പി.എഫ്. മാത്യൂസിനും ഉണ്ണി ആറിനും ഒ.പി. സുരേഷിനും സാഹിത്യ അക്കാദമി അവാർഡ്

Think

2020-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. പി.എഫ്. മാത്യൂസിനാണ് നോവൽ പുരസ്‌കാരം (അടിയാള പ്രേതം). ചെറുകഥയ്ക്കുള്ള പുരസ്‌കാരം ഉണ്ണി ആറും (വാങ്ക്) കവിത പുരസ്‌കാരം ഒ.പി. സുരേഷും(താജ്മഹൽ) നേടി. പ്രിയ എ.എസിക്കാണ് ബാലസാഹിത്യ പുരസ്‌കാരം (പെരുമഴയത്തെ കുഞ്ഞിതളുകൾ).

സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകും. കെ.കെ. കൊച്ച്, മാമ്പുഴ സുകുമാരൻ, കെ.ആർ. മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ.എസ്. പിള്ള, എം.എ. റഹ്മാൻ എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

ശ്രീജിത്ത് പൊയിൽക്കാവ് (നാടകം-ദ്വയം), ഡോ പി. സോമൻ (സാഹിത്യ വിമർശനം- വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന), ഡോ ടി. കെ. ആനന്ദി (വൈജ്ഞാനിക സാഹിത്യം- മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം), കെ. രഘുനാഥൻ (ജീവചരിത്രം/ആത്മകഥ-മുക്തകണ്ഠം വി. കെ. എൻ), വിധു വിൻസെൻറ്​ (യാത്രാവിവരണം- ദൈവം ഒളിവിൽ പോയ നാളുകൾ), അനിത തമ്പി (വിവർത്തനം- റാമല്ല ഞാൻ കണ്ടു), സംഗീത ശ്രീനിവാസൻ (വിവർത്തനം- ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ), ഇന്നസെന്റ് (ഹാസസാസാഹിത്യം-ഇരിങ്ങാലക്കുടയ്ക്കു ചുറ്റും) എന്നിവർക്കാണ്​മറ്റു പുരസ്‌കാരങ്ങൾ.

Comments