മാർക്​സിസത്തിന്റെ ഇവാഞ്ചലിക്കൽ അവതരണം കേരളത്തിൽ ഭക്തരെ ഉണ്ടാക്കിയിരിക്കാം, പക്ഷെ...

Truecopy Webzine

‘‘മാർക്‌സിസം എന്ന അതിഗഹനമായ വിഷയം, കാലോചിതവും അവസരോചിതവുമായ മാറ്റം വരുത്താതെ ലാഘവത്തോടെയും ഉപരിപ്ലവവുമായാണ് ഇ.എം.എസ് കൈകാര്യം ചെയ്തത്. മാർക്​സിസത്തിന്റെ ഇവാഞ്ചലിക്കലായ അവതരണം കുറെ ഭക്തന്മാരെയും അനുയായികളെയും നേടിക്കൊടുക്കാൻ സഹായിച്ചു. എന്നാൽ, ഇവിടുത്തെ മർദ്ദിതരും ചൂഷിതരുമായ ജനവിഭാഗത്തിന് മാർക്‌സിസത്തിന്റെ സാംഗത്യവും പ്രാധാന്യവും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അത് തങ്ങളെ സംബന്ധിച്ച് പ്രസക്തമായ ഒരു പ്രത്യയശാസ്ത്രമാണെന്ന് അവർക്ക് തോന്നിയില്ല. എന്തുകൊണ്ടാണ് അധഃസ്ഥിതർ ഇവർക്കാപ്പമില്ലാത്തത് എന്ന് ചിന്തിക്കുമ്പോൾ, ഈ ഘടകം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.’’

‘‘ഇ.എം.എസ്​ രാഷ്​ട്രീയക്കാർക്കിടയിലെ പണ്ഡിതനും പണ്ഡിതർക്കിടയിലെ രാഷ്​ട്രീയക്കാരനുമായിരുന്നു. അന്ന് പാർട്ടിക്ക് ആവശ്യം പരത്തിപ്പറയലായിരുന്നു. ജനങ്ങൾക്ക് മനസ്സിലാകുന്ന കാര്യങ്ങൾ പരത്തിപ്പറയുക. തിരിഞ്ഞുനോക്കുമ്പോൾ കാണാനാകുന്നത്, ഒരു ഉയർന്ന തലത്തിൽ, പീഠത്തിൽ ഇരുന്നുകൊണ്ട് താഴേക്കുനോക്കിക്കാണുന്ന രീതിയിലാണ് അദ്ദേഹം പരിപാടികൾ ആവിഷ്‌കരിച്ചത്. അത് അദ്ദേഹത്തിന്റെ പാർട്ടിക്കും അദ്ദേഹത്തിന്റെ വർഗ പാശ്ചാത്തലത്തിനും അനുസൃതമായ രീതിയിലായിരുന്നു. ഇങ്ങനെ ഒഴുക്കൻ മട്ടിൽ, പരിശോധിക്കപ്പെടാതെ പറയുന്ന കാര്യങ്ങൾ, ഞങ്ങൾ സാമൂഹിക ശാസ്ത്രപരമായി പരിശോധിക്കും; അതിനൊരു മാനദണ്ഡം നിശ്ചയിച്ചുകൊണ്ട്. ഭൂമിയുടെയും സംവരണത്തിന്റെയും കാര്യത്തിലൊക്കെ അദ്ദേഹം എടുത്ത നിലപാടുകൾ തെറ്റായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. ’’

‘‘കീഴാളരെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങൾക്ക് ഇതുവരെ പ്രോ ആക്റ്റീവായ ഒരു അജണ്ടയുണ്ടാക്കാനോ രാഷ്ട്രീയമായി അംഗീകരിച്ച് കിട്ടാനോ കഴിഞ്ഞിട്ടില്ല. അതിന് അവർ ശ്രമിച്ചില്ല എന്നുകൂടി കൂട്ടിച്ചേർക്കണം. ’’

കേരളത്തിൽ എന്തുകൊണ്ട്​ മാർക്​സിസം അധഃസ്​ഥിതന്റെ പ്രത്യയശാസ്​ത്രമായി മാറിയില്ല?

കീഴാളർക്ക്​ ഇനി വേണ്ടത്​ എന്താണ്​?

കേരളത്തിലെയും ആഗോളതലത്തിലെയും സാഹചര്യങ്ങൾ വിമർശനാത്മകമായി വിലയിരുത്തി പ്രമുഖ സാമ്പത്തിക വിദഗ്​ധനായ എം. കുഞ്ഞാമൻ ഭാവിയിലേക്കുവേണ്ട കീഴാള പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നു,
ട്രൂ കോപ്പി വെബ്​സീനിൽ.

വായിക്കാം, കേൾക്കാം: കീഴാളന്റെ അവകാശമാണ് സ്വത്ത് We Demand It

Comments