truecoppy
MORE
Truecopy Home
Readers
are
Thinkers

Sunday, 29 January 2023

truecoppy
Truecopy Logo
Readers are Thinkers

Sunday, 29 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
 Beena-philip-banner.jpg

Kerala Politics

ബീന ഫിലിപ്പ്

സംഘപരിവാർ കൗശലത്തെ
ലഘൂകരിച്ചുകാണുകയാണ്​
മേയർ ബീന ഫിലിപ്പ്​

സംഘപരിവാർ കൗശലത്തെ ലഘൂകരിച്ചുകാണുകയാണ്​ മേയർ ബീന ഫിലിപ്പ്​

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിച്ച മാതൃ സംരക്ഷണ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പ്​ നടത്തിയ പ്രസംഗവും പിന്നീട് മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണവും ഹിന്ദുത്വ അജണ്ടയുടെ ഭീഷണിയെയും അവരുടെ കൗശലപൂര്‍വ്വമായ ഇടപെടലുകളെയും സംബന്ധിച്ച ലഘൂകരണവും കുറ്റകരമായ ജാഗ്രതക്കുറവുമാണ് കാണിക്കുന്നതെന്ന്​ സി.പി.എം കോഴിക്കോട്​ ജില്ലാ കമ്മിറ്റി അംഗവും ​കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്​ടറുമായ കെ.ടി. കുഞ്ഞിക്കണ്ണൻ.

8 Aug 2022, 04:02 PM

കെ.ടി. കുഞ്ഞിക്കണ്ണൻ

ബാലഗോകുലം, ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച മാതൃ സംരക്ഷണ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ നടപടി സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ്. വളരെ നിര്‍ഭാഗ്യകരവും അപലപനീയവുമായ നടപടിയാണ് മേയറുടെ ഭാഗത്തുനിന്നുണ്ടായത്. രാജ്യമിന്ന് അഭിമുഖീകരിക്കുന്ന ഹിന്ദുത്വ ഭീഷണിയെയും സംഘപരിവാറിന്റെ കൗശലപൂര്‍വ്വമായ നീക്കങ്ങളെയും മനസിലാക്കാനും ജാഗ്രത പുലര്‍ത്താനും മേയര്‍ക്ക് കഴിയാതെ പോയി. അത് രാഷ്ട്രീയ എതിരാളികള്‍ ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടുകളില്‍ അവിശ്വാസം സൃഷ്ടിക്കാനുള്ള അവസരമാക്കുമെന്നവര്‍ ചിന്തിക്കേണ്ടതായിരുന്നു തനിക്കുണ്ടായ ജാഗ്രതക്കുറവ് മനസ്സിലാക്കി അവരത് ആത്മവിമര്‍ശനപരമായി കാണുകയും തിരുത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

അവിടെ അവര്‍ നടത്തിയ പ്രസംഗവും പിന്നീട് മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണവും ഹിന്ദുത്വ അജണ്ടയുടെ ഭീഷണിയെയും അവരുടെ കൗശലപൂര്‍വ്വമായ ഇടപെടലുകളെയും സംബന്ധിച്ച ലഘൂകരണവും കുറ്റകരമായ ജാഗ്രതക്കുറവുമാണ് കാണിക്കുന്നത്.

കേരളീയ സമൂഹത്തെ കാവിവല്‍ക്കരിക്കാനുള്ള ക്രമബദ്ധമായ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ബാലഗോകുലത്തെ മുന്‍നിര്‍ത്തി ആര്‍. എസ്. എസ് കേരളീയ സമൂഹത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ശോഭായാത്ര ഇടപെടലുകള്‍.
 കൃഷ്ണലീലകളുടെയും കൃഷ്ണകഥകളുടെയും കെട്ടിയെഴുന്നേല്പുകളിലൂടെ സൃഷ്ടിക്കുന്ന ഭക്തിസാന്ദ്രമായ പരിസരങ്ങളിലൂടെ സാധാരണ സ്ത്രീകളെയും കുട്ടികളെയും തങ്ങളുടെ ഹിന്ദുത്വ അജണ്ടയിലേക്കടുപ്പിക്കാനാണ് ആര്‍. എസ്. എസ് ദശകങ്ങളായി ബാലഗോകുലം വഴി ശ്രമിക്കുന്നത്. 
വളരെ നിഷ്‌ക്കളങ്കമോ സാധാരണമോ ആയ കൃഷ്ണഭക്തിയല്ല ആര്‍. എസ്. എസ് ബാലഗോകുലം വഴി കുഞ്ഞുമനസുകളിലേക്ക് കടത്തിവിടുന്നത്, മറിച്ച്​, ദലിതരെയും സ്ത്രീകളെയും നീച ജന്മങ്ങളായും മുസ്​ലിംകളെ പരമശത്രുക്കളുമായും കാണുന്ന വിദ്വേഷ സംസ്‌ക്കാരമാണ്. ഹിന്ദുത്വത്തിന്റെ കൗടില്യങ്ങളെ തിരിച്ചറിയാതെ ഇന്ന്​ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ജനാധിപത്യസംസ്‌കാരത്തെ സംരക്ഷിക്കാനാവില്ല. 

ALSO READ

വൈരുദ്ധ്യങ്ങള്‍ ശക്തമാവും, വിഭജിച്ച് ഭരിക്കാനുള്ള ബി.ജെ.പി അജണ്ട പരാജയപ്പെടും

ബാലഗോകുലം ഘോഷയാത്രകളിലൂടെ ഹിന്ദുത്വത്തിന് പൊതുസമ്മതിയും സ്വീകാര്യതയും ഉണ്ടാക്കുകയാണ് ആര്‍. എസ്​.എസ്​ ലക്ഷ്യം. ഹിന്ദുത്വത്തെ പൊതുബോധത്തിന്റെ ഭാഗമാക്കി തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് സമ്മതിനിര്‍മിക്കാനുള്ള കൗശലപൂര്‍വ്വമായ ആസൂത്രണമാണ് ബാലഗോകുലം പരിപാടികള്‍. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് സി. പി.എം പലയിടങ്ങളിലും പ്രതിരോധപരമായ ഇടപെടലുകള്‍ക്ക് ശ്രമിച്ചിട്ടുള്ളത്. അത്തരം ഇടപെടലുകളിലൂടെ ശോഭയാത്രകളിലുള്ള കുട്ടികളുടെയും സ്ത്രീകളുടെയും പങ്കാളിത്തം കുറക്കാനും സംഘപരിവാര്‍ അജണ്ട തുറന്നുകാണിക്കാനും കഴിഞ്ഞിട്ടുമുണ്ട്.

ഫാസിസ്റ്റുകളുടെ രാഷ്ടീയതന്ത്രമാണ് കുഞ്ഞുങ്ങളെ പിടികൂടുകയെന്നതും മനുഷ്യത്വരഹിതമായ തങ്ങളുടെ മതരാഷ്ട്ര അജണ്ടക്ക് ബഹു പിന്തുണയുണ്ടാക്കാനായി വിശ്വാസത്തെയും മിത്തുകളെയും ഉപയോഗിച്ചുള്ള കാര്‍ണിവലുകള്‍ സംഘടിപ്പിക്കുകയെന്നത്. ദിമിത്രോവ് പറഞ്ഞതുപോലെ കമ്യൂണിസ്റ്റുകാർ ഭയപ്പെടേണ്ടത് ഫാസിസത്തിന്റെ കോൺസൻട്രേഷൻ ക്യാമ്പുകളെയല്ല, അതാർജ്ജിക്കുന്ന ബഹുജന പിന്തുണയെയും അതിനായി അവർ ആസൂത്രണം ചെയ്യുന്ന ആഘോഷപൂർണ്ണമായ അഷ്ടമിരോഹിണിനാളുകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന, ജനങ്ങളെ തങ്ങളിലേക്കടുപ്പിക്കുന്ന, ഭക്തിമാസ്മരികത വിതക്കുന്ന പുരാണകഥകളുടെയും മിത്തുകളുടെയും ഇന്ദ്രജാലപരമായ വിന്യാസങ്ങളെയുമാണ്.

കെ.ടി. കുഞ്ഞിക്കണ്ണൻ  

സി.പി.എം കോഴിക്കോട്​ ജില്ലാ കമ്മിറ്റി അംഗം. ​കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്‌​ടര്‍.

  • Tags
  • #cpim
  • #K.T. Kunjikannan
  • #Saffron Politics
  • #Beena Philip
  • #Balagokulam
  • #RSS
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
bbc

National Politics

പ്രമോദ് പുഴങ്കര

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടര്‍ച്ചയാണ്, അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

Jan 26, 2023

9 Minutes Read

 banner_27.jpg

National Politics

കെ.ടി. കുഞ്ഞിക്കണ്ണൻ

കോൺഗ്രസിന്റെ ചരിത്രം പറയും, അനിൽ ആൻറണിമാർ ഒരപവാദമല്ല

Jan 25, 2023

6 Minutes Read

AA-Rahim

Opinion

എ. എ. റഹീം

ബി.ബി.സി ഡോക്യുമെൻററി ; കാണരുത്​ എന്നു പറഞ്ഞാൽ കാണും എന്നു പറയുന്നത്​ ഒരു പ്രതിഷേധമാണ്​

Jan 24, 2023

3 Minutes Read

k kanna

UNMASKING

കെ. കണ്ണന്‍

സി.പി.എമ്മിനെ ത്രിപുര നയിക്കട്ടെ

Jan 11, 2023

5 Minutes Watch

men in mosque

Islamophobia

കെ.പി. നൗഷാദ്​ അലി

മിത്രഭാവേന വരുന്ന ചൂഷകരെ മുസ്​ലിം സമൂഹം തിരിച്ചറിഞ്ഞില്ലെങ്കിൽ...

Jan 10, 2023

7 Minutes Read

AKG center

Kerala Politics

എം. കുഞ്ഞാമൻ

എ.കെ.ജി സെന്റര്‍ എന്ന സംവാദകേന്ദ്രം

Jan 07, 2023

6 Minutes Read

Kalolsavam-2023

Kalolsavam 2023

കെ.ടി. കുഞ്ഞിക്കണ്ണൻ

സ്​കൂൾ കലോത്സവ സംവാദങ്ങൾ: പ്രതിലോമ ശക്തികളെ സഹായിക്കുന്ന ബൗദ്ധികക്കസര്‍ത്ത്​

Jan 07, 2023

6 Minutes Read

john brittas

Interview

ജോണ്‍ ബ്രിട്ടാസ്

‘‘ഫോണെടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ഭീഷണികള്‍ എനിക്ക് വന്നുകൊണ്ടിരിക്കുന്നു’’

Jan 05, 2023

2 Minutes Read

Next Article

മാക്കിക്ക

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster