമ്പോളത്തില്‍ ആകെ വില്‍ക്കുന്ന മരുന്നുകളില്‍ 18 ശതമാനത്തോളമാണ് ഇവയുടെ പങ്ക്. 2020ല്‍ മൂന്ന് ശതമാനം മാത്രം വളര്‍ച്ചയുണ്ടായിരുന്ന ഇന്ത്യയിലെ മരുന്ന് വ്യവസായം കോവിഡിന് ശേഷം 2021-ല്‍ 15 ശതമാനം വളര്‍ച്ചനേടിയതായി ഫാര്‍മസോഫ്ടെക്കിന്റെ പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ വലിയ വളര്‍ച്ചയിലും ലാഭത്തിലുള്ള മരുന്ന് വ്യവസായ രംഗത്തെ അമിതലാഭത്തിലേക്കെത്തിക്കാന്‍ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
ആരോഗ്യാവശ്യങ്ങള്‍ക്കായുള്ള ചെലവുകള്‍ ഓരോ വര്‍ഷവും ഇന്ത്യയിലെ 20 ദശലക്ഷം സാധാരണക്കാരെ ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് തള്ളിവിടുന്നതായി നാഷനല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെ 2013-ലെ പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
പെട്രോളിന്റെയും പാചകവാതകത്തിന്റെയും മറ്റ് അവശ്യ വസ്തുക്കളുടെയുമെല്ലാം വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് ജനങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധയൂന്നേണ്ട കേന്ദ്ര സര്‍ക്കാര്‍ അവശ്യമരുന്നുകള്‍ക്ക് കൂടി ഈ നിലയില്‍ വില വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയത്. ഇന്ത്യയിലേയും വിദേശത്തേയും ഔഷധ കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
Truecopy Webzine
Aug 01, 2022
5 Minutes Read
അലി ഹൈദര്‍
Jul 31, 2022
10 Minutes Read
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch