ബി.ജെ.പിയുടെ വളർച്ച ബംഗാളിനെ ജാതിരാഷ്ട്രീയത്തിലേക്ക് വഴിമാറ്റുകയാണ്- ബംഗാളിൽനിന്ന് നേരിട്ടുള്ള റിപ്പോർട്ട്

Truecopy Webzine

ശ്ചിമ ബംഗാളിലെ പല ഗ്രാമങ്ങളിലും ബി.ജെ.പി കാലുറപ്പിച്ചുകഴിഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2019 ലെ ലോക്‌സഭ
തിരഞ്ഞെടുപ്പിനുമിടയിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ആറിൽ നിന്ന് 121 ആയി ഉയർന്നിട്ടുണ്ട്. അതിൽ 67 എണ്ണം സംസ്ഥാനത്തിന്റെ വടക്കുഭാഗത്തുള്ള സിൽഗുഡി, ജൽപായ്ഗുഡി, ഡാർജിലിങ്, ആലിപൂർ ദ്വാർ, കൂച് ബിഹാർ, ഉത്തര- ദക്ഷിണ ദിനാജ്പുർ തുടങ്ങിയ ജില്ലകളിൽ നിന്നും പടിഞ്ഞാറു ഭാഗത്തുള്ള ജംഗൽ മഹൽ മേഖലയിൽപ്പെടുന്ന ജില്ലകളിൽ നിന്നുമാണ്. ആദിവാസി- ദളിത് പിന്നാക്ക വിഭാഗങ്ങൾക്കു സ്വാധീനമുള്ള മേഖലകളാണ് ഇവ. തെക്കൻ ഭാഗത്തുള്ള 48 മണ്ഡലങ്ങളിലും ബി.ജെ.പി ശക്തിയാർജ്ജിച്ചിട്ടുണ്ട്- പ്രമുഖ മാധ്യമപ്രവർത്തക എം. സുചിത്ര ബംഗാളിൽനിന്ന് എഴുതുന്ന റിപ്പോർട്ട് ട്രൂ കോപ്പി വെബ്‌സീനിൽ വായിക്കാം.

""വെറും മൂന്നു വർഷത്തിനുള്ളിലാണ് ഈ വളർച്ച എന്നോർക്കണം. തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളാവാൻ സ്വന്തമായി ആളുകൾ പോലുമില്ലായിരുന്നു ബി.ജെ.പിക്ക്. മറ്റു രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ അസംതൃപ്തരായവരെ കണ്ടെത്തി അവരെ ചാക്കിട്ടു പിടിക്കേണ്ട ഗതികേടിലായിരുന്നു പാർട്ടി. സൗത്ത് 24 പർഗാനാസ് ഉൾപ്പെടെ പല ജില്ലകളിലും 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പാർട്ടിയുടെ പുതിയ ഓഫീസുകളിൽ പെയിന്റ് പോലും ഉണങ്ങിയിരുന്നില്ല. എന്നിട്ടും 40 ശതമാനം വോട്ട് സ്വന്തമാക്കി 43 ശതമാനം വോട്ടു ലഭിച്ച തൃണമൂലിനു തൊട്ടുപിറകെയെത്താൻ കഴിഞ്ഞുവെന്നത് ബി.ജെ.പിയെ സംബന്ധിച്ച് അഭൂതപൂർവമായ നേട്ടമാണ്.

സംസ്ഥാനത്ത് കാലാകാലമായി നിലനിന്നുവരുന്ന സവർണ മേധാവിത്വവും സാമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങളും ദളിത് - ആദിവാസി-പിന്നാക്ക വിഭാഗങ്ങളോട് ആദ്യം കോൺഗ്രസ് സർക്കാരും പിന്നീട് ഇടതുസർക്കാരും അതിനു ശേഷം തൃണമൂൽ സർക്കാരും കാണിച്ച അവഗണനയും അധികാരത്തിലിരിക്കുന്നവരുടെ ഗുണ്ടായിസവും അഴിമതിയുമൊക്കെ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി ഗ്രാമങ്ങളിൽ ചുവടുറപ്പിക്കുന്നത്.

ജനങ്ങളുടെ ജീവിതത്തിലും സംസ്‌കാരത്തിലും ചിന്തകളിലും വേരുറപ്പിക്കുന്നതിൽ ഹിന്ദുത്വ ദേശീയ വാദികൾക്ക് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. മുമ്പ് മാവോയിസ്റ്റുകൾക്ക് നല്ല സ്വാധീനമുണ്ടായിരുന്ന പുരൂലിയ പോലുള്ള മേഖലകൾ പോലും പിടിച്ചെടുക്കാൻ ആർ.എസ്.എസിനു കഴിഞ്ഞിട്ടുണ്ട്- ബംഗാളിലെ അപകടകരമായ രാഷ്ട്രീയപരിണാമങ്ങളെക്കുറിച്ച് എം. സുചിത്ര എഴുതുന്ന റിപ്പോർട്ട്
വെബ്‌സീൻ പാക്കറ്റ് 12ൽ വായിക്കാം, കേൾക്കാം


Comments