മലബാര്‍ സമരാഘോഷങ്ങളും
വരേണ്യ സ്വഭാവമുള്ള
മുസ്‌ലിം മത / രാഷ്ടീയ പ്രസ്ഥാനങ്ങളും
മലബാര്‍ സമരാഘോഷങ്ങളും വരേണ്യ സ്വഭാവമുള്ള മുസ്‌ലിം മത / രാഷ്ടീയ പ്രസ്ഥാനങ്ങളും
ഹിന്ദുവിരുദ്ധവും ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയ ലഹളകളുമായിരുന്നു മലബാര്‍ സമരങ്ങള്‍ എന്ന പരമ്പരാഗത വിശദീകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി തീവ്രമായി മലബാര്‍ സമരത്തെ അവതരിപ്പിക്കാനാണ് പരിവാര്‍ ആഖ്യാനങ്ങള്‍ ദേശീയ തലത്തില്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
28 Jun 2021, 10:10 AM
മലബാര്‍ സമരങ്ങളിലെ അല്ലെങ്കില്‍ കലാപത്തിലെ ഹിന്ദുവും ജാതിയും എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് സമകാലികമായി പ്രശ്നവല്‍ക്കരിക്കേണ്ട പ്രധാന പ്രശ്നമാണെന്ന് സാംസ്‌കാരിക വിമര്‍ശകനും എഴുത്തുകാരനുമായ ഡോ. കെ.എസ്. മാധവന്‍.
മലബാര്‍ സമരങ്ങളിലെ ജാതിപ്രശ്നവും അടിമവിഷയവും എന്തായിരുന്നു? മാപ്പിള സമൂഹത്തിലെ ജാതി കീഴാളത്വം മാപ്പിള ചരിത്രങ്ങളിലും മലബാര്‍ സമര ആഖ്യാന പാഠങ്ങളിലും എങ്ങനെ അദ്യശ്യമായി? മലബാര്‍ ‘ലഹള'യില്‍ ഏകതാനതയുള്ള ഒരു പൊതു ‘ഹിന്ദു' മതസമൂഹം നിലനിന്നിരുന്നുവെന്ന വാദം ചരിത്രപരമായി നിലനില്ക്കുന്നതാണോ? മാപ്പിള പോരാളികള്‍ക്ക് മതം മാറ്റാനായി ഒരു പൊതു ഹിന്ദു സമുദായം നിലനിന്നിരുന്നുവെന്ന വാദം നിലനില്‍ക്കുന്നതാണോ എന്നത് ചരിത്രവല്‍ക്കരിക്കേണ്ടതാണ്- ട്രൂ കോപ്പി വെബ്‌സീനില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.

‘‘മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകളും മറ്റും ആഘോഷിക്കുന്ന ചരിത്രഭാഷ്യങ്ങളുണ്ട്. മധ്യകാലം മുതല്‍ പാശ്ചാത്യാധിനിവേശങ്ങള്‍ക്കെതിരെ പോരാടിയ ഒരു ചരിത്ര പാരമ്പര്യത്തില്‍ കേരളത്തിലെ മുസ്‌ലിം സ്വത്വത്തെ നിര്‍മിക്കുന്ന രീതിയിലാണ് ഈ ആഘോഷ ചരിത്രങ്ങള്‍ നിലനില്‍ക്കുന്നത്. പാശ്ചാത്യാധിനിവേശത്തിനെതിരായ മുസ്‌ലിം പ്രതിരോധത്തിന്റെ ഐതിഹാസികമായ അവസാന പോരാട്ട ഗാഥയായി 1921-നെ ആഘോഷിക്കുന്ന വിവിധ ചരിത്രഭാഷ്യങ്ങളുണ്ട്. ഹിന്ദുത്വ സമഗ്രാധിപത്യ വ്യവസ്ഥയിലേക്ക് ഭരണഘടനാ ജനാധിപത്യവും റിപ്പബ്ളിക്കന്‍ സെക്യുലര്‍ ജനാധിപത്യവും കീഴ്പ്പെട്ടു പോയ സമകാലിക ഇന്ത്യനവസ്ഥയില്‍ ന്യൂനപക്ഷ സമൂഹമായ മുസ്‌ലിം ജനതയുടെ കൊളോണിയല്‍ വിരുദ്ധ പാരമ്പര്യങ്ങളെ സമകാലീനമാക്കുന്നത് ഒരു രാഷ്ടീയ പ്രക്രിയയായി കാണുന്ന സമീപനം ഇത്തരം ആഘോഷ ചരിത്രഭാഷ്യങ്ങള്‍ക്കുണ്ട്. ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ പറ്റിയും മലബാറിലെ മാപ്പിളമാരെപ്പറ്റിയും നിര്‍മിച്ച മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങളും വിവരണങ്ങളും പിന്തുടരുന്നവര്‍ എക്കാലത്തും മലബാറിലെ മുസ്‌ലിംകളെ മുന്‍നിര്‍ത്തി ഇസ്‌ലാം പേടിയെ നിര്‍മിച്ചിരുന്നു. ഇതിനെ ചരിത്രപരമായും രാഷ്ട്രീയമായും അഭിമുഖീകരിക്കാന്‍ മലബാറിനെ കേന്ദ്രമാക്കി നിലനില്‍ക്കുന്ന കേരളത്തിലെ മുസ്‌ലിം വൈജ്ഞാനിക നേതൃത്വം ശ്രമിച്ചിട്ടുണ്ട്.
മലബാറിലെ മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ക്ക് പോര്‍ച്ചുഗീസ് കാലഘട്ടം മുതല്‍ 1921-ലെ മലബാര്‍ സമരം വരെയുള്ള പാശ്ചാത്യാധിനിവേശവിരുദ്ധവും കൊളോണിയല്‍ വിരുദ്ധവുമായ സമരങ്ങളെ മുസ്‌ലിം രാഷ്ട്രീയ സ്വത്വത്തെ നിര്‍മിച്ച പ്രധാന പ്രതിരോധ സംസ്‌ക്കാരമായി നിലനിര്‍ത്തേണ്ടത് ആവശ്യമായിത്തീരുന്നു. എന്നാല്‍ കൊളോണിയലിസത്തിനെതിരായ മാപ്പിളമാരുടെ പ്രതിരോധ സംസ്‌കാരം മുസ്‌ലിം അപരത്വത്തെ സ്വയം നിര്‍മിക്കുന്ന സ്വത്വ കെണിയായി മാറുന്ന സാംസ്‌കാരികവും മതപരവുമായ ചരിത്രമുന്‍വിധികള്‍ ഇത്തരം ആഘോഷ ആഖ്യാനങ്ങളില്‍ ചരിത്ര ഭാരമായി ഉള്‍വഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിനിധാനങ്ങളെ പ്രതിരോധിക്കാനുള്ള ചരിത്ര വിഭവങ്ങളെ ജ്ഞാന സംവാദങ്ങളുടെ അടിത്തറയാക്കാന്‍ വരേണ്യ സ്വഭാവമുള്ള പല മുസ്‌ലിം മത / രാഷ്ടീയ പ്രസ്ഥാനങ്ങള്‍ക്കും കഴിയുന്നില്ല. ഇത് മലബാര്‍ സമരങ്ങളെ മുന്‍നിര്‍ത്തി മാപ്പിളമാരെ സാമുദായിക അസ്തിത്വ കെണിയില്‍ കുരുക്കിയിടുന്ന പ്രതിവ്യവഹാരങ്ങളെ കൂടി ഉത്പാദിപ്പിക്കുന്നു.

ഈ പ്രതിസന്ധിയെ ബൗദ്ധികമായും സാംസ്‌കാരികമായും എങ്ങനെ മറികടക്കാം എന്നത് പ്രധാനമാണ്. ഈ പ്രശ്നത്തെ മുന്‍നിര്‍ത്തി ആലോചിക്കുമ്പോള്‍ കേരളത്തിലെ, വിശിഷ്യ മലബാറിലെ മുസ്‌ലിംകള്‍ ഏതുതരം മുസ്‌ലിംകളാണ് എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടി വരും. ഏതുതരം മുസ്‌ലിംകളാണ് മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നേരിട്ട് പോരാളികളായി പങ്കെടുത്തത്? കലാപകാരികളുടെ കീഴാളസ്വത്വം ജനവംശീയമായും കീഴാള രാഷ്ട്രീയമായും അടയാളപ്പെടുത്തിയിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ സമകാലികമായി പ്രസക്തമാക്കികൊണ്ടാണ് 1921-ലെ മലബാര്‍ സമരങ്ങളുടെ ഒരു നൂറ്റാണ്ട് പിന്നിടുന്നത്- ഡോ. മാധവന്‍ എഴുതുന്നു.
""മലബാര്‍ സമരങ്ങളെ ചുറ്റിപ്പറ്റി ഇസ്‌ലാം പേടി എങ്ങനെ വികസിച്ചു വന്നു എന്നതും അയിത്തജാതികളും ജാതി അടിമകളും ഉള്‍പ്പെടുന്ന ഒരു പൊതു ഹിന്ദുമതം മലബാര്‍ സമരകാലത്ത് നിലനിന്നിരുന്നു എന്ന വാദവും പാരസ്പര്യപ്പെട്ട് നിര്‍മിക്കപ്പെട്ടതാണ്.''
‘‘ഹിന്ദുവിരുദ്ധവും ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയ ലഹളകളുമായിരുന്നു മലബാര്‍ സമരങ്ങള്‍ എന്ന പരമ്പരാഗത വിശദീകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി തീവ്രമായി മലബാര്‍ സമരത്തെ അവതരിപ്പിക്കാനാണ് പരിവാര്‍ ആഖ്യാനങ്ങള്‍ ദേശീയ തലത്തില്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഹിന്ദുക്കളെ വംശഹത്യ നടത്തിയതും മതപരിവര്‍ത്തനം നടത്താന്‍ ലക്ഷ്യമിട്ടതുമായ ലഹളകളായിരുന്നു മലബാര്‍ സമരങ്ങള്‍ എന്നതാണ് ഈ ആഖ്യാനങ്ങളുടെ സ്വഭാവം. സമകാലിക മലപ്പുറം ജില്ല മുസ്‌ലിം ഭൂരിപക്ഷമുള്ള പീഡിത ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശമായി സ്ഥാനപ്പെടുത്തുന്ന രാഷ്ട്രീയ വ്യവഹാരം നിരന്തരം ദേശീയമായി നിലനിര്‍ത്തുന്നത് ഈ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ്. വംശഹത്യക്കിരയായ ഹിന്ദു എന്ന നിര്‍മിതിയിലൂടെ മുസ്‌ലിം സമൂഹത്തെ രാഷ്ട്രീയ അപരരായി സ്ഥാനപ്പെടുത്തുകയാണ് ലക്ഷ്യം.''
സൗജന്യമായി വായിക്കാം, കേള്‍ക്കാം
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 31 -ല്‍
മലബാര്‍ സമരങ്ങളിലെ പോരാളികള്‍ ഏതുതരം മുസ്‌ലിംകളാണ്?
ഡോ. കെ.എസ്. മാധവന്‍ എഴുതിയ ലേഖനം
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 09, 2023
5 Minutes Read
റിന്റുജ ജോണ്‍
Jan 03, 2023
6 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Nov 12, 2022
6 Minutes Read
എം. ശ്രീനാഥൻ
Oct 29, 2022
6 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Oct 07, 2022
3 Minutes Read